Jun 30, 2012

പ്രതിമയും രാജകുമാരിയും

സ്ട്രീറ്റ്‌ ലൈറ്റ് മിന്നിമറയുന്ന മഞ്ഞപട്ടണിഞ്ഞ അരണ്ട വെളിച്ചം അലതല്ലുന്ന നഗരവീഥിയിലൂടെ  ഒന്നും മിണ്ടാതെ അവള്‍ക്കു പിറകെ ഞാനും മൗനമായി നടന്നു.

ഇന്നലെകള്‍ നല്‍കിയ സമ്മാനങ്ങള്‍, അതുനല്കുന്ന നിശബ്ദത ഞങ്ങളുടെ നിഴലിനെയും പിന്തുടര്‍ന്നു. 

നടത്തം ഇരുണ്ടുകൂടിയ ഇടവഴികളിലൂടെ ചീവിടിന്റെ കരച്ചിലിനു മുകളിലൂടെ ചവിട്ടിയരച്ചു കൊണ്ടു ഫ്ലാറ്റിനു മുന്‍പിലെത്തിച്ചു.
മുറിയിലെത്തി വെളിച്ചമിടാതെ ചൂരല്‍ കസേരയില്‍ കിടന്നു കണ്ണുകളടച്ചു പെട്ടെന്നു ഉണര്‍ന്നവളെ നോക്കി.

കണ്ണാടിയില്‍ തലചാരി  തന്റെ തെളിയാത്ത പ്രതിബിംബം നോക്കിനില്‍കുന്നു രാധിക. 

"നീയിന്നു ഹോസ്റ്റലില്‍ പോകുന്നില്ലേ ?

ഒന്നും മിണ്ടാതെയവള്‍ അകത്തേക്കുപോയി ഒരുനിറഞ്ഞ മദ്യകുപ്പിയുമായി വന്നു തുറന്നു കുറച്ചു ഗ്ലാസില്‍ പകര്‍ന്നു.കുപ്പിയും ഗ്ലാസും ടേബിളില്‍ വച്ചു.ഞാന്‍ പതിയെ ഗ്ലാസെടുത്തു ,അവള്‍ പതിയെ എഴുനേറ്റു ജനല്‍ച്ചില്ലകള്‍ മലര്‍ക്കെ തുറന്നു.മുറിയില്‍ ചോദികാതെ വെളിച്ചം വന്നുകയറി
എന്റെ കണ്ണില്‍ നക്ഷത്രമില്ലാത്തകാശം പരന്നു.

ഞാന്‍ ഗ്ലാസവിടെ വച്ചു ഒന്നു നിവര്‍ന്നു കിടന്നു,കണ്ണുകളിലേക്ക് ഉറക്കം വലിച്ചടുകുന്നു പക്ഷെ രാധിക .രണ്ടു വര്‍ഷം മുന്‍പാണ്‌ ഞാനവളെ ആദ്യമായി കാണുന്നത് ,എന്റെ ഓഫീസില്‍ അക്കൌണ്ട്സില്‍.അന്നു തൊട്ടോ എന്നോ ആ മുഖം മനസിലുണ്ട് ,കണ്ടതില്‍ മൂന്നാം നാള്‍ മുതല്‍ ഞാന്‍ സംസാരിച്ചു തുടങ്ങി കൃത്യം ആറാംനാള്‍ രാധികയും .

"ആദ്യം ചോദിച്ചത് വട്ടുണ്ടോ എന്ന് ?

അങ്ങനെ തുടങ്ങി,പക്ഷെ സംസാരം കൂടുന്നത് എന്റെ കൈയില്‍ കണ്ട പുസ്തകം കണ്ട മുതലാണ്‌ പത്മരാജന്റെ പ്രതിമയും രാജകുമാരിയും .എന്റെ കയ്യില്‍ നിന്നും അതു വാങ്ങി വായിച്ച ശേഷം പൊതുവേ  അധികം സംസാരിക്കാത്ത രാധിക പിന്നെ പിന്നെ കൂടുതല്‍ സംസാരിക്കാന്‍ തുടങ്ങി.

