2012, ഓഗ 25

ജീവിതം..വിധം.


ജീവിതം..വിധം.

കൊതിപ്പിക്കിലും കൊതിക്കിലുമീ   ജീവിതമൊരു
സഞ്ചാരം,  ആത്മസംഘര്‍ഷാലായുസൊടുങ്ങും
ആത്മാനുഭൂതിയില്‍  അനാദിയാം മായകാഴ്ചകള്‍
നിറഞ്ഞോരായിരം  ഉത്തരമില്ലാ ചോദ്യമലയടിക്കും
അലകളാലുയര്‍ന്നടുക്കും മെല്ലെ പിന്‍വാങ്ങും അകലു
മൊരു തിരയതു മഹാസാഗരം വിസ്മയമിതുമൊരു
ജീവിതം.

എന്നും പെയ്യാതെ നില്‍ക്കും കാര്‍മേഘമായല്ലയോ
പെയ്യത്തൊഴിയാതെ പെയ്യും  മഴമേഘമെപ്പോഴോ
ജീവിതം, വിഷാദമായൊഴുകും നീര്‍പുഴപോലെവിടെ
ക്കോ സ്വച്ചന്ദമായങ്ങനെ ഒരുനാള്‍ തടയണയില്‍
തളംകെട്ടി നില്‍ക്കും നിശ്ചലമെന്തിനോവതു നിറയും 
തടാകം പെയ്യും മഴയൊഴുകും നീര്‍പുഴയുമൊരു
ജീവിതം,

പൊലിയുമെല്ലാം നിശ്ചയമാണെങ്കിലും ജീവിതവഴിയി-
ലസ്തമിച്ചിടും ഉദിച്ചുയരും അരുണ ദീപം കടലില്‍
അന്തിവെയിലിന്‍ കുങ്കുമചുവപ്പിന്‍ മറയില്‍ രാവില്‍
എന്നുമുദിക്കില്ലൊരു പൂര്‍ണ്ണചന്ദ്രനിലാവായെങ്കില്ലും
പാരില്‍  മിന്നിമായും  മിന്നാമിന്നികളാ വെട്ടം ഒരു
മാത്രയില്‍ എരിയും തമസ്സിന്‍വഴികളില്‍ ദീപ്തിയായിതും
 ജീവിതം,


ആഞ്ഞടിക്കില്ലെന്നും കൊടുകാറ്റായെങ്കിലും തലോടും
തെന്നലായെന്നും
  തഴുകും പല വഴികളിലൂടെങ്ങോ
പാറിപറക്കും മാരുതന്‍, നൂലിന്‍ തുമ്പിലെ പട്ടമായ്‌
വാനില്‍ തെളിയുമെങ്കിലും
ജീവിതം മറയും
മാരിവില്ലിന്‍
കാഴ്ചയായ് പൂവിരിയും വീണിതള്‍ കൊഴിയും പോല്‍
ക്ഷണികം അഞ്ജാതമീ പൂവും കാറ്റുമെഴുവര്‍ണ്ണങ്ങളും
ജീവിതം.

നശ്വരമീ മായകാഴ്ചകള്‍ മാത്രം
  തുടരും വിസ്മയിപ്പിയ്ക്കും
സൂര്യനുദിയ്ക്കും കടലടിയ്ക്കും
  പുഴയൊഴുകും നിലാവുദിയ്ക്കും
കാറ്റു വീശും മഴപെയ്യുമങ്ങനെ
പൂവിരിയും കൊഴിയും
മഴവില്ലു തെളിയും മിന്നും മിന്നാമിന്നിയായ് ആത്മഗതം
ജീവിതം വിധം മാത്രമൊരേക ആത്മസഞ്ചാരം തുടരില്ലാ
വീണ്ടും പിരിഞ്ഞുപോം നിമിഷം  തിരികെ ചേരില്ലൊരിക്കല്ലും

അറിയില്ലീ ജീവിതം പറയില്ലോരിയ്ക്കല്ലും, തുടരുമീ യാത്ര
എവിടെക്കെന്നെങ്കില്ലും
  നിറയ്ക്കുമീ  മായകാഴ്ചകളെന്നും
തുടരേ
തുടരേ... ഈ ജീവിതം മാത്രം വിധം ഒരു വിധം !!!

