Nov 29, 2012

നോട്ട് എലോണ്‍
മഞ്ഞുവീഴാനൊരുങ്ങി നില്‍ക്കുന്ന നഷ്ടങ്ങളുടെ നവംബര്‍, മാനത്തു നിന്നും മരചില്ലയിലൂടെ അരിച്ചു വീഴുന്ന നിലാവില്‍ നക്ഷത്രങ്ങള്‍  പ്രകാശിക്കുന്നു. അമ്മുകുട്ടി മുകളിലേക്ക് കണ്ണെടുക്കാതെ നോക്കി നില്‍ക്കാണമ്മയെ

"അമ്മ എപ്പളാ വര്വാ..അച്ഛാ ചോദിക്കച്ചാ.
അവളുടെ കുഞ്ഞുമുഖം നോക്കി എന്നത്തെയും പോലെ യാള്‍   നുണ "വേഗം വരുല്ലോ.. മോള്‍ക്ക്‌ ഉറങ്ങണ്ടേ അല്ലേല്‍ അമ്മ അച്ചനെ വഴക്കുപറയില്ലേ.

"മോളോറുങ്ങുമ്പോളാകും അമ്മ  വര്വാ...
അതും പറഞ്ഞുകൊണ്ടവള്‍ അയാളുടെ ചുമലില്‍ ചാരി കിടന്നു.പുറത്തു കാറ്റടിക്കുന്നുണ്ട് ഇത്തിരി നടന്നപ്പോഴേക്കും അമ്മു ഉറങ്ങി മുറിയിലും ബെഡിലും നിറയെ അവളുടെ ടോയ്സാ, അവളെ അവിടെ കിടത്തി പുതപ്പ് വിരിച്ചപ്പോഴക്കും പുറത്തു വാതിലില്‍ തട്ടലും മുട്ടലും പുറകെ നിര്‍ത്താതെ കൊള്ളിംഗ് ബെല്ലടി.

അമ്മു നല്ല ഉറക്കത്തിലേക്ക് വീണുപോയിരിക്കുന്നു ചെന്നു വാതില്‍ തുറന്നതും  രാത്രിയുടെ തിരശീലയില്‍ നിന്നുമാരോ ഓടിക്കിതച്ചയാളുടെ മുന്‍പില്‍ ഒരു സ്ത്രീ, ദോലുമുഴക്കം പോലെ അവളുടെ ഹൃദയമിടിപ്പവിടെ കേള്‍ക്കാമായിരുന്നു അതുമാത്രം. 

അത്രയും നിശബ്ദമായ നേരങ്ങള്‍ കണ്‍മുന്‍പില്‍ സമ്മാനിച്ചവള്‍ ഒറ്റവാക്കില്‍ എന്തോ പറഞ്ഞുകൊണ്ടേ പരതികൊണ്ടിരുന്നു "വെള്ളം...വെള്ളം..തണ്ണി.
 
വെള്ളം ജഗ് ഒരൊറ്റ നിമിഷം കൊണ്ടുകുടിച്ചവസാനിപ്പിച്ചു. പാറി പറന്നമുടിയിഴകള്‍,വിയര്‍ത്തൊലിക്കുന്ന മുഖവും ശരീരവും കാലില്‍ ചെരിപ്പില്ല ഒരു കൌമാരക്കാരി.