നാട് പാലക്കാട് ,സ്വന്തമെന്നു പറയാന്‍ അമ്മ മാത്രം ചെറുപ്പത്തിലെ അച്ഛന്‍ മരിച്ചു വളര്‍ത്തിയതും പഠിപ്പിച്ചതുമെല്ലാം അമ്മാവന്‍ അമ്മാവന്റെ വീട്ടിലാണ് അമ്മ .അമ്മാവന് മക്കളില്ല രാധിക സ്വന്തം മകളെപോലെയാണ് ഇവിടെ ഒരു ലേഡീസ്ഹോസ്റ്റലില്‍ നില്‍കുന്നു ആഴ്ചയിലൊരിക്കല്‍ വീട്ടില്‍ പോയി വരും അതായിരുന്നു രാധിക.

പുസ്തകകൈമാറ്റം ഒരുതുടക്കമായിരുന്നു ,പിന്നെ പിന്നെ എല്ലാം തുറന്നു പറയുന്ന വലിയ സൗഹ്യദമായതു വളര്‍ന്നു. എന്നെകുറിച്ച് എന്നേക്കാള്‍ ഒരുപക്ഷെ
രാധികക്കറിയാമായിരുന്നു.

എന്റെ വാശികളും വികൃതികളും അത്രത്തോളം രസിച്ച വേറൊരാള്‍ ഉണ്ടായിരുന്നില്ല .എല്ലാ പെണ്ണുങ്ങളെ പോലെ സൗന്ദര്യത്തെകുറിച്ച് പറഞ്ഞാല്‍ രാധികയും വാചാലയാവും അതായിരുന്നു അവളില്‍ ഉള്ള ഏക ന്യുനത .

എന്നെ സാമ്പാറുവക്കാനും നല്ലതോരന്‍ ,അവിയല്‍, ഇഞ്ചികറി വച്ചുണ്ടാക്കാനും അവള്‍ പഠിപ്പിച്ചു.ബോറടിക്കുമ്പോള്‍ അവളുടെ സൗന്ദര്യത്തിനു പിറകിലൂടെ നടന്ന എന്റെ വര്‍ഗ്ഗത്തില്‍പെട്ടവന്മാരുടെ  കഥകളുടെ  പഴന്തുണി കെട്ടഴിപ്പിക്കും ഞാന്‍."ആ കഥകള്‍ പറയുമ്പോള്‍ അറിയാതെ അവളും അഹങ്കരിച്ചിരിക്കും അവളുടെ സൗന്ദര്യത്തില്‍".

ആ കഥകള്‍ അവളെ ഒരുപാട് ചിരിപ്പിച്ചിരുന്നു അവളുടെ ചിരി കേള്‍ക്കാനും കാണാനും പ്രത്യേക ചന്തമായിരുന്നു. ഇടക്കിടെ മുട്ടോളമുള്ള മുടിയവള്‍ മുന്‍പിലേക്ക് തട്ടിയിട്ടു തലോടി കൊണ്ടിരിക്കും.അതൊക്കെ കണ്ടാസ്വദിച്ചവരെപോലെയോ 
പിന്നീട് ഈ പറയുന്ന കഥകള്‍ പോലെയോ മാത്രമാവാന്‍ ഞാന്‍ ആഗ്രഹിച്ചില്ല അതു കൊണ്ട് .

 “രാധികേ നീ ഏറെ സുന്ദരിയാണെന്ന് ഞാന്‍ പറഞ്ഞില്ല”.

ആറു മാസങ്ങള്‍ക്കുമുന്‍പ് അവളെ തനിച്ചാക്കി അമ്മ പോയി അമ്മ മരിച്ചപ്പോള്‍ ഞങ്ങള്‍ ഒരുമിച്ചാണ് നാട്ടില്‍ പോയത് കൂടെ വരണമെന്നവള്‍ പറഞ്ഞു പോകണമെന്നു മനസും.അന്നു തന്നെ ഞാന്‍ മടങ്ങി എല്ലാം കഴിഞ്ഞു തിരികെ മടങ്ങി വന്ന ദിവസം എന്നെവന്നു കണ്ടു ഒരുപാട് കരഞ്ഞവള്‍.

