Dec 31, 2012

ഡിസംബറിന്റെ ദുഃഖം
ഞ്ഞിന്റെ മറയിലൊളിയ്ക്കും
ഡിസംബറിന്‍ മരണമെത്തുന്നു
നക്ഷത്രരാവിലെ കരോളിന്റെ
ശീലുമായീ,രാവിരുളുന്നു വര്‍ഷാ-
വസാനമായീ പുലരിയിലിനി
കുഴിമാടത്തില്‍ മോക്ഷക്രിയ
കാഴ്ചകള്‍ കുരുടനാക്കിയ
പഴമയ്ക്കു കലണ്ടറിന്‍ തീരത്തു
ബലിദര്‍പ്പണം, മകരമഞ്ഞിന്‍റെ
വിരലില്‍ കറുകമോതിരവുമായി
പുതുവത്സരം

പുലരിയെ സന്ധ്യയെ ഇനിയുമീ
മണ്ണിലൂടിങ്ങനെ പുനര്‍ജന്മമരുതേ 
ശാന്തിനേരുക ജ്യോതിയ്ക്കുമാ 
കാലചക്രത്തിനും, കര്‍മ്മദോഷങ്ങ-
ളാകുന്ന മോഹകാമവിലാസങ്ങള്‍ക്കും
കാലമേ ഗര്‍ഭപാത്രമേയിനി നീ
ഡിസംബറിനെ കാത്തുവയ്ക്കുക
പൊളിച്ചെഴുതുക നിയമസംഹിത
ഈ കലികാലചക്രം നിലയ്ക്കട്ടെ
ലോകാവസാനം വരട്ടെ

അമ്മേ ഗര്‍ഭപാത്രമേ പെണ്ണിനെ
നീ കാത്തുവയ്ക്കുക നിലയ്ക്കട്ടെ
സ്ത്രീജനനങ്ങള്‍ ഭൂവിലാദ്യമായ്‌
കാമം കരഞ്ഞു തീര്‍ക്കട്ടെ
കഴുതകള്‍, കാലങ്ങള്‍ ലോകങ്ങള്‍
നിശ്ചലമാകുമ്പോള്‍ കര്‍മ്മ-
ദോഷങ്ങള്‍ കാലകേടിന്‍റെ കാമ
കേളികള്‍ കാര്‍ന്നു തിന്നുതീരട്ടെ
കാലമുരുളട്ടെ കാമനയൊഴിയട്ടെ
കര്‍മ്മദോഷമകലട്ടെ വിടപറയട്ടെ
കലികാലമായ്‌പ്പോയ കുരുടമാംക്കാലം

 ഋതുമാറിയൊരു വര്‍ഷമഴപെയ്യുമെങ്കില്‍
പുതുകാലമേ മഞ്ഞിലൊളിയ്ക്കും മകരമേ
പ്രഭാതകിരണമേ സായംകാലമേ
പുനര്‍ജനിക്കുക നിങ്ങള്‍ വീണ്ടുമീ 
വിണ്ണില്ലണയാത്ത ജ്യോതിയായ്‌
അമ്മേ ഗര്‍ഭപാത്രമേ ഇനി അവളീ
ഭൂമിയില്‍ പിറവിയെടുക്കട്ടെ സ്റ്റാര്‍ട്ടേ-
ക്ഷനും കട്ടിനുമിടയിലൂടല്ലാതെ ക്യാമറ
ക്കണ്ണിന്‍ മുന്നിലേക്കല്ലാതെയച്ഛന്റെ
കൈകളില്‍ അമ്മതന്‍ ചുംബനം
നെറുകയില്‍ വാങ്ങിയവളീ ഭൂമിയില്‍
പിറന്നുവീഴട്ടെ, അച്ഛന്റെ കണ്ണിലൂ-
ടെമ്മതന്‍ കൈകള്‍ പിടിച്ചേട്ടന്റെ
വഴിയിലൂടെവള്‍ വാനിലേക്കുയരട്ടെ

പുതുമണ്ണില്‍ പുതുനാമ്പില്‍ പൂക്കള്‍
വിരിയട്ടെ മലര്‍മണം സ്ത്രീത്വത്തിന്‍
ശ്രീത്വമാം മാതൃസുഗന്ധമായ്‌ വിണ്ണി-
ല്ലൊഴുകട്ടെ സ്നേഹപരാഗണമാവട്ടെ
തത്ക്ഷണമിനി  ഭൂതക്കാലത്തിലേക്കു
യാത്രപറയട്ടെ സ്മൃതികളില്‍ പാലാഴി
കടയട്ടെ അമൃതമാം നീര്‍മിഴി മഴ
പൊഴിക്കട്ടെ എരിയുന്ന ജ്യോതിയ്ക്ക്
നേര്‍ന്നിടട്ടെ മോക്ഷമാം പുണ്യമാം
നിത്യശാന്തി !!!
***

