Oct 4, 2012

അമ്മ അറിയാന്‍
 ഭൂമിയിലാദ്യമായിപിറവിയെടുക്കുവാന്‍ എന്‍
ജീവനാഭിയില്‍ നിന്നന്നു വേര്‍പ്പെട്ട സ്നേഹമേ
എന്നെ വളര്‍ത്തിയ പൊക്കിള്‍ക്കൊടിയുടെ
കണ്ണികള്‍ വേര്‍പിരിഞ്ഞ നിമിഷം
ഞാന്‍ പൊട്ടികരഞ്ഞിരിക്കും
എന്റമ്മ  വേദനിച്ചിരിക്കും      
അകലുകയായിരുന്നല്ലോ 
അന്നുമുതലറ്റുപോകാന്‍
തുടങ്ങി സ്നേഹമേ
ബന്ധങ്ങളില്‍
നിന്നു മീ
ഞാന്‍

ഇനിയും 
പിറവികള്‍
ഉണ്ടെങ്കില്ലൊരിക്കല്‍
കൂടി  എനിയ്ക്കെന്നമ്മയില്‍
പിറക്കണമൊരിക്കലും വേര്‍പ്പെടാത്ത
ജീവനാഡിയായി, പൊക്കിള്‍ക്കൊടിയുടെ
കണ്ണികള്‍ മാത്രമാവണം അമ്മയില്‍ ഞാന്‍
പുഞ്ചിരിമാത്രം നിറയ്ക്കണം ഒരിക്കലും വേദനിപ്പിക്കാതെ
അമ്മയിലുറങ്ങണം   സ്നേഹബന്ധമെനിക്കെന്നെന്നും ബന്ധനമാവണം !

16 comments:

 1. അമ്മേ ഒന്നും ഞാന്‍ അറിയാതെ പോകുനില്ലാ.....
  ആ വാത്സല്യവും ആ പുഞ്ചിരിയും എന്റെ ഓര്‍മ്മകളില്‍ നിന്നും മറയില്ലാ....
  അമ്മ എന്‍ ഹൃദയത്തോട് ചേര്‍ന്ന് എന്‍ വേദന അമ്മയുടെ വേദനയായ്........!!

  ReplyDelete
 2. പ്രകൃതി നിയമമാണ് ജനനം ,അത് നിശ്ചിത കാലയളവില്‍ സംഭവിച്ചേ മതിയാകൂ, ഓര്‍ത്തിട്ടു പേടിയാകുന്നു, പ്രസവം നടന്നില്ലെങ്കില്‍ നമ്മുടെ അമ്മമാര്‍ വര്‍ഷങ്ങളോളം നമ്മളെയും വഹിച്ചു നടകേണ്ടി വരും :)))) എന്തായാലും വരികള്‍ ഇഷ്ട്ടപെട്ടു, ബുജികള്‍ പറയുന്ന പോലെ കവിതയുടെ ഘടന മാറ്റം വരുത്തിയാല്‍ നന്നായിരിക്കും :) അമയോടുള്ള സ്നേഹം വരികളില്‍ നിന്നും സ്പഷ്ടമാണ്, എന്നും ഈ സ്നേഹം നിലനില്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. എല്ലാ ആശംസകളും !!! കൂടുതല്‍ കവിതകള്‍ എഴുതാന്‍ ശ്രമികണം കേട്ടോ !!!!! ഒരിക്കല്‍ കൂടി പറയട്ടെ ഇഷ്ട്ടായി കാത്തി ചെക്കന്റെ വരികള്‍ !!!!

  ReplyDelete
 3. കാത്തി,
  പ്രിയമേറിയ വരികള്‍... മനോഹരം, അമ്മയോടുള്ള സ്നേഹം...
  ആ വാത്സല്യത്തില്‍ ഇനിയും ജന്മങ്ങള്‍ കൊതിക്കാതിരിക്കാന്‍ കഴിയില്ല..
  അഭിനന്ദനങ്ങള്‍... ആശംസകള്‍..

  ReplyDelete
 4. മാനവരാശിയുടെ ചുണ്ടിലെ ഏറ്റവും മധുരോതരമായ പദമാകുന്നു അമ്മ....!

