2013, സെപ്റ്റം 28

ഇരുട്ടുപിഴിഞ്ഞ്‌


പുസ്തകപരിചയം -ഇരുട്ടുപിഴിഞ്ഞ്‌
സെബാസ്റ്റ്യന്‍
കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം ഗ്രാമത്തില്‍ കളത്തില്‍ ദേവസ്സിയുടെയും കുഞ്ഞമ്മയുടെയും മകനായി ജനനം. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതകള്‍ എഴുതിത്തുടങ്ങി. കവിതാസംഗമം മാസികയുടെ മുഖ്യപ്രവര്‍ത്തകനാണ്.ആനുകാലികങ്ങളില്‍ സജീവസാന്നിദ്ധ്യം.

കവിതകള്‍ : പുറപ്പാട് (1985), കവിയുത്തരം (2002), പാട്ടു കെട്ടിയ കൊട്ട (2004), ഒട്ടിച്ച നോട്ട് (2006), കണ്ണിലെഴുതാന്‍,ഇരുട്ടുപിഴിഞ്ഞ്‌.അയ്യപ്പനെക്കുറിച്ച് പ്രമുഖ കവികളെഴുതിയ ചെന്നിനായകത്തിന്റെ മുലകള്‍ എന്ന കവിതാസമാഹാരത്തിന്റെ എഡിറ്റര്‍, 30 നവകവിതകള്‍ (എഡിറ്റര്‍).
പാട്ടു കെട്ടിയ കൊട്ടയ്ക്ക് എസ് .ബി.ടി കവിതാപുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.

സെബാസ്റ്റ്യന്‍ന്റെ നാല്പത്തിമൂന്നു കവിതകളടങ്ങിയ സമാഹാരമാണ്‌ ഇരുട്ടുപിഴിഞ്ഞ്‌.
മലയാളകവിത ആധുനികത കടന്നു ഉത്തരാധുനികതയും താണ്ടുമ്പോള്‍
  ഒരുപാടുമാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കുന്നു.കാവ്യസങ്കല്‍പങ്ങളിലും,അവതരണത്തിലും പുതിയ പരീക്ഷണങ്ങള്‍ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുബോള്‍  ആസ്വാദനത്തിലും മാറ്റങ്ങള്‍ ഉണ്ടാവുന്നു.പ്രമേയത്തിലും വിഷയത്തിലും വ്യത്യസ്തതയുണ്ടാകുന്നു. കവിത പുതുജീവനം തേടിയലയുമ്പോഴും ജീവിതത്തോടും കാലത്തോടും ചേര്‍ന്നു നില്‍ക്കുന്ന കവിതകള്‍ നിരന്തരം കുറിക്കുന്ന ശ്രീ.സച്ചിദാനന്ദന്‍ മാഷിനെ പോലെ ജീവിച്ചിരിക്കുന്ന അപൂര്‍വ്വം ചില കവികളില്‍ ഒരാളാണ് ശ്രീ സെബാസ്റ്റ്യന്‍.

വര്‍ത്തമാനക്കാലത്തില്‍ ജീവിതചുഴിയില്‍ പെട്ടു നട്ടം തിരിയുന്ന ഓരോ മനുഷ്യനും തിരിച്ചറിവ് നല്‍കുമീ കവിതാ സമാഹാരം. നിരന്തരം കാണുന്ന കാഴ്ചകളാണ് കവിയ്ക്കു ഓരോ കവിതയ്ക്കും പ്രചോദനം.അതില്‍ ഒരു സാധാരണക്കാരന്റെ വിഹ്വലതകളും, നിസ്സഹായതയും, ഭയവും,പരിഹാസവും,ദേഷ്യവുമുണ്ട്. സ്വപ്നങ്ങളും,പ്രണയവും,സഹനവും ,വെല്ലുവെളിയുമുണ്ട്.സാമൂഹ്യയഥാര്‍ത്യങ്ങളോടു നിരന്തരം കലഹിക്കുകയും സംവേദിക്കുകയും ചെയ്യുന്ന
  ഒരാളെ നമ്മുക്കീ കവിതകളിലെ വരികള്‍ക്കിടയില്‍ കാണാം.ഒരു സൃഷ്ട്ടിയില്‍ അതുപിറന്ന കാലഘട്ടത്തിനെ വ്യക്തമായി വരച്ചിടുമ്പോള്‍, അവതാരികയില്‍ പരാമര്‍ശിക്കുന്നപ്പോലെ  സൈദ്ധാന്തികമായിട്ടല്ലെങ്കിലും ആധുനികാന്തര മലയാള കവിയയുടെ മാനിഫെസ്റ്റോ തന്നെയാണ്  ഈ പുസ്തകം.

