2012, ഒക്ടോ 9

മൂന്നാം വാര്‍ഷികം




നീ അറിയുന്നുവോ നാളെയാ
ഇല്ലിക്കാട്ടില്‍  ഭൂതകാലസ്മൃതി -
മണ്ഡപത്തില്‍  പനിനീര്‍പൂവുകള്‍ 
നിറയും  നീ ചൂടിയ ചെമ്പകം തുടങ്ങീ
യൊരുപിടി പൂവുകള്‍ നിരനിരയായ്‌ വിടരും  

നീ  ആദ്യമായ്  തിരസ്കരിച്ച പൂക്കളെങ്കിലും
പ്രിയങ്കര
മായതെപ്പോഴോ നിന്നിലൊരു
നിമിഷമാത്രയില്‍ ചൂടിയാപൂവുകള്‍ മുടിയില്‍
തിരുകി നീ വാടിയ നേരം വരെ മാത്രമെങ്കിലും
പൂവുകള്‍  വിരിയും വീണ്ടുമാ സ്മൃതിമണ്ഡപത്തില്‍

നാളെയില്‍ നമ്മുടെ മകളിന്‍ പിറന്നാള്‍ കൂടിയല്ലോ
മകയിരം കഴിഞ്ഞെത്തും കന്നിയിലെ തിരുവാതിര 
നമ്മള്‍ പിരിഞ്ഞു പോയിട്ടന്നേക്കു സ്മരണ തന്‍
കണക്കെടുപ്പില്‍ വാര്‍ഷികം  മൂന്നാം വത്സരം

അവളിപ്പോള്‍ കുഞ്ഞികാല്‍ കൊണ്ടോടി നടക്കുന്നു 

നീ പൂചൂടി എന്നോടൊത്തോടിയ വഴികളില്‍,അവളെന്‍
മടിയില്‍ കിടക്കും, നിന്നെപ്പോല്‍ കണ്ണുരുട്ടും, മുടിവാരി
 
യൊതുക്കി ഞാനാ കുഞ്ഞി കണ്‍കളില്‍ കണ്‍മഷി വരയും
പൊട്ടുകുത്തും, തോളിലാട്ടും, നീയിന്നുണ്ടായിരുന്നെങ്കില്‍

അറിയാതെ ഞാനറിയാതെ പൊഴിക്കുമെല്ലാമൊരിറ്റു കണ്ണീരാ-
യി നാളെ നിന്‍ സ്മൃതിമണ്ഡപത്തില്‍,  സ്മരണകളില്‍
അന്നു ചാര്‍ത്തിയ സ്വയംവരപുഷ്പാഞ്ജലി പൂക്കളുണ്ടെങ്കിലും
എന്റെ അശ്രുപൂക്കള്‍ കൊണ്ടൊരു പുഷ്പാര്‍ച്ചന നാളെയാ
സ്‌മാരക ശിലയാം നമ്മുടെ  ശവകുടീരത്തില്‍  മൂന്നാംവാര്‍ഷികത്തില്‍ !
 {കടപ്പാട്: ഗൂഗിള്‍ ചിത്രം }

37 അഭിപ്രായങ്ങൾ:

  1. നല്ല കവിത കാത്തി .നോവ്‌ സമ്മാനിച്ച ഒന്ന് .വരികള്‍ ഒന്നൂടെ അടുക്കി വയ്ച്ചാല്‍ വയികക്ന്‍ സുഖമുണ്ടാകും .ഇതിപ്പോള്‍ ഗദ്യം പോലെയാണ് തോന്നുന്നത് . എന്നോടൊത്തോടിയ എന്നല്ലേ ആ വാക്ക് . തിരുത്തൂ .

    മറുപടിഇല്ലാതാക്കൂ
  2. അറിയാതെ ഞാനറിയാതെ പൊഴിക്കുമെല്ലാം.....
    ഒരിറ്റു കണ്ണീരായി നാളെനിന്‍ സ്മൃതി മണ്ഡപത്തില്‍

    ആശംസകള്‍ കാത്തി....:)

    മറുപടിഇല്ലാതാക്കൂ
  3. അവളിപ്പോള്‍ കുഞ്ഞിക്കാല്‍ കൊണ്ടോടി നടക്കുന്നു..
    നീ പൂചൂടിയെന്നൊടൊത്തോടിയ വഴികളില്‍..
    അവളെന്‍ മടിയില്‍ക്കിടക്കും,നിന്നെപ്പോല്‍ കണ്ണുരുട്ടും
    മുടിവാരിയോതുക്കി ഞാനാ കണ്‍കളില്‍ കണ്മഷിവരയും,
    പൊട്ടുകുത്തും, തോളിലാട്ടും... നീയിന്നുണ്ടായിരുന്നെങ്കില്‍...