27 അഭിപ്രായങ്ങൾ:

  1. നന്നായിട്ടുണ്ട്. ഓണാശംസകള്‍ നേരുന്നു

    മറുപടിഇല്ലാതാക്കൂ
  2. എങ്കിലുമവിടുത്തെ സാഹ്യമായീടുന്നോരു
    തുംഗമാം പ്ലവയന്ത്രം തന്നില്‍ ഞാന്‍ ഇരിക്കുകില്‍
    വന്‍കടലിതിന്‍ ചില ഭാഗങ്ങള്‍ വീക്ഷിച്ചിടാന്‍
    സങ്കടമെന്യേ സാധിച്ചീടുമില്ലൊരു തര്‍ക്കം

    മറുപടിഇല്ലാതാക്കൂ
  3. ആശംസകള്‍ -നല്ല കവിതക്ക്‌ !ഉത്തരങ്ങളുണ്ട് ഓരോ ചോദ്യങ്ങള്‍ക്കും.തിരിഞ്ഞു നോക്കൂ നമ്മിലേക്ക്‌ സ്വയം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത് വളരെ ശരിയാണ് മാഷേ ശരിയും തെറ്റും നമ്മളില്‍ തന്നെയുണ്ട് തിരിച്ചറിയാനുള്ള കഴിവാണ് വേണ്ടത് ഓണാശംസകള്‍ ട്ടോ

      ഇല്ലാതാക്കൂ
  4. ഓണാശംസകള്‍ ആദ്യമേ നേരട്ടെ ... വായിച്ചു ;നല്ല വരികള്‍ ...പിന്നെ താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി...കഥകള്‍ മാത്രം കിട്ടുന്ന കഥചരക്കുകട ...(പക്ഷെ ഫ്രീയാണ് ട്ടോ) ...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു..(ക്ഷണിക്കുവാന്‍ വൈകിപ്പോയി എങ്കിലും ഒന്നവിടം വരെ വരണേ ..) :)) ഓണാശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഏ ഏ ......:) സ്വാഗതംട്ടോ എവിടേക്ക് ദെ ഞാന്‍ അവിടെയെത്തി കഴിഞ്ഞു. ഓണാശംസകള്‍ ട്ടോ...

      ഇല്ലാതാക്കൂ
  5. ആകെ മൊത്തത്തില്‍ ജീവിതം കോഞ്ഞാട്ടയായിരികുമ്പോള്‍,നീ അത് എഴുതി വീണ്ടും ഒടുക്കത്തെ കൊഞ്ഞട്ടയാക്കി മാറ്റിയല്ലോട :) ജീവിതത്തെ കുറിച്ച് ആരെയും നിലം തൊടിക്കാതെയുള്ള നിന്റെ ഈ കവിത ഇഷ്ടപ്പെട്ടു, വായിച്ചു ഞാന്‍ കഷ്ട്ടപെട്ടു ...............ഈ ജാതി സാധനങ്ങള്‍ ഇനിയുടെങ്കില്‍ വീണ്ടും പോരട്ടെ :) നല്ലോരു കവി നിന്റെയുള്ളില്‍ ഒളിഞ്ഞിരിപ്പുണ്ട് , അവനെ പിടിച്ചു പുറത്തു ചാടിക്കണം ഇല്ലെങ്കില്‍ ഞങ്ങടെ കാര്യം പോക്ക :) എല്ലാ ആശംസകളും കൂട്ടുകാരാ..................വീണ്ടും എഴുതുക !!!!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇനിയുമോ നോക്കാം ഇതുതന്നെ അവസാനിപ്പിച്ചപാടെനിക്കറിയാം :)എന്തായാലും വായിച്ചിട്ട് തല്ലിയില്ലല്ലോ സമാധാനമായി...

