2013, ഒക്ടോ 5

ഈ - കാലം വരും കാലം.




അയാള്‍ ഷര്‍ട്ടിന്റെ കീശയില്‍ നിന്നും ഫോണെടുത്തു വിരലുകൊണ്ടു രണ്ടിളക്കിളക്കി.വാളില്‍ വിരലുകളുടെ ചലനതിനൊപ്പം അക്ഷരങ്ങളും തെളിഞ്ഞു. ഐം ഇന്‍ ഹോസ്പിറ്റല്‍. ചുവരെഴുത്തുകള്‍ക്കു വില കുറഞ്ഞുവെന്നു പറയുന്നതരാണ്അന്ധന്‍മാര്‍.

ഫേസ്ബുക്കില്‍ തെളിഞ്ഞ അക്ഷരങ്ങള്‍ക്കു ഇതിനോടകം ഏറെ കാഴ്ചക്കാര്‍ വന്നുകഴിഞ്ഞിരിക്കുന്നു.
എട്ടു ലൈക്കും,ഒന്‍പതു കമെന്റും വന്നുകഴിഞ്ഞു. 
ഒരാൾ ഹോസ്പിറ്റലിലാണെന്നറിയുമ്പോഴും  അതിഷ്ടപെടുന്നവരോ? അതും ബന്ധുക്കള്, കൂട്ടുകാര്,നാട്ടുകാര്‍,അല്ലയിതൊക്കെ ഇങ്ങനെ എല്ലാവരേം അറിയിക്കേണ്ട കാര്യവും ഇല്ലായിരുന്നു. അല്ലെങ്കിലും അവരിതൊക്കെ  അറിയുമല്ലോ .ആര്‍ക്കാണ് ഇവിടിപ്പോ സ്വകാര്യത.അയാള്‍ ആലോചിച്ചു നെടുവീര്‍പ്പിട്ടു. ഇന്നലെ മുതല്‍ ഒരുപോള കണ്ണടച്ചിട്ടില്ലകണ്ണുകള്‍ താനേ അടഞ്ഞു പോകുന്നു. അകലെ കാഴ്ചയില്‍ മങ്ങി കാണുന്ന വാചകമയാള്‍ മനസ്സില്‍ വായിച്ചു.
' ഐ സീ യൂ' ....
അകത്തച്ഛന്‍ എന്നെകിടന്നു കാണുന്നുണ്ടോ?
അയാള്‍ തലകുടഞ്ഞു കണ്ണിറുക്കിയടച്ചു തുറന്നെഴുന്നേറ്റു നടന്നു. കീശയില്‍ കിടന്നു ഫോണ്‍ വിരണ്ടു.