May 30, 2013

ഇടത്താവളങ്ങള്‍.


ഇന്ന് മറ്റൊരു യാത്രയുടെ തയ്യാറെടുപ്പിലാണ്‌... അത്താഴം കഴിഞ്ഞങ്ങനെ വീടുവിട്ടിറങ്ങി. ഇനി ബസ്സ് പിടിക്കണം. തൃശൂര്‍ ടൂ കോഴിക്കോട് അവിടെന്നു മാനന്തവാടി - വയനാട്. ഇനി അവിടെയാണ് കുറച്ചുനാള്‍. ജീവിതത്തിലെ ഭൂരിഭാഗം നേരവും ഓരോരോ യാത്രകളിലാണ്. ഒരുപാടു കാഴ്ചകള്‍ ,സ്ഥലങ്ങള്‍,ആളുകള്‍, താവളങ്ങള്‍...

ആയുസ്സിന്റെ നാല്‍പ്പത്തോളം ദിവസങ്ങളിനി വയനാടിനു സ്വന്തം.ലക്‌ഷ്യം ബാങ്കിന്റെ പുതിയ ശാഖനിര്‍മാണം.നിര്‍മ്മാണ മേല്‍നോട്ടമീ നന്ദന്‍..

നാല്‍പ്പതു നാളുകള്‍ ഇനി വയനാടിന്‍ സൌന്ദര്യത്തില്‍...മറക്കാന്‍ കഴിയാത്ത ഡിസംബറിലെ ഡല്‍ഹിയാത്രയുടെ ഭാരങ്ങള്‍ വയനാടിന്‍ ചുരം കയറുമ്പോള്‍ ദൂരേയ്ക്കെറിയണം.പച്ചമാംസത്തിനു വേണ്ടി വേട്ടയാടുകയും വിലയിടുകയും തല്ലുകൂടുകയും ചെയ്യുന്ന ഏതോയിനം ജീവവര്‍ഗങ്ങള്‍. കണ്ടുമടുത്തു ചില കാഴ്ചകള്‍, ചില നാടുകള്‍, ചിലയാത്രകള്‍.

ആ യാത്രയിലെ കഴിഞ്ഞുപ്പോയ ദിനങ്ങള്‍ക്ക്‌ നന്ദിപ്പറഞ്ഞു തിരികെപ്പോരുമ്പോള്‍,ഏറെ നാളുകളായി മനസ്സില്‍ കൊണ്ടുനടന്ന വലിയൊരാഗ്രഹം സഫലീകരിച്ചതിന്റെ ചെറിയൊരാനന്ദം മാത്രം.ഉയര്‍ന്നു നില്‍ക്കുന്ന ഇന്ത്യാഗേറ്റിനു മുന്‍പില്‍ നിന്നൊരു സല്യൂട്ട്.തിരിച്ചെത്തിയപ്പോള്‍ തന്നെ വയനാട്ടിലെ ജോലിയുടെ ചുമതലയും മേല്‍നോട്ടവുമൊക്കെ ചോദിച്ചു വാങ്ങുകയായിരുന്നു. ഒരു കാഴ്ച സുഖത്തിനു,ഒരു മനശാന്തിയ്ക്ക്. പ്രകൃതി മഞ്ഞില്‍ കുളിച്ചുനില്‍ക്കുന്നത് കാണാനൊരു കൊതി. മലയുടെ മുകളില്‍ ചെന്നുനിന്നു ഞാനിത്രയെ ഒള്ളൂവെന്നു തിരിച്ചറിയാന്‍,വിളിച്ചു കൂവാനൊരു  പൂതി.

ബസ്സില്‍ കയറി  സീറ്റുകിട്ടിയിരുന്നു.എല്ലാവരും പാതിയുറക്കത്തിലാണ്.പിന്നെ നന്ദന്‍ മാത്രം എന്തിനു ? ഒന്ന് മയങ്ങി. റോഡിന്റെ മിനുമിനുസം ഉറക്കംകെടുത്തി. ബസ്സിന്റെ കുലുക്കം അനുഭവിച്ചപ്പോഴെ മനസിലായി,വണ്ടി സ്വന്തം ബസ്സ്സ്റ്റാന്‍ഡിലേക്ക് കയറുകയാണ്.ഇരുട്ടിലെ കൊച്ചു ബഹളത്തിലേക്ക് ഒരു മഞ്ഞവെളിച്ചത്തോടെ ബസ്സുച്ചെന്നുകയറി. 

തൃശൂര്‍ കെ.എസ്.ആര്‍. ടി. സി. ബസ്സ്സ്റ്റാന്റ്. 

രാത്രിയാണെങ്കിലും സാമാന്യം ബഹളമുണ്ട്. അടുത്തുതന്നെ റെയില്‍വേ സ്റ്റേഷനായതു കൊണ്ട് ശാന്തശൂന്യമായോരവസ്ഥ ഈ സ്റ്റാന്‍ഡിലപൂര്‍വ്വം.
ഒരു കപ്പലണ്ടിപ്പൊതിയുമായി നടന്നു. മഞ്ഞപ്പട്ടുടുത്ത രാവാണ്. വണ്ടിയോരെണ്ണം ആളെക്കയറ്റി പോകാന്‍ കിടക്കുന്നുണ്ട്.അതിനുപോയാല്‍ സൂര്യനുദിയ്ക്കും മുന്‍പേ മലകയറേണ്ടിവരും.
അത് നേരത്തെയാവും.പിന്നെ വണ്ടിയൊന്നും കിട്ടിയില്ലെങ്കില്‍ മഞ്ഞുകൊണ്ടു വല്ലപീടികത്തിണ്ണയിലും കിടക്കേണ്ടി വരും. ശീലമായത്തെക്കെ മാറ്റി വരുന്നേയോള്ളൂ. ഒന്നോരണ്ടോ മണിക്കൂര്‍ ഇരുന്നു നേരം നീക്കി പതുക്കെ പോകാം.ഇതും ചെറിയൊരു താവളമല്ലെ?.

ഇവിടെയുമുണ്ട് ഒരുപാടുപേര്‍, ചിലര്‍ ഉറങ്ങുന്നു.ചിലര്‍ രാത്രിയിലും കൈനീട്ടി ഇരിക്കുന്നു.ചിലര്‍ അലസമായി എങ്ങോ നോക്കി എന്തിനോ തിരയുന്നു.ബാഗും വേവലാതിയുമായി മറ്റുകുറച്ചുപേര്‍.സംശയിപ്പിക്കുന്ന നോട്ടങ്ങളുമായി വേറെ കുറച്ചുപേര്‍. മുല്ലപ്പൂചൂടി പാദസ്വരം കിലുക്കുന്നവര്‍...മാറിനിന്നു പുകവലിച്ചു ആലോചിക്കുന്നവര്‍...എല്ലാവരും എന്തിനോ വേണ്ടിയുള്ള യാത്രയിലാണ്.താവളങ്ങളില്‍ നിന്നും താവളങ്ങളിലേക്ക്.എവിടെക്കോ ഉള്ള യാത്രയില്‍ ഇതവര്‍ക്കും എന്നെപ്പോലെ ഇടക്കൊരിത്തിരി നേരത്തേക്ക് ഒരാശ്രയം.

