Nov 10, 2012

മുഖപുസ്തകംഇവിടെന്‍ തലമുറതന്‍ പരാജയം
പുലരിയ്ക്കു മുന്‍പേ ഉണര്‍ത്തുമവരെ
മുഖപുസ്തകമൊരു പ്രാതലായ്‌
നിറയും വിരലുകള്‍ ലഹരിയായ്‌

ഔപചാരികതയാം സ്നേഹസൗഹൃദം
ഒരു മാത്രതന്‍ വിരല്‍തുമ്പിന്‍ കൗതുകം
കാണാതെ കണ്‍കളില്‍ തെളിയുന്ന
കാഴ്ചയില്‍ വെറുംവാക്കിന്റെ വിരുതുകള്‍

മുന്‍കാലങ്ങളറിയാതെ പെയ്യുന്ന
ചാറ്റലില്‍ അലിയാതെ നനയാതെ
കുളിരാതിരുന്നാല്‍ നഷ്ടപ്പെടില്ല
നാം നന്മകള്‍, നല്ല സൗഹൃദം

ക്ഷണികമാം വര്‍ണ്ണങ്ങള്‍ നിറയുമീ
ജീവനില്‍ മഴവില്ലുവിരിയാത്ത പാഴ്
മരുഭൂമിക മുഖപുസ്തകമീ കാഴ്ചകള്‍
ഇതിന്നിന്‍റെ കാലത്തെ മായമരീചിക!
***

സമര്‍പ്പണം :ചാറ്റ് ചെയ്തു ചീറ്റുചെയ്യപ്പെട്ടവര്‍ക്ക്.


52 comments:

 1. മുഖപുസ്തകം മരീചികയല്ല. എന്നാൽ അതിൽ സദാ അലഞ്ഞുതിരിയുന്നവർ മരീചികകളിൽ എത്തിപ്പെട്ടേക്കാം!

  ReplyDelete
  Replies
  1. ജയേട്ടാ ആദ്യമെത്തിയല്ലേ.സന്തോഷമീ വായനയില്‍.

   Delete
 2. നമ്മ മുഖ പുസ്തകത്തില്‍ ചാറ്റ് ചെയ്യാറില്ല അതുകൊണ്ട് ചീറ്റു ചെയ്യപ്പെട്ടിട്ടുമില്ല..

  അതുകൊണ്ട് ഇത് എനിക്കുള്ളതല്ല... എന്തായാലും എനിക്കുള്ളതാവാന്‍ വഴിയില്ല/ എന്നാലും വായിച്ചു, വായിച്ചപ്പോ ഇഷ്ടായി , ആശംസകള്

  ReplyDelete
  Replies
  1. അനിയത്തികുട്ടിക്കൊരു കവിതവേണം സന്ദേശമുള്ളത്,അപ്പോള്‍ കൈലുള്ളതു വച്ചു ഒരു കുട്ടികവിത.ഇഷ്ട്ടപെട്ടുവെങ്കില്‍ സന്തോഷം റൈനി.തുടര്‍ന്നും ഇവിടെ വരണെ... :)

   Delete
 3. :) എന്തും ഉപയോഗിക്കുന്ന പോലെയിരിക്കും

  ReplyDelete
  Replies
  1. ചുരുക്കി പറഞ്ഞാല്‍ അത്രതന്നെ,:) കാര്യം മനസിലായല്ലോ സന്തോഷട്ടോ

   Delete
 4. Replies
  1. സ്വാഗതം ,ഒരുപാട് സന്തോഷമീ ആദ്യവരവിനും വായനക്കും.