സമാഹാരത്തിലെ കവിതകള്‍ ഒരിടത്തുചുറ്റിക്കൊണ്ടിരിക്കുന്നതല്ല.സാധാരണത്വവും,
അതിഭാവുകത്വവും ,മിതത്വവും,മിഥ്യാധാരണകളും എല്ലാം കൂടിചേര്‍ന്ന ചിന്താമണ്ഡലത്തിലൂടെയാണ് കവിയുടെ യാത്ര.നമ്മള്‍ നടന്നുതീര്‍ത്ത വഴികളും, നടക്കുന്ന വഴികളും, നടക്കാന്‍ പോകുന്ന വഴികളും കവി പലപ്പോഴും അടയാളപ്പെടുത്തുന്നുണ്ട്.



 
ആദ്യ കവിത ഇക്കണ്ടതൊന്നും സ്വാര്‍ത്ഥത കൈമുതലാക്കിയ ഇന്നത്തെ മനുഷ്യരെകുറിച്ചാണ്.പാവം എന്ന കവിതയും വര്‍ത്തമാനക്കാല ജീവിതത്തില്‍ നിന്നു കണ്ടെടുത്തതാണ് .സ്വയം ഇരയായി മാറുന്ന മനുഷന്റെ ഭയമാണു കവിതയില്‍,കവിതയിലെ
  ചില വരികള്‍ ;

*ഒരു ഒഴിവുകാല രാത്രിയില്‍
അടുക്കളയില്‍ കണ്ട പാറ്റകളും
സ്വീകരണമുറിയില്‍ കണ്ട പല്ലികളും
വെറുതെ ഓര്‍മയിലേക്ക് വന്നുകൊണ്ടിരുന്നു.
നശിച്ച ഭാവന വിടര്‍ന്നുതുടങ്ങിയപ്പോള്‍
ഉടനെ മുറ്റത്തേക്കിറങ്ങി
ഇളം നിലാവില്‍ കണ്ടു;
ഒരു വലിയ മരത്തവള
ജാഗ്രതയോടെ
എന്നെ നോക്കി
ചാടാനായ്‌ ഒരുങ്ങുന്നു.

സമാഹാരത്തിലെ മൂന്നാമത്തെ കവിതയാണ്
  ഇരുട്ടുപിഴിഞ്ഞ്‌.

*രാത്രി മുഴുവന്‍ പഴന്തുണി മുക്കി
ഇരുട്ടിനെ കുറേശ്ശെയായി
പിഴിഞൊഴിച്ചു കൊണ്ടിരുന്നു
വീടിനു പിന്നിലെ ടാങ്കില്‍
ഇരുട്ടിനും വെളിച്ചത്തിനു മിടയില്‍ ജീവിക്കുന്ന സാധാരണക്കാരന്റെ നിസ്സഹായത തീക്ഷണമായി
അവതരിപ്പിക്കുന്ന കവിത.കവിയുടെ ഈ ചിന്ത,കാവ്യഭാവന അദ്ദേഹത്തിനു മാത്രം സ്വന്തം.

നാനോ ടെക്നോളജിയുടെ വിരുതുകൊണ്ടു ലോപിച്ച പൂര്‍വ്വരൂപത്തിലാക്കാനാവാത്ത
ഒരു കൊച്ചു ഭൂമിയിലാണ് ഇപ്പോള്‍ നമ്മള്‍ (കരതലാമലകം) എന്ന കവിതയില്‍ പുതിയ ശാസ്ത്രവിദ്യയുടെ കാണാപ്പുറങ്ങള്‍ പറയുന്നു.