53 comments:

 1. പ്രിയപ്പെട്ട കാത്തി,

  കവിത വളരെ നന്നായി.
  ഒരു വര്‍ഷം കൊഴിഞ്ഞു വീഴുന്ന വേളയില്‍
  ഹൃദയത്തില്‍ എന്നും മായാതെ നില്‍ക്കുന്ന
  വേദനിപ്പിക്കുന്ന സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കട്ടെ.
  ഇന്നിതാ പുതിയ വര്‍ഷം പുതിയ പുലരി
  പുതു മണ്ണിന്‍ പുതുനാമ്പില്‍ പുഞ്ചിരിതൂകുന്ന പുലരികള്‍ സ്വപ്നം കണ്ട്
  പ്രതീക്ഷയുടെ പൂക്കള്‍ വിരിയുന്നു
  അവരോടൊപ്പം നമുക്കും സ്വപ്നം കാണാം പ്രതീക്ഷിക്കാം.

  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
  Replies
  1. സന്തോഷമീ ആദ്യവരവില്‍ തന്നെ പുതുവത്സരാശംസകള്‍ :)

   Delete
 2. അമ്മേ ഗര്‍ഭപാത്രമേ പെണ്ണിനെ നീ കാത്തുവെക്കുക .....

  "ശരിയാണ് അമ്മയെയും , സഹോദരിയേയും , സഹജീവിയേയും മനസിലാക്കാന്‍ 'ഭ്രാന്തന്മാര്‍ക്ക്' കഴിയുന്ന ഒരു നാളില്‍ അവര്‍ പിറവിയെടുക്കട്ടെ "

  ReplyDelete
  Replies
  1. പുതുവത്സരാശംസകള്‍ :)

   Delete
 3. 3RD PARA IS AMAZING...!!!

  gREAT kAATHI...

  hAPPY NEW YEAR!!!

  ReplyDelete
  Replies
  1. കീയകുട്ടി സ്വാഗതട്ടോ ഇനിയപ്പോള്‍ ഇവിടെയൊക്കെത്തന്നെ കാണുമല്ലോ പുതുവത്സരാശംസകള്‍ ..

   Delete
 4. മനുഷ്യരെല്ലാം സ്നേഹിക്കുകയും പരിഗണിക്കപെടുകയും സര്‍വോപരി പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്ന പുതിയ ലോകമാകട്ടെ ഇന്ന് പിറവിയെടുത്തത് . കവിത നന്നായി കാത്തി . ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ :)

  ReplyDelete
  Replies
  1. സന്തോഷം :) പുതുവത്സരാശംസകള്‍..

   Delete
 5. കാത്തീ.. എന്റെ ഹൃദയം നിറഞ്ഞ
  പുതുവത്സരാശംസകള്‍. കവിത നന്നായി. ഈ പുതുവര്‍ഷത്തില്‍ നമുക്ക് നന്മ മാത്രം പ്രതീക്ഷിക്കാം!!!

  ReplyDelete
  Replies
  1. പുതുവത്സരാശംസകള്‍ !

   Delete
 6. മനുഷ്യത്വം എന്തെന്നറിയാത്തവർക്ക്, സംസ്കാരത്തെക്കുറിച്ച് തെല്ലും ബോധവാന്മാരല്ലാത്തവർക്ക്, മൃഗതൃഷ്ണയുടെ ആരാധകർക്ക് ഈ ഭൂമിയിൽ ജീവിക്കാൻ അർഹതയില്ല.. പുതിയൊരു കാലത്തിനായ് നമുക്ക് കാത്തിരിക്കാം....

  ReplyDelete
  Replies
  1. തീര്‍ച്ചയായും റൈനി നമ്മള്‍ മാറട്ടെ പുതുവത്സരാശംസകള്‍ :)

   Delete
 7. കാത്തീ...നല്ല വരികള്‍...,..ഇഷ്ടായി...മനുഷ്യനെ സെന്റിയാക്കി കളഞ്ഞു... നിങ്ങളെല്ലാവരും ഇങ്ങിനെ തുടങ്ങിയാല്‍ കഷ്ടം ണ്ട് ട്ടോ... പുതുവര്‍ഷം നന്മയുടെ മാത്രമാകട്ടെ ...