“ഇനി ആരുമില്ലെന്നു പറഞ്ഞ് ,ഞാനുണ്ട് നിന്റെ കൂടെയെന്നു പറയാന്‍ എന്തോ അപ്പോള്‍ അനുവദിച്ചില്ല എന്നെ
എന്നെ നന്നായിട്ടറിയുന്നവള്‍ നീ കൂടെ ഉണ്ടാവില്ലേയെന്നു ചോദിച്ചുമില്ല” ?

അമ്മയുടെ വേര്‍പാടവളെ വല്ലാതെ സ്വാധീനിച്ചിരിക്കണം.
ആളാകെ മാറി വര്‍ത്തമാനവും കുറഞ്ഞു,ആ ചിരിയും കളിയുമെല്ലാം ഇല്ലാതെയായി ഇടക്കിടെ ആളുടെ ഓഫീസിലെ ഹാജര്‍ നിലയുംകുറഞ്ഞു.ആകെ ഒരു മ്ലാനത ആള്‍ക്ക് .ആഇടയ്ക്ക് പെട്ടെന്ന് രണ്ടാഴ്ചക്ക്  അവധിക്കുനാട്ടില്‍ പോയവള്‍.ഞാനും എന്തെക്കൊയോ നഷ്ടപെട്ടപോലെയായി ആ ദിവസങ്ങളില്‍ തിരിച്ചു വന്ന ദിവസം ഞാന്‍ രാധികയോട്  അവളുടെ മാറ്റത്തെ പറ്റി ചോദിച്ചു.

"നഷ്ടപെടുന്നതിനെ കുറിച്ചുള്ള ദുഖമാണെന്നു പറഞു. ഒറ്റയായി പോകുന്നതിനുള്ള വേദനയാണെന്ന് പറഞ്ഞു ആ കൈകള്‍ ചേര്‍ത്തു പിടിച്ചു നീ ഒറ്റക്കല്ലെന്നു പറയാനുള്ള ധൈര്യം അപ്പോള്‍ കിട്ടി ഞാനതു പറഞ്ഞു".

പക്ഷെ ആ കൈകള്‍ തടവികൊണ്ടവള്‍ പറഞ്ഞു വേണ്ട അതെനികിഷ്ടമല്ല.

ഞാന്‍ ഒന്നും തിരികെ ചോദിച്ചില്ല ഒന്നിനും മനസുവന്നില്ല.
ഞാന്‍  സ്നേഹികുന്നൊരാള്‍ എന്റെ മുഖത്തുനോക്കി ഇഷ്ടമല്ലെന്നു പറയുക ,ഞാനാനിന്നനില്‍പ്പില്‍ ഇല്ലാതെ
ആയിപോയിരുന്നെങ്കിലെന്നാശിച്ചു പോയി.

"വിശാലമായോഴുകിയ പുഴയ്ക്ക് കുറുകെ ഒരു ഡാം പണിത ഗോസായിയെ പോലെ ഞാന്‍ നിന്നു നീറി. 
എന്തിനായിരുന്നു  ഞാന്‍ അങ്ങനെ പറഞ്ഞത് അതില്‍ പിന്നെ കാണുബോള്‍ ഒരു ചിരി അതിലോതുങ്ങി എല്ലാം ചിലനേരത്ത് ചിരി ഒരുമറയാണ് പലതും മറയ്ക്കാനുള്ള മറ".

അവളോട്‌ മിണ്ടാതെയിരിക്കാന്‍ കഴിയുന്നില്ല വീണ്ടുമൊരു മാപ്പുമായി കയറിചെന്നാല്‍, അതുവേണ്ടയെന്നലോചിച്ചുകൊണ്ടി-ന്നലെയിരിക്കുമ്പോള്‍
രാധിക വിളിക്കുന്നു.

ഇന്നൊരിടം വരെ പോണം കൂടെവരണമെന്നു പറയാന്‍.
സമ്മതംമൂളി കാലത്തു ഒരുമിച്ചുയാത്ര തുടങ്ങി , തൃശൂരിലെക്കാ ഒറ്റയ്ക്ക് പോകാന്‍ ഒരു പേടി നീ കൂടെയുണ്ടെങ്കില്‍ ഒരു ധൈര്യമാ, 

"അതിനു ഞാനാരാ ? 