അകലെ ഒരു ബഞ്ചില്‍ ഒരറ്റം ഒഴിവുണ്ട്. അവിടെതന്നെ പൊടിത്തട്ടിയിരുന്നു. അങ്ങേ തലക്കല്‍ ഒരു പെണ്‍ക്കുട്ടി.വിദ്യാര്‍ഥിയാണെന്ന് തോന്നുന്നു.ബാഗ്‌ നെഞ്ചിലേക്ക് കെട്ടിപ്പിടിച്ച രീതി കണ്ടാലറിയാം ഇത് ബാഗ്ലൂരോ,തമിള്‍നാടോ പഠിക്കുന്ന കൊച്ചാ... 
ചെറിയ കാറ്റുണ്ട്, ആണിന്റെ മനസ്സിനെ ഇളക്കാന്‍ അടുത്തൊരു പെണ്ണും.
അതും രാത്രിനേരമൊറ്റയ്ക്ക്.

കുറെ നേരം മിണ്ടാതെ ഇരുന്നു.വല്ലാതെ മുഷിഞ്ഞപ്പോള്‍
"എവിടേക്കൊറ്റയ്ക്ക്....?
"വത്തിക്കാന്‍.
"ഹൈ, അല്ലയീ.....പോലീസുക്കാര്‍ക്കെന്താ ആ വീട്ടില്‍ കാര്യം.
"മാര്‍പ്പാപ്പെടെ സ്ഥാനാരോഹണം.
"ആ....ഓ...വത്തിക്കാനിലെക്കാണോ? കുതിരവട്ടത്തെക്കണോ ?
ഒരു വണ്ടിയിപ്പോള്‍ പോയെയോള്ളൂ. കണ്ടില്ലേ ?
"അല്ല ചേട്ടനെന്താ വേണ്ടേ?
"ഫ്രണ്ട്സൊന്നും ഇല്ലാതെ അതും ഈ നേരത്ത് ഒറ്റയ്ക്കിവിടെയിരിക്കുന്നത് കണ്ടപ്പോള്‍ ചോദിച്ചതാ. വല്ല്യ മാലാഖ കുട്ടിയാണെന്നറിയില്ലായിരുന്നു. 
"ഞാന്‍ എന്റെ ജോലിയ്ക്കിറങ്ങിയതാ.അതിനോരു കൂട്ടുവേണ്ടാ ഞാനോരാള്‍ മാത്രം മതി. ഈ രാവിനും രാത്രിക്കും എന്നെ നന്നായറിയാം.
"നമ്മുടെ വഴിത്തെറ്റിയതാണേ, എന്നാല്‍ ഞാനങ്ങോട്ട്‌...ഒന്ന് വലിക്കണം.  
"വലിഞോ...വഴി ശരിയ്ക്കും തെറ്റണ്ടാട്ടോ.
ഇതാണ് പെണ്ണ്. അവിടെ നിന്നെഴുന്നേറ്റു നടന്നു. അടുത്തു കണ്ട കടയില്‍ നിന്നുമൊരു മാതൃഭൂമി ആഴ്ചപ്പതിപ്പ് വാങ്ങി മറിച്ചുനോക്കി.നേരം പന്ത്രണ്ടിനോടടുക്കുന്നു. മാനന്തവാടി ബസ്സില്‍ കയറിയിരുന്നു.ബസ്സ്‌ പുറപ്പെടാന്‍ ഇനിയും സമയമുണ്ട്. നേരിയശബ്ദത്തില്‍ വച്ചിരിക്കുന്ന ജോണ്‍സണ്‍മാഷിന്റെ പാട്ടുകള്‍ കേട്ടുകേട്ടു ഓരോന്നോര്‍ത്തു  കണ്ണുകള്‍ താനേ അടഞ്ഞുപോയി. 

കണ്ണുതുറന്നതും കോഴിക്കോട് സ്റ്റാന്‍ഡിലെത്തിയെന്ന് മനസ്സിലായി.
 അതുമാതിരി കൂവലല്ലേ രാത്രിയിലും. 
'ചങ്ങായി സുലൈമാനി....സുലൈമാന്യേ...
അപ്പോഴാണ് അടുത്തിരുന്ന ആളെ ശ്രദ്ധിച്ചത്.  
ഏയ്...താനോ? ഈ വണ്ടി വത്തിക്കാനിലേയ്ക്കാ?
"കാനിലെയ്ക്കല്ല, കോഡാക്ക് തിയറ്ററിലേക്ക് ഓസ്ക്കാറിന്.
"എന്റമ്മോ.....ഇതുവരെ തീര്‍ന്നില്ലേ. ഒന്നു സഹകരിച്ചാല്‍
എനിക്കൊരു സുലൈമാനിയടിയ്ക്കാന്‍ പോകായിരുന്നു.
"ആയിക്കോട്ടെ...അതെ, എനിക്കൊരു ഉപകാരം ചെയ്യോ?
ഒരു റീചാര്‍ജ് കൂപ്പണ്‍ വാങ്ങിത്തരോ? 
"ആവാലോ. 
ചൂടുള്ള സുലൈമാനി മോന്തികുടിക്കുന്നത്തിനിടെ അവിടെയുള്ള കാഴ്ചകളും നോക്കിക്കണ്ടു. എത്രത്തോളം യാത്രക്കാരാ ചുറ്റും. ഓരോരോ കാര്യങ്ങളായിട്ട് എത്രയെത്ര ജീവിതങ്ങളാ.എല്ലാവര്‍ക്കും  അവരവരുടെ വ്യത്യസ്തങ്ങളായ കാര്യവും കഥയും  പറയാനുണ്ടായിരിക്കും.അടുത്തെക്കൊരു  നായ മണം പിടിച്ചുവന്നിരുന്നു.ശ്വാനന്‍ എന്തൊക്കെയോ ശബ്ദമുണ്ടാക്കി. നോക്കി നിന്നുമുരണ്ടു പിന്നെ കുരച്ചു.

കണ്ണുകളുടെ ഒരു വലയം വെപ്പുകഴിഞ്ഞപ്പോള്‍ നോട്ടം അവളിലേക്ക്‌ ചെന്നെത്തിയത് വെറുതെയാണ്.എന്നാലയാള്‍ എന്നെതന്നെ നോക്കിയിരിക്കുന്നു. കുറെ നേരമായിട്ട്‌ ഇങ്ങനെയാണോ? വെറുതെ ഓരോ തോന്നലേ.റീചാര്‍ജ് കൂപ്പണ്‍ വാങ്ങാന്‍ പറഞ്ഞില്ലേ. അതാവും എന്നാലും ഒരു സമാധാനത്തിനു ഇടക്കണ്ണിട്ട് നോക്കി.എന്നെ തന്നെയാണ് നോക്കിയിരിക്കുന്നേ.

