Dec 12, 2012

ഹിന്ദോളംയാത്രപോകണമെനിക്കൊരിക്കല്‍
കൂടിയാ പിന്നിട്ടവഴിയിലൂടെങ്ങോ

കാലമേ നീയറിയുക
,ആ ക്യാന്‍സറി-
നോടു സാക്ഷിപറയുക ഇന്നെന്റെ

സ്മൃതിയുടെ തീരങ്ങള്‍ നിശ്ചലം
ഗഗനശകലങ്ങള്‍ നിശ്ചലം 

ആഴിയിലാദ്യമായ്‌ തിരകളും നിശ്ചലം 
തീരമേ നിങ്ങളാതിരയെ കണ്ടുവോ
വന്നൊടുവിലായ് പ്പോയ്‌ പോയ
മൗനരാഗങ്ങള്‍ കേട്ടുവോ സ്വര-
വര്‍ണ്ണങ്ങള്‍ വറ്റുമീ സന്ധ്യയില്‍
കണ്ടുവോ കടലിന്നഗാധമാം മൗനം

മൗനമേ നിന്നെക്കുറിച്ചെഴുതുന്ന
വാക്കുകള്‍ പേനത്തലപ്പില്‍-
നിന്നൂര്‍ന്നു മുറിയുന്നു മറവിയുടെ
തീരത്തില്ലലിയാത്ത തിരകളില്‍
ഒഴുകിയെത്തുന്നിതാ  ഗീതകം
സാഗരവീഥിയെ തഴുകുന്ന കാറ്റിലും
നിശയില്‍ വിരിയുന്ന മാറാല
മലരിനും ശ്രുതിരാഗ മൗനമായ്‌

സംഗീതമേ സാന്ദ്രമൗനമേ
സ്വരങ്ങളില്ലെന്‍ വീണയില്‍ 
രാഗമായ്‌ പെയ്യുന്നതാ ഏക
മൗനങ്ങളാരോഹണവരോഹണ-

ങ്ങളായ് സ-ഗ മ-ധ-നി-സ 
സ-നി-ധ-മ-ഗ-സ
സ്വരസ്ഥാനവും മൗനങ്ങള്‍
രാഗവര്‍ണ്ണിനീ ഹിന്ദോളമേ
സംഗീതമേ നിറയൂ നീ മൗന
രാഗമായ്  ജീവനില്‍ തീരഭൂമിയില്‍ !

42 comments:

 1. ഓര്‍മ്മകള്‍ മരവിപ്പ് ഉണ്ടോ?
  അതോ ഓര്‍മയുടെ തിരതല്ലലില്‍ എല്ലാ മറന്നൊരു നടത്താമോ
  അങ്ങനെ എന്തൊക്കയോ
  ആശംസകള്‍

  ReplyDelete
  Replies
  1. ആദ്യവരവ് സന്തോഷം മൂസാക്ക, ശാന്തമാണ് കടല്‍ സാന്ദ്രമാം സംഗീതപോല്‍ :)

   Delete
 2. മൌന രാഗം...

  പിന്നിട്ട വഴികളിലൂടെ യാത്ര തുടരുന്നവനും ഇഷ്ടമായ വരികള്‍ തന്നെ...

  സഗമ ധനിസ, സനിധമഗസ

  ആശംസകള് കാത്തി

  ReplyDelete
  Replies
  1. സ്വരങ്ങളും മൌനമായ്..സന്തോഷം റൈനി 12.12.12.12.12.12.ന്റെ ഓര്‍മ്മയ്ക്ക്‌

   Delete
 3. എന്തോ എനിക്ക് അങ്ങട് ദഹിച്ചില്ല , നീ ക്ഷമീര് !

  ReplyDelete
  Replies
  1. മാപ്പില്ല മാപ്പില്ല മാപ്പില്ല :)വായിച്ചു തുറന്ന അഭിപ്രായം പറഞ്ഞല്ലോ സന്തോഷം ജോ..കാണാനേ ഇല്ലല്ലോ ഈ വഴി ?

   Delete
 4. കാത്തി ആശംസകള്‍ ......നന്നായിട്ടുണ്ട്

  ReplyDelete
  Replies
  1. സന്തോഷം സനിഷേട്ടാ ഇനിയും ഇതുവഴി വാ...