   Delete
 5. കാലത്തിനൊപ്പം കോലം കെട്ടിയാടുന്ന മനുഷ്യായുസ്സില്‍ ഒഴുച്ചുകൂടാനാവാത്തതായി നിരവതിയുണ്ട് , അതില്‍ ഒന്നാണ് ഇന്ന് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പലതും, എങ്കിലും നാം കണ്ടു മുട്ടുന്ന ഏതൊന്നിനെയും അതിന്‍റെ നന്മ തിന്മ കളെ ഉള്‍ക്കൊണ്ട്‌ നമുക്ക് മുന്നോട്ടു പോകാനായാല്‍ അവിടെ ചാറ്റ് എന്നും ചീറ്റ് എന്നും പറയുന്ന അസുരന്മ്മാര്‍ പിറവി എടുക്കില്ല,മനുഷ്യര്‍ ഉണ്ടാക്കിയ ഓരോ സൈറ്റുകള്‍ എന്നപോലെ ഈശ്വരന്‍ അണ്‍ലിമിറ്റടായി ഇരുപത്തിനാല് മണിക്കൂറും ഫ്രീ ഡൌണ്‍ലോടിങ്ങായ ഒന്നാണ് നമുക്ക് വിവേക ബുദ്ധി അതിനെ നാം എങ്ങിനെ ഉപയോകിക്കുന്നോ അതുപോലെ ആണ് അതിന്‍റെ ഗുണവും ദോഷവും.......:)

  ReplyDelete
  Replies
  1. അതെ ആ വിവേകബുദ്ധി നാം വളരുന്ന തലമുറയ്ക്കും പകരുക,ഈ വരവിനും വായനക്കും സന്തോഷട്ടോ :)

   Delete
 6. വിരലുകളില്‍ ലഹരിയായ്....

  ReplyDelete
  Replies
  1. അതെ അതെ ഒരു ലഹരി :)സന്തോഷം

   Delete
 7. മുഖ പുസ്തകത്തിന്‌ ഒരു കവിത മുഖപുസ്തകം ഒരു ലഹരിയായ് മാത്രം മാറാതിരിക്കാന്‍ ഞാനും പ്രാര്‍ത്ഥിക്കാം ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

  ReplyDelete
  Replies
  1. സന്തോഷമീ പ്രോത്സാഹനം :)

   Delete
 8. ആവാം.. അഡിക്ടാവരുതെന്നെയുള്ളൂ.... പരിധി വരെ മാത്രം...
  കാത്തീ, കാത്തിയെ ഞാന്‍ ചാറ്റ് ചെയ്ത് ചീറ്റു ചെയ്തോളാം...:P

  ReplyDelete
  Replies
  1. അതെ,കാര്യങ്ങള്‍ മനസില്ലാക്കിയിരുന്നാല്‍ മതി :).എന്തോ അതിപ്പോഴും അങ്ങനെ അല്ലെ മാഷെ...?

   Delete
 9. നമുക്കൊന്ന് ചാറ്റ് ചെയ്താലോ കാത്തീ

  (ഒന്ന് ചീറ്റ് ചെയ്തിട്ട് കാലമെത്രയായി..??)

  ReplyDelete
  Replies
  1. ആവാം അജിത്തേട്ടാ :)നമ്മുക്ക് തിരുത്തികുറിക്കാം സന്തോഷട്ടോ..

   Delete
 10. എനിക്ക് മുഖപുസ്തകം മടുത്തിട്ട് കാലമേറെയായി.. ചാറ്റിംങ്ങ് ഒക്കെ പണ്ട്. ഓർക്കുട്ടിന്റെ കാലത്തേ നിർത്തി.

  നന്നായി

  ReplyDelete
  Replies
  1. അനുഭവമുള്ളവര്‍ മറ്റുള്ളവരെ പറഞ്ഞു മനസില്ലാക്കണമല്ലോ :). സന്തോഷട്ടോ വരവില്‍

   Delete
 11. സന്ദേശം അടങ്ങിയ വരികൾ..
  ആശംസകൾ..!