  ReplyDelete
  Replies
  1. എത്രനാളാ നമ്മള്‍ മിണ്ടാതെ ഇരിക്കുക ? ഇനിയെങ്കിലും പ്രതികരികണ്ടേ കഴിയുന്നവിധം പുതുവത്സരാശംസകള്‍ :)

   Delete
 8. നല്ല മനസ്സുകളിൽ നിന്ന് ഇത്തരം വരികൾ വരും...നന്നായിരിക്കുന്നു

  ReplyDelete
  Replies
  1. സുമെഷേട്ടോ :) പുതുവത്സരാശംസകള്‍

   Delete
 9. കവിത ഇഷ്ടായി കാത്തീ...എല്ലാ വരികളും നന്നായിട്ടോ...മനസ്സ് നിറയുന്നൊരു പുതുവര്‍ഷം ആശംസിയ്ക്കുന്നു...

  ReplyDelete
  Replies
  1. തിരിച്ചും പുതുവത്സരാശംസകള്‍ ആശാജി :)

   Delete
 10. ഓം ശാന്തി ശാന്തി

  പുതുവര്‍ഷം നന്മ നിറഞ്ഞതാവട്ടെ

  ReplyDelete
  Replies
  1. അങനെ തന്നെ ആവട്ടെ...പുതുവത്സരാശംസകള്‍ അജിത്തേട്ടാ

   Delete
 11. മനോഹരമായ കവീത. അവസാനത്തെ വരികളാണു എനിയ്ക്ക് കൂടുതല് ഇഷ്ടപ്പെട്ടത്. പുതുവത്സരാശംസകള്‍

  ReplyDelete
  Replies
  1. സന്തോഷം! പുതുവത്സരാശംസകള്‍

   Delete
 12. പുതുവര്‍ഷം നന്മ നിറഞ്ഞതാകട്ടെ.
  വരികള്‍ ഇഷ്ടായി.

  ReplyDelete
  Replies
  1. സന്തോഷം റാംജി തിരിച്ചും പുതുവത്സരാശംസകള്‍

   Delete
 13. മനോഹരമായ കവിത....
  നന്നായി എഴുതി......
  ശുഭാശംസകൾ.......

  ReplyDelete
  Replies
  1. സന്തോഷമീ വായനയില്‍ പുതുവത്സരാശംസകള്‍

   Delete
 14. കാത്തീ കൊള്ളാംട്ടോ.. ഇതിനാണോ ഒളിച്ചോടിയത്.... വളരെ നന്നായിട്ടുണ്ട്...
  എല്ലാ വരികളും..

  പുതുവത്സരാശംസകള്‍...

  ReplyDelete
  Replies
  1. താന്‍ വന്നുവല്ലേ...എവിടെയാണ് മാഷേ ? സന്തോഷട്ടോ നല്ലൊരു പുതുവര്‍ഷം പുതുവത്സരാശംസകള്‍.

   Delete
 15. ക്യാമറ
  ക്കണ്ണിന്‍ മുന്നിലേക്കല്ലാതെയച്ഛന്റെ
  കൈകളില്‍ അമ്മതന്‍ ചുംബനം
  നെറുകയില്‍വാങ്ങിയവളീ ഭൂമിയില്‍
  പിറന്നു വീഴട്ടെ അച്ഛന്റെ കണ്ണിലൂ-
  ടെമ്മതന്‍ കൈകള്‍ പിടിച്ചേട്ടന്റെ
  വഴിയിലൂടെവള്‍ വാനിലേക്കുയരട്ടെ
  നന്നായി ഇരിക്കുന്നു കാത്തി ..പകരം വെക്കാന്‍ ആവാത്ത വരികള്‍ ...ഇനിയും തുടരുക .....കൊഴിയുന്ന ഡിസംബറിനു ജനുവരിയുടെ യാത്രാ മംഗളം ...

  ReplyDelete
  Replies
  1. നന്ദിയും സന്തോഷവും ട്ടോ....പുതുവത്സരാശംസകള്‍

   Delete
 16. അമ്മ തന്‍ ചുംബനം നെറുകയില്‍ വാങ്ങിയവളീ
  ഭൂമിയില്‍ പിറന്നു വീഴട്ടെ,
  അച്ഛന്റെ കണ്ണിലൂടമ്മ തന്‍ കൈകള്‍
  പിടിച്ചേട്ടന്റെ വഴിയിലൂടവള്‍ വാനിലേക്കുയരട്ടെ...
  വളരെ ശക്തമായ വരികള്‍... അഭിനന്ദനങ്ങള്‍... ആശംസകള്‍...

  ReplyDelete
  Replies
  1. സന്തോഷമീ വരവില്‍, വായനയില്‍.. പുതുവത്സരാശംസകള്‍

   Delete
 17. പ്രഭാതമേ സന്ധ്യകളെ ഇനിയും
  പുനര്‍ജന്മമരുതേ നിത്യശാന്തി
  നേരുക ജ്യോതിയെരിഞ്ഞോരീ
  ഡിസംബറിനും കര്‍മ്മദോഷമാ-
  കുന്ന കാമകേളികള്‍ക്കും

  ReplyDelete
  Replies
  1. എല്ലാം മാറുന്ന പുതിയകാലം വരും!

