2012, സെപ്റ്റം 12

അയാളും ഞാനും തമ്മില്‍ !


അയാളോരു അദൃശ്യശക്തിയാണ്  പലപ്പോഴും പല വേഷങ്ങള്‍ പല മായകള്‍ ഒരു പക്ഷെ മാന്ത്രികനാവാം  അല്ലെങ്കില്‍ ദൈവം പക്ഷെ അയാള്‍ക്കെന്റെ നിഴലിനെ പ്പോലും ഭയമായിരുന്നു  വെളിച്ചവും, നിഴലുകള്‍ പോലുമില്ലാതെ ഞാന്‍ തനിച്ചാവുന്ന നേരം എന്നെ ഭയപെടുത്താന്‍ അയാള്‍ പാഞ്ഞെത്തും അയാള്‍ ഒരു മന്ത്രവാദി ആവും ഒരുപാട്  തന്ത്രങ്ങള്‍ അറിയുന്നൊരാള്‍ ദൈവമായിരുന്നെങ്കില്‍‍എന്റെ നിഴലിനെ ഭയക്കില്ലായിരുന്നു ഞാന്‍ തനിയെ ആകുന്നതു വരെ കാത്തുനില്‍ക്കില്ലായിരുന്നു. അയാള്‍ക്ക് എന്നെ മാത്രം മതി എന്തിനോ വേണ്ടി എന്നെ എന്നോ മുതല്‍ എപ്പോഴോ മുതല്‍ അയാള്‍ പിന്തുടരുകയാണ്.

ഒറ്റക്കാവുന്ന നേരങ്ങളില്‍ രാത്രികളില്‍ നിഴലുകള്‍പോലും എന്നെ വിട്ടുപിരിയുന്ന നേരം നോക്കി പല മായകാഴ്ചകളുമായി അയാള്‍ എന്നിലേക്ക്‌ വന്നുകൊണ്ടേയിരുന്നു.കണ്ണുകള്‍ ഇറുക്കിയടച്ചു തലയണയെ നെഞ്ചോടു ചേര്‍ത്തു ഞാന്‍ പുതപ്പിനടിയില്‍ ഭയമൊതുങ്ങി നിഴലിനെ കാത്തുകിടന്നു.


നിശാസഞ്ചാരിയാണയാള്‍ ഇരുട്ടില്‍ മാത്രമേ ഞാന്‍ അയാളെ കണ്ടിട്ടോളൂ.മാനം ഇരുണ്ടു കഴിഞ്ഞാല്‍ രാവില്‍ നിലാവുദിയ്ക്കുമ്പോള്‍ അയാള്‍ എവിടെ നിന്നോ എപ്പോഴോമെല്ലെ മെല്ലെ വന്നെന്നെ ഞെട്ടിക്കും. കാലം കാലവര്‍ഷവും വേനലുകളുമായി മാറി മാറി വന്നു അയാളും. 

പാല പൂക്കുന്ന നേരങ്ങളില്‍ പാതിരകോഴി കൂവും വേളകളില്‍ അയാള്‍ വീണ്ടും വീണ്ടും വരിക തന്നെ ചെയ്തു.
എന്തോ ഇപ്പോള്‍ അയാള്‍ക്ക്‌  ചെറുവെട്ടങ്ങളെയും നിഴലിനെയും ഭയമില്ലാതെയായിരിക്കുന്നു എന്നാല്‍ വലിയ വെട്ടം  പരന്നാല്‍  അയാളെ കാണില്ല അയാളുടെ മായകള്‍ കാണില്ല എല്ലാം മറഞ്ഞുപോയിരിക്കും  ഒരു പക്ഷെ ഞാന്‍ തനിയെ ആവുന്നതും പിന്തുടര്‍ന്ന്.

