Nov 4, 2012

കവിതാ കഫേ
എ.അയ്യപ്പന്‍

കുറിച്ചിട്ടയ്യപ്പന്‍ കുറിയ്ക്കുകൊള്ളും
വരി കുത്തികുറിപ്പുകളായ്
പച്ചമലയാളത്തിനാറടി

മണ്ണിന്‍ ജന്മികളാടും ജീവിത-
ദര്‍ശന ദര്‍പ്പണമായ്‌ !

കഥയില്ലാത്ത ജീവിതം

കളിവിളക്കു തെളിഞ്ഞു, അരങ്ങിലിനി
ആടിതീര്‍ക്കണമെന്‍ ആട്ടക്കഥ എന്റെ
കഥയറിയാതെ കളികാണും കാഴ്ചക്കാര്‍
ക്കിതു ജീവിതമല്ലൊരു നടനം കഥയില്ലാ
പ്രകടനം!

ഫേസ്ബുക്ക്

ഇവിടെന്‍ തലമുറതന്‍ പരാജയം
പുലരിയ്ക്കു മുന്‍പേ ഉണര്‍ത്തുമവരെ
മുഖപുസ്തകമൊരു പ്രാതലായ്‌
നിറയും വിരലുകള്‍ ലഹരിയായ്‌
ഇന്നിനി അന്തിയുറങ്ങും വരെയായ് !
 
സദാചാരം

അവളെഴുതിയ കഥയൊരു ഭാവന
കണ്ടവര്‍ കണ്ട വരികളില്‍ സദാ-
ചാരം നിറച്ചു
കവിതയെ കണ്ടില്ലെന്നു
നടിച്ചു കാണാതെയാ
  ജീവനെ
പുറംകാലിനാല്‍ തൊഴിച്ചു
!
 
അവിഹിതം


ഔപചാരികതയാം  പ്രണയമന്നെന്‍
വിരല്‍ത്തുമ്പില്‍ നിന്നൂര്‍ന്നു വീഴും നേരം
സൗഹൃദം നീട്ടിയ കൈകളില്‍ തൊട്ടതും
മഞ്ഞകണ്ണുകള്‍  മായയില്‍ തീര്‍ത്തത്തോ
അതെന്‍ അവിഹിതം!


നിരാ-ആശ

ആശകളെല്ലാമിന്നെന്‍ നിരാശതനാ-
കാശമായ് മേഘാവൃതമായെന്‍
മനസ്സില്‍ മഴവില്ലോളിച്ചു, പെയ്യാത്ത
മഴയുടെ കണ്ണുനീര്‍ തുള്ളികളെന്‍റെയു
ള്ളില്ലെന്നുമൊരു വരള്‍ച്ചയായി!
 

തിര

നീയടുക്കാനാഗ്രഹികുമ്പോള-തിലെറെ
ഞാന്‍ നിന്നില്ലെക്കടുത്തിരിക്കും

അകലാന്‍ തുടങ്ങുമ്പോള്‍ നീയറിയാതെ 
തിദൂരമകന്ന-നകന്നിരിക്കും തിര
ഞാന്‍  കടല്‍ത്തിരമാല ഞാന്‍!


പ്രവാസം

ഇന്നെന്റെ കുഞ്ഞുമോളും പ്രവാസി
മലയാളമണ്ണില്‍ നടന്നിട്ടില്ലവളിതുവരെ
തുലാമഴ നനഞ്ഞില്ലൊരു തുളസി
കതിരും ചൂടിയില്ലെന്‍ ഗുരുവായൂര-
പ്പനെയും കണ്ടില്ല!
 
വയലാര്‍

നിങ്ങളാ മന്ത്രിയെ കണ്ടോ
ഞാനൊരു പ്രവാസി എനിയ്ക്കപരിചതമല്ലോ
രവിയെ, അറിയാം വയലാറിന്‍രാമവര്‍മ്മയും
വയലാറിന്‍ സമരവുമീനെഞ്ചില്‍ ഹരിതമല്ലോ
സുപരിചതമല്ലോ!