അവിടെയ്ക്ക് നോക്കാതെ വേറെ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ നോക്കി. ശ്വാനന്‍ മനുഷ്യനെ കാണാത്തപ്പോലെ എന്നെതന്നെ നോക്കിയിരിക്കുന്നു.ചുറ്റും ഒന്നുകൂടി നോക്കി എന്നെ വേറെ വല്ലവരും ശ്രദ്ധിക്കുന്നുണ്ടോ. ഉണ്ടാവാം? എത്രയോ മനുഷ്യരാ ഈ ഇരുട്ടിലും, ഒരുപാട് സാധരണജീവിതങ്ങള്‍. ജീവിക്കാന്‍ പറ്റാവുന്നത്തിലധികം പണിയെടുക്കന്നവര്‍, മറ്റുള്ളവന്റെ മുതല്‍ മോഷ്ടിച്ചു ജീവിക്കുന്നവര്‍,സ്വന്തം ശരീരം വില്‍ക്കാന്‍ നില്‍ക്കുന്നവര്‍,അതു വിറ്റുകാശുവാങ്ങാന്‍ നില്‍ക്കുന്നവര്‍,അതിനു കാശുമുടക്കുന്നവര്‍ തുടങ്ങി കണ്ടുനില്‍ക്കുന്ന കപടസദാചാരികള്‍ വരെ. 

തിരിച്ചു കയറിയിരുന്നപ്പോള്‍ ഒരു നന്ദിവാക്കുപോലും പറയാതെ അവളാദ്യം ചോദിച്ചത് എന്താ ഇവിടുന്ന് മാറിയിരിക്കാത്തതെന്നാണ്?
'എന്താ അങ്ങനെ ചോദിയ്ക്കാന്‍.
"അവിടെവച്ചു കണ്ടപ്പോഴെ ഒരു തനി മലയാളീയാണെന്ന് തോന്നിയതാണേ പക്ഷേ.
മനസ്സില്‍ ചിരിയാണ് വന്നത്. 
"യാത്രകളില്‍ എത്രയോ പേരെ കാണുന്നു,സംസാരിക്കുന്നു,കാണാതെ പോകുന്നു.വെറുതെ ഇരുന്നു മുഷിഞ്ഞപ്പോള്‍ മിണ്ടിപോയതാണ്.ആകെ അഞ്ചുപത്തു പേരല്ലേയോള്ളൂ ബസ്സില്‍ എന്നിട്ടും താനെന്താ ഇവിടെത്തന്നെ ഇരുന്നത്. സത്യത്തില്‍ ഇയാളെവിടെയ്ക്കാണ് രാത്രി ഒറ്റയ്ക്കൊരുയാത്ര.
"വീട്ഹോസ്റ്റല്‍ ഹോസ്റ്റല്‍--വീടെന്നും പറഞ്ഞു പറന്നു നടക്കന്നൊരു ഭാവി ഡോക്ടര്‍. നാട് വയനാട്.വീട്ടിലേക്കുള്ള യാത്ര ഇങ്ങനെയാണ് ഇന്ന് തനിച്ചായെന്നു മാത്രം.എനിക്കൊരു കൂട്ടില്ലല്ലോവിടെ വേറെ ഇയാളെയല്ലേ പരിചയോള്ളൂ.
"നന്നായി നുണ പറയുമെന്ന് മനസ്സിലായി .ഈ നേരത്ത് ഹോസ്റ്റലിന്നോ...?
"ഈ നേരത്തല്ല.ഒള്ളത് പറഞ്ഞാല്‍ ഇയാളുപേടിക്കോ?
"ആ പേടിക്കാം.
അയാളാദ്യമായാണോന്നു ചിരിച്ചു കണ്ടത്.
"ഹോസ്റ്റലിന്നല്ല. ഹോസ്പിറ്റലിന്നാണ്.  
ഇതാണോ ഇത്ര പേടിക്കാനുള്ളത്‌.താനൊക്കെ ഡോക്ടറായി കഴിഞ്ഞശേഷമാണ് ഇതുകേള്‍ക്കുന്നതെങ്കില്‍ പേടിക്കാമായിരുന്നു.
മെഡിക്കല്‍ കോളേജില്‍ നിന്നാണ് അവിടെ.
ശബ്ദമിടറിയപ്പോലെ തോന്നിയപ്പോള്‍ ചോദിയ്ക്കാന്‍ മടിച്ചുവെങ്കിലും ചോദിച്ചു.
അവിടെ?
മോര്‍ച്ചറി.പോകേണ്ട കാര്യമുണ്ടായിരുന്നു.
മുഖം തിരിച്ചു പുറത്തേക്കുനോക്കി അടച്ചു വച്ച ചില്ലില്‍ പുലരിയുടെ മഞ്ഞുകണങ്ങള്‍  വന്നുമൂടിയിരുന്നു.കാഴ്ചകളൊന്നും വ്യക്തമാകുന്നില്ല.മോര്‍ച്ചറി പണ്ടേ പേടിയാണ്.പച്ച ചോരയുടെ ഗന്ധം മണക്കുന്ന ചുവരുകള്‍ ജീവിതത്തില്‍ കണ്ടു മറക്കാതെ കിടക്കുന്ന മൃതശരീരങ്ങള്‍ നാല്. നാലും പോസ്റ്റുമാര്‍ട്ടം ചെയ്തു തുന്നികെട്ടിയത്. മൂക്കില്‍ നിന്നും വിട്ടുപോകാത്തൊരു  മണമുണ്ടാ മൃതശരീരങ്ങള്‍ക്ക്.ഒരു വല്ലാത്ത മണം.

അയാളിറങ്ങി പോയതറിഞ്ഞതു മാനന്തവാടിയിലെത്തി ആരോ തട്ടി വിളിച്ചപ്പോഴാണ്. എപ്പോഴാണ് ഉറങ്ങിയത്. എവിടെയാണവള്‍ ഇറങ്ങിപ്പോയത് ഒന്നും അറിഞ്ഞില്ല. ബാഗിനു പുറത്തൊരു തൂവാല ഇരിക്കുന്നതു കണ്ടപ്പോള്‍ എടുത്തുനോക്കി. അതെ ഒന്നും പറയാതെയല്ല പോയത്.ആ റീചാര്‍ജ് കൂപ്പണും വച്ചിട്ടുണ്ട്.
"ഉറങ്ങല്ലേ, ശല്ല്യപ്പെടുത്തുന്നില്ല. ഞാന്‍ ഇറങ്ങേണ്ട സ്ഥലമെത്തി.നമ്മള്‍ കുറെ സംസാരിച്ചിട്ടും പേരുപറഞ്ഞില്ല. ഞാന്‍ നന്ദിനി എന്റെ അഡ്രസ്‌ ഇതിലെഴുത്തുന്നുണ്ട്. ഞങ്ങളുടെ നാട്ടിലല്ലേ. എന്തെങ്കിലും ആവശ്യം വന്നാലോ?ഡോക്ടറെ തിരഞ്ഞുവരേണ്ടിയൊക്കെ വന്നാലോ.