  ReplyDelete
 12. കാത്ത്യേ,
  ഒരു അനുഭവ തീക്ഷ്ണത ണ്ടോ വരികളില്‍ ന്നൊരു സംശയം..
  ഏയ്‌, ഇല്ല അല്ലെ? :)

  ReplyDelete
  Replies
  1. ഏയ്... :) കുട്ടികവിത എഴുതീതാ സ്കൂളിലെ കുട്ടിക്ക്.അപ്പൊ ഇത്തിരി സന്ദേശമാവട്ടെയെന്നു വച്ചു.അല്ലാതെ.. സന്തോഷമീ വരവില്‍ ട്ടോ.

   Delete
 13. ഇഷ്ടപ്പെട്ടു!

  ReplyDelete
 14. ഫേസ് ബുക്ക്‌ കവിത ഇഷ്ടായി കാത്തീ.. മുഖപുസ്തക സൌഹൃദങ്ങള്‍ ലഹരിയാവാതെ നന്മകള്‍ നഷ്ടപ്പെടാതെ എന്നും സൂക്ഷിക്കാന്‍ ഞാനും പ്രാര്‍ഥിക്കാംട്ടോ... ആശംസകള്‍...ശുഭരാത്രി..

  ReplyDelete
  Replies
  1. സന്തോഷമീ വരവില്‍ ട്ടോ.........ശുഭരാത്രി

   Delete
 15. ആരെങ്കിലും ചീട്ടു കീറിയോ? :ഡി
  വരികള്‍ ഇഷ്ട്ടായീ ട്ടോ .. ആശംസകള്‍... കാത്തീ... :)

  ReplyDelete
  Replies
  1. നമ്മള്‍ പണ്ടേ ചാറ്റിങ് ഇല്ല.നമ്മുടെ സൗഹൃദം പുറത്തല്ലേ :) ഇതൊരു സ്കൂള്‍കുട്ടിക്ക് വേണ്ടി..അതാ ഉപദേശമായി പോയെ സന്തോഷമീ വരവില്‍ ട്ടോ

   Delete
 16. ലഹരി നുരയും സൌഹൃദത്തില്‍
  ചതികള്‍ നിറയും ചാറ്റുകള്‍
  (സത്യം മാത്രം പറഞ്ഞ പോസ്റ്റ്‌ )

  ReplyDelete
  Replies
  1. സ്വാഗതം നെഞ്ചത്തിലേക്ക്,ഈ വരവിനും വായനക്കും നന്ദി.സന്തോഷം തുടര്‍ന്നും ഇവിടെ കാണണെ. :)

   Delete
 17. മനസ്സറിഞ്ഞു ആസ്വാദനം ഒരു ലഹരിയാ
  അത് അധികമായാല്‍ ലഹരിയും വിഷമാ..വിഷമമാ !
  നല്ല വരികള്‍ കാത്തി
  ആശംസകള്‍
  അസ്രുസ്

  ഇത് ചുമ്മാ ഇവിടെ കിടക്കെട്ടെ !
  ചാറ്റ് റൂം :
  ചാറ്റ് ഓഫ് ലൈനിലെ
  ആ നിഴരൂപം തളിയുന്നതും കാത്ത്
  സുക്കെര്‍ബെര്‍ഗിന്റെ ഉമ്മറപ്പടിയില്‍
  ലാപ്പും കത്തിച്ചു വെച്ച്
  ബ്രൌസരിലോട്ടു കണ്ണുംനട്ട്
  നിനക്കായ്‌ ഞാന്‍
  കാത്ത് കാത്തിരിക്കും ....


  ....
  ...
  ..ads by google! :
  ഞാനെയ്‌... ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
  ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
  ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
  കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
  http://asrusworld.blogspot.com/
  http://asrusstories.blogspot.com/

  ReplyDelete
  Replies
  1. സ്വാഗതം സ്വാഗതം...സന്തോഷായി, ഞാന്‍ വരാറുണ്ട് ചായയും പരിപ്പുവടയും കിട്ടാതെ വന്നപ്പോള്‍ ഇനി ചിലപ്പോള്‍ ... :)

   Delete
 18. ചാറ്റുകളിലെപ്പോഴും ചീറ്റുകൾ മാത്രമാണ് കാത്തി... സൈബർ ലോകത്ത് ഒരു ദിസ്റ്റൻസ് നല്ലതാണ്

  ReplyDelete
  Replies
  1. സന്തോഷമീ വരവില്‍ :) അങ്ങനെ പറയാന്‍ പറ്റില്ല പക്ഷെ ഇതാണ് യഥാര്‍ഥസൗഹൃദമെന്ന മിഥ്യാധാരണ ഒരു തലമുറയ്ക്കും വരരുത്.