ചന്ദ്രോല്‍സവം

യാത്രപോകണമെനിക്കൊരിക്കല്‍
കൂടിയാ പിന്നിട്ടവഴിയിലൂടെങ്ങോ
കാലമേ നീയെന്‍റെ ക്യാന്‍സറിനോടു
സാക്ഷി പറയുക ഇനിയെനിക്കിവിടെ

യോരെയൊരു ചാന്ദ്രമാസം!

"ചിലതിനെക്കുറിച്ചെല്ലാമൊരുപാടു കേള്‍ക്കാനുണ്ടാവും, പറയാന്‍ ഇത്തിരിയേ കാണു കവിതാ കഫേ "
 

76 comments:

 1. കൊള്ളാം കാത്തീ ഓരോന്നും സുന്ദരമായിട്ടുണ്ട് ...

  സദാചാരം എനിക്ക് വളരെ വളരെ ഇഷ്ടമായി

  ആശംസകള്

  ReplyDelete
  Replies
  1. ആദ്യം വന്നുവല്ലേ സന്തോഷം റൈനി നല്ലതുപറഞ്ഞല്ലോ.. :)

   Delete
 2. ചിലത് വളരെ നല്ലത് കാത്തി...ചിലത് ഇഷ്ടമായില്ല . തിരയോട് കൂടുതല്‍ ഇഷ്ടം ..:)

  ReplyDelete
  Replies
  1. സന്തോഷം ഈ വരവിന്,തിരയാണ് തിരയുകയാണ്.

   Delete
 3. കാത്തീ.....ആദ്യ വരവാട്ടോ....

  സദാചാരം , തിര...എന്നിവ കൂടുതല്‍ ഇഷ്ടപ്പെട്ടു....

  ആശംസകള്‍!!!!

  ReplyDelete
  Replies
  1. സ്വാഗതം ലിബി,സന്തോഷം ഈ വായനക്ക് .വന്ന സ്ഥതിക്ക് ഇവിടെയൊന്നു കറങ്ങി പ്രോത്സാഹിപ്പികണേ.

   Delete
 4. അതിമനോഹരം. ചെറുകവിതകള്‍. അര്‍ത്ഥവത്തായത്. അഭിനന്ദനങ്ങള്‍ കാത്തീ...

  ReplyDelete
  Replies
  1. കുട്ടേട്ടനാ ഗുരു(പ്രചോദനം) :) സന്തോഷമീ വായനക്കും അഭിപ്രായത്തിനും.

   Delete
 5. വ്യത്യസ്തമായി പ്രവാസം പറഞ്ഞത്‌ നിയ്ക്ക്‌ ഇഷ്ടമായി....
  നന്ദി ..!

  ReplyDelete
  Replies
  1. സ്വാഗതം വര്‍ഷിണി,ഈ വരവിനും വായനക്കും ഏറെ സന്തോഷം.

   Delete
 6. വിണ്ടും വിണ്ടും കവിതകളുടെ വ്യത്യസ്ത ഭാവങ്ങളെ അടുത്ത് അറിയുവാന്‍ കഴിയുന്നു.....മനോഹരം...ശാന്തം.........:!!

  ReplyDelete
  Replies
  1. സന്തോഷട്ടോ എല്ലാമൊരു നിമിത്തം :)

   Delete
 7. അയ്യപ്പനെയും ആ വരികളെയും പിന്നെ ആ വെത്യസ്തയെയും സ്നേഹിച്ചു നീ ഇത്രമേല്‍ വെത്യസ്ഥ ആവുമെന്നറിഞ്ഞില്ല....

  തിര, നിരാ-ആശ രണ്ടും മനോഹരം....
  നന്മകള്‍ നേരുന്നു എന്നും എപ്പോഴും....

  ReplyDelete
  Replies
  1. സന്തോഷമീ വായനക്കും അഭിപ്രായത്തിനും.

   Delete
 8. "ഫേസ്ബുക്ക്" - പ്രാതല്‍ മുതല്‍ രാത്രി ഉറങ്ങുന്നത് വരെയും അത് തന്നെ ഭക്ഷണം!