അവളൊന്നും പറഞ്ഞില്ല.

"എറണാകുളത്തുനിന്നും തൃശൂര്‍ അവിടെ നിന്നും കുന്നംകുളം ബസില്‍ കയറിയപ്പോ ഞാന്‍ ചോദിച്ചു രാധികേ എവിടേക്കാ നീയിതു ?

ഒന്നും പറഞ്ഞില്ലവള്‍.

പാതിയില്‍ നിന്ന ബസില്‍നിന്നും ഒരാഗ്യം കാണിച്ചവളന്നെ ഇറക്കി,റോഡു മുറിച്ചു വിശാലമായ കവാടം കടന്നു ഞാന്‍ അവളുടെ പിറകെ പുറകിലേക്ക് നോക്കി നടന്നു.
"ഇത് അമല കാന്‍സര്‍ ഹോസ്പിറ്റല്‍ ആന്‍ഡ്‌ റിസേര്‍ച്ച് സെന്റെര്‍"


ഡോക്ടര്‍ ഗംഗാധരന്റെ ജീവിതമെന്ന അത്ഭുതത്തിലെ
സോഫിയയും ,നൈസാമലിയും ,മായയും ,മോഹന്‍ ഡോക്ടറും എന്റെ ഉള്ളില്‍ വെടിമരുന്നിന് തീ കൊടുത്തപോല്‍ കത്തികയറി.

"അവളെ ഓടിച്ചെന്നു തട്ടിവിളിച്ചു ചോദിച്ചു ഇവിടെയരാ?

അവളൊന്നും മിണ്ടിയില്ല ആ അന്തരീക്ഷം എന്നെ കൊല്ലാതെ കൊല്ലാന്‍ തുടങ്ങി , ചാവേറുകളുടെ ലോകം.

"ദൈവമാണെത്രെ ആ ലോകത്തെ ഏറ്റവും വലിയ ടെററിസ്റ്റ് ദൈവത്തിന്റെ ചാവേറുകകളാണ് ചുറ്റും".
സ്വന്തമിഷ്ടതിനു വേണ്ടി മറ്റാരോക്കെ വിഷമിച്ചാലും ആ ദൈവത്തിനു അതൊരു വിഷയമേ അല്ല .
കൊച്ചുകുട്ടികള്‍ മുതല്‍ അപ്പുപ്പന്‍മാര്‍വരെയുണ്ട് ചുറ്റിലും. 

അവരുടെ കണ്ണില്‍ കാണുന്ന നിസഹായത,നിസംഗത മനുഷ്യന്‍ ഒന്നുമോന്നുമല്ലവിടെ.കണ്‍മുന്‍പിലെല്ലാം ഏതോ നിഴലുകള്‍ ആടികളികുന്നു. 

മനുഷ്യനും ,പണവും, ഡോക്ടര്‍മാരും,കണ്ടുപിടിത്തങ്ങളുമെല്ലാം ഇവിടെ വെറുംകോലങ്ങള്‍ ഞാനും ഒരു യാന്ത്രിക മനുഷ്യനായ്‌ വെറും കല്‍പ്രതിമയായി മറയുടെ ചിരിയുമായ് ഡോക്ടറുടെ വരവും കാത്തവള്‍ക്കൊപ്പമിരുന്നു. 

"അവളെ കണ്ടതും ഡോക്ടര്‍ അല്പം നീരസതോടെ  ചോദിച്ചു നീ എവിടെയാണ് കുട്ടീ.. 
അന്നെ പറഞ്ഞതല്ലേ ഇതു വൈകീന്നു എത്രയും പെട്ടെന്നു ചികിത്സ തുടങ്ങണം .താന്‍ തയ്യാറാണോ?

കാഴ്ച നഷ്ട്ടപെട്ട അന്ധനെപോലെ ഞാന്‍ മേശയിലും കസേരയിലും തപ്പി തടഞ്ഞു .ബാധ ഒഴിഞ്ഞശരീരം പോലെയവള്‍ തലതാഴ്ത്തിയിരിക്കുന്നു .

"അല്ല ഇതാരാ രാധികയുടെ കൂടെ ?