നിഴലിനെയും എന്നെയും മാറ്റി നിര്‍ത്തിയാല്‍ അയാള്‍ക്ക് എല്ലാം ഭയമായിരുന്നിരിക്കണം.ഞാനും നിഴലും മാത്രമുള്ള നേരങ്ങളില്‍ പുതിയ പുതിയ മായകാഴ്ചകളുമായി അയാള്‍ വരുവാന്‍ തുടങ്ങി അയാള്‍ക്ക് എന്റെ നിഴലിനെ തീരെ  ഭയമില്ലാതെ ആയിരിക്കുന്നു.
അയാള്‍ കൂടുതല്‍ നിഷ്കളങ്കമായി എന്നിലേക്ക് അടുക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു .ഞാന്‍ ഒറ്റക്കാവുന്ന നിമിഷങ്ങളില്‍ നിഴലുകള്‍പ്പോലും കൂട്ടില്ലാ തെ ഇരിക്കും നേരങ്ങളില്‍ അയാള്‍ എനിക്കൊരു കൂട്ടായി പുതിയ കാഴ്ചകള്‍ കാണിച്ചു എന്റെ ഒപ്പം നടന്നു എന്നോട് സംസാരിച്ചു എന്നിലേക്ക്‌ കൂടുതല്‍  അടുത്തു  എന്നെ ഒരു നിമിഷം പോലും ഒറ്റയ്ക്ക് വിടാതെ..അതിനാണോ അയാള്‍ ഇത്രനാളും എന്നെ പിന്തുര്‍ന്നത്‌ ,അതായിരുന്നോ അയാള്‍ ഇത്രയും നാള്‍ ചെയ്തുകൊണ്ടിരുന്നത് എന്നെ ഏകാന്തതയക്ക് പോലും വിട്ടുകൊടുക്കാതെ അയാള്‍ ഒരിക്കലും മായാവിയല്ല ദൈവമാണോ?

അയാള്‍ വരുന്നുണ്ട് പോകുന്നുണ്ട് അതല്ലാതെ എവിടെ നിന്നും എപ്പോള്‍ അതിനെ കുറിച്ചൊന്നും ഒന്നുമറിയില്ല.നിഴലുകള്‍ മറയുബോള്‍ അയാള്‍ എനിക്കു കൂടുതല്‍ മായാജാലങ്ങള്‍ കാണിച്ചു തന്നു ,വിസ്മയങ്ങള്‍ കാണിച്ചു തന്നു  ഞാന്‍ അയാളിലേക്ക് പതിയെ പതിയെ അടുത്തു ഞങള്‍ ഒരേ ഒരു രൂപമായി ഞാന്‍ അയാളോ അയാള്‍ ഞാനോ ആയി മാറി ഒരേ ഒരു നിഴലായി അയാളും ഞാനും.

ഉറക്കമില്ലാത്ത അടുത്ത രാത്രി ഞങ്ങള്‍ അന്ധകാരനീലിമയുടെ നേര്‍ത്ത നിശബ്ദതയില്‍ കുതിരപ്പുറത്തേറി അഞ്ജാതസുന്ദരിയുടെ അന്തപുരത്തില്‍ കടന്നു.നക്ഷത്രങ്ങള്‍ മിന്നിതിളങ്ങുന്ന രാവില്‍ ആകാശത്തിലൂടെ ഒരു അപ്പൂപ്പന്‍താടി പോലെ പാറിനടന്നു തീരത്തോടു തീരാത്ത പരിഭവം പറയുന്ന തിരകളെണ്ണി കടല്‍ നടന്നു കടന്നു. മഴവില്ലു വിരിയുന്ന മാനത്തു ചെന്നു നിന്നു കീഴ്മേല്‍ മറിഞ്ഞു.

അയാളും ഞാനും യാത്രകള്‍ തുടര്‍ന്നു ആകാശം
,ഭൂമി ,സ്വര്‍ഗം ,പാതാളം അങ്ങനെ യാത്ര വെളിച്ചം പരക്കും വരെ നീണ്ടു കൂടുതല്‍ വെളിച്ചം പരന്നത്തോടെ അയാള്‍ പറയാതെ എവിടേക്കോ പിരിഞ്ഞു പോയിരുന്നു  അതെ അയാള്‍ക്ക്‌ വലിയ വെളിച്ചത്തെ ഇന്നും  ഭയമാണ്. പുലരി പിറന്നിരിക്കുന്നു ഇരുട്ടിന്റെ രക്തസാക്ഷിയാണയാള്‍ ഇനിയുമൊരു രാത്രി പിറക്കുമെങ്കില്‍ അയാളോടെ ചോദിക്കണം നിങ്ങള്‍ ആര് ?