   Delete
 19. ഫേസ് ബുക്ക്‌ കവിത കൊള്ളാം ..പക്ഷെ ചീറ്റ് ഒക്കെ പണ്ട് ഒര്കൂട്ടില്ലല്ലേ ..ഇപ്പോള്‍ എല്ലാരും പുരോഗതിലല്ലേ ...എന്തായാലും ഇനിയും ഇതുപോലുള്ള സൈബര്‍ കവിതകള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
  Replies
  1. സന്തോഷം ഈ വരവിലും ഈ പ്രോത്സാഹനത്തിനും.ഇല്ല ഇപ്പോഴും ചില മിഥ്യാധാരണകള്‍ വളരുന്ന തലമുറയ്ക്കുണ്ട്.എല്ലാം നന്നായി കൈകാര്യം ചെയ്‌താല്‍ നല്ലത് തന്നെ.

   Delete
 20. This comment has been removed by the author.

  ReplyDelete
  Replies
  1. ഇപ്പോള്‍ ശരിയായില്ലേ...ഇനി പ്രശ്നം ഉണ്ടാവില്ലെന്ന് കരുതാം, ഒരുപാട് സന്തോഷമീ കമാന്‍ഡിനു ട്ടോ .ഇനിയും ഇവിടെ ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു.

   Delete
  2. kaathi ethu explorer vazhu oruvidham oppichatha.

   Delete
  3. അപ്പോള്‍ ബ്രൌസര്‍ പ്രശ്നം ആയിരുന്നിരിക്കും.

   Delete
 21. നല്ല കവിത . നന്നായി എഴുതി .ആശംസകള്‍ .ഞാന്‍ വളരെ കഷ്ടപ്പെട്ടാണ് ഈ കമന്‍റ് എഴുതിയത്.കാരണം ഈ ബ്ലോഗിലെ കമന്‍റ് ബോക്സ് തുറക്കുമ്പോള് കമ്പ്യൂട്ടറില്‍ റീ സ്റ്റോര്‍ എന്നാണ് കാണിക്കുന്നതു. എനിയ്ക്ക് മാത്രമേ ഈ പ്രശ്നം ഉള്ളോ എന്നറിയീല്ല . വേറെ ഒരു ബ്ലോഗിലും കമന്‍റ് ഇടുന്നതിനു പ്രശ്നമില്ല. ദയവയി ഇതിനൊരു മറുപടി എന്‍റെ ബ്ലോഗിലോ , മെയില്‍ വഴിയോ അറിയിക്കണം . സ്നേഹത്തോടെ PRAVAAHINY

  ReplyDelete
 22. This comment has been removed by the author.

  ReplyDelete
 23. Thikachum kalochitham
  ivide ithaadhyam
  veendum varaam
  aashamsakal
  philip

  ReplyDelete
  Replies
  1. ഈ ആദ്യവരവിനും പ്രോത്സാഹനത്തിനും ഒരുപാട് സന്തോഷം..ഇനിയും കാണാം.

   Delete
 24. ചാറ്റ് ചെയ്തു ചീററ് ചെയ്യപ്പെട്ടിട്ടില്ലെന്കിലും കവിത നന്നായി എന്നാണ് അഭിപ്രായം. കവിതയുടെ കാര്യത്തില്‍ വായിച്ചു. ഇഷ്ടമായി. അത്ര പറയാനെ അറിയൂ ട്ടോ

  ReplyDelete
  Replies
  1. :) സന്തോഷം വെറുതെ ഒരു രസം

   Delete