2013, ജനു 21

കല്പാന്തകാലത്തോളം




കഴിയുമോ നമ്മുക്കിനിയുമാ കല്‍പ്പടവിലൊ-
രായിരം സ്വകാര്യം പറഞ്ഞിരുന്നീടുവാന്‍
നിന്‍ മടിയില്‍ ചായുമെന്‍ മൂര്‍ദ്ധാവി
ലൂടോഴു-
കും വിരലിനാല്‍ അകലുമോളങ്ങള്‍ തഴുകീടുവാന്‍

വാക വീണുപൂവിട്ട വീഥിയില്‍  തോള്‍ തോളോടു-
ചേര്‍ന്നോരം നടന്നൊതിയ കാലത്തിന്‍ കാല്‍പ്പാ-
ടുകള്‍  സാക്ഷിയാം മരച്ചില്ലതന്‍ ശാഖയില്‍ കോറി
യ പേരിന്‍ മായ...നിറച്ചാര്‍ത്തുകള്‍ , കൂര്‍ത്തമ്പുകള്‍

വരിക കാര്‍ത്തികേ പ്രണയകാലമോര്‍ക്കുവാന്‍
ഉറവ വറ്റിയ പുഴയിലൂടോരുവട്ടം കൂടിയൊഴുകുവാന്‍
ചായങ്ങള്‍ ചേര്‍ത്തിനിയും ചുവര്‍ചിത്രം വരയുവാന്‍
വീണു പൊട്ടിയ വളപ്പൊട്ടുകള്‍ കൂട്ടീയിണക്കുവാന്‍

കനവുകള്‍ കല്പാന്തകാലത്തില്‍ ചിതലരിക്കുന്നിനി
പ്രതീക്ഷകള്‍ കല്‍പ്രതിമ തന്‍ ദുഃഖങ്ങളാകവേ
ഒടുവിലായ് ഞാന്‍ നിനക്കായി കരുതുന്നു എന്റെ
കൈകുമ്പിളില്‍ കുങ്കുമം

സീമന്തരേഖയില്‍ ചൂടി യാത്രയാകണം നമ്മുക്കാഗ്രയില്‍
താജ്‌മഹല്‍ കാണുവാന്‍ യമുനയുടെ തീരത്തു സ്മരണതന്‍
ശിലാസ്തൂപങ്ങളാകുവാന്‍
***

52 അഭിപ്രായങ്ങൾ:

  1. വരിക കര്‍ത്തികെ പ്രണയകാല മോര്ക്കുവാന്‍ ,ആ വരികള്‍ നല്ല ഇഷ്ട്ടായി :) ആശസകള്‍ കൂട്ടുകാരാ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇനിയും വരിക ജോ..ഇവിടെ ഒന്നും കാണാനെ ഇല്ലല്ലോ ?

      ഇല്ലാതാക്കൂ
  2. കൊള്ളാം കാത്തീ, നഷ്ടപ്രണയത്തെ അനുസ്മരിപ്പിച്ചു. മനോഹരമായ വരികള്....

    കനവുകൾ കല്പാന്തകാലത്തിൽ ചിതലരിക്കുന്നിനി
    പ്രതീക്ഷകൾ കല്പ്രതിമ തൻ ദുഖങ്ങളാകവേ
    ഒടുവിലായി ഞാൻ നിനക്കായ് കരുതുന്നൂ
    എന്റെ കൈക്കുമ്പിളിൽ കുങ്കുമം...


    ഹൃദ്യമായ ആശംസകള് സുഹൃത്തെ,

    മറുപടിഇല്ലാതാക്കൂ
  3. ഉറവ വറ്റിയ പുഴയിലൂടൊരു വട്ടം കൂടി...

    പ്രണയം വീണ്ടും തളിര്‍ക്കട്ടെ... ഒഴുകട്ടെ കാല്‍പന്ത കാലത്തോളം..
    ആശംസകള്‍...,..