അധിനിവേശസംസ്‌കാരവും ആഗോളവല്‍ക്കരണവും പുത്തന്‍ കമ്പോളതന്ത്രങ്ങളും സമീപകാല രാഷ്ടീയമൊക്കെ കടന്നുവരുന്നു വില്പന,സമീപദൃശ്യം,ചികിത്സാര്‍ത്ഥം, ആല്‍ബം എന്നീ കവിതകളില്‍.
  ചിലവരികള്‍;

*മൈതാനങ്ങള്‍
അടുക്കിവെച്ചു തുന്നികെട്ടി ഒരാല്‍ബമുണ്ടാക്കി
അകത്തേക്കും വലിഞ്ഞും പുറത്തേക്കുന്തിയും
അവയുടെ വലിപ്പച്ചെറുപ്പങ്ങള്‍
അല്പം അഭംഗിയുണ്ടാക്കി - എന്നു തുടങ്ങുന്ന ആല്‍ബം എന്ന കവിത,
ഈ സമാഹാരത്തില്‍ വലിയൊരു
  ചിന്തയ്ക്ക് വഴി നല്‍കി ഇങ്ങനെ അവസാനിക്കുന്നു.
വലിപ്പച്ചെറുപ്പങ്ങള്‍ അല്പം അഭംഗിയുണ്ടാക്കുമെങ്കിലും
വിശേഷപ്പെട്ട മറ്റൊരാല്‍ബമുണ്ടാക്കുന്നു
മുത്തങ്ങ ,മേപ്പാടി,നെല്ലിയാമ്പതി,ചെങ്ങറ
എല്ലാം കോര്‍ത്ത്‌ തുന്നിക്കെട്ടി..
ഒഴിവുനേരങ്ങളില്‍ വെറുതേ
മറിച്ചു നോക്കി രസിക്കാം.

*അടക്കം കാത്തുകിടക്കുന്നു,കായലോരത്ത് കൂപ്പുകുത്തിയും
പാതിമുങ്ങിയും ചെരിഞ്ഞും പൊളിഞ്ഞും ബോട്ടുകളുടെ ശ്മാശാനം (സമീപദൃശ്യം)

*ഇനിയും ചാവാത്ത ഇടവഴികള്‍
തൂങ്ങിപ്പിടയുന്ന കോര്‍മ്പയുമായി
നാഷണല്‍ ഹൈവേ ക്കുരുക്കില്‍ നില്ക്കുകയാണ്.
പാഞ്ഞുപോകുന്ന വാഹനങ്ങള്‍ക്കു നേരെ
അവയെ ഉയര്‍ത്തിക്കാട്ടി നല്ല വിലയ്ക്ക് വില്‍ക്കുവാന്‍ (വില്പന)

*എല്ലാം പൊളിച്ചു മാറ്റിയെങ്കിലും
പുക കുഴല്‍ മാത്രം ബാക്കിനിന്നു.
ഓട്ടുകമ്പനിയുടെ സ്മാരകമായിട്ടല്ല ;
ഒന്നര നൂറ്റാണ്ടു പുക പാഞ്ഞ ഉള്‍ച്ചുവരിന്റെ
പാളികള്‍ (ചികിത്സാര്‍ത്ഥം)

കാര്‍ഷികമേഖല കടന്നു വരുന്ന കവിതയാണ് യാത്രയില്‍ വരച്ച ചിത്രം.വളരെ നിസാരമായി കവി ഇന്നത്തെ കര്‍ഷകന്റെ അവസ്ഥ അടയാളപ്പെടുത്തിയിരിക്കുന്നു.ചില വരികള്‍.

*തീവണ്ടിയിലിരുന്ന് കുഞ്ഞു വീട് കണ്ടു;
ഓലമേഞ്ഞത് ഉമ്മറത്ത് ഒന്നുരണ്ടു കോഴികള്‍ .
മണ്ണില്‍ കളിക്കുന്ന കുഞ്ഞു, എന്നുതുടങ്ങുന്ന കവിത പലവഴി സഞ്ചരിച്ചു
ഇപ്പോള്‍ ഉമ്മറം ശൂന്യം
വീടിന്റെ ചുവരില്‍ കീറകടലാസില്‍
ഒരു കൃഷിവലന്റെ ചിത്രം ! അങനെ അവസാനിക്കുന്നു.