"ആരാ എന്തിനാ വെപ്രാളം ?
"അമ്മാവേ കൂപ്പിടമുടിയുമാ.
" അമ്മ ?  ഇവിടെ ഞാന്‍ മാത്രെ ഒള്ളൂ തനിയെ.
"കാപാത്തിട സാര്‍ എനക്കാകെ ഒരുധവി സെയ് വീങ്ക്ലാ.
"നീങ്ക തമിഴാ എന്താ പ്രശ്നം ?
"തമിഴ് താ... ആനാ നാലഞ്ചുവര്‍ഷമാ ഇങ്ക താന്‍ വേല പാക്കറെ. ഇന്നേക്കു മട്ടും നാന്‍ ഇങ്ക തങ്കലാമാ നാളെ കാലെയിലെ പോയിട്രേ ഇങ്ക ഈ ലിവിംഗ് റൂമേ പോതും.
"വേലയോ, എന്തു ജോലി ?
"വീട്ടുവേല സാര്‍.
"കണ്ടാല്‍ അപ്പടിയൊന്നും തോന്നുന്നില്ല നിന്നെ കണ്ടാല്‍ ചിന്നകുട്ടി കൊളന്തമാതിരി.
"കൊളന്ത താ കുട്ടിയാനപ്പഴെ വിറ്റിട്ടെ അതുക്കപ്പുറം ഓരോ ഊര് നാട് റൊമ്പ നാള കേരളാവിലെ അതിനാലെ മലയാളം കത്ത്‌ക്കിട്ടെ പേച്ചു വരാത് ആനാ വാര്‍ത്തയ് പുരിയും.
"കാശിനു വേണ്ടി ഉന്‍ സ്വന്ത അപ്പാ..അമ്മാ ഉന്നെ വിറ്റിട്ടെ ? അതൊക്കെ പോകട്ടെ ഇപ്പൊ നീ എവിടേക്കാ ഈ ഓടുന്നെ.
"അറിയാത്,  വേലപാക്കറ വീടുവിട്ടോടിട്ടേ.
"എന്താവുത്‌ പ്രശ്നമാണോ ?
"കൊഞ്ചം നാള്‍ മുതല്‍ക്കെ ഒരേ പ്രച്ചനംതാ, അങ്കെ അമ്മാവുക്ക് ദീനം വന്നു ഒരേ കിടപ്പ്  നാലു മാസമാ, അതുക്കപ്പുറം ആ വിടെനിക്ക് പിടിക്കല്ലേ.സാറും അവങ്കളുടെ ഫ്രണ്ട്സും ആട്ടവും പാട്ടും സാര്‍ ആളെ മാറി പോച്ച് സാറു ചുമ്മാ വെരട്ടിറാ ഫ്രണ്ട്സെ കൂട്ടിട്ട് വന്ത് വെരട്ടിറാ മുടിയാത് വിട്ട് ഓടിട്ടേ. അവങ്ക എന്‍ പിന്നാടിയിറുക്ക് അതിനാലെ ഓടി ഇങ്കെ കേറിട്ടെ.
"ഇങ്കേ ഉന്നെമാതിരി കൊളന്ത വേല പാക്കകൂടാത്  അതു തപ്പ് തിരിയുമാ?
"നീങ്കാ പോങ്ക സാര്‍ നാന്‍ മട്ടുമാ ഇങ്കേ....എത്തനെ കൊളന്തങ്ങ വേലപാക്കറെ,ഇതനാഥ പശങ്കള്‍ക്ക് പെരിയകുഴി സാര്‍ വീണ മറുപടിയും കേറിവര മുടിയാത്.കാശ്ക്ക് കൊളന്തങ്ങളെ കൊടുപ്പേ മാസാമാസമാളു വരുവേ പണം മുഴുവാനാ അവങ്ക വിഴുങീട്ട് പൂവേ. എന്നമാതിരി കൊളന്തകള്‍ക്ക് എപ്പടി വാഴ്ക്ക സാറിത് പുരിയലെ.

"നിന്റെ പേരന്നാ ? നാളെ നീ കാലത്ത് എങ്ക പോവും,ഊരുക്ക് പോവോ ?


മുറിയില്‍ നിന്നും അമ്മുക്കരയാന്‍ തുടങ്ങി ചെന്നെടുത്തു തോളിലിട്ടു പുറംതട്ടി കൊണ്ടയാള്‍ അവള്‍ക്കഭിമുഖമായിരുന്നു.
 
"മീനാക്ഷി,സാര്‍ കൊളന്തയാ ഇവളുടെ അമ്മ എങ്കെ ?