   Delete
 18. Replies
  1. നമ്മള്‍ കൂടി വിചാരിക്കണം സര്‍.

   Delete
 19. കാത്തി വരാന്‍ വൈകിയതില്‍ ക്ഷമ പറയട്ടെ


  കവിത ഇഷ്ടപ്പെട്ടു കുറച്ചു വരികള്‍ കൂടി പിണഞ്ഞു കിടക്കുന്നു ചെറിയ ഒരു അരോചകമായി തോന്നി/// വലിപ്പം കുറച്ചും കൂട്ടിയും ......ആശംസകള്‍

  ReplyDelete
  Replies
  1. വന്നുവല്ലോ നാച്ചി സന്തോഷം.പറഞ്ഞു വന്നപ്പോള്‍ അല്‍പ്പം നീളംകൂടി പോയി :)

   Delete
 20. കാത്തി..
  വരികളില്‍ തീക്ഷണത..
  എങ്കിലും പുതുവത്സരം നമുക്കെന്നത്തെയും പോലെ സ്വപ്നങ്ങളില്‍ നിറക്കാം..
  വരുമൊരു കാലമീ വ്യഥകള്‍ നാം മറക്കുമന്നു എന്ന് പ്രത്യാശിക്കാം..
  ആശംസകള്‍

  ReplyDelete
  Replies
  1. പുതുവര്‍ഷം നല്ലതുമാത്രം പ്രതീക്ഷിക്കാം ..

   Delete
 21. ഈ വര്‍ഷത്തിലും വാര്‍ത്തകള്‍ക്ക് മാറ്റം ഒന്നും ഇല്ല... എവിടെയും പീഡനം തന്നെ... ഗര്‍ഭപാത്രത്തില്‍ സ്ത്രീയെ സംരക്ഷിച്ച് നിര്‍ത്തട്ടെ ദൈവം.. ആശംസകള്‍

  ReplyDelete
  Replies
  1. സന്തോഷമീ വരവില്‍ വിഗു :)

   Delete
 22. നല്ല കവിതയാണ് അനീഷ്‌ , വിഷയവും നന്നായി, വ്യത്യസ്ത ബിംബങ്ങള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ മികവു പുലര്‍ത്താന്‍ കഴിയുന്ന കവിത :) എല്ലാ ആശംസകക്ലും കാത്തി ചെക്കന് :)

  ReplyDelete
  Replies
  1. സന്തോഷം ജോ :) പുതിയ വഴികള്‍ അന്വേഷിക്കുന്നുണ്ട് അപ്പൊഴും സഹകരിക്കണം ട്ടോ..

   Delete
 23. നല്ല കവിത. മനോഹരമായ വരികള്‍.. അഭിനന്ദനങ്ങള്‍..

  ReplyDelete
  Replies
  1. സന്തോഷം കുട്ടേട്ടാ..

   Delete
 24. (പുതുമണ്ണില്‍ പുതുനാമ്പില്‍ പൂക്കള്‍
  വിരിയട്ടെ മലര്‍മണം സ്ത്രീത്വത്തിന്‍
  ശ്രീത്വമാം മാതൃസുഗന്ധമായ്‌ വിണ്ണി-
  ല്ലൊഴുകട്ടെ സ്നേഹപരാഗണമാവട്ടെ)നന്മകള്‍ വിരിയട്ടെ കാത്തീ. ആശംസകള്‍ .

  ReplyDelete
  Replies
  1. സന്തോഷമീ വരവില്‍ ...പുതുവത്സരാശംസകള്‍

   Delete
 25. മനോഹരം...അഭിനന്ദിക്കാന്‍ വാക്കുകള്‍ ഇല്ല...ആശംസകള്‍

  ReplyDelete
  Replies
  1. സന്തോഷമീ ആദ്യവരവില്‍ വായനയില്‍..തുടര്‍ന്നും ഇവിടെ ഉണ്ടാവണേ!

   Delete
 26. "മകരമഞ്ഞിന്റെ വിരലില്‍ കറുകമോതിരവുമായി പുതുവത്സരം." ഒന്നും പറയണില്ല.... അതിമനോഹരം കാത്തി.
  ReplyDelete
  Replies
  1. സന്തോഷം മുബി....തുടര്‍ന്നും വരിക.

   Delete
 27. നന്നായിട്ടുണ്ട് എല്ലാ കവിതകളും,,,,

  ReplyDelete