    മനസ്സില്‍ തട്ടിയ വരികള്‍, നന്നായി എഴുതീരിക്കുന്നു കൂട്ടുകാരന്‍..

    മറുപടിഇല്ലാതാക്കൂ
  4. എന്റെ അശ്രുപൂക്കൾ കൊണ്ടൊരു പുഷ്പാർച്ചന

    നല്ല വരികൾ അനീഷ്, ഇനിയും ഇജ്ജാതി കവിതകൾ വരട്ടെ

    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  5. നല്ല കവിത... അങ്ങനെ ഒരു അവസ്ഥ ഉണ്ടായാല്‍ ഏതു മകള്‍ ആയിരിക്കും ജന്മദിനം ആഘോഷിക്കുക???? കണ്ണീര്‍ പൊടിക്കുന്ന വരികള്‍ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. ഒരു വേര്‍പാടിന്റെ നനവില്‍ അറിയാതെ കണ്ണിരുമായി ഒരു പുഷ്പാര്‍ച്ചന.........മനോഹരം

    മറുപടിഇല്ലാതാക്കൂ
  7. പ്രേമ വിരഹങ്ങളെക്കാള്‍ മുളച്ചുപൊന്തിക്കൊണ്ടിരിക്കുന്ന ഡിവോര് വിരഹ ഗാനങ്ങളാണ് ഇന്നിനും നാളെയ്ക്കും അനുയോജ്യമായത്.
    നല്ല കവിത.

    മറുപടിഇല്ലാതാക്കൂ
  8. നല്ല കവിതയാണു കാത്തീ.
    അവളെൻ മ"ടി"യിൽ അല്ലേ ശരി ?

    ആദ്യ വരികൾ കൂടുതൽ മനോഹരം

    മറുപടിഇല്ലാതാക്കൂ
  9. വിരഹ പുഷ്പങ്ങളുടെ ഓര്‍മകള്‍ നന്നായിരിക്കുന്നു ......

    മറുപടിഇല്ലാതാക്കൂ
  10. നല്ല മനോഹരമായ എഴുത്ത്
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  11. കാത്തി,
    ആദ്യമായാണിവിടെ...
    പല വരികളും വളരെ മനോഹരം..
    പക്ഷെ കുറച്ചൊന്നു അടുക്കിപ്പെറുക്കി, എഡിറ്റ്‌ ചെയ്തെഴുതാം എന്ന് തോന്നി..
    ഇനിയും വരാം, ഇതിലേ..

    മറുപടിഇല്ലാതാക്കൂ
  12. ആദ്യായിട്ടാ ഇവിടെ വരുന്നത്,
    ഒരു നോവ്‌ സമ്മാനിച്ചുട്ടോ ഈ വരികള്‍

    വീണ്ടും വരാം.... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  13. വേദന സമ്മാനിക്കുന്ന കവിത...ആദ്യമായിട്ടാണ് ഞാൻ ഇവിടെ..ഇനി പോസ്റ്റ്കൾ ഇടുമ്പോൾ അറിയിക്കുമല്ലോ..ഈ ഗദ്യ കവിതക്കു ഭാവുകങ്ങൾ ഒപ്പം എഴുതിയ വ്യക്തിക്കും

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വാഗതം ചന്തുവേട്ടാ...തീര്‍ച്ചയായും ഇനി ഇവിടെ വേണംട്ടോ നേര്‍വഴിക്ക് നടത്താന്‍.

      ഇല്ലാതാക്കൂ
  14. വരികള്‍ മനസ്സിലെവിടെയോ തറയ്ക്കുന്നുണ്ട്.. നന്നായെഴുതി.

    മറുപടിഇല്ലാതാക്കൂ
  15. ആദ്യ പരഗ്രാഫിനോളം തുടര്‍ന്ന് വന്നവ നന്നായില്ല. എങ്കിലും കവിത കൊള്ളാം. വരികളില്‍ തീവ്രത ഉണ്ട്

    മറുപടിഇല്ലാതാക്കൂ
  16. പറഞ്ഞപ്പോഴാണ് ഈ വഴി വന്നത്.. നന്നായിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വന്നുവല്ലോ ഇപ്പോള്‍ ഇനി ഇവിടെ ഒന്ന് ചുറ്റികറങ്ങി കാണണെ.

      ഇല്ലാതാക്കൂ