ബാഗെടുത്തു ബസ്സില്‍ നിന്നിറങ്ങി. നല്ല കോടമഞ്ഞാണ്.മനസ്സിലാകെയൊരു സുഖം കഴിഞ്ഞുപ്പോയ സുന്ദരനിമിഷങ്ങളെ...ഇവിടെ കൊണ്ടുവന്നെത്തിച്ച കാലമേ..ഇറക്കി വിട്ടുപോകുന്ന ശകടമേ നന്ദി.
മഞ്ഞില്‍ കുളിച്ചുനിലക്കുന്ന മലനിരകള്‍..,നല്ല കുളിരുള്ള തണുപ്പ്. മുറിയില്‍ പോയി കിടന്നോന്നുറങ്ങണം. വീടിന്റെ അഡ്രെസ്സ് പറഞ്ഞുകൊടുത്തു ജീപ്പില്‍ കയറിയിരുന്നു.ജീപ്പ് കുണ്ടും കുഴിയും കയറിയിറങ്ങിയപ്പോള്‍ നന്ദിനി പറഞ്ഞതാണോര്‍മ്മ വന്നത്. യാത്രയിലെ കുണ്ടും കുഴിയുമൊക്കെ അറിഞ്ഞു യാത്ര ചെയ്യണമെങ്കില്‍ വാഹനം നിയന്ത്രിയ്ക്കുക തന്നെ വേണം.

യാത്രകളില്‍ ഇങ്ങനെ ഓരോരുത്തരെ കണ്ടുമുട്ടും പലരും പലതരം.ഈ നന്ദിനി വല്ലാതെ പേടിപ്പിച്ചു.ഡോക്ടറാണെങ്കിലും,ഒരുമിച്ചു താമസിയ്ക്കുകയും പഠിക്കുകയും ചെയ്ത  കൂട്ടുക്കാരിയുടെ ജീവനില്ലാത്ത ശരീരം മോര്‍ച്ചറിയില്‍ കയറി കാണുക. അതുകഴിഞ്ഞു ഒറ്റയ്ക്കൊരു യാത്രപോവുക.അതും ആത്മഹത്യ ചെയ്ത ദേഹത്തെ. ഇത്തിരി പ്രയാസാണേ കാര്യം.

ഭീരുവിനെപ്പോലെ ആത്മഹത്യ ചെയ്യുക.ഗതികിട്ടാത്ത ആത്മാവായിരിക്കും.
ഒരിക്കലുമില്ല കാരണക്കാരുടെയെല്ലാം ജീവനെടുത്തിട്ടാണവള്‍ പോയത്.കലങ്ങിയ കണ്ണുകളാലവള്‍ പറഞ്ഞുത്തീര്‍ത്തതു കണ്ടപ്പോള്‍ പിന്നീടൊന്നും സംസാരിച്ചില്ല. എന്തായിരിക്കും ആത്മഹത്യയ്ക്ക് കാരണം? ആരാണ് കാരണക്കാര്‍? യാത്രകളിലെ കഴിഞ്ഞുപ്പോയ കാഴ്ചകള്‍പ്പോലെ എവിടെയോ ഇനിയാ ചോദ്യവും മൂടികിടക്കും. 
ഒരു പക്ഷേ  ഓര്‍പ്പെടുത്താന്‍ എന്തെങ്കിലും വരുന്നതുവരെ അല്ലെങ്കില്‍ ഇനി നന്ദിനിയെ കാണുംവരെ.
കുണ്ടുംകുഴിയുമൊക്കെ അറിയാന്‍ വാഹനത്തിന്റെ മുന്‍പിലിരുന്നാലും മതിയോ ? ചോദിക്കാന്‍ ഇനി ആളെവിടെ.ആളിപ്പോള്‍ വീട്ടിലെത്തിക്കാണും.ഡ്രൈവര്‍ മഞ്ഞിനെയും കീറിമുറിച്ചു കുതിയ്ക്കുകയാണ്.വഴിയാണോ അതോ കാടാണോ ? താമസം ഏര്‍പ്പാടാക്കിയിരിക്കുന്നത്തൊരു വീട്ടിലാണെന്നറിയാം.ഇവിടെ ഹോട്ടലിനും ഫ്ലാറ്റിനുമൊക്കെ എവിടെപോകാനാണ്.ഇവിടെത്തെവല്ലവരേം കണ്ടുപിടിച്ചിട്ടുവേണം കുറച്ചുനാള്‍ ഏറുമാടത്തില്‍ താമസിക്കാന്‍...


അതുവിചാരിച്ചു കഴിഞ്ഞപ്പോഴെക്കും വീടെത്തി.വരുന്ന വഴിയെല്ലാം കാടുപിടിച്ചു കിടക്കുന്നു. കുണ്ടും കുഴിയും കയറിയിറങ്ങി ചെന്നെത്തിയാല്‍ വീട് കാണാം. ശരിക്കും ഒരു പ്രേതാലയം തന്നെ. അടുത്തെങ്ങാനും മറ്റൊരു  വീടുപോലുമില്ലെന്നു തോന്നുന്നു.ഉണ്ടെങ്കില്‍ വരുന്നവഴിയ്ക്ക് വല്ല വെട്ടോവെളിച്ചമോ കണ്ടേനെ.
 പണിക്കാരോക്കെ ഈ വീട്ടില്‍ തന്നെ താമസമായതു വല്ല്യ അനുഗ്രഹായി. ആരും മിണ്ടാനില്ലാതെ മൂടികെട്ടിയിരിക്കണ്ടല്ലോ. മുറിയില്‍ കയറി വാതിലടച്ചു കിടന്നതെ ഓര്‍മ്മയോള്ളൂ. കണ്ണുതുറന്നപ്പോള്‍ തട്ടിന്‍പ്പുറത്ത് എലികളാണെന്നു തോന്നുന്നു ഒച്ചയും ബഹളോം.