ഇറക്കം,നര,എളുപ്പം,വേണ്ടതുമാത്രം,കുഞ്ഞുവരച്ച ചിത്രം,ചമയം തുടങ്ങി കവിതയില്‍ ജീവിതത്തിലെ ദൈനദിനതയും,യഥാര്‍ത്ഥ്യങ്ങളും ,സര്‍വ്വസാധാരണമാകുന്ന കാഴ്ചകളും അസ്വഭാവികതയില്ലാതെ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു.സ്വകാര്യതയും,സ്വപ്നവും, പ്രണയവുമെല്ലാം വരുന്ന കവിതകളാണ്
  നിറ,ഉറക്കം ,സഞ്ചാരം,മീന്‍ പിടിത്തം,അചരം,ഗൗളിശാസ്‌ത്രം,നര, വരവ് തുടങ്ങിയവ. കവിതയുടെ കേന്ദ്രികൃത പ്രവണതകളൊന്നും പിന്തുടരാതെ തനതുശൈലിയില്‍ തെരഞ്ഞെടുത്ത വിഷയങ്ങള്‍ തനിമയോട്‌ ഉള്‍ത്തുറന്നവതരിപ്പിക്കാന്‍ എന്നും കവിയ്ക്കു സാധിക്കുന്നുണ്ട്.

പൈതൃകം,യാത്രയില്‍,മുറ്റിയ,നാടുനീക്കം,സ്വര്‍ഗീയം,ചമയം,റിയല്‍ എസ്റ്റേറ്റ്,ആരണ്യകം തുടങ്ങി ജീവിതത്തോടു അടുത്തുനില്‍ക്കുന്നൊരുപിടി കവിതകളും ഈ സമാഹാരത്തിനു മാറ്റുക്കൂട്ടുന്നു.
മലയാള കവിതയോടൊപ്പം മൂന്നു പതിറ്റാണ്ടിലേറെയായി സഞ്ചരിക്കുന്ന സെബാസ്റ്റ്യന്‍, വര്‍ത്തമാനക്കാലത്തെ അടയാളപ്പെടുത്തുന്ന നാല്പത്തിമൂന്നു കവിതകള്‍ സമ്മാനിച്ചിരിക്കുകയാണ്
  ഇരുട്ടുപിഴിഞ്ഞ്‌ എന്ന തന്‍റെ കവിതാസമാഹാരത്തിലൂടെ.
നല്ല കവിതയെ താലോലിക്കുന്ന വായനക്കാരന്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട കവിയാണ്‌
ശ്രീ സെബാസ്റ്റ്യന്‍. ഡി.സി.ബുക്സ് പുറത്തേക്കിറക്കിയ ഈ കവിതാസമാഹാരത്തിന്റെ വില അമ്പതുരൂപ.




23 അഭിപ്രായങ്ങൾ:

  1. ഈ പരിചയപ്പെടുത്തലിനു നന്ദി..

    മറുപടിഇല്ലാതാക്കൂ
  2. ഈ പുസ്തകത്തെ കുറിച്ച് ആദ്യമായിട്ട് കേള്‍ക്കുകയാ പരിജയപെടുത്തലിനു നന്ദി

    മറുപടിഇല്ലാതാക്കൂ
  3. നമ്മുടെ തൊട്ടരികിൽ നമ്മൾ അറിയാത്ത എത്ര മഹാൻമാരാണ്. നന്നായി പരിചയപ്പെടുത്തി. നന്ദി കാത്തി

    മറുപടിഇല്ലാതാക്കൂ
  4. കവിത പുതു ജീവനം തേടി അലയുംബോഴും സെബാസ്റ്റ്യന്‍* **കൊടുങ്ങല്ലൂര്‍ ജീവിതത്തോടും കാലത്തോടും ചേർന്ന് നിൽക്കുന്ന കവിതകൾ നിരന്തരം കുറിക്കുന്ന കവികളിൽ ഒരാളാണ് ... "ഇരുട്ടുപിഴിഞ്ഞ്‌"" "കവിതാസമാഹാരം നന്നായി പരിചയപ്പെടുത്തി ... അഭിനന്ദനങ്ങൾ ...
    വീണ്ടും വരാം ......
    സസ്നേഹം ,
    ആഷിക്ക് തിരൂർ