"അമ്മ..........ഇവളും നിന്നെ മാതിരിതാന്‍ അനാഥയ് ആറു വര്‍ഷങ്ങള്‍ക്കു മുന്നാടി ഒരുരാത്രി നിന്നെപോലെ ആരോ എവിടെ നിന്നോ വന്നു ഇവിടെ വിട്ടുട്ട്പോയി. അതുക്കപ്പുറം ഇവള്‍ക്ക് നാന്‍ താന്‍ അപ്പേ........ഇന്നിപ്പോ ഒരുപാടു  നേരം വൈകി നീ നാളെ കാലത്ത് പോക കൂടാത് നമുക്കൊരുമിച്ചു താന്‍ പോണം ഇങ്കെ ഒരു ആശ്രമമുണ്ട് നിനക്കവിടെ എത്രനാള്‍ വേണെങ്കിലും തങ്ങലാം പിന്നെ ഊരുക്ക്‌ പോകലാം. അതുക്കപ്പുറം  മറ്റുകുട്ടികളെയും രക്ഷപ്പെടുത്ത വേണ്ടാമാ അവങ്കളെ തേടി പിടിക്കലാം നിങ്ക മുതലാളിയെ പോലിസിക്കിട്ടെ പിടിപ്പിക്കലാം   എപ്പടി സന്തോഷമാ...ഇപ്പൊ നീയാ മുറിയില്‍ പോയി തൂങ്ങ്.
മീനാക്ഷി അയാളെ തിരിഞ്ഞുനോക്കി നടന്നു 
"സാര്‍ നീങ്ക കടവുളാ ?

അയാള്‍ പുഞ്ചിരിച്ചു അല്ലെന്നു തലയാട്ടി "ഉന്നെ പോലെതാന്‍ അനാഥയ്, അമ്മാ നമ്മക്കുള്ളതാ കടവുളിറുക്ക് പോങ്കമ്മ പോയി തൂങ്ങ് കാലത്തു പേശിക്കലാം.
"ഈ ഉലകത്തീ എല്ലാരും അനാഥയാ  ഇതു മട്ടും താന വാഴ്ക്ക സാര്‍ ?

മീനാക്ഷി നിര്‍ത്താതെയതും പറഞ്ഞു മുറിയിലേക്ക് മറഞ്ഞു
അയാള്‍ അമ്മുവിന്റെ മുഖത്തേക്ക് നോക്കി അവള്‍ തോളിലെ ചൂടേറ്റുറുങ്ങുന്നു. ജീവിതത്തിലെ തെറ്റുകളും യാതനകളും വേദനകളും ഏകാന്തതയും ചിലരെ കീഴ്പ്പെടുത്തും ചിലര്‍  കീഴ്പ്പെടും ചിലരതിനെ കീഴടക്കും. കീഴടക്കി  പിന്നെയൊരോട്ടമാണ് ഇരുട്ടില്‍ നിന്നും വെളിച്ചം തേടിയുള്ള പലതിനെയും തേടിയുള്ള  ഓട്ടം മീനാക്ഷിയും  ഓടുകയായിരുന്നു ഓടികയറി നിന്നതു അയാളുടെ മുന്‍പില്‍ കീഴ്പ്പെട്ടു പോയാല്‍ പിന്നെ പലതും ഉപേക്ഷിക്കലാണ് അങ്ങനെയാരോ  അമ്മുവിനെ ഉപേക്ഷിച്ചതാണ് അയാളുടെ മുന്‍പില്‍.
 