എഴുന്നേറ്റു ഉമ്മറത്തിണ്ണയില്‍ ചെന്നിരുന്നപ്പോള്‍ വെയിലിന്റെ ചെറിയൊരു ചൂട്.ആകെയൊരു ക്ഷീണം. ഒരു അലസത വന്നുമൂടി. താഴേയ്ക്ക് നോക്കിയിരുന്നു.ഡല്‍ഹിലെ ഫ്ലാറ്റില്‍ നിന്ന് ബംഗ്ലൂരിലെ ഓഫീസ് ഫ്ലാറ്റിലേക്ക്. അവിടെ നിന്നും വീട്, വീണ്ടും ഈ വയനാട്. ഇനിയും പോകുവാനെറെ യാത്രകള്‍, കാണുവാന്‍ സ്ഥലങ്ങള്‍,ആളുകള്‍,ജീവിതങ്ങള്‍,താളവളങ്ങള്‍..

നിലത്തു ഉറുമ്പിന്‍കൂട്ടം നിരനിരായി ചുവരിനരു പിടിച്ചുപോകുന്നുണ്ട്.എവിടെ നിന്നാണെറിയില്ല നല്ല ചന്ദനത്തിരിയുടെ ഗന്ധം.ഈ ഉച്ചനേരത്തിതെവിടെന്നാണ്. പറമ്പിലൂടെ ഇറങ്ങി നടന്നു.കാട്ടുവള്ളിയും വേലിയുമെല്ലാം വലിച്ചുനീക്കി ഒറ്റക്കണ്ണിട്ടു നോക്കി. കുഞ്ഞു കുഞ്ഞു മണ്‍പുറ്റുകള്‍, ചെറിയ കുറ്റികാടുകള്‍,വാടിയ പൂവുകള്‍,കല്ലറകള്‍... അതെ തൊട്ടടുത്ത് ശ്മശാനമാണ്. കണ്ണകലത്തില്‍ ആളുകള്‍ കൂടുന്നുണ്ട്. മണം അവിടെ നിന്നാണ്.മണ്ണില്‍ കത്തിച്ചു കുത്തിവച്ചിരിക്കുന്ന ഒരുകൂട്ടം ചന്ദനത്തിരി പുകഞ്ഞു മുകളിലേക്ക് പടരുന്നുണ്ട്.

നോട്ടം തിരിച്ചെടുത്തു ഉമ്മറപ്പടിയിലേക്ക്ചാടിക്കയറിയപ്പോഴാണ്,കണ്ടുകഴിഞ്ഞതു ഒരു യാത്രികന്റെ അവസാന താവളമല്ലെയെന്നോര്‍ത്തത്. ജീവനുള്ള കാലം വരെ  തുടരുന്ന യാത്രകള്‍, എല്ലാ യാത്രകളും തുടങ്ങേണ്ടതും അവസാനിക്കേണ്ടതും ഏതോ താവളത്തില്‍ തന്നെയാണ്. അതിനിടയിലുള്ളത്തെല്ലാം ചെറിയചെറിയ ഇടത്താവളങ്ങള്‍..

തിണ്ണയില്‍ കയറിനിന്ന് എത്തിനോക്കി,അതെ വലിയൊരു ശ്മശാനമാണ്.  എവിടെയൊക്കെ പോയിരുന്നാലും ഒടുവില്‍ എല്ലാ യാത്രകളും അവസാനിക്കുന്ന താവളം. എല്ലാ യാത്രക്കാരുടെയും അവസാന താവളം.ഇതുവരെ കേട്ടറിഞ്ഞതും താണ്ടിയതുമൊക്കെ ഇടത്താവളങ്ങള്‍ മാത്രമായിരുന്നു.ഈ യാത്രയില്‍ ഇങ്ങനെയൊരു തിരിച്ചറിവ് സമ്മാനിച്ചത്‌,മുഖമുയര്‍ത്തി മച്ചിലേക്ക് കൈതാങ്ങി ഒന്നുകൂടി എത്തിനോക്കി.ആരായിരിക്കും?

കാലിലേക്ക് കാറ്റടിച്ചു പറന്ന പത്രത്താളില്‍. ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിയുടെ വാര്‍ത്തയുണ്ടായിരുന്നു. നന്ദിനിയുടെ ഫോട്ടോയും!

66 comments:

 1. ആശംസകള്‍.... ,,, :)

  ReplyDelete
  Replies
  1. സന്തോഷം അസലൂ....വീണ്ടും ഈ വഴിയൊക്കെ വരണേ.

   Delete
 2. Replies
  1. സന്തോഷം...തുടര്‍ന്നും വരവുകള്‍ പ്രതീക്ഷിക്കുന്നു.

   Delete
 3. മനസ്സിന്റെ സഞ്ചാരം , ഭംഗിയായിട്ടുണ്ടേട്ടൊ ..
  ഇടക്ക് എവിടെയോ വഴുതി പൊയെന്ന് തൊന്നിപ്പിച്ചുവെങ്കിലും .
  നിഗൂഡമായ ഭാവം കൊണ്ടു വരാനുള്ള ശ്രമമുണ്ട്
  ലളിതമായ ഭാഷപ്രയൊഗവും , ഇടത്താവളങ്ങളും ..
  നഗരത്തിന്റെ മുഖം മൂടികളില്‍ നിന്നും മഞ്ഞിന്റെ
  കുളിരിലേക്ക് ... തൃശ്ശൂര്‍ ഒന്ന് കൊതിപ്പിച്ചേട്ടൊ ..
  മനസ്സിനേ കൂട്ടാന്‍ സാധിച്ചു എന്നത് തന്നെ , ജീവിത്തതിലേ
  ഇതുപൊലെയുള്ള ഒരൊ ഇടത്താവളങ്ങളും , അവസ്സാനം
  ചെന്നെത്തുന്ന നമ്മുടെ പൂര്‍ണതമുറ്റുന്ന താവളവുമെല്ലാം
  നന്നായി തന്നെ പറഞ്ഞ് വച്ചു , യുക്തിയുടെ മുന്നില്‍
  ചിലത് ചോദ്യമാകുന്നു എന്നതൊഴിച്ചാല്‍ " കഥയില്‍ ചോദ്യമില്ലല്ലൊ "
  കഥ തന്നെയോ എന്നത് വേറെ കാര്യം :)
  ഇഷ്ടായെട്ടൊ .. സ്നേഹാശംസ്കള്‍ സഖേ .. വയനാട് മനസ്സിന് സ്വാസ്ത്ഥ്യം നല്‍കട്ടെ

  ReplyDelete
  Replies
  1. റിനി ,ഒരുപാട് സന്തോഷം ഈ ദിര്ഘമായ കുറിപ്പിന് :). യുക്തിയ്ക്ക് നിരക്കാത്തതു വായനക്കാരനു വായനശേഷമുള്ള ചിന്തയ്ക്ക് വിട്ടിരിക്കുന്നു .അനുബവമാണ് അതിലേക്കു കൊടുത്താല്‍ കഥയെ ചേര്‍ത്തുവെന്ന് മാത്രം .ഇനിയും ഒരുപാട് കഥകള്‍ ഒളിഞ്ഞു കിടപ്പുണ്ട്.ഒരു രണ്ടാം ഭാഗം എഴുതിനോക്കുന്നോ :)

   Delete
 4. 'ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിയുടെ വാര്‍ത്തയുണ്ടായിരുന്നു. നന്ദിനിയുടെ ഫോട്ടോയും.' ഈ ക്ലൈമാക്‌സ് തീരെ പ്രതീക്ഷിച്ചില്ല. കവിത നിറഞ്ഞ വാക്കുകള്‍... നന്നായിരിക്കുന്നു അവതരണം. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണേ. ആശംസകള്‍...