"ഞാന്‍ ..ഞാനാരുമല്ല ഡോക്ടര്‍ കൂടെവന്നതാ.

അവളുടെ കരിമഷി നിറഞ്ഞ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒഴുകി പാതിയില്‍ മുറിയുന്ന ശബ്ദങ്ങള്‍  ഞങ്ങള്‍ കേട്ടിരുന്നു .

"അമ്മ പോയി ഡോക്ടര്‍ ഇവിടെ ഞങ്ങള്‍ വന്നിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കും ,ഇതൊന്നും കാണാന്‍ നില്കാതെ അമ്മ പോയി.
എന്ത് ചെയ്യണമെന്നനികറിയില്ല ഡോക്ടര്‍ 

"ഇടിവെട്ടേറ്റ തെങ്ങുപോലെ ഞാന്‍ നിന്നുകത്തി".

ഡോക്ടര്‍ അവളുടെ രോഗത്തെ പറ്റിപറഞ്ഞു അന്നേ സര്‍ജറിയുടെ സമയമെല്ലാം കഴിഞ്ഞിരുന്നു ഇനി കിമോതെറാപ്പി ചെയ്യാം.രോഗത്തിന്റെ ഗ്രോത്ത്‌ സ്പീഡ്‌ കുറയ്ക്കാം ബാക്കിയെല്ലാം...

രോഗത്തിന്റെ ഗതിയറിയാല്‍ രാധികയെ ലാബിലേക്ക് കൊണ്ട് പോയി .മധ്യാനവെയിലുകള്‍ ചന്നം പിന്നം ചിതറിയ വരാന്തയില്‍ ഞാന്‍ അവളെയും കാത്തിരുന്നു.

"അവിടെയെന്നെ കടന്നുപോയ ചില ജീവിതങ്ങള്‍ ജീവിതകോമരങ്ങള്‍ അവരുടെ നിഴലുകള്‍ അവരെ പിന്തുടരാതെ എന്നെ നോക്കി നിന്നു ഭയപെടുത്തി .ശാന്തമായ ഒരു തിര പോലെ ചുവരില്‍ തലോടികൊണ്ടവള്‍ രാധിക എന്റെ ചാരെ വന്നിരുന്നു.

"ഞങ്ങളൊന്നും മിണ്ടിയില്ല ജീവിതത്തിനും മരണത്തിനു മിടയിലുള്ള അതെ മൌനം ഞങ്ങളിലും".

റിസള്‍ട്ടുമായി നഴ്സുവന്നു അതുമായി ഡോക്ടറെ കണ്ടു.
നമുക്കപ്പോള്‍ നാളെയും കഴിഞ്ഞു മറ്റന്നാള്‍ത്തന്നെ തുടങ്ങാം അല്ലെ രാധികേ.

"ഞാന്‍ കയറി പറഞ്ഞു ശരി ഡോക്ടര്‍ അവള്‍ തലയാട്ടി. 

ഞാന്‍ വിരലുകള്‍ കൊണ്ട് കണ്ണുകള്‍ തിരുമ്പി അനുസരണയില്ലാത്ത കുട്ടിയെപോലെ എന്റെ കണ്ണുതുറന്നു രാധിക ആ ജനല്‍ക്കരികില്‍ തന്നെ ഇരുണ്ട ആകാശംനോക്കി നില്‍ക്കുന്നു .എഴുന്നേറ്റു ആളെ തട്ടിവിളിച്ചു.

"എന്തെങ്കിലും കഴിക്കണ്ടേ ?

വേണം നല്ല ഭക്ഷണം കഴിക്കണം നമുക്കുണ്ടാക്കാം.നാളെയും കഴിഞ്ഞാല്‍ എനിക്കീ  ഉപ്പും പുളിയുമൊന്നുമറിയില്ലെങ്കില്‍ ഉള്ളത് വച്ചു നമുക്കുണ്ടാക്കാം വാ.

അവള്‍ അടുക്കളയിലേക്കു പോയി,ഞാന്‍ പുറത്തു ഇരുണ്ടുകൂടുന്ന മേഘങ്ങള്‍ നോക്കി. എന്റെ ചുമലില്‍ ആരോടെയോ കൈകള്‍ രാധിക.

“എന്താ രാധികേ ? 