ഇരുട്ടിന്റെ ഇന്നലെകളുടെ ചുവരുകള്‍ക്കുള്ളില്‍  അയാളും തനിച്ചായിരുന്നു അമ്മുവിന്റെ സാന്നിദ്ധ്യം ആ ഇരുട്ടിലുണ്ടാക്കിയ വെളിപാട്‌, അതൊരു പ്രകാശത്തിന്റെ പാഠമായിരുന്നു സൂര്യന്‍ സ്വയം ചുവന്നു ഇരുട്ടു നല്‍കി അസ്തമികുന്നതു  ഉദിയ്കാനാണ് പ്രകാശം പരത്തി ഉദിയ്ക്കാന്‍. സൂര്യന്‍  പ്രകാശിച്ചു കൊണ്ടേയിരിക്കുന്നുണ്ട്, ആ വെളിച്ചത്തിലേക്ക് പറയാതെ കടന്നു വരുന്നൊരതിഥി  ഇരുട്ട്. പക്ഷേ  ഇരുട്ടിലും വെളിച്ചമായി നക്ഷത്രങ്ങള്‍ ഉണ്ടായിരിക്കും പ്രകാശത്തിനു സൂര്യനു പ്രേരണയായി നാളെയില്‍ ഉദിച്ചുയരാന്‍.

ജീവിതങ്ങള്‍ അമ്മുവും മീനാക്ഷിയും, സൂര്യനെപോലെ പ്രകാശിച്ചുകൊണ്ടേ ഇരിക്കുന്നു അവരെ മുഴുവനായും കീഴ്പ്പെടുത്താന്‍ ഇരുട്ടും എന്നാലിപ്പോ ഉദിച്ചുയരാന്‍ പ്രേരണയായി നക്ഷത്രത്തെപ്പോലെ അയാളുണ്ട്.

ജീവിതത്തില്‍ ചിലര്‍ നക്ഷത്രങ്ങളാണ്
അയാളെ പോലെ രാവും പകലും സ്വയം പ്രകാശിച്ചു. ഇനി വരും കാലം അവരും നിങ്ങളും  പ്രകാശിക്കട്ടെ ആരെയും അനാഥരാക്കാതെ ഇരുട്ടിനുവിട്ടു കൊടുക്കാതെ തനിച്ചാക്കാതെ അനേകായിരം മനസുകളെ  ഏകാന്ത ചിന്തകളിലേക്കും,  
ഏകാന്ത ജീവിതത്തിനും വിട്ടുകൊടുക്കാതെ ഒരു കൂട്ടായി ഒരു തണലായി അവരുടെ ഉള്ളിലെ സൂര്യനു പ്രേരണയായി വരും നാളെയില്‍ ഉദിച്ചുയര്‍ന്നു പ്രകാശിക്കാന്‍, ഇന്നലെകളില്‍
മരവിച്ചുപോയ മഞ്ഞുകണങ്ങളെ ലയിപ്പിക്കാന്‍ !!!

48 comments:

 1. കൊള്ളാമല്ലോ കഥ
  നല്ല മനുഷ്യര്‍

  ReplyDelete
  Replies
  1. അജിത്തേട്ടാ ഓടിവന്നല്ലേ സന്തോഷം,വീണ്ടും നാട്ടിലേക്ക്‌ പോവണല്ലേ :)

   Delete
 2. പ്രിയപ്പെട്ട കാത്തി,
  നല്ല കഥയാണ്. നന്നായി എഴുതി. അഭിനന്ദനങ്ങള്‍
  കൂടുതല്‍ വിലയിരുത്താന്‍ ഞാന്‍ ആളല്ല. അതിനു അറിവുള്ളവര്‍ വരട്ടെ വായിക്കട്ടെ വിലയിരുത്തട്ടെ.
  പ്രാര്‍ത്ഥിക്കാം ആരും ആരാലും അനാഥരാക്കപ്പെടാതിരിക്കാന്‍.

  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
  Replies
  1. സന്തോഷം ഗിരീഷേട്ടോ..എല്ലാവരും അറിവുള്ളവര്‍ തന്നെ,ആരുമാരും തനിയെ ആവാതിരിക്കട്ടെ.

   Delete
 3. ഓരൊ മനുഷ്യനും ഒരു നക്ഷത്രമായിരുന്നെങ്കിൽ..
  ഓരൊ രാത്രിയും എത്ര സുന്ദരമായിരിക്കുമല്ലേ..?