  ഹഹ... കൊള്ളാം കേട്ടോ! എണ്ണം കൂടിപ്പോയോ?

  വീണ്ടും ഹൈ..ഹൈ..ഹൈക്കുകളുമായി എത്തുക!

  ReplyDelete
  Replies
  1. വന്നുവോ..സന്തോഷട്ടോ പ്രതീക്ഷിക്കാം :)

   Delete
 9. ഓരോന്നും ഒന്നിനൊന്ന് മികച്ചത്.കൂടുതല്‍ ഏതിന് എന്നു ചോദിച്ചാല്‍ ഞാന്‍ പറയും എല്ലാം കിടയറ്റതെന്ന്.നല്ലൊരു കവിയുണരുന്ന,ഉയരുന്ന കാവ്യവരിയും വഴിയും... ആഹ്ലാദത്തോടെ അഭിനന്ദിക്കട്ടെ!

  ReplyDelete
  Replies
  1. മാഷെ എനിക്കേറ്റവും ഊര്‍ജ്ജമാവുന്നവാക്കുകള്‍,ഒരുപാട് സന്തോഷം.

   Delete
 10. വാട്ട്‌ എ മേയ്ക്ക് ഓവര്‍ കാത്തി ചെക്കാ, ചില ഹൈക്കുകള്‍ വളരെ ഇഷ്ട്ടപെട്ടു ,തിരയും പ്രവാസവും മികച്ചത് , ബാക്കി കുറച്ചു കൂടി ആറ്റി കുറിക്കാം ആയിരുന്നു, പക്ഷെ എന്തൊക്കെ ആയാലും എനിക്ക് ഭയങ്കര സന്തോഷം തോന്നുന്നു, നിന്റെ രചനകള്‍ ഒത്തിരി നന്നായിട്ടുണ്ട്, വീണ്ടും വീണ്ടും എഴുതുക , ഈ സഞ്ചരിക്കുന്ന വഴി നിന്റെ യഥാര്‍ത്ഥ യാത്രയിലെകുള്ള വഴി ആണെന്ന് തോന്നുന്നു :) ഇനി നിന്റെ അക്ഷരങ്ങളുടെ കാലം ആണ് , തകര്‍ത്തു പെയ്യട്ടെ ഈ അക്ഷര മഴ , എല്ലാ ആശംസകളും കൂട്ടുകാരാ !!!

  ReplyDelete
  Replies
  1. ജോ...സന്തോഷമീ ഊര്‍ജ്ജത്തിനു.എന്നും പ്രോത്സാഹനമായ്‌ കൂടെ വേണേ.ഒരുപാട് സന്തോഷട്ടോ.

   Delete
 11. അര്‍ത്ഥസമ്പുഷ്ടമായ ചെറു രചനകള്‍.. മനോഹരം.. എല്ലാം.. തിര, സദാചാരം മികച്ചവ.. ഒരുപാട് ആശംസകള്‍..

  ReplyDelete
  Replies
  1. സ്വാഗതം നെഞ്ചകത്തിലേക്ക്,സന്തോഷം ഈ വരവിനും വായനക്കും പ്രോത്സാഹനത്തിനും.:)

   Delete
 12. അയ്യപ്പനെ കുറിച്ചുള്ള ഓർമ്മക്കവിത രസമായി.

  എല്ലാം കഥകളും കവിതകളുമായാൽ അതെല്ലാം ആടിത്തീർക്കുക തന്നെ.

  രാവിലേയും ഉച്ചയ്ക്കും രാത്രിയും എല്ലാം മുഖപുസ്തക മയം.

  എനിക്കീ കവിതകൾ ആസ്വദിച്ച് വിലയിരുത്താനറിയില്ല മാഷേ,
  ഞാൻ പരാജയം സമ്മതിച്ചു.
  ആശംസകൾ.


  ReplyDelete
  Replies
  1. ഈ വായനയും അഭിപ്രായവും തന്നെ വലിയ സന്തോഷം നല്‍കുന്നു മന്വാ..