“എന്നെ ഇപ്പോഴും സ്നേഹികുന്നുണ്ടോ?

“എന്റെ പഴയനിറവികാരങ്ങള്‍ സത്യം മൊഴിഞ്ഞു നീ എന്റെ രാജകുമാരിയല്ലേ ഞാന്‍ നിന്റെ പ്രതിമയും.
“അവള്‍ എന്റെ നെഞ്ചില്‍ തലകുനിച്ചു കൈകള്‍കൊണ്ടെന്നെ വട്ടം ചുറ്റിപിടിച്ചു എന്നോതൊട്ടോ നീയെന്റെ ഉള്ളിലുണ്ട് നിന്നോട് സ്നേഹമുണ്ട് പക്ഷെ പാതിയില്‍ കയറിക്കൂടിയ ഈ  അര്‍ബുദം .എനിക്കു ഭയമാണ് പിരിയാനുള്ള ഭയം ,നഷ്ടപെട്ടു പോകുമെന്ന ഭയം.

വാക്കുകള്‍ മുറിഞ്ഞെങ്കിലും ഞാന്‍ തുടര്‍ന്നു “ഇന്നു ഞാന്‍ പ്രതിമയല്ലേ രാധികേ ?

“ചൂടുള്ളരു നിശ്വാസമെന്റെ നെഞ്ചില്‍ പതിഞ്ഞു അതെ എന്നെനിക്കാ രാജകുമാരിയുടെ ഭയമാണിപ്പോ  പ്രതിമയെ പിരിയുന്ന രാജകുമാരിയുടെ.വിധിയുടെ ഒഴുക്കില്‍പെട്ട് പോകുന്ന എന്നെ നിനക്ക് നോക്കി നില്കനേ കഴിയു ഒരുകല്‍പ്രതിമയെ പോലെ”.കരിമഷികലര്‍ന്ന കണ്ണീര്‍ നിറഞ്ഞ ഉണ്ട കണ്ണുകള്‍ കൊണ്ടന്നെ മുഖമുയര്‍ത്തി നോക്കി രാധിക.

“നാളെ ...നാളെമുതല്‍  വെറുക്കുമോ എന്നെ ?

ഞാനൊന്നും പറഞ്ഞില്ല .

“കിമോ തുടങ്ങിയാല്‍ എന്റെ മുടിയൊക്കെ കൊഴിയും നീ പറഞ്ഞു ചിരിപ്പികാറില്ലേ എന്റെ സൗന്ദര്യം.ഒരുപാടുപേരെ കൊതിപ്പിച്ച സൗന്ദര്യംഅതെല്ലാം പോകും ,ചിലപ്പോള്‍ അവരുടെ ശാപമായിരികുമല്ലേ ? 

എനിക്കെല്ലാം നഷ്ടമായി കൊണ്ടിരിക്കയാണ്  പൂര്‍ണമായും ഞാനതിനു കീഴടങ്ങി എല്ലാംനശിക്കും മുന്‍പ് ഒന്നു മാത്രം എനിക്ക് നേടണം ഒന്നുമാത്രം.

"ഞാനാഗ്രഹിച്ച എന്നെ ആഗ്രഹിച്ച പ്രതിമയെ.

"ഞാന്‍ ആദ്യം പൂര്‍ണമായി  കീഴടങ്ങേണ്ടത്  എന്നെ കീഴടക്കേണ്ടത് നീ യാണ്. എന്നെ അര്‍ബുദത്തെക്കളെറെ  ആഗ്രഹിച്ച നീ ഞാന്‍ ആഗ്രഹിച്ച നീ”.

നാളെ തിരുത്താന്‍ എനിക്കാവില്ല ? ഇന്നുനീ എനിക്കു കിമോതെറാപ്പിയെക്കാള്‍ വലിയ മരുന്നാണ് ആശ്വാസമാണ്.
അവളുടെ പാറിപടര്‍ന്ന മുടി ഞാന്‍ പുറകിലേക്കു മാടിയോതുക്കി ഒരു നെടുവീര്‍പ്പിന്റെ താളത്തില്‍ അവളുടെ കാതില്‍ പറഞ്ഞു. 