  വിടർത്തിയിട്ട മുടിയിൽ ചൂടിയ മുല്ലപ്പൂമാല കണക്കെ...രാത്രി എന്ന അവൾ സുന്ദരി..!

  വളരെ ഇഷ്ടായി ട്ടൊ..ആശംസകൾ..!

  ReplyDelete
  Replies
  1. മനുഷ്യന്‍ പ്രകാശിക്കുന്ന നക്ഷത്രംതന്നെ,മറ്റുള്ളവരുടെ കൂടെ ആ രാവുകളും പകലുകളും സുന്ദരമാക്കികൊണ്ട് പ്രകാശിക്കുന്ന നക്ഷത്രം,സന്തോഷം വര്‍ഷിണി.

   Delete
 4. ആരേയും അനാഥരാക്കി ഇരുട്ടിനു നല്‍കാത്ത നല്ല മനസ്സുകള്‍ കൂടട്ടെ.

  ReplyDelete
  Replies
  1. സന്തോഷം റാംജി..നല്ല മനസുകള്‍ ഉണ്ടാവട്ടെ അയാളെ പോലെ..

   Delete
 5. അജിത്തേട്ടന്‍ എന്നെ തോല്‍പ്പിച്ച് ആദ്യം എത്തി... :(
  "ഇരുട്ടിലിത്തിരി വെട്ടം പകരും മിന്നാമിന്നികളാവുക നാം..."
  കഥ ഒത്തിരി ഇഷ്ടായി കാത്തീ... ആശംസകല്ട്ടോ...

  ReplyDelete
  Replies
  1. സ്ഥാനം അഞ്ച് ട്ടോ...സന്തോഷം ആശ,പ്രകാശം പരത്തുന്ന മനുഷ്യരാല്‍ നിറയട്ടെ ലോകം.

   Delete
 6. "സര്‍ , നീങ്ക കടവുലാ ..?". അര്‍ത്ഥവത്തായ ചോദ്യം..!! സ്വാര്‍ത്ഥത മാത്രം കൈമുതലായവരുടെ ഇന്നത്തെ തലമുറയില്‍ സ്വയം തിളങ്ങുകയും മറ്റുള്ളവരെ പ്രകാശത്തിലേക്ക് നയിക്കുകയും ചെയ്യുന്ന വഴികാട്ടികളായ ഈ നക്ഷത്രങ്ങള്‍, തിന്മയുടെ കാര്മെഘങ്ങലാല്‍, മൂടപ്പെടാതിരിക്കറെ ..! ! ! നല്ല എഴുത്ത്..! എല്ലാ ആശംസകളും..!

  ReplyDelete
  Replies
  1. ആദ്യവരവിനും കുറിപ്പിനും സന്തോഷം ഹരി..എല്ലാ മനുഷ്യരും സ്വയം പ്രകാശിക്കുകയും മറ്റുള്ളവര്‍ക്ക് വെളിച്ചമാവുകയും ചെയ്യട്ടെ.

   Delete
 7. ഇരുട്ടിലും പ്രകാശം പരത്തി ചില ജന്മങ്ങള്‍....

  ഇഷ്ടായിട്ടോ

  ReplyDelete
  Replies
  1. സന്തോഷം..ഈ വായനക്ക്

   Delete
 8. രസമുണ്ട് ട്ടോ വായിക്കാൻ. എനിക്കാണേൽ ഇതിലെ വല്ല തീവ്രതയുള്ള വരികളും കോപ്പി ചെയ്തിട്ടേ കമന്റാൻ തോന്നൂ,അതില്ലാതാക്കി.
  ഏത് ജീവിതത്തിലും ചില ആളുകൾ അങ്ങനെ രാവും പകലും നക്ഷത്രങ്ങളെ പോലെ പ്രകാശിക്കാനുണ്ടാവും. അവരെ പ്രകൃതിയൊരുക്കുന്നതാ,കാരണം പ്രകൃതിയിലിങ്ങനെ അധർമ്മങ്ങളുടെ ഇരുട്ട് പകർന്ന് പിടിച്ച് ആകെ മൂടപ്പെടുമ്പോൾ ഇങ്ങനുള്ള വെളിച്ചങ്ങളെ പ്രകൃതി തന്നെ ഒരുക്കും. എന്നാലെ പ്രകൃതിയ്ക്കും നമുക്കും നില നിൽപ്പുള്ളൂ.
  നല്ല എഴുത്ത് ട്ടോ. ആശംസകൾ