    മറുപടിഇല്ലാതാക്കൂ
  5. ഇതൊരു കടുപ്പമേറിയ ജോലി തന്നെ...അഭിനന്ദനങ്ങൾ, അനീഷ്ബായ്

    മറുപടിഇല്ലാതാക്കൂ
  6. Yet another good review from Aneesh. Thanks Anish for the well narrated introduction.
    Keep inform
    Philip

    മറുപടിഇല്ലാതാക്കൂ
  7. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  8. അനീഷിന്‍റെ വായനാലോകം വിപുലമാകട്ടെ

    മറുപടിഇല്ലാതാക്കൂ
  9. നല്ല പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്നതുകൊണ്ട് പ്രയോജനം ലഭിക്കാറുണ്ട് ,പുസ്തകങ്ങള്‍
    തെരഞ്ഞടുക്കുന്ന ലൈബ്രറിപ്രവര്‍ത്തര്‍ക്കും,മറ്റുള്ളവര്‍ക്കും.ഓര്‍മ്മയില്‍ ഉണ്ടാകും....
    അവലോകനം നന്നായി.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  10. അനീഷ്‌, പുസ്തക പരിചയവും തുടങ്ങിയോ? എന്തായാലും നല്ല കാര്യം--- തുടരൂ---ആശംസകള്‍--

    മറുപടിഇല്ലാതാക്കൂ
  11. ഈ പുസ്തകത്തെക്കുറിച്ച് ആദ്യമായാണ് കേള്‍ക്കുന്നത് , നന്നായി വായിക്കാന്‍ തോന്നുന്ന അവതരണം.

    മറുപടിഇല്ലാതാക്കൂ
  12. നല്ല അവതരണം..പുതിയ മേഖലയിൽ കൂടുതൽ വിജയം ആശംസിക്കുന്നു ...

    മറുപടിഇല്ലാതാക്കൂ
  13. സെബാസ്റ്റ്യനെ വായിക്കാറുണ്ട് .പരിചയപ്പെടുത്തലിനു നന്ദി ....

    മറുപടിഇല്ലാതാക്കൂ
  14. സെബാസ്റ്റ്യനെ ആദ്യമായാണ് കേൾക്കുന്നത് ...
    നല്ല പരിചയപ്പെടുത്തൽ കേട്ടൊ ഭായ്

    മറുപടിഇല്ലാതാക്കൂ
  15. സെബാസ്ട്യൻ ..അയ്യപ്പന്റെ ജനുസ്സില്പ്പെട്ട പ്രതിഭാശാലിയായ ഒരു കവിയാണ്.......അദ്ദേഹത്തിന്റെ പുസ്തകം പരിചയപ്പെടുത്തിയതിന് നന്ദി........

    മറുപടിഇല്ലാതാക്കൂ
  16. അവസോരോചിതമായ പരിചയപ്പെടുത്തൽ .. എപ്പോഴെങ്കിലും ഈ പുസ്തകം കയ്യിൽ കിട്ടിയാൽ വായിക്കാൻ ഒരു പ്രചോദനകുന്നത് ഈ പോസ്റ്റ്‌ തന്നെ ..

    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
  17. കവിതയില്‍നിറയുന്ന തോരണങ്ങള്‍ക്കല്ല-
    യിരുളില്‍നിന്നുയരുന്ന രോദനങ്ങള്‍ക്കുമാ-
    വരികളാലൗഷധം പകരുന്നു;സ്നേഹാര്‍ദ്ര-
    തൂലികയാല്‍ത്തുടര്‍ന്നേകുന്നു: പുലരികള്‍
    -അന്‍വര്‍ ഷാ ഉമയനല്ലൂര്‍-
    9846703746

    മറുപടിഇല്ലാതാക്കൂ