"നിനക്കറിയില്ലേ അറിഞ്ഞുകൊണ്ടു പ്രതിമയാകല്‍ 
ഒരാനന്ദമാണ്,മഞ്ഞു പോലെ സ്വയമുറയാനാകുക.  
കരളിലൊരു കടലിരമ്പുമ്പോഴും നിര്‍വികാരമായി 
ചക്രവാളത്തില്‍ മിഴിയര്‍പ്പിച്ച് നിലാവുദിച്ചസ്തമിക്കും വരെ നില്‍ക്കാനാവുക അതെനിക്കിനി പ്രാര്‍ത്ഥനയാണ്."

ഇരുണ്ടുകൂടിയ മേഘങ്ങള്‍ക്കിടയില്‍ നിന്നും ചന്ദ്രന്‍ ഉയര്‍ന്നുവന്നു ഞങ്ങളെനോക്കി .

ഞങ്ങളുമൊരു  പ്രതിമയുംരാജകുമാരിയുമല്ലേ” ?

14 comments:

 1. കൊള്ളാം കേട്ടോ കഥ.

  കാന്‍സര്‍ വാര്‍ഡില്‍ പോയാല്‍ ഈപ്പറഞ്ഞപോലെയൊക്കെ തോന്നും. അറിയാതെ പ്രാര്‍ത്ഥിച്ചുപോവുകയും ചെയ്യും.

  ReplyDelete
  Replies
  1. നന്ദി അജിത്തെട്ടാ അപ്പോള്‍ ഇനിയും വരിക പ്രോല്‍സാഹനം തരിക . :)

   Delete
 2. മനോഹരമായി അവതരണം മനസ്സിനെ സ്പര്‍ശിച്ചു പ്രതിമയും രാജ കുമാരിയും ആശംസകള്‍ ഇനിയും എഴുതുക എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

  ReplyDelete
  Replies
  1. നന്ദി മയില്‍പീലി എന്നും കൂടെയുണ്ടെന്ന് പ്രതീക്ഷിക്കുന്നു.

   Delete
 3. കഥപറച്ചിൽ വളരെ നന്നായി. ഒരു അനുഭവസ്പർശം പോലെ..

  ReplyDelete
  Replies
  1. നന്ദി ഇക്കാ...ഇനിയും വരിക

   Delete
 4. കാത്തി ..കഥ നന്നായിരുന്നു. പക്ഷെ ഒന്ന് കൂടി ഈ കഥ എഡിറ്റ്‌ ചെയ്യുക..കൂടുതല്‍ മനോഹരമാകും ...പല സ്ഥലങ്ങളിലും അക്ഷര തെറ്റുകള്‍ കല്ല്‌ കടിയാകുന്നുണ്ട് ..ഉദാഹരണത്തിന് ...
  പൂകുന്നില്ലേ , പുതുവേ , സ്വന്തംമിഷ്ടതിനു
  വിഷയമല്ലത്ത്
  നല്ല അടിയുടെ കുറവുണ്ട് തനിക്ക്. ആ പറഞ്ഞേക്കാം..അതൊക്കെ മര്യാദക്ക് നല്ല കുട്ടിയായി തിരുത്തുക.


  ഏറ്റവും ഇഷ്ടപ്പെട്ട ഭാഗങ്ങള്‍ , ആദ്യമായി രണ്ടാളും കാണുന്ന സമയത്ത് " വട്ടുണ്ടോ " എന്ന് ചോദിക്കുന്നതും, പിന്നെ ഒരു സ്ഥലം വരെ പോകാനുണ്ട്, നീയും കൂടെ വരണം എന്ന് പറയുമ്പോള്‍, " അതിനു ഞാന്‍ ആരാണ് " എന്ന് ചോദിക്കുന്നതിലെ ആ പരിഭവം ..അങ്ങനെ അങ്ങനെ പലതും വളരെ വളരെ ഇഷ്ടമായി..പ്രത്യേകിച്ച് അവസാന രംഗത്തില്‍ പറയുന്ന വാചകങ്ങള്‍..