    മറുപടിഇല്ലാതാക്കൂ
  4. കാത്തി മനോഹരം
    നീളന്‍ പദങ്ങള്‍ ഇടയ്ക്കു മുറിച്ചു പോയോ കവിതയെ എന്നൊരു തോന്നല്‍ ഉളവായി

    തോന്നല്‍ ആണ് എന്ന് അവസാനം തോന്നിപ്പിച്ചു

    കൊള്ളാം

    വീണ്ടും varaam

    മറുപടിഇല്ലാതാക്കൂ
  5. ഒന്നിച്ച് കല്‍പ്പടവില്‍ സ്വകാര്യം പറയുവാന്‍ , വാകപ്പൂ വീണ വഴിയിലൂടെ നടക്കുവാന്‍ കാലം നിന്നെ അനുഗ്രഹിക്കട്ടെ :)

    വളരെ മനോഹരം .. കാര്‍ത്തികേ എന്ന് തുടങ്ങുന്ന വരികള്‍ അതി മനോഹരം

    മറുപടിഇല്ലാതാക്കൂ
  6. പ്രിയപ്പെട്ട കാത്തി,

    കവിത വളരെ നന്നായി
    പുഴയും മണ്ണും മരങ്ങളും കരയുന്നു
    അകലെ എവിടെനിന്നോ ഒരു ചുടു കാറ്റ് വീശുന്ന ശബ്ദം അടുത്ത് അടുത്ത് വരുന്നുവോ
    മഴയും തെന്നലും മാന്തളിര്‍ പൂകളും മാഞ്ഞു മറയുന്ന ഈ മണ്ണില്‍ ഇനിയും പ്രണയ വസന്തങ്ങള്‍ പൂവിട്ട് തളിര്‍ക്കുമെന്നോ.

    സ്നേഹത്തോടെ,
    ഗിരീഷ്‌

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഗിരി എങ്ങനെയുണ്ട് ? സത്യസന്ധമായി പറയുക... :) സന്തോഷമീ പ്രോത്സാഹനത്തില്‍ മാഷെ.

      ഇല്ലാതാക്കൂ
  7. പ്രണയം ഒഴുകിയ പണ്ടത്തെ യമുനയുടെ കൈവഴികള്‍ പോലെ ചില വരികള്‍ .

    മറുപടിഇല്ലാതാക്കൂ
  8. നഷ്ട പ്രണയത്തിന്‍റെ ആഴമാണ് വരികളില്‍ അല്ലെ കാത്തി
    ആരാ ഖല്‍ബും പറിച്ചോണ്ട് പോയത്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അങനെയൊന്നുമില്ല പഴയകാലം ഓര്‍ത്തുപോയപ്പോള്‍ സംഭവിച്ചതാ :). അതങ്ങനെ കിടക്കല്ലേ മൂസക്കാ

      ഇല്ലാതാക്കൂ
  9. ഈ പ്രണയം എത്ര മറന്നാലും നാളെത്ര കഴിഞ്ഞാലും
    ഒരു ദിവസം പൊങ്ങി വന്നൊന്നു വേദനിപ്പിച്ചു പോകും ല്ലേ മാഷെ ... :)
    കവിത ഇഷ്ട്ടമായി ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആ ഒരു പ്രശ്നം മാത്രമേ ഒള്ളൂ :) ഇടയ്ക്കൊരു ഒരു ഒന്നൊന്നര നൊമ്പരപ്പെടുത്തല്‍ ..സന്തോഷം അലി കുട്ടാ :)

      ഇല്ലാതാക്കൂ
  10. വരിക കാര്‍ത്തികേ പ്രണയകാലമോര്‍ക്കുവാന്‍
    ഉറവ വറ്റിയ പുഴയിലൂടോരുവട്ടം കൂടിയൊഴുകുവാന്‍
    ചായങ്ങള്‍ ചേര്‍ത്തിനിയും ചുവര്‍ചിത്രം വരയുവാന്‍
    വീണു പൊട്ടിയ വളപ്പൊട്ടുകള്‍ കൂട്ടീയിണക്കുവാന്‍

    excellent kaathiiii..i like 222 mch this kavitha..all the vry best...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷട്ടോ..താന്‍ ഇതെവിടെയാണ് വല്ലപോഴും ഈ വഴി ഇറങ്ങുട്ടോ :)

      ഇല്ലാതാക്കൂ
  11. കാത്തീ... നല്ല കവിതയാ കേട്ടോ. നഷ്ടപ്രണയത്തിന്റെ സുന്ദര ഭാവം...ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നഷ്ട്ടങ്ങള്‍ എന്നും സുന്ദരമല്ലേ ടീച്ചര്‍ .സന്തോഷട്ടോ !