  ReplyDelete
  Replies
  1. ശരിയാണ് മന്വോ....ഒരു തരം ബാലന്‍സിംഗ് പ്രകൃതിയുടെ.സന്തോഷട്ടോ വായനക്കും വലിയൊരു കുറിപ്പിനും.

   Delete
 9. നല്ല കഥ. ഇഷ്ടമായി. ആശംസകള്‍

  ReplyDelete
  Replies
  1. സന്തോഷട്ടോ ഈ വരവില്‍

   Delete
 10. നന്മയും,സ്നേഹവും തന്നെ ഈശ്വരന്‍.
  പലരിലൂടെയും നമുക്കത് കാണാന്‍ കഴിയും, കഴിയണം.
  ആശംസകള്‍
  അനിത

  ReplyDelete
  Replies
  1. ആദ്യവരവിനും വായനക്കും സന്തോഷട്ടോ. തീരച്ചയായും ആ ഈശ്വരചൈതന്യം മറ്റുളളവരിലേക്കുംപകരാന്‍ കഴിയുക.

   Delete
 11. കാത്തി ചെക്കാ,ഇഷ്ട്ടായി ,കഥ നന്നായി തന്നെ അവതരിപ്പിച്ചു, നന്മയുള്ള മനുഷ്യര്‍ അനേകം ഉണ്ടാകട്ടെ :) ആശംസകള്‍ !!!

  ReplyDelete
 12. malayalam ellam kazhinjo thamizhilekku chekkeran

  ReplyDelete
 13. ഡാ, പോസ്റ്റ്‌ ഇട്ടാല്‍ മെയിലയക്കാന്‍ എന്താ നിനക്ക് മടി!
  (ഇനി ഇത് തമിഴില്‍ ചോദിക്കണോ ആവോ!)


  നന്മയുള്ള പോസ്റ്റിനു വിപ്ലവാഭിവാദ്യങ്ങള്‍

  ReplyDelete
  Replies
  1. മെയില്‍ അയച്ചിരുന്നു :( വന്നില്ലേ......കണ്ടുപിടിച്ചു വന്നല്ലോ കണ്ണൂരാന്‍ സന്തോഷം അടുത്തവട്ടം ഞാന്‍ സകലവഴി മെസേജ് വിട്ടറിയിക്കും അങനെയായാലും പറ്റില്ലല്ലോ :)

   Delete
 14. നന്മയുടെ മാലാഖമാര്‍ ...അപൂര്‍വമെങ്കിലും.. :)

  ReplyDelete
  Replies
  1. നന്മയുടെ നക്ഷത്രങ്ങള്‍ ..

   Delete
 15. ഇപ്പോഴും മനുഷ്യത്വം ബാക്കിയുള്ളവര്‍ ഉണ്ടെന്നു ഓര്‍മിപ്പിക്കുന്നു. കഥ വളരെ നന്നായി, .. അഭിനന്ദനങ്ങള്‍ ... (എല്ലാവര്‍ക്കും എന്നെ പോലെ തമിഴ് അറിയണമെന്നില്ല ..)

  ReplyDelete
  Replies
  1. സന്തോഷമീ വരവില്‍ ട്ടോ.അതെ അതെ തമിഴര്‍ക്ക് മലയാളം വായിക്കാന്‍ അറിയാത്തത് എന്റെയും ഭാഗ്യം :)

   Delete
 16. Replies
  1. സന്തോഷമീ വരവില്‍, കമാന്‍ഡ് ഇടുമ്പോള്‍ ഇപ്പോള്‍ പ്രശ്നങ്ങള്‍ ഇല്ലെന്നു വിശ്വസിക്കുന്നു.