  പിന്നെ എനിക്ക് മരിക്കാന്‍ പേടിയാണ്, അല്ലെങ്കില്‍ പിരിയാന്‍ പേടിയാണ് എന്നൊക്കെ പറയുന്നില്ലേ, അത് വായിക്കുമ്പോള്‍ എനിക്ക് ഓര്‍മ വന്നത് "തിരക്കഥ " സിനിമയിലെ അജയനും മാളവികയും തമ്മില്‍ അവസാന രംഗത്ത് സംസാരിക്കുന്നതാണ്.

  അത് പോലെ, മുടിയെ കുറിച്ചും സൌന്ദര്യത്തെ കുറിച്ചും വാ തോരാതെ സംസാരിച്ചിരുന്ന നായകനോട് , തന്‍റെ ആ സൌന്ദര്യം ഇല്ലാതെയാകാന്‍ പോകുന്നു എന്നൊക്കെ പറയുന്ന ഭാഗം വായിക്കുമ്പോള്‍ എനിക്കോര്‍മ വന്നത് " ശാലിനി എന്‍റെ കൂട്ടുകാരി " സിനിമയില്‍ നായിക ചികിത്സയുടെ ഭാഗമായി തല മൊട്ടയടിച്ച ശേഷം നായകനോട് പറയുന്ന വാക്കുകളാണ്..

  എന്തായാലും , അനീഷ്‌ കഥ നന്നായിരുന്നു. പക്ഷെ , എഡിറ്റ് ചെയ്തു ഒന്ന് കൂടി കുട്ടപ്പനാക്കൂ..എഴുതിയത് വീണ്ടും വീണ്ടും വായിച്ചു നോക്കിയതിനു ശേഷം മാത്രം പോസ്റ്റ് ചെയ്യുക .

  ആശംസകള്‍...

  ReplyDelete
 5. ഹ ഹാ അക്ഷരത്തെറ്റും ഞാനും ഒരുപാട് അടുത്തുപോയെന്നു തോന്നുന്നു എന്നെവിട്ടു പിരിയുന്നേ ഇല്ല.വീണ്ടും വീണ്ടും വായികുമ്പോള്‍ ഞാന്‍ പറയാന്‍ ശ്രമിച്ചതു തന്നെയാണ് എനിക്ക് കാണാന്‍ കഴിയുക അതാണ്‌ അക്ഷരതെറ്റുകള്‍ വരുന്നത് പിന്നെ തിരുത്തി തരാന്‍ നിങ്ങളൊക്കെ ഇല്ലേ ഞാന്‍ വീണ്ടും എഡിറ്റ്‌ ചെയാം .പിന്നെ എഴുതിയപ്പോള്‍ മനസ്സില്‍ " ശാലിനി എന്‍റെ കൂട്ടുകാരി " ഉണ്ടായിരുന്നു പിന്നെ വായിച്ചു തീര്‍ത്ത കഥകളിലെ ഒരുപാടുപേരും.നീണ്ട ഈ പ്രോത്സാഹനതിനു ഒരുപാടു നന്ദി അപ്പോള്‍ വീണ്ടും വരിക .

  ReplyDelete
 6. കഥ ആ അർബുദത്തിനു തൊട്ട് മുൻപ് വരെ നന്നായി ഇഷ്ടപ്പെട്ടിരുന്നു.... നായികയ്ക്ക് അർബുദമൊക്കെ പറഞ്ഞുപഴകിയ തീമല്ലേ ?

  ReplyDelete
  Replies
  1. :) ഇപ്പോള്‍ അതിനു കാലവുമില്ല പ്രായവുമില്ല.അപ്പോള്‍ ഇനിയും വരികട്ടോ

   Delete
 7. ഹൃദയസ്പര്‍ശിയായ കഥ ഇഷ്ടായി... എഴുത്തിന്റെ ശൈലിയും കൊള്ളാം....
  RCC hospital ഓര്‍ത്തു പോയി ഞാന്‍...ചിത്രം സ്വന്തം വരയാണോ?
  ആശംസകള്‍ട്ടോ... ഇതുപോലെ നല്ല നല്ല കഥകള്‍ പോരട്ടെ...

  ReplyDelete
  Replies
  1. വൈകിയെത്തിയ വലിയ സന്തോഷം...ചിത്രം ഗൂഗിള്‍ ആണ്.

   Delete