2011, ഡിസം 8

ആ വിദ്യാലയം


ഓര്‍മ്മയിലെ ആ കുട്ടികാലം വര്‍ഷങ്ങള്‍ക്കു മുന്പ് ജൂണിലെ ഒരു മഴക്കാലത്തു ആദ്യമായിവിദ്യാലയത്തിലേക്ക് ..

അച്ഛന്റെയോ അമ്മയുടെയോ ചേട്ടന്റെയോ ചേചിയുടെയോ അപ്പുപ്പന്റെയോ അമ്മുമ്മയുടെയോ കയ്യും പിടിച്ചു ,പുത്തനുടുപ്പും,പുതുമണമുള്ള പുസ്തകകെട്ടും നെഞ്ചോടു പിടിച്ചു പുത്തന്‍ കുടയും ചൂടി മാനംനോക്കി മനസ്സില്ലാ മനസോടെ നിറഞ്ഞു വയല്‍വരമ്പിലൂടെ ആദ്യമായി ആ വിദ്യാലയത്തിലേക്ക് കയറി ചെന്നത് ആദ്യമായി അ എന്നും അമ്മയെന്നും എഴുതാന്‍ പഠിപ്പിച്ച ടീച്ചര്‍...

എന്നെ ഞാന്‍ ആക്കിയ ആ വിദ്യാലയം,നമ്മളെ നമ്മള്‍ ആക്കിയ വിദ്യാലയം കുട്ടികാലത്ത് മനസില്ലാ മനസോടെ എന്നും വിദ്യാലയം ലക്ഷ്യമാക്കി പായുബോള്‍, ഈ കാലം ഈ പഠനം ഒന്നു തീര്‍ന്നെകില്‍ എന്നു മനസിലെങ്കിലും പറയാതിരുന്നവര്‍ ചുരുക്കം ,എന്നാല്‍ ഇന്നാ കാലം നമ്മുക്ക് മനസിലാക്കി തരുന്ന സത്യമുണ്ട് നമ്മളെ നമ്മള്‍ ആക്കിയ സത്യം കാലം നാളെയിലേക്ക് യാത്ര പോവുമ്പോള്‍ ഇന്നലെകളില്‍ നഷ്ടടമായ ആ മഴകാലം ,ആ യാത്ര ,ആ വിദ്യാലയം, ആ നിറമുള്ള കാലം വീണ്ടുംവിരിയുന്നു ,ഇരുട്ടുവീണ മൂലയില്‍ വിറയ്ക്കുന്ന കൈകളോടെ ഒരുപാട് കരച്ചിലുകള്‍കിടയില്‍ നമ്മുടെ കരച്ചിലും ഒറ്റപെട്ടുപോയ ആദ്യ നിമിഷങ്ങള്‍ .

ആ ബഹളം നിലച്ച ഇരുണ്ടു നീണ്ട ഇടനാഴികള്‍, നിറം മങ്ങിയ ക്ളാസ് മുറികള്‍,ടീച്ചര്‍ എഴുതി ബാക്കി വച്ച ചോക്കിന്‍ കഷ്ണ്ണങ്ങള്‍ ,എവിടെയോ വച്ച്‌ നിലച്ചു പോയ കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും ,കളിക്കിടയില്‍ തണലെകിയ മുത്തശ്ശിമരവും, കൂട്ടിനുണ്ടായിരുന്ന ചങ്ങാതിമാരുംസ്വപ്നം കാണാന്‍ പഠിപിച്ച കളി കൂട്ടുകാരിയും എല്ലാം ഇന്നും അവിടെ ഒരു വസന്തമായി പൂത്തുനില്കുന്നു നമുക്ക് നമ്മളെ സമ്മാനിച്ച വസന്തവുമായി...

1 അഭിപ്രായം:

  1. അതെ ബാല്യകാലം നമുക്ക് വസന്തം തന്നെയാണ് .....ജൂണിലെ മഴ ..മണ്ണിനെ മുത്തം വെക്കുമ്പോള്‍ ,നനഞ്ഞ മണ്ണിന്റെ ആ മണം..ഒരു ഹരമാണ് ..ജൂണിലെ മഴകള്‍ ഇപ്പോഴും എന്നെ അങ്ങോട്ട്‌ കൊണ്ട് പോകാറുണ്ട് ....പുതു പുസ്തകങ്ങളുടെ മണവും ,ചെമ്പക പൂവിന്റെ സുഗന്ധവും ...ആരവങ്ങളുടെ .ആഘോഷങ്ങളും കൊണ്ട് സമൃദ്ധമാണ് നമ്മുടെ കുട്ടികാലം ....സ്കൂള്‍ വിട്ടു കുടയും ചൂടി ....സഹോദരിയുടെ കയ്യും പിടിച്ച് ,വീടിന്റെ പടിയെത്തുമ്പോള്‍ ....നിറഞ്ഞ പുഞ്ചിരി യുമായി നില്‍ക്കുന്ന ..മാതൃത്തം....അങ്ങിനെ എന്തെല്ലാം ബാല്യകാലത്തെ കുറിച്ച് പറയാന്‍ ......ആ വസന്ത കാലത്തെ കുറിച്ച് ഓര്‍ക്കാന്‍ കാത്തി യുടെ മനോഹരമായ വരികള്‍ ക്ക് സാധിച്ചു ഒരു പാട് നന്ദി സുഹൃത്തേ ....ഈ അക്ഷര ലോകം ...കാര്യമായി എടുക്കണം എഴുതണം ഇനിയും കാത്തിക്കതിനു കഴിയും എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    മറുപടിഇല്ലാതാക്കൂ