  മനോഹരമായ വരികള്... അമ്മയുടെ സ്നേഹം, എത്ര അനുഭവിച്ചാലും മതി വരാത്തത്, എത്ര പറഞ്ഞാലും തീരാത്തത്. എത്ര എഴുതിയാലും തീരാത്ത സാഗരം,

  കവിത നന്നായിരിക്കുന്നു കെട്ടോ...
  അമ്മയിൽ നാം പുഞ്ചിരി മാത്രം നിറക്കണം...
  അതെ, എല്ലാ അമ്മമാരിലും എന്നും നിറഞ്ഞ പുഞ്ചിരികളൂണ്ടാവട്ടെ....!

  ആശംസകള്....!

  ReplyDelete
 5. ചില ബന്ധങ്ങൾ മുറിച്ചു മാറ്റിയേ തീരൂ. ഇല്ലെങ്കിൽ യാതനകളാവും ഫലം.
  ആശംസകൾ

  ReplyDelete
 6. good good good http://punnyarasool.blogspot.com/2012/09/blog-post.html

  ReplyDelete
 7. അചഞ്ചലമായ മാതൃ സ്നേഹത്തിന്റെ മാധുര്യമൂറുന്ന വരികള്‍... ഈ സ്നേഹമാണ് ഏറ്റവും വലിയ സമ്പത്ത്.. അത് നഷ്ടപ്പെടാതെ സൂക്ഷിക്കുക .. ആശംസകള്‍

  ReplyDelete
 8. മാതൃസ്നേഹത്തിന്റെ മഹനീയ മാതൃക

  ReplyDelete
 9. വരികളിൽ അമ്മയോടുള്ള സ്നേഹമുണ്ട്.. ഇഷ്ടമായി

  ReplyDelete
 10. നിഷ്കളങ്കമായ വരികള്‍ ...:-) വളരെ നന്നായിരിക്കുന്നു

  ReplyDelete
 11. ഏതു വാക്കിനാല്‍ എഴുതണം ഞാനെന്‍ അമ്മയെന്ന സത്യത്തെ......
  ഏത്ര വാക്കുകൊണ്ട് വര്‍ണ്ണിക്കും ഞാനാ ദൈവത്തെ.....

  അമ്മയോടുള്ള സ്നേഹം വാക്കുകളായി പകര്‍ത്തിയപ്പോള്‍ വരികളില്‍ തുളുമ്പി മാതൃസ്നേഹം നന്നായിരിക്കുന്നു.....
  അഭിനന്ദനങ്ങള്‍..... :).... :)

  ReplyDelete
 12. ഒരിക്കലും വറ്റാത്ത സ്നേഹത്തിന്‍ ഉറവ , അത് അമ്മ മാത്രം . കവിത നന്നായിട്ടുണ്ട്

  ReplyDelete
 13. അമമയോടുള്ള സ്നേഹം അതിന്‍റെ ചൂടും ചൂരും ചോരാതെ ഇവടെ കൊടുത്തിരിക്കുന്നു. എന്‍റെ അമ്മയെ ഞാന്‍ ഓര്‍ത്തു പോയി. എനിക്ക് അമ്മയെ സന്തോഷിപ്പിക്കണം. ആശംസകള്‍ സുഹൃത്തെ....

  പിന്നെ ഈ 'ഷേപ്പ് പോയം'എല്ലാ അര്‍ഥത്തിലും അടി പൊളി... ഷേപ്പ് കാത്തു സൂക്ഷിച്ചു എന്ന് മാത്രമല്ല അര്‍ഥം ഒട്ടും കുറച്ചതും ഇല്ല

  ReplyDelete
 14. അമ്മയെകുറിച്ചുള്ള ഓരോ കവിതയും
  ഓരോ മഹാകാവ്യമാണ്.
  കവിത നന്നായിട്ടുണ്ട്.
  ആശംസകള്‍

  ReplyDelete
 15. എത്ര വർണ്ണിച്ചാലും മതിവരാത്ത സ്നേഹത്തിന്റെ പാൽക്കടലാണ് അമ്മ
  ആ അമ്മയുടെ ഉദരത്തിൽ കിടന്ന ഓരോ നിമിഷങ്ങളും ഓർത്തെടുക്കാൻ ഈ കവിതയുടെ ഒരു വരി മതി
  കവിക്ക് എന്റെ ആശംസകള്‍
  സ്വാമി സാധു കൃഷ്ണശർമ്മ

  ReplyDelete