 അയാളുടെ മായാജാലങ്ങള്‍വിസ്മയമായി തന്നെ കൂടെ നില്‍കുന്നു ഉറക്കമില്ലാത്ത രാത്രി പ്രിയപ്പെട്ടതായിമാറാന്‍ തുടങ്ങിയിരിക്കുന്നു അയാളുടെ വരവിനായി തലയണ നെഞ്ചോടുചേര്‍ത്തു പുതപ്പിനടിയില്‍ കാത്തുകിടന്നു നിശബ്ദതയില്‍ നിന്നും ഒരു നേര്‍ത്ത ശബ്ദമായ്‌ അയാള്‍ കടന്നുവന്നു
 .
അന്നു ഞങള്‍ വിജനമായൊരു കടലോരത്ത്  പോയിരുന്നു തിരയടിക്കാന്‍ മറന്ന കടല്‍ കാര്‍മേഘം കറോഴിയാതെ ഇരുട്ടുകെട്ടി നില്‍ക്കുന്നു മഴമാനത്തു എന്തിനോ കാത്തുവേണ്ടി  നില്‍കുന്നു. 

അയാള്‍ ആദ്യമായി അയാളെക്കുറിച്ച് പറഞ്ഞു തുടങ്ങി ഇന്നത്തെ പുലരിയോടെ
  നീ എന്നെ അറിയും ഇന്നലെ നീ എന്നെ അറിയാന്‍ ശ്രമിച്ചതുകൊണ്ടു മാത്രം സൂര്യനിലേക്കു മടങ്ങുന്ന നക്ഷത്രങ്ങളെപോലെ തിരികെ ചേരും തിരകളെപോലെ ഞാനും ആരെന്ന് നീ അറിയും പുലരി പിറക്കും മുന്‍പേ വാക്കിന്റെ ഉപമയ്ക്കപ്പുറം ആ വ്യാപ്തി നീ അറിയും.

പെയ്യാ മഴ ചാറിതുടങ്ങുന്നുണ്ട് ചെറിയൊരു കുളിരാകേ മേനിയെ തഴുകി  രാത്രിയുടെ അവസാനത്തെ  കാറ്റുവീശി  പുലരിയുടെ വെട്ടം വരുവാന്‍ തുടങ്ങിയിരിക്കുന്നു.

അയാള്‍ മേല്ലെ എന്നില്‍ നിന്നും കടലിലേക്ക് നടന്നു നീങ്ങുന്നതെനിക്കാദ്യമായ് വ്യക്തമായി കാണാം. അയാള്‍ നടന്ന കലുന്നു ഒരു പുകപോലെ അരുതെന്ന് പറഞ്ഞു കൈപിടിയില്‍ മുറുകെ ചുറ്റിപിടിച്ചു നെഞ്ചോടു ചേര്‍ക്കും മുന്‍പേ അയാള്‍ മറഞ്ഞിരുന്നു.മഴ ശക്തിയായി പെയ്യത്തു  തുടങിയിരിക്കുന്നു പെട്ടന്നൊരു ഇടി മിന്നല്‍പോലെ കാതിലേക്ക് വന്നടിച്ചതു ആറുമണിയുടെ അലാറാം.

ഉണര്‍ന്നു പുറത്തു മഴ നല്ല പെയ്യുന്നുണ്ട്.വാക്കിന്റെ ഉപമയ്ക്കപ്പുറം ആ വ്യാപ്തി ഞാന്‍ അറിഞ്ഞു അയാള്‍ ആര് ?

അയാള്‍ എന്റെ സ്വപ്നം, എന്റെ വെളിച്ചം, എന്റെ പ്രതീക്ഷ, എന്റെ സ്നേഹം, എന്റെ ആത്മാവ്, എന്റെ ആത്മീയത, എന്റെ ആനന്ദം, എന്റെ മിത്രം, എന്റെ പ്രണയം, എന്റെ തമാശ, എന്റെ വേദന, എന്റെ കണ്ണീര്‍, എന്റെ ജീവിതം, എന്റെ യാത്ര, എന്റെ സത്യം, എന്റെ മരണം, ഞാന്‍.

എന്തിനാണെന്നറിയില്ല  ഇനി  എന്താണെന്നറിയില്ല  ഒന്നുമാത്രമറിയാം അയാളും ഞാനും തമ്മില്‍.
അയാള്‍ വീണ്ടും വരും വീണ്ടും വീണ്ടും...
തലയണയെ  നെഞ്ചോടുചേര്‍ത്ത് ഞാന്‍ ഹൃദയത്തിലേക്ക് കാതോര്‍ത്തപ്പോള്‍ ഹൃദയത്തില്‍ നിന്നുമൊരു മര്‍ മര്‍ !