   Delete
 13. കവിതാ കഫേയില്‍ പ്രവാസത്തിന്റെ നേരുകള്‍ വിരിഞ്ഞു നിന്നു.

  ReplyDelete
  Replies
  1. സന്തോഷമീ വായനക്കും പ്രോത്സാഹനത്തിനും. :)

   Delete
 14. കൊള്ളാം കാത്തി. കൊച്ചു കവിതകള്‍ ചിതറിയിട്ടത് ഇഷ്ട്ടമായി

  ReplyDelete
  Replies
  1. സന്തോഷട്ടോ..നിസാരാ ഒരുപാട് സന്തോഷം. ഇഷ്ടമായതില്‍ :)

   Delete
 15. തിരയാണ് കൂടുതൽ ഇഷ്ടപ്പെട്ടത്..
  മറ്റു ചിലത് കവിതയില്ലാത്ത വെറുമെഴുത്ത് മാത്രമായനുഭവപ്പെട്ടു..

  ReplyDelete
  Replies
  1. തുറന്നഭിപ്രായം ഇരട്ടി സന്തോഷിപ്പിക്കുന്നു.കൂടുതല്‍ നന്നാക്കുവാന്‍ ഊര്‍ജ്ജം നല്‍കുന്നു.സന്തോഷം ഈ വായനക്കും അഭിപ്രായത്തിനും :)

   Delete
 16. ഹൈക്കു-മൈക്കു കൊള്ളാം
  പഞ്ഞിമുട്ടായി പോലെ പെട്ടെന്ന് തീരുകയും ചെയ്യും

  ReplyDelete
  Replies
  1. അതിപ്പോ കൊതികൂടി കാണും..അതാ അങ്ങനെ ഒരു തോന്നല്‍ :),സന്തോഷമീ വരവില്‍

   Delete
 17. Replies
  1. ഒരുപാട് സന്തോഷമീ വായനക്കും വരവിനും.

   Delete
 18. അയ്യപ്പനെ എഴുതിയത് അയ്യപ്പ കവിത പോലെ മനം നിറച്ചു ...
  നല്ല വരികള്‍... തുടരുക.. തുടര്‍ന്ന് കൊണ്ടേ ഇരിക്കുക
  ആശംസകള്‍.....

  ReplyDelete
 19. ഇഷ്ടായോ സന്തോഷമീ വരവിനു.

  ReplyDelete
 20. ഹൈക്കുക കവിതകൾ എല്ലാം ഒന്നിനുന്ന് മെച്ചം... കവിതകളെ ആധികാരികമായി വിലയിരുത്താനുള്ള ശേഷിയില്ലാത്തതിനാൽ വലിച്ച് നീട്ടുന്നില്ല. ഇനിയും പോരട്ടെ പരീക്ഷണങ്ങൾ

  ReplyDelete
  Replies
  1. അങ്ങനെ പറയണ്ടാ :)സന്തോഷമീ വരവിനു മോഹി.

   Delete
 21. എല്ലാ കവിതകളും നന്നായിട്ടുണ്ട്. ആശംസകള്‍

  ReplyDelete
  Replies
  1. സന്തോഷമീ..കുറിപ്പിന്

   Delete
 22. ഒന്നും എടുത്തെഴുതുന്നില്ലാ.....എല്ലാം നല്ല ചിന്തകൾ...നല്ല നമസ്കാരം

  ReplyDelete
  Replies
  1. നല്ല നമസ്ക്കാരം,സന്തോഷമീ വാക്കുകള്‍ ചന്തുവേട്ടാ.

   Delete
 23. ഹഹഹ..
  ഓരോന്നും വായിച്ചപ്പോള്‍ തോന്നി. അവയാണ് ഏറ്റവും മികച്ചതെന്നു
  അവിഹിതം.. സദാചാരം, വയലാര്‍..
  നര്‍മത്തില്‍ പൊതിഞ്ഞ സത്യങ്ങള്‍

  ReplyDelete
  Replies
  1. സ്വാഗതം സുഹൃത്തെ.. സന്തോഷമീ ആദ്യവരവിനും വായനക്കും.