  ReplyDelete
  Replies
  1. തീര്‍ച്ചയായും....എഡിറ്റ്‌ ചെയ്യാം .തുടര്‍ന്നും വരവുണ്ടാവണേ.

   Delete
 5. ങ്ഹേ....!!
  പുതിയകാലപ്രേതങ്ങള്‍ ഫോണ്‍കാര്‍ഡും വാങ്ങിത്തുടങ്ങിയോ..??

  കഥ കൊള്ളാം കേട്ടോ

  ReplyDelete
  Replies
  1. :)ഹയ്യ് പ്രേതമല്ല അജിത്തേട്ടാ ആതമാവ്‌ :) അവള്‍ക്കു എന്ത് സംഭവിച്ചു .എന്താണ് അവിടെ നടന്നത് തുടര്‍ക്കഥ അജിത്തേട്ടാ എഴുതിനോക്കുന്നോ ? :)

   Delete
 6. നല്ല ഒഴുക്കുള്ള വായന നൽകി...അനുഭവം പങ്കുവെക്കലെന്ന പോലെ..
  ഒരു ഓർമ്മപ്പെടുത്തലിലേക്ക്‌ അന്ത്യം നയിച്ചു..
  നന്ദി..ആശംസകൾ..!

  ReplyDelete
  Replies
  1. സന്തോഷം ടീച്ചര്‍,കാര്യം പിടിക്കിട്ടിയല്ലേ ഏകദേശം അതുമതി.:)

   Delete
 7. കാത്തി മകനേ..വളരെ നന്നായിരിക്കുന്നു......ചില വരികൾ സ്പർശിക്കുന്നു........കൊള്ളാം.......................:))

  ReplyDelete
  Replies
  1. അജയെട്ടാ....മനസിലായല്ലേ ഒളിഞ്ഞുകിടക്കുന്ന കഥ ഒന്നെഴുതിനോക്കുന്നോ ? നന്ദിനിയുടെ കഥ .

   Delete
 8. കാത്തി മകനേ..വളരെ നന്നായിരിക്കുന്നു......ചില വരികൾ സ്പർശിക്കുന്നു........കൊള്ളാം.......................:))

  ReplyDelete
 9. ഇഷ്ടായിട്ടോ ഈ കഥ... വര്‍ഷിണിയുടെ അഭിപ്രായത്തോട് യോജിക്കുന്നു.

  ReplyDelete
 10. മകനേ നന്നായിരിക്കുന്നു... ഇനിയും വരട്ടെ കാത്തിയുടെ കത്തികള്‍

  ReplyDelete
  Replies
  1. വരും ..വരും അനുഭവിക്കണം അപ്പൊ :) സന്തോഷം ഡോക്ടര്‍ ....

   Delete
 11. എല്ലാ യാത്രകളും അവസാനിക്കുന്ന ഇടം,
  എല്ലാ യാത്രക്കാരുടേയും അവസാന താവളം.
  നന്നായിരിക്കുന്നു പറഞ്ഞിൽ.
  ആശംസകൾ.

  ReplyDelete
  Replies
  1. :) സന്തോഷം മന്ന്വോ.ഇവിടെയൊക്കെ തന്നെ കാണണേ ...

   Delete
 12. അയ്യോ ... പ്രേതങ്ങളും ആത്മാക്കളും വിളയാടുന്ന ബ്ലോഗ്ഗാണല്ലേ .....
  ക്ലൈമാക്സ് ഒട്ടും പ്രതീക്ഷിച്ചില്ല.
  എഴുത്ത് മോശമാക്കിയില്ല

  ReplyDelete
  Replies
  1. പ്രേതല്ല....ഒരു പാവം ആതാമാവിന്റെ ചിന്ത :)നന്ദിനിയുടെ കഥ ഇനി പിറകെ വരും ...സന്തോഷം നിധി.....

   Delete
 13. നല്ല കഥ..നന്നായിട്ടുണ്ട്

  ReplyDelete
  Replies
  1. സന്തോഷം ശരത്...തുടര്‍ന്നും വരിക.

   Delete
 14. നന്നായിരിക്കുന്നു കഥ, അപ്രതീക്ഷിത ക്ലൈമാക്സ് ഇഷ്ടമായി,നല്ല ഭാഷയിൽ, ഒഴുക്കുള്ള എഴുത്ത്

  ആശംസകൾ കാത്തീ

  ReplyDelete
  Replies
  1. സന്തോഷം റൈനീ..കണ്ടിട്ട് ഒരുപാട് നാളായി.ഈ വഴി മറക്കല്ലേ.

   Delete
 15. അതിഭാവുകത്വം ഇല്ലാതെ കവിത്വമുള്ള വരികളിൽ കഥ നന്നായി പറഞ്ഞിരിക്കുന്നു. ക്ലൈമാക്സ് ശരിക്കും ഇഷ്ടമായി

  ReplyDelete
  Replies
  1. സ്വാഗതം ടോംസ്...തുടര്‍ന്നും വായനയും പ്രോത്സനങ്ങളും പ്രതീക്ഷിക്കുന്നു.

   Delete
 16. അനീഷ്‌, വായിക്കാന്‍ അല്പം വൈകി.
  നല്ല കഥ. ഒന്നുകൂടി വെട്ടി, തിരുത്തി നന്നാക്കാമായിരുന്നു.( ഉപദേശിക്കാന്‍ എളുപ്പം. പക്ഷെ, വെട്ടലും തിരുത്തലും ഒന്നും എനിക്കും പറ്റാത്ത പണിയാണ്.)
  എന്നാലും നല്ല ആശയങ്ങളുള്ള ആള്‍, കഴിയുമെങ്കില്‍ ( എനിക്ക് കഴിയില്ല)അത് എഴുതുന്ന രീതിയും കുറ്റമറ്റ താക്കിയാല്‍, ഈ കഥ, വര്‍ഷങ്ങളോളം മനസ്സില്‍ നില്‍ക്കാന്‍ സാധ്യതയുണ്ട്!
  ഒന്ന് കൂടി ഒന്ന് വെറുതെ ശ്രമിക്കുക.
  എന്തായാലും നന്ദിനിയും നന്ദനും കുറച്ചുനാള്‍ എങ്കിലും എന്‍റെ കൂടെ കാണും. അത് താങ്കളുടെ വിജയം .
  അനിത

  ReplyDelete
  Replies
  1. തീര്‍ച്ചയായും ശ്രമങ്ങള്‍ നടത്തുന്നുണ്ട് (നടക്കുമോന്നു സംശയം ) .കഥയില്‍ പലവഴികള്‍ മനപ്പൂര്‍വ്വം ഉപേക്ഷിച്ചിട്ടുണ്ട്, അതുവഴി യാത്ര ചെയ്തു നോക്കൂ.തുടര്‍ന്നും ഇവിടെയുള്ള വായനകള്‍ ഉണ്ടാവണം.

