2012, ജൂലൈ 19

ഗുല്‍മോഹര്‍

 
ഗുല്‍മോഹര്‍

പിരിയാതെ പോകുന്ന വഴികളില്‍ 
നീളും വരികളില്‍ പൂക്കും പൂമരം
നിറയ്ക്കും പൂവുകള്‍ നടക്കും വഴികളില്‍
പൊഴിക്കും പൂക്കളില്‍ തന്‍ കുങ്കുമം

കായ്ക്കും പൂമരം  വേനല്‍പ്പുലരിയില്‍
വിരിയും മലരുകള്‍  നിറയും ചില്ലയില്‍
വെയില്‍ വാരിളം പൂവിടും പൂക്കാലമേന്തിടും
സീമന്തരേഖയില്‍ കുങ്കുമച്ചോപ്പിടും

വിടരും ഗ്രീഷ്മത്തില്‍ പൂവുകള്‍ ശരത്കാല
വര്‍ഷമായ്‌ പൊഴിയും ശിശിരമലര്‍കിളികളെ  
തഴുകാതെ  നിറയും നടവഴികളിലന്തി ചുവപ്പായ്‌  
 പടരുമിതളുകള്‍ മേദിനിയെ പുണരുമതിലണയും

ഹേമന്തമറിയാതെ വിരിയും കൊഴിയും
ശിഖിരങ്ങളെല്ലാമിളം വെയിലുകൊള്ളുമി-
ളം കാറ്റിലാടും മീനമഴയില്‍ നനയും
ഞാനൊരു വേനല്‍മരമൊരേക പൂമരം

അലസിപൂമരം വാകപൂമരമൊരു പാദപം
വഴിയോരവീഥിയില്‍ തണലേകി
നില്‍ക്കും  ചിറകറ്റപ്പക്ഷിയ്ക്ക്
വിരിവച്ചു വാഴും നിര്‍മോഹനം.

{കടപാട്  :ചിത്രം ഗൂഗിള്‍ }

19 അഭിപ്രായങ്ങൾ:

  1. ചിറകറ്റ പക്ഷിക്ക് വിരിച്ചു വാഴും നിര്മോഹനം...
    ഇഷ്ടായി കവിത....എന്‍റെ സ്കൂള്‍ ഓര്‍മകളില്‍ നിറയെ ഗുല്‍മോഹര്‍ പൂത്തുനിന്നിരുന്നു....മഞ്ഞയും ചുവപ്പും പൂക്കള്‍ നിറഞ്ഞ ആ മരങ്ങളെ അന്ന് ഞാന്‍ വല്ലാതെ സ്നേഹിച്ചിരുന്നു....ഇന്നും...ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ വരവിനും വായനക്കും നന്ദി. വീണ്ടും വരിക ഈ വഴി.

      ഇല്ലാതാക്കൂ
  2. നല്ല പടം.
    എന്നാൽ കവിതയിൽ തിരുത്തുകൾ ധാരാളം വേണം.
    അതു സാരമില്ല. കൂടുതൽ എഴുതൂ.തിരുത്തൂ. വീണ്ടും എഴുതൂ!
    ഭാവുകങ്ങൾ!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സാരമില്ലെന്നു പറയരുത് :)ഇനിയും വരികട്ടോ.

      ഇല്ലാതാക്കൂ
  3. ഗുല്‍മോഹര്‍ നല്ലതാണ്
    ജയന്‍ ഡോക്ടര്‍ പറഞ്ഞതുപോലെ ഞാനും പറയുന്നു
    തിരുത്തുകള്‍ വേണം

    മറുപടിഇല്ലാതാക്കൂ
  4. ഗുൽമോഹർ എനിക്കും ഇഷ്ടാണു... കവിതയും

    മറുപടിഇല്ലാതാക്കൂ
  5. ഇനിയും എഴുതൂ.. പ്രൊഫൈല്‍ വരികള്‍ ചിരിപ്പിച്ചു..

    മറുപടിഇല്ലാതാക്കൂ
  6. അനീഷ്‌ ..നന്നായിരിക്കുന്നു. ഗുല്‍മോഹര്‍ മരങ്ങള്‍ നമ്മുടെ നാട്ടില്‍ ഇപ്പോള്‍ കാണാന്‍ കിട്ടുന്നില്ല. ഈ കവിത വായിച്ചപ്പോള്‍ ആദ്യം ഓര്‍ത്തത്‌ അതായിരുന്നു. ആ മരത്തിനും അതിന്‍റെ പൂക്കള്‍ക്കും എന്തോ ഒരുപാട് കാര്യങ്ങള്‍ പറയാനുള്ള പോലെയുള്ള ഭാവമാണ് എപ്പോഴും..വല്ലാത്തൊരു പ്രതീക്ഷകള്‍ തരുന്ന മരവും പൂക്കളും..

    നല്ല എഴുത്തിനു അഭിനന്ദനങ്ങള്‍...., ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  7. കൊള്ളാം! ഒരു ഗുല്‍മോഹറില്‍ നിന്നും എന്തെല്ലാം വരികള്‍ !

    പൂവാക പൂത്തുനില്‍ക്കുമ്പോള്‍ ഒരുപാട് നൊസ്റ്റാള്‍ജിയ നിറഞ്ഞ ഓര്‍മ്മകള്‍ കടന്നുവരും. നഴ്സറി മുതല്‍ക്കെ ഓരോ അധ്യയന വര്‍ഷത്തിലും കടന്നു ചെല്ലുന്നത് ഗുല്‍മോഹര്‍ പൂത്തുലഞ്ഞു തറയില്‍ ആകെ ചെമ്പട്ട് വിരിച്ചതുപോലെ പൂക്കള്‍ വിതറിയ സ്കൂള്‍ മുറ്റത്തേക്ക് ആണ്.

    ഇപ്പോഴും പൂവാക കാണുമ്പോള്‍ അത് ഓര്‍മയില്‍ നിന്ന് ജ്വലിക്കുന്നു!

    ഈ വായന ആ ഓര്മ വീണ്ടും കൊണ്ടുതന്നു... ഒരു ലേഖനം എഴുതാന്‍ തോന്നുന്നു!!! നന്ദി :-)

    മറുപടിഇല്ലാതാക്കൂ
  8. ഈ പൂമരം കൊള്ളാം കേട്ടോ .....നടുമ്പോള്‍ ചോദിച്ചിരുന്നു ...അഭിപ്രായം മനപ്പൂര്‍വം പറയാതിരുന്നതാണ് ... ആഴത്തില്‍ വേരുകള്‍ പതിഞ്ഞു വളരണം ഈ ഖുല്‍ മോഹര്‍
    ആശംസകള്‍ കുട്ടുകാരാ...........

    മറുപടിഇല്ലാതാക്കൂ
  9. കാത്തി,ഫോണ്ടിന്റെ കളര്‍ നല്ല കറുപ്പിലാക്കിയാല്‍ നന്ന്!! ഈ ചാര നിറം പോര!!

    മറുപടിഇല്ലാതാക്കൂ