   Delete
 24. ഇതെന്തൂട്ടാ ഗഡീ ... ഉഷാറായിട്ടുണ്ട്‌ ട്ടാ . .
  എനിക്കങ്ങട്‌ പെരുത്ത്‌ ഇഷ്ടായി നിന്റെ കലാവാസനയും രചനയും.

  ഞമ്മ ഇപ്പൊ നിങ്ങന്റെ എഴുത്തു വരുന്നുണ്ടോ വരുന്നുണ്ടോ എന്നു നൊക്കിയിരിപ്പാ .. അതു വായിക്കാൻ വേണ്ടി .. നമ്മടെ വീരാനിക്ക പോലും ഇത്ര മൊഞ്ചായിട്ട്‌ എഴുംതൂല .. ഞമ്മക്ക്‌ പെരുത്ത്‌ ഇഷ്ടാ ഇജ്ജിനെ ... ഇജ്ജിന്റെ എഴുത്തിനെയും.
  ഇനിയും എഴുതണം കേട്ടാ .. ആശംസകൾ

  ReplyDelete
  Replies
  1. സന്തോഷായി സായി ഈ പ്രോത്സാഹനമെന്നും ഉണ്ടാവണം,വീരാനിക്ക കേള്‍ക്കണ്ടാ ഞമ്മളെ തണ്ടം തുണ്ടം വെട്ടും ട്ടാ..

   Delete
 25. Replies
  1. നല്ല നമസ്ക്കാരം,സന്തോഷം.

   Delete
 26. സാദാചാരം കൂടുതല്‍ ഇഷ്ട്ടമായി... ആശംസകള്‍

  ReplyDelete
  Replies
  1. സന്തോഷം റോബിന്‍,സുഖല്ലേ നാട്ടിലെത്തിയോ.

   Delete
 27. മനോഹരം ഈ കൊച്ചു വരികള്‍... അഭിനന്ദനങ്ങള്‍ കാത്തി

  ReplyDelete
  Replies
  1. സന്തോഷം മുബി ഈ വായനക്കും അഭിപ്രായങ്ങള്‍ക്കും.

   Delete
 28. പ്രിയപ്പെട്ട കാത്തി,

  എല്ലാം നന്നായിട്ടുണ്ട്. എ. അയ്യപ്പന്‍, തിര അതെല്ലാം വളരെ ഇഷ്ട്ടമായി.
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
  Replies
  1. നല്ല നമസ്ക്കാരം ഗിരീഷ്‌,സന്തോഷമീ വായനയില്‍. ഒരുപാടു സന്തോഷം.

   Delete
 29. ചെറിയ കുറിപ്പുകളില്‍ വലിയ കാര്യങ്ങള്‍. കാത്തിചിന്തകളില്‍.. വിരിഞ്ഞ കവിതക്ക് ഒത്തിരി ആശംസകള്‍. ഇനിയും ഉയരട്ടെ ചിന്തകളും കവിതകളും .എല്ലാ നന്മകളും നേര്‍ന്നു കൊണ്ട് ഒരു കുഞ്ഞു മയില്‍പീലി

  ReplyDelete
  Replies
  1. മയില്‍പ്പീലി പ്രിയങ്കരമീവാക്കുകള്‍ ഒരുപാട് സന്തോഷം.

   Delete
 30. കാത്തീ കൊള്ളാം നന്നായിരിക്കുന്നു
  ഈ കുറിപ്പടികള്‍

  ReplyDelete
  Replies
  1. സന്തോഷം കൊമ്പ ഈ വായനക്കും കുറിപ്പിനും.

   Delete
 31. പ്രിയപ്പെട്ട കാത്തി,

  ഈ കുഞ്ഞുകവിതകള്‍ വായിക്കാന്‍ നല്ല രസം. ആശയം ഹൃദ്യം.

  ലളിതം,ഭാഷ !അഭിനന്ദനങ്ങള്‍ !

  സസ്നേഹം,

  അനു

  ReplyDelete
  Replies
  1. വൈകിയെങ്കിലും ഇവിടെ വന്നതിലും അഭിപ്രായം പറഞ്ഞതിലും ഒരുപാട് സന്തോഷം.