16 അഭിപ്രായങ്ങൾ:

  1. കൊള്ളാം കെട്ടോ .. ഇഷ്ടമായി

    നല്ല എഴുത്ത് ശൈലി ... ആശംസകള്

    മറുപടിഇല്ലാതാക്കൂ
  2. അനീഷേ , ചില സ്ഥലങ്ങളില്‍ നിന്റെ എഴുത്ത് നല്ല മികവു പുലര്‍ത്തുന്നുണ്ട് , നിന്റെ സാധാരണ ശൈലിയില്‍ നിന്നും പുറത്തു ചാടിയതിനു പ്രശംസിക്കാതെ വയ്യ ! കുറച്ചു കൂടി എഡിറ്റിംഗ് വരുത്തിയെന്കില്‍ കൂടുതല്‍ നന്നായേനെ, "അയാള്‍" എന്ന വാക്ക് പല തവണ ആവര്‍ത്തിച്ചപ്പോള്‍ ഒരു അരസത തോന്നി, ഒന്ന് കൂടി കാച്ചി കുറുക്കിയാല്‍ നല്ല മികവു പുലര്‍ത്താന്‍ കഴിയുന്ന ഒരു പോസ്റ്റ്‌. ഇഷ്ട്ടമായി കാത്തി ചെക്കാ :) വീണ്ടും പോരട്ടെ നല്ല എഴുത്തുകള്‍ , എല്ലാ ആശംസകളും നേരുന്നു !!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ വരികളും എനികിഷ്ട്ടായി ട്ടോ അയാളും ഞാനും ആണല്ലോ ഇനി ഞാന്‍ കാരണം അയാള്‍ക്കൊരു വിഷമം വേണ്ടാന്നു കരുതി അടുത്തവട്ടം കൂടുതല്‍ ശ്രദ്ധിക്കാമെഡോ നന്ദി :)

      ഇല്ലാതാക്കൂ
  3. കൊള്ളാം കേട്ടോ... പക്ഷേ ഒരവ്യക്തതയുണ്ട്... പിന്നെ പറഞ്ഞത് പോലെ റിപ്പീറ്റ് ചെയ്യുന്ന വാക്കുകളും.. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  4. നന്നായി എഴുതിയിരിക്കുന്നു, എഴുതാനുള്ള കഴിവുള്ളയാളാണെന്ന് വരികളിൽ നിന്നും വ്യക്തം, ഒന്ന്ക്കുടി പ്രാക്റ്റീസ് ചെയ്തെഴുതിയിരുന്നെങ്കിൽ മികച്ചതായേനെ... ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  5. പ്രിയപ്പെട്ട കാത്തി,

    ഹൃദ്യമായ വരികള്‍.............!

    ആത്മപരിശോധനയുടെ നിമിഷങ്ങളില്‍, കൂടെയുണ്ടാവുക, സ്വന്തം ആത്മാവ് മാത്രം !

    രാത്രി കിടക്കുമ്പോള്‍, ''ആലത്തൂര്‍ ഹനുമാനെ..........'' ചൊല്ലണം, കേട്ടോ.

    സന്തോഷത്തിന്റെ ഒരവധി ദിവസം ആശംസിക്കുന്നു.

    സസ്നേഹം,

    അനു

    മറുപടിഇല്ലാതാക്കൂ
  6. സന്തോഷം അനു, ഇനി മുതല്‍ ആലത്തൂര്‍ ഹനുമാന്‍ തന്നെ ശരണം... :)

    മറുപടിഇല്ലാതാക്കൂ
  7. ആഞ്ഞു പിടിച്ചാല്‍ ഒന്ന് കൂടി നന്നാക്കാം. ഭാവനകള്‍ നന്നായി വിടരുന്നു. അത് എഴുത്തിലേക്ക്‌ മുഴുവനായുംവന്നിട്ടില്ല. ആശംസകള്‍....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ വാക്കുകള്‍ വലിയ പ്രചോദനം തരുന്നു ഇക്കാ.വരും നാളുകളില്‍ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു :) ഇടയ്ക്കിടെ ഈ വഴി വാ .

      ഇല്ലാതാക്കൂ
  8. i have read stories and all comments.... everyboies boosting you.....
    very good.

    മറുപടിഇല്ലാതാക്കൂ