      ഇല്ലാതാക്കൂ
  6. കാത്തി കവിതയ്ക്ക് നീളം കൂടിയോ?ഞാന്‍ കുഞ്ഞികവിതകള്‍ ഇഷ്ടപ്പെടുന്നതിനാല്‍ ആകും...കവിതയില്‍ ചിലവരികളില്‍ അക്ഷര തെറ്റുണ്ട് ..ഒന്നൂടെ ഒതുക്കി എഴുതാം എന്നു തോന്നുന്നു .എന്തായാലും ഒരു നാളം ഉള്ളിലുണ്ട്...അത് കവിതയുടെ വെളിച്ചമായി ബ്ലോഗില്‍ നിറയട്ടെ....ഓണശംസകളോടെ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഓണാശംസകള്‍ :) തെറ്റുകള്‍ ഇല്ലെങ്കിലെ അത്ഭുതമോള്ളൂ നോക്കട്ടെ പിന്നെ ജീവിതമായതുകൊണ്ട് പിടിച്ചാല്‍ കിട്ടുന്നില്ല അങ്ങട് നീണ്ടുപോയി ഒരുകണക്കിന് നിര്‍ത്തി.

      ഇല്ലാതാക്കൂ
  7. ജീവിത വഴികള്‍ക്ക് നീളം കൂടി. വായനാ സുഖമുള്ള വരികള്‍..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ജീവിതം നീണ്ടുനിവര്‍ന്നു കിടക്കല്ലേ ഇക്കാ... ഓണാശംസകള്‍ :)

      ഇല്ലാതാക്കൂ
  8. നമ്മള്‍ വിചാരിക്കുന്നതുപോലെ ജീവിതം മുന്നോട്ടു പോയാല്‍ പിന്നെ അതില്‍ എന്താണ് ഒരു രസം. ജീവിതം നമ്മുക് വെച്ച് നീട്ടുന്ന ആ അനിചിതത്വമുണ്ടല്ലോ അതാണ് ജീവിതത്തിനെ ഏറ്റവും സുന്ദരമാക്കുന്നത്. 'ഒരിക്കല്‍ മെലിഞ്ഞും ഒരിക്കല്‍ തെളിഞ്ഞും ഒഴുകും പുഴ പോലെ, ഇടയ്ക്കു തളിര്‍ക്കും ഇടയ്ക്കു വിളറും ഇവിടെ ജീവിതങ്ങള്‍' എന്ന് കേട്ടിടില്ലേ..? അപ്പോം കവിത നന്നായിട്ടോ.

    മറുപടിഇല്ലാതാക്കൂ
  9. ജീവിതം ജീവിച്ച് തീർക്കാനുള്ളത് , അത് അങ്ങനെ തുടർന്ന് കൊണ്ടേയിരിക്കും ഒരു വിധം തന്നെ... മരിക്കും വരെ

    മറുപടിഇല്ലാതാക്കൂ
  10. നല്ല കവിതയാണു കാത്തി. ചെറിയ അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കണം ട്ടോ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നല്ലവഴിക്കു നടത്താന്‍ ഇടയ്ക്കിടെ വരണം ട്ടോ..

      ഇല്ലാതാക്കൂ
  11. വരാന്‍ വൈകി അല്ലെ ....
    നല്ല വരികള്‍ ...
    ആശംസകളോടെ
    അസ്രുസ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വൈകിയെങ്കിലും ഈ വരവിനും വായനക്കും :) സന്തോഷം. ഇരുമ്പുഴി വന്നല്ലോ :)

      ഇല്ലാതാക്കൂ
  12. ഇപ്രാവശ്യം ആദ്യ ഓണാശംസകള്‍ എന്റെ വക...

    നല്ല വരികള്‍,.. വരികള്‍ ഇനിയും പിരിചെഴുതിയാല്‍ ഇനിയും നന്നായേനെ എന്നും തോന്നുന്നു..

    മറുപടിഇല്ലാതാക്കൂ
  13. ഇതൊക്കെയാണെങ്കിലും; ഇത്ര മധുരിക്കുമോ ജീവിതം എന്നും കവി പാടിയിരിക്കുന്നു..വിടരുന്ന പൂവിനെ നോക്കാം ആ മനോഹാരിത ആസ്വദിക്കാം..കൊഴിഞ്ഞുവീണതിനെ ഭൂമി ഏറ്റു വാങ്ങിക്കോളും അതു ലോകനീതി...ഓണാശംസകള്‍

    മറുപടിഇല്ലാതാക്കൂ
  14. വര്‍ഷം ഒന്ന് കഴിഞ്ഞു.
    ജീവിതം തുടരുന്നു നാം

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