   Delete
 5. മൗനമേ നിന്നെക്കുറിച്ചെഴുതുന്ന
  വാക്കുകള്‍ പേനത്തലപ്പില്‍-
  നിന്നൂര്‍ന്നു മുറിയുന്നു മറവിയുടെ
  തീരത്തിലലിയാത്ത തിരകളില്‍
  ഒഴുകിയെത്തുന്നിതാ ഗീതകം
  സാഗര വീഥിയെ തഴുകുന്ന കാറ്റിലും
  നിശയില്‍ വിരിയുന്ന മാറാല
  മലരിനും ശ്രുതി രാഗമൗനമായ്‌


  മൌനം നിതാന്ത മൌനം... നിനക്കും എനിക്കുമിടയിലെ മൌനം.. ഒരുപാട് അര്‍ത്ഥങ്ങളുള്ള മൌനം... ഒരുപാട് സംസാരിക്കുന്ന മൌനം... കാലത്തിനപ്പുറം.. ജന്മത്തിനപ്പുറം... പ്രണയത്തിനപ്പുറം.. വിരഹത്തിനപ്പുറം... എന്നെ ഞാനും..നിന്നെ നീയുമാക്കിയ മൌനം... പറയാനേറെ.. പറയാതെ പോയത് അതിലേറെ..

  നന്നായിട്ടുണ്ട് കാത്തീ... വരികള്‍,.. വാക്കുകള്‍.. ഈണം... ഹിന്ദോളം...
  ഇനിയൊരിക്കല്‍ കൂടിയാ വഴികളിലൂടെ നടക്കണം.. നിശ്ചലമായ തതിരകള്‍ക്ക്, തീരങ്ങള്‍ക്ക്, നീലവാനിന് എല്ലാം ചേതന നല്‍കണം...

  ReplyDelete
  Replies
  1. മൂളിനടക്കാന്‍ മൌനമൊരു സംഗീതം ആരോഹണവും അവരോഹണവും എല്ലാം മൗനം നിതാന്തമായ മൌനരാഗം സന്തോഷം നിത്യാ.

   Delete
 6. സ്വരങ്ങളില്ലാത്ത നമ്മുടെ വീണയിലെ
  ജീവിതയാത്രയിൽ, നമ്മെ ഭയപ്പെടുത്തരുത്
  ഒരിക്കലും ആ ആരോഹണവും അവരോഹണവും.!

  നല്ല വരികൾ. ആശംസകൾ.

  ReplyDelete
  Replies
  1. സന്തോഷം മനന്വോ...ഒരു തോന്നല്‍ അത്രതന്നെ :)

   Delete
 7. താളമുള്ള വരികളിലൂടെ ഞാനും ഒന്ന് സഞ്ചരിച്ചു ...കൊള്ളാം ..

  ReplyDelete
  Replies
  1. ആദ്യവരവിനും വായനക്കും ഒരുപാട് സന്തോഷം.

   Delete
 8. :) കാത്തി തുടക്കം പരസ്പര ബന്ധമുണ്ടോ? അതോ എന്റെ വായനയുടെ ആണാവോ? ബാക്കി വരികള്‍ കൊള്ളാം .

  ReplyDelete
  Replies
  1. അതിപ്പോ ??? ചിലതൊക്കെ ചേരില്ലല്ലോ അതാവും :( ഈ വായനക്കും കുറിപ്പിനും സന്തോഷട്ടോ.

   Delete
 9. പ്രിയപ്പെട്ട കാത്തി,
  കവിത ഇഷ്ടമായി ഒരു താളമുണ്ട് ഭംഗിയേറിയ വാക്കുകളും.
  മൗനത്തിന്റെ സൗന്ദര്യം വരികളിലേക്ക് പകര്‍ത്തിയതിനു അഭിനന്ദനങ്ങള്‍ കാത്തി !
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
  Replies
  1. സന്തോഷമീ വായനയില്‍ എഴുതാന്‍ പ്രചോദനം നല്‍കുന്നവാക്കുകള്‍ ഗിരീഷേട്ടാ...ഇനിയും വരണേ :)

   Delete
 10. ജീവിത താളത്തിന്റെ ഹിന്ദോളം.നടന്നവഴികളെ നിശ്ചലമാക്കിയ ഓര്‍മ്മകളുടെ വിതുമ്പല്‍.. ....എങ്കിലും ഒരു മൌനരാഗമായി പെയ്യുന്ന വരകളില്‍ 'സാഗര വീഥിയെ താഴുകുന്നുണ്ട്'ആ ഹിന്ദോളത്തിന്‍ ഓളങ്ങള്‍ കവിയുടെ മൌന നൊമ്പരങ്ങളായി... അഭിനന്ദനങ്ങള്‍ !

  ReplyDelete
  Replies
  1. സന്തോഷമീ വാക്കുകള്‍.തെറ്റുകള്‍ ചൂണ്ടിക്കാണിക്കണമേ മാഷേ...