   Delete
 32. ദിപ്പോ എന്താ കാത്തീ... കവിതാ പ്രവാഹമോ...:)
  കവി അയ്യപ്പനില്‍ തുടങ്ങിയത് ഏറെയിഷ്ടം....
  "സദാചാര"വും.. "പ്രവാസവും" മറ്റൊരിഷ്ടം...
  ബാക്കിയുള്ളതെല്ലാം ചേര്‍ത്ത് വേറൊരിഷ്ടം...
  എല്ലാം ഒന്നിനൊന്നു മെച്ചമാ കാത്തീ...
  അഭിനന്ദനങ്ങള്‍...

  ReplyDelete
  Replies
  1. പുതിയ പരീക്ഷണം ഇഷ്ടമായതില്‍,വായിച്ചതില്‍,അഭിപ്രായമറിയിച്ചതില്‍ ഒരുപാട് സന്തോഷം.

   Delete
 33. നന്നായിരിക്കുന്നു.

  സമിതിയും സന്ദര്‍ശിക്കുക

  ReplyDelete
  Replies
  1. സ്വാഗതം,ഒരുപാട് സന്തോഷം ഈ വരവിനു ഈ കുറിപ്പിന്. തീര്‍ച്ചയായും.

   Delete
 34. അയ്യപ്പന്‍ തൊട്ട് ചാന്ദ്രോല്സവം വരെയുള്ള കാപ്സുള്‍ കവിത കലക്കി ..എന്നാലും പ്രവാസി ആയ എനിക്ക് ഒരടുപ്പം കൂടുതല്‍ നിക്കുന്നത് വയലാറും പിന്നെ നമ്മുടെ അയ്യപ്പനും .....ആശംസകള്‍

  ReplyDelete
  Replies
  1. ഒരുപാട് സന്തോഷട്ടോ താന്‍ വന്നല്ലോ :)

   Delete
 35. കഫെ കണ്ടിട്ടുന്നിതുലകിൽ പലതെങ്കിലും
  കവിതക്കഫെയിതു കാണായാതാദ്യമായി
  കമനീയമായലങ്കരിച്ചൊരീ നെഞ്ചകം
  കവരുന്നെന്മനവുമൊരു ചോരനായി

  ReplyDelete
  Replies
  1. സ്വാഗതമീ നെഞ്ചകത്തിലേക്ക്‌,ഈ ആദ്യവരവിനും മനോഹരമായൊരു കുറിപ്പിനും നന്ദി ഒരു പാട് സന്തോഷം.തുടര്‍ന്നും ഇവിടെ ഉണ്ടാവണേ.

   Delete
 36. ഒരു 'കേരള കഫെ' അനുഭവിച്ച ഫീല്‍ ആയിരുന്നു ... എല്ലാം ഒന്നിനൊന്നു മിച്ചം ... 'കഥയില്ലാത്ത ജീവിതം' ഏറെ ആസ്വാദ്യകരം ...

  ReplyDelete
  Replies
  1. സ്വാഗതം.സന്തോഷം ഈ വായനയില്‍ :)

   Delete
 37. നല്ല കവിതകള്‍. തിരമാല എന്ന കവിത എനിയ്ക്കു ഒത്തിരി ഇഷ്ടന്മായി . ഞാന്‍ ആദ്യമായാണ്‍ ഈ ബ്ലോഗില്‍ . @PRAVAAHINY

  ReplyDelete
  Replies
  1. സ്വാഗതം.ആദ്യ വരവിനും വായനക്കും സന്തോഷട്ടോ.തുടര്‍ന്നും ഉണ്ടാവുക ഇവിടെ.

   Delete
 38. കൊള്ളാം..അയ്യപ്പന്റെ കുത്തിക്കുറിപ്പിനെ വളരെ ഇഷ്ട്ടമായി..

  ReplyDelete
  Replies
  1. തുമ്പി പറന്നിവിടെ എത്തിയതില്‍,ഒരുപാട് സന്തോഷം ഇനിയും വരിക.

   Delete