      ഇല്ലാതാക്കൂ
  12. ഇത് എന്തരിന് എല്ലാരും ഇങ്ങനെ നഷ്ടപ്രണയത്തെക്കുറിച്ച് കവിത എഴുതുന്നത് ...? വീണ്ടും ഓരോന്ന് ഓര്‍മിപ്പിക്കാനെക്കൊണ്ട്... :-(

    കവിത നന്നായി! അടുത്ത തവണ ഒരു അടിച്ചുപൊളി കവിത വേണം...!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പിന്നെയല്ലാണ്ട് :) വല്ലപ്പോഴും അതും കൂടി ഓര്‍ക്കണ്ടേ...പിന്നെ ചെയ്യാന്‍ തോന്നില്ലല്ലോ :) :)

      ഇല്ലാതാക്കൂ
  13. കാത്തി... വേര്‍പ്പാടിന്റെ നൊമ്പരം വരികള്‍ക്കിടയില്‍ മറഞ്ഞു കിടക്കുന്നുണ്ടോ, ചിലപ്പോള്‍ തോന്നലാകാം...

    ഇഷ്ടായിട്ടോ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷം, തന്നെ തന്നെ ശരി തന്നെ അതുവേണമല്ലോ .

      ഇല്ലാതാക്കൂ
  14. പ്രണയവും പ്രണയ നഷ്ടവും എന്നും എന്റെ ഇഷ്ട വിഷയങ്ങള്‍ അല്ലെങ്കിലും കവിതയിലെ വരികളുടെ സൗന്ദര്യം ഒരഭിപ്രായം പറയാതെ പോകാന്‍ എന്നെ അനുവദിക്കുന്നില്ലല്ലോ കാത്തീ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ വാക്കുകള്‍ കൂടുതല്‍ സന്തോഷം നല്‍ക്കുന്നു നിസാരോ :).

      ഇല്ലാതാക്കൂ
  15. പ്രണയത്തിന്റെ മൂര്‍ത്തീ ഭാവം വിരഹത്തില്‍ ആണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍..... അത് കൊണ്ട് തന്നെ ഒത്തിരി സന്തോഷം ഈ വരികള്‍ വായിച്ചതില്‍.......
    വീണ്ടും വരം ഈ വഴിക്ക്.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷമീ ആദ്യവരവില്‍ വായനയില്‍ . തീര്‍ച്ചയായും അത് വിരഹവും കാത്തിരിപ്പും തന്നെ :) ഇടയ്ക്കിടെ ഇറങ്ങു ഈ വഴി !

      ഇല്ലാതാക്കൂ
  16. വരികള്‍ ഇഷ്ടമായി... നന്നായെഴുതി, ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  17. കനവുകൾ കല്പാന്തകാലത്തിൽ...

    നല്ല വരികൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. :) ഇത് എവിടെയാണ് കുറെനാളായല്ലോ കണ്ടിട്ട് ഈ വഴിയൊക്കെ!

      ഇല്ലാതാക്കൂ
  18. മറുപടികൾ
    1. ഈ വായനയ്ക്കും ആദ്യവരവിനും സന്തോഷം.തുടര്‍ന്നും ഇവിടെ കാണണം :)

      ഇല്ലാതാക്കൂ
  19. നല്ല മയമുള്ള വരികള്‍ !
    മനോഹരം ......
    വരികള്‍ മനസ്സിലൂടെ ഒഴുകി നടക്കെട്ടെ....
    ആശംസകളോടെ
    അസ്രുസ്

    മറുപടിഇല്ലാതാക്കൂ
  20. പ്രണയാര്‍ദ്രമായ വരികള്‍..
    ശുഭാശംസകള്‍....

    മറുപടിഇല്ലാതാക്കൂ
  21. " ഒടുവിലായ് ഞാന്‍ നിനക്കായി കരുതുന്നു എന്റെ കൈകുമ്പിളില്‍ കുങ്കുമം "
    nalla words................
    I Like it very much........

    മറുപടിഇല്ലാതാക്കൂ