Sep 24, 2012

കടലായി...പുഴ


ഒരു പുഴയായ്‌ ഒഴുകിയ നാം
വഴി പിരിയുകയാണീയൊരു നാള്‍
ഇന്നലെ എന്നോ എപ്പോള്‍ മുതലോ
ഒന്നിച്ചോഴുകിയ നാം, മറക്കുക
പിന്‍വഴികള്‍ അന്നാളുകള്‍ നമ്മള്‍
നിശയില്‍ കളകള മൊഴുകിയ തീരം
പുല്‍കിയ വെള്ളി വെളിച്ചം സ്വപ്ന-
ചന്ദ്രിക വിടര്‍ത്തിയനേരം സുപ്രഭാതം
കുഞ്ഞി കൈകള്‍ കുമ്പിള്‍ നിറയെ
വെള്ളം  കോരിയനാള്‍ ഓളം തല്ലിയ
ചുഴികളില്‍  വള്ളം തുഴകള്‍ തന്നൊരു
നാള്‍ മഴനീര്‍ത്തുള്ളി നിറഞ്ഞൊരു
നാള്‍ മാരിവില്‍ കണ്ടൊരു നാള്‍
വഴി പിരിയുന്നീ ഞാന്‍ പുഴ കടലില്‍ 
വീണ്ടും തീരം തേടും വരുമൊരു നാള്‍
അലകടലിന്‍ തിരകള്‍ തീരം തേടി 
അണയും തുടരെ തുടരെ നിന്നില്‍ ഞാന്‍ !

28 comments:

 1. വഴി പിരിയുമ്പോഴും നഷ്ടപ്പെട്ടുപോകാത്ത ഓര്‍മ്മകള്‍ എപ്പോഴും കൂട്ടിനുണ്ടാവും.ഒഴുക്കുള്ള കവിത.അഭിനന്ദനങ്ങള്‍ !

  ReplyDelete
  Replies
  1. ആദ്യമായി ഓടിയെത്തിയ മാഷെ..പ്രോത്സാഹനം തുടരുക :)

   Delete
 2. പുഴയുടെ സൗന്ദര്യം അതിന്റെ ഒഴുക്ക് പിന്നെ ഒരു ഇണ ചേരുന്ന നിമിഷ കാലം കാലം വേര്‍പിരികുന്ന സമയം വിണ്ടും പുഴ ഒഴുകുന്നു......കാത്തി മനോഹരം.........!!!

  ReplyDelete
  Replies
  1. നിമിത്തം അല്ലെ എല്ലാം...സന്തോഷം അജയേട്ട.

   Delete
 3. കാത്തി,

  വഴി പിരിയുന്നീ പുഴ ഞാന്‍ തീരമേ.....
  കടലില്‍ തേടി വരും വീണ്ടും നിന്നെ....
  ഞാന്‍ അലയും തിരകളായ് തീരം തേടി അണയും തുടരേ...
  നിന്നില്‍ ഞാന്‍.....

  ഇഷ്ട്ടായി....:)

  ReplyDelete
  Replies
  1. സന്തോഷം ഋതു,ഈ വരവിനും അഭിപ്രായങ്ങള്‍ക്കും.

   Delete
 4. വരികള്‍ ഒന്നുകൂടി ക്രമീകരിച്ചാല്‍ വായിക്കാന്‍ കുറച്ചു കൂടെ സുഖം ഉണ്ടാകില്ലേ?ഇപ്പോളുള്ളതു ഈണത്തില്‍ ചൊല്ലി നോക്കുമ്പോള്‍ കല്ല്‌ കടിക്കും പോലെ .

  ReplyDelete
  Replies
  1. ഒന്നു ശ്രമിച്ചു നോക്കാം,അവസാനമവസാനമാവുബോള്‍ ഒരു കല്ലുകടി എനിക്കും അനുഭവപെടുന്നുണ്ട്.

   Delete
  2. ഒരു ചെറിയ മാറ്റം വരുത്തി,തിരുത്തലുകള്‍ക്ക് ഇനിയും ഇനിയും സ്വാഗതം..

   Delete
 5. പ്രിയ സുഹൃത്തെ,

  കവിത കൊള്ളാം. ആശയം നന്നായി. ഇനി എഴുതുമ്പോള്‍ വരികളുടെ താളം മുറിയാതെ നോക്കുമല്ലോ? അപ്പോള്‍ കുടുതല്‍ മനോഹരമാക്കാം.തീര്‍ച്ചയായും കഴിയും. ആശംസകള്‍

  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
  Replies
  1. ശ്രമം തുടരാം തെറ്റ് സംഭവികുമ്പോള്‍ തിരുത്തലുകള്‍ക്ക് തീര്‍ച്ചയായും സഹായങ്ങള്‍ വേണം ട്ടോ.

   Delete
 6. ഒരു പുഴയായി ഒരുകിയ നാം കടലില്‍ പല തുള്ളികളായിത്തീരുന്നു. ഒഴുക്ക് ആപോഴും നിലയ്ക്കുന്നില്ല.

  നല്ല കവിത. പിന്നെ താളത്തില്‍ തന്നെയാവണം കവിത എന്ന് എന്നിക്കഭിപ്രായം ഇല്ല കേട്ടോ.

  ReplyDelete
  Replies
  1. അതും ശരിയാണ് പക്ഷെ ഉണ്ടായ താളം പെട്ടെന്നു മുറിഞ്ഞുപോവുമ്പോള്‍ പ്രശ്നമാണെന്ന് തോന്നുന്നു...

   Delete
 7. സുഹൃത്തേ നല്ലൊരു കവിത :)

  ReplyDelete
 8. ഇനിയും നന്നായി എഴുതാന്‍ കഴിയട്ടെ ..
  ആശംസകള്‍

  ReplyDelete
 9. വേര്‍പ്പാടും സമാഗമവും ഒന്നിച്ച്..നല്ല വരികള്‍

  ReplyDelete
  Replies
  1. സ്വാഗതം :) ഇനിയും ഇത് വഴി വരികട്ടോ

   Delete
 10. പ്രിയപ്പെട്ട കാത്തി,

  പുഴയിലെ ഓളങ്ങള്‍ പോലെ,

  മനോഹരമായ ഒരു കവിത !

  ആശംസകള്‍ !

  സസ്നേഹം,

  അനു

  ReplyDelete
  Replies
  1. ഈ അടയാളത്തിനു നന്ദി അനു..

   Delete
 11. കൂടുതൽ എഴുതാൻ,
  എഴുതിത്തെളിയാൻ ആശംസകൾ!

  ReplyDelete
  Replies
  1. മാഷോക്കെ വായിച്ചിട്ടു ഇങ്ങനെപറയുമ്പോള്‍...ശരിക്കും ഊര്‍ജം കൂടുകയാണ്

   Delete
 12. ഏറെയിഷ്ടായി അവസാനത്തെ വരി...
  തുടരെ തുടരെ അണയാനായി പിരിയുന്നു ഞാന്‍... പുഴ.. കടല്‍.. തിരകള്‍...
  നന്നായിട്ടുണ്ട് കാത്തീ.. ആശംസകള്‍....

  ReplyDelete
  Replies
  1. സന്തോഷം ഈ വായനയ്ക്ക് ഈ കുറിപ്പിന്.

   Delete
 13. മനോഹരമായ കവിത, ലളിതമായ വരികള്‍ ആശംസകള്‍

  ReplyDelete