   Delete
 17. ഇതിപ്പോ ആദ്യ വായന കഴിഞ്ഞപ്പോ വല്ലാത്തൊരു ഫീലിങ്ങ് ... ഞാൻ ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഒരിക്കൽ കൂടി വായിക്കാം , എന്നിട്ടാവട്ടെ ബാക്കി

  ReplyDelete
  Replies
  1. :) എന്നാല്‍ അവിടെ പറയാതെ പോയ കഥകള്‍കൂടി പറയാന്‍ ശ്രമിക്കു വൈശാഖ്. ചുമ്മാ ഒരു രസം എഴുതിയാളുടെ ചിന്തയാവില്ല വായനക്കാരന് .അതുകൊണ്ട് പലതും വായനക്കാരന്റെ യുക്തിയ്ക്ക് വിടുന്നു .സന്തോഷം വായനയില്‍ പോയി വാ...

   Delete
 18. ഹൃദ്യമായ അവതരണം നല്ല ഒഴുക്കുള്ള വായന സമ്മാനിച്ചു ഓരോ ജീവിതങ്ങളുടെയും അവസാന ബിന്ദുവിലേക്ക് കഥയെ എത്തിച്ചു ആശംസകള്‍ കാത്തി

  ReplyDelete
  Replies
  1. എഴുത്തിനെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങിയിരിക്കുന്നു ഇക്കാ. ഈ ശ്രമം കൂടുതല്‍ തിരിച്ചവ് തന്നെ നല്‍ക്കുന്നു. വായനശേഷം ഇത്തരം നല്ല വിശകലനങ്ങള്‍ തുടര്‍ന്നും പ്രതിക്ഷിക്കുന്നു.ഒരുപാട് സന്തോഷട്ടോ.

   Delete
 19. ഭാവിയിലെ ഒരു മികച്ച കഥാകാരന്‍ ഉള്ളില്‍ ഉറങ്ങി കിടപ്പുണ്ട്... പക്ഷെ അത് പൂര്‍ണമായും വെളിയില്‍ വരണമെങ്കില്‍ മികച്ച വായന തന്നെ വേണം.... കയ്യില്‍ ഇപ്പോള്‍ ഉള്ളത് തന്നെ നല്ലതാണ്, അപ്പോള്‍ നല്ല വായന കൂടി ഉണ്ടായാലോ..??!!! നന്നായി വായിക്കുക, നന്നായി എഴുതുക...

  ഇവിടെ നല്ല ഒഴുക്കോടെ പറഞ്ഞു.... വായനയില്‍ ഒരിടത്തും ആ ഒഴുക്ക് നഷ്ടപ്പെട്ടില്ല എന്ന് മാത്രമല്ല ഒരു പ്രത്യേക വികാരം എന്നില്‍ ഉണര്‍ത്താനും എഴുത്തിനു സാധിച്ചു... ഇതിന്‍റെ വിജയം അപ്രതീക്ഷിതമായി വന്ന ക്ലൈമാക്സ് തന്നെ..... നന്ദിനി ഒരു നൊസ്റ്റാള്‍ജിയ ആകും എന്നതില്‍ ഒരു സംശയവുമില്ല..... ഭാവുകങ്ങള്‍.

  ReplyDelete
  Replies
  1. സ്വാഗതം മാഷേ....ഒരുപാട് സന്തോഷം നല്‍ക്കുന്ന വാക്കുകള്‍ .അത്കാ ത്തുസൂക്ഷിക്കാന്‍ എന്നും ശ്രമമുണ്ടായിരിക്കും. വായനശേഷമുള്ള ഇത്തരം വിശകലനങ്ങള്‍ തന്നെയാണ് ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നില്‍ .തെറ്റുകള്‍ തിരുത്താന്‍ എന്നും നല്ല വായനകള്‍ തന്നെയാണ് വേണ്ടത് അതും അതുകഴിയുന്ന രീതിയില്‍ നടക്കുന്നു. എന്നും ഈ പ്രോത്സാനഹങ്ങള്‍ പ്രതീക്ഷിക്കുന്നു.തുടര്‍വായനകളും.

   Delete
 20. നിന്റെ എഴുത്തുശൈലി ആകെ മാറിയിരിക്കുന്നു, ഇപ്പോള്‍ കൂറെ കൂടി നന്നായിട്ടുണ്ട്, ഒത്തിരി സന്തോഷം തോന്നുന്നു ഈ വളര്‍ച്ച കണ്ടിട്ട്, ഇനിയും കൂടുതല്‍ വ്യത്യസ്തമായ ശ്രമങ്ങള്‍ ഉണ്ടാവട്ടെ, ആശംസകള്‍ കൂട്ടുകാരാ :)

  ReplyDelete
  Replies
  1. പറഞ്ഞു പറഞ്ഞു മാറ്റങ്ങള്‍ വരുത്തിയത് നിങ്ങളൊക്കെ തന്നെയാണ് അതിന്റെ കടപ്പാടുണ്ട് ജോ :) എല്ലാവിധ പിന്തുണയും എന്നും പ്രതീക്ഷിക്കുന്നു.

   Delete
 21. Replies
  1. സന്തോഷമീ വായനയില്‍.= .=.

   Delete
 22. നന്നായിട്ടുണ്ട്.. കോഴിക്കോട് മെഡിക്കൽ കോളേജിലെ മോർച്ചറിയുടെ തൊട്ടടുത്തുള്ള ഹൗവ്സർജ്ജൻസ് ക്വാർട്ടേഴ്സിലിരിന്ന് എന്റെ വക ആശംസകൾ..

  ReplyDelete
  Replies
  1. സ്വാഗതം നിയാസ്.സന്തോഷമീ വരവില്‍ ,വായനയില്‍ തുടര്‍ന്നും ഈ വഴിയൊക്കെ ഇറങ്ങുക. അപ്പോള്‍ ഇടക്കിടെ അതിലൂടെ ഇറങ്ങിപോകുന്നവരുടെ കഥയൊന്നു ചിന്തിക്കാം :) സമ്മതിച്ചു ട്ടോ ധൈര്യം .

   Delete
 23. ജമണ്ടന്‍ കഥ.... ബാലേ ഭേഷ്

  ReplyDelete
  Replies
  1. സ്വാഗതം..സന്തോഷമീ വരവിലും,അഭിപ്രായത്തിലും.