   Delete
 11. നന്നായിട്ടുണ്ട് കാത്തീ... അഭിനന്ദനങ്ങള്‍

  ReplyDelete
  Replies
  1. വായനയിലും ഈ കൊച്ചുകുറിപ്പിനും സന്തോഷട്ടോ

   Delete
 12. പേന തലപ്പില്‍ നിന്ന് ഉതിര്‍ന്ന വരികള്‍ക്ക് ഒരു സംഗീതം കേട്ട അനുഭവം . ഒരു പക്ഷെ മനസ്സിന്റെ സ്പന്ദനമാകുന്ന സംഗീതം വരികളില്‍ കണ്ടതിനാലാകാം .ആശംസകള്‍ കൂട്ടുകാര എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

  ReplyDelete
  Replies
  1. മയില്‍പ്പീലി അങനെയാവും :) സന്തോഷട്ടോ

   Delete
 13. ഒരു താളം കിട്ടുന്നുണ്ട് ... എന്നിട്ടും ഒരു ദഹനക്കേട് :)

  ReplyDelete
  Replies
  1. താളം മൗനതാളം ഒന്നും മനസിലാകില്ല ഒരു മൂളല്‍ മാത്രം അതുതന്നെയാണ് ഹിന്ദോളം :)

   Delete
 14. ചേരാത്ത ചേര്‍ച്ചകള്‍

  ReplyDelete
  Replies
  1. മൗനങ്ങള്‍ ചേര്‍ന്ന് ചേരുന്നിടം.:)

   Delete
 15. കവിതയെകുറിച്ച് ആ‍ധികാരികമായി പറയാൻ കഴിയില്ല, എങ്കിലും വരികളുടെ അർത്ഥം മനസ്സിലാക്കാൻ ശ്രമിച്ചു....

  ആശംസകൾ

  ReplyDelete
  Replies
  1. സന്തോഷം മോഹി...വല്ല്യകുഴപ്പമില്ലെന്നു വിശ്വസിക്കുന്നു :)

   Delete
 16. പ്രിയപ്പെട്ട കാത്തി,

  മൌനം വാചാലം..!

  പിന്നിട്ട വഴികള്‍ മറക്കരുത് !

  എന്നും എപ്പൊഴും താളവും ഈണവും ജീവിതത്തില്‍ നിറയട്ടെ !

  ആശംസകള്‍ !

  ReplyDelete
  Replies
  1. ഒന്നും മറക്കില്ല രാമാ.സന്തോഷട്ടോ വരവില്‍

   Delete
 17. മൗനരാഗ സഞ്ചാരം

  ReplyDelete
  Replies
  1. മൗനം നിറയും സംഗീതം :)

   Delete
 18. ഹിന്ദോളം തിരയിളക്കി.......
  ശുഭാശംസകൾ.....

  ReplyDelete
  Replies
  1. സന്തോഷമീ വരവില്‍,ഇനിയും ഈ വഴിവരിക.

   Delete
 19. എന്‍ ഓര്‍മകള്‍ മരവിച്ച വീണയില്‍ രാഗങ്ങള്‍ നിദ്ര കൊള്ളുമ്പോള്‍.. നിന്‍, വീണയില്‍ സ്വരങ്ങളായി പെയ്യട്ടെ മൗന മോഹന രാഗങ്ങള്‍ ....

  ReplyDelete
  Replies
  1. മൌനരാഗം ഹിന്ദോളം...മോഹനമല്ലാട്ടോ :)വരവില്‍ സന്തോഷം ഇനിയും ഇനിയും വരിക.

   Delete
 20. ഓര്‍മകള്‍ മരവിച്ച വീണക്ക് എന്ത് രാഗങ്ങള്‍...

  ReplyDelete
  Replies
  1. മൗനരാഗങ്ങള്‍....ഓര്‍മ്മകള്‍ എന്നും സുഖമുള്ളൊരു വേദനയല്ലേ.

   Delete
 21. വേദനകള്‍ക്ക് ശമനം നല്‍കാന്‍ ഓര്‍മകള്‍ക്ക് പറ്റുമെങ്കില്‍ ജീവിതം എത്ര മനോഹരം കാത്തി ...

  ReplyDelete
  Replies
  1. തീര്‍ച്ചയായും...നല്ലോര്‍മ്മകള്‍ കൂട്ടികൂട്ടി വച്ചാല്‍ സാധ്യമാണ് എപ്പോഴും മനോഹരമായിരുന്നാല്‍ ജീവിതം ഒരു രസവുമുണ്ടാകില്ല.

   Delete