   Delete
 17. ഇരുട്ടിലെ വെളിച്ചമായി കഥയും.ആശംസകള്‍ !

  ReplyDelete
 18. കൊള്ളാm..

  ഇരുട്ടില്‍ പ്രകാശമാവുന്ന ചില ജീവിതങ്ങള്, തന്മയത്വത്തോടെ അവതരണം,

  തുടര്‍ പ്രയാണങ്ങള്‍ക്ക് എല്ലാ ആശംസകളും

  ReplyDelete
 19. നിലാവ് പോലെയും ചില ജന്മങ്ങള്‍....
  ഇഷ്ടമായീ . പ്രിയ കൂട്ടുകാരാ ...

  ReplyDelete
  Replies
  1. സന്തോഷമീ വായനയില്‍ :)

   Delete
 20. ആദ്യമായാണ്‌ കാതിയുടെ ഒരു കഥ വായിക്കുന്നത്. നല്ല ഒരു സന്ദേശം നല്‍കുന്ന കഥ.നല്ല അവതരണം. ആശംസകള്‍.

  ReplyDelete
  Replies
  1. സന്തോഷം പ്രഭന്‍ ഇനിയും ഈ വഴിവരിക.തുറന്ന അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

   Delete
 21. നന്നായിട്ടുണ്ട് കാത്തീ... ഇത്തവണയും വൈകി അല്ലെ...?!
  വേണമല്ലോ ഇങ്ങനെയും ചിലര്‍.. ഇല്ലെങ്കില്‍ ലോക സംതുലനം തന്നെ നഷ്ടപ്പെടില്ലേ.. എവിടെയും അധര്‍മ്മം തന്നെ വിളയാടില്ലേ...

  ഏറെ നന്നായി.. നല്ല സന്ദേശം.. ഓരോ മനുഷ്യന്റെ മനസ്സും ഇത് പോലെയെങ്കില്‍..

  ReplyDelete
  Replies
  1. അതെ വന്നുവല്ലോ വായിച്ചല്ലോ സന്തോഷം.

   Delete
 22. ഈ നന്മചിത്രം വായിക്കാന്‍ വൈകിയതില്‍ വിഷമം തോനുന്നു, നന്മ നിറഞ്ഞത്‌ കാണുമ്പോഴും വായിക്കുമ്പോഴും കിട്ടുന്ന സന്തോഷം ഒന്ന് വേറെയാ അല്ലെ .എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി.

  ReplyDelete
  Replies
  1. സന്തോഷം മയില്‍പീലി എത്തിയല്ലോ.ഇവിടെ തന്നെ വേണേ :)

   Delete
 23. കാത്തി, നല്ലൊരു കഥ..അഭിനന്ദനങ്ങൾ. പക്ഷേ ഒരു അഭിപ്രായം എന്താണെന്ന് വച്ചാൽ മനസ്സിലാകുന്നഭാഷയെങ്കിലും അന്യഭാഷയുടെ ആധിക്യം വായനയ്ക്ക് മടുപ്പുളവാക്കാം. അയാളുടെ സംസാരം മലയാളത്തിലാക്കാമായിരുന്നു.

  ReplyDelete
  Replies
  1. വായനയിലും അഭിപ്രായത്തിനും വലിയ സന്തോഷം സുമേഷെട്ടാ..അന്യഭാഷയുടെ അനിവാര്യത വേണ്ടി വന്നു പക്ഷെ രണ്ടുപേരും മലയാളവുംതമിഴും ഇടകലര്‍ത്തിതന്നെ പലതും പറയുന്നുണ്ട് (തമിള്‍ അത്ര വശമില്ല എനിക്കും :) ) എല്ലാംകൂടി വന്നുപോയതാ :)

   Delete