   Delete
 24. വളരെ നന്നായിട്ടുണ്ട്...അഭിനന്ദനങ്ങള്‍ ..സംഭാഷണങ്ങളില്‍ " " ഉപയോഗിക്കുന്നതില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നന്നായിരുന്നു.

  ReplyDelete
  Replies
  1. സ്വാഗതം ...സന്തോഷമി വരവില്‍ ,വായനയില്‍ . തിരുത്താം ശ്രദ്ധിക്കാം

   Delete
 25. Very good crafting. ...pleasure to read...feeling the touch of that vayanadan wind throughout the paragraph.

  ReplyDelete
  Replies
  1. സന്തോഷമീ വായനയില്‍ .തുടര്‍ന്നും ഈ വഴിയൊക്കെ ഇറങ്ങണേ

   Delete
 26. രണ്ടു വട്ടം വായിച്ചു.. ആസ്വദിച്ചു തന്നെ.. എന്‍റെ പ്രിയ വയനാടിനെ കുറിച്ച് ഒരു വരി ആരെഴുതിയാലും ഇഷ്ടാവും ഇതിപ്പോ ഒരുപാടെഴുതിയിരിക്കുന്നു. കഥ പറഞ്ഞ ശൈലി മനോഹരം തന്നെ.. പക്ഷെ ഇടയ്ക്കെപ്പോഴോ ആര് കഥ പറയുന്നു എന്നൊരു ചെറിയ കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു.. അതുപോലെ തന്നെ ശ്രദ്ധക്കുറവുകൊണ്ട് വന്നു ചേര്‍ന്ന അക്ഷര പിശകുകളും.. നല്ല ഒഴുക്കോടെ വായിക്കാന്‍ കഴിഞ്ഞു എന്നത് തന്നെ കഥയുടെ മേന്മ.
  ചുരുക്കത്തില്‍ പറഞ്ഞാല്‍ ഇഷ്ടായി.... :)

  ReplyDelete
  Replies
  1. അത് എപ്പോഴും വന്നു ചേരുന്നു സംഗീത്. ശ്രദ്ധിക്കാം. തുടര്‍ന്നും വായനകളും പ്രോല്‍സാഹനങ്ങളും പ്രതീക്ഷിക്കുന്നു.

   Delete
 27. വയനാട് മാനതവാടി എന്ന് കണ്ടപ്പോൾ ലഡ്ഡു പൊട്ടി ട്ടോ
  അവിടുന്ന് 3 പോയാല എന്റെ വീടാ :)...

  സ്ഥിരം യാത്രകളിലെ ഈ ബസ് stand കൾ :)
  നല്ല എഴുത്ത് !!!...

  ReplyDelete
  Replies
  1. ഭാഗ്യവതി...സന്തോഷമീ വരവില്‍ ട്ടോ.

   Delete
 28. നല്ല മനോഹരമായ കഥ..ഭാഷയുമുണ്ട്..എങ്കിലും ഒന്ന് ഒതുക്കാമായിരുന്നില്ലേ...ആശംസകൾ..

  ReplyDelete
  Replies
  1. :) സ്വാഗതം .ഒരുപാട് സന്തോഷം ഈ വായനയിലും അഭിപ്രായത്തിലും തുടര്‍ന്നും വരവും വായനയും പ്രതീക്ഷിക്കുന്നു.പരീക്ഷണങ്ങള്‍ അല്ലെ.ശ്രദ്ധിക്കാം.

   Delete
 29. കഥക്കാവശ്യമായ പശ്ചാത്തലമൊരുക്കിയ രീതി അഭിനദനീയം. ദുരൂഹതകൾ നിറഞ്ഞ രാത്രി യാത്രകളിലേക്ക്‌ ഒരു കഥ കൂടി. ആശംസകൾ.

  ReplyDelete
  Replies
  1. സന്തോഷമീ വായനയില്‍ ഇക്കാ.തുടര്‍ന്നും ഈ വഴി വരണേ,ആവശ്യമുണ്ട് :)

   Delete
 30. വിവരണത്തിന്റെ ശൈലി എന്നെ വല്ലാതെ ആകർഷിച്ചു.....കഥയുടെ ആത്മാവിഷ്കാരവും ശ്രദ്ധേയ മാണ്‌...നിന്റെ ..അക്ഷരങ്ങളോട് ഒരു വല്ലാത്ത പ്രണയം തോനുന്നു കാത്തി..ഇനിയും തൂലികയിൽ കഥകൾ പിറക്കട്ടെ ....ആശംസകളോടെ ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയിൽപീലി

  ReplyDelete
  Replies
  1. സന്തോഷം മയില്‍പ്പീലി...വൈകിയെങ്കിലും ഈ പ്രോത്സാഹനം ഏറെ പ്രിയങ്കരം .

   Delete
 31. കൂടുതല്‍ മികച്ച കഥകള്‍ ഉണ്ടാവുമെന്ന് മനസ്സിലായി... ഈ കഥയും അല്‍പം കൂടി ശ്രമിച്ചാല്‍ കൂടുതല്‍ തിളങ്ങും.. ഇനിയും നല്ല കഥകള്‍ വായിക്കാന്‍ ഇവിടെ എത്താം..
  എല്ലാ ആശംസകളും..

  ReplyDelete
  Replies
  1. സ്വാഗതം ,ഏറെ സന്തോഷം. തുടര്‍ന്നും പ്രോത്സാഹനങ്ങള്‍ ഉണ്ടാവണേ...ഇനിയും സമയം പോലെ വരിക ,പോസ്റ്റുകള്‍ വായിച്ചു അഭിപ്രായങ്ങള്‍ പറയുക.

   Delete
 32. കഥ പറച്ചിൽ കുറച്ചു കൂടി നന്നാക്കാമായിരുന്നു..

  1. അക്ഷരത്തെറ്റുകൾ കാണാനുണ്ട്.
  2. സംഭാഷണങ്ങളിൽ ഒരവ്യക്തത അനുഭവപ്പെടുന്നുണ്ട്. ഒരാളുടെ സംഭാഷണം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ഉദ്ധരണികൾ ചേർക്കണം.

  ReplyDelete
  Replies
  1. അക്ഷരത്തെറ്റ് സംഭവിക്കുന്നു അശ്രദ്ധയും തിടുക്കവും പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കാം . അതിനെക്കുറിച്ച് കൂടുതല്‍ പഠിച്ചു വരുന്നു.ഇത്തരം അഭിപ്രായങ്ങള്‍ എന്നും മുതല്‍കൂട്ടവും ട്ടോ :) ഒരുപാട് സന്തോഷം

   Delete
 33. പകല്‍ വായിച്ചത് നന്നായി,,,,അല്ലെങ്കില്‍ പനി പിടിച്ചേനെ,,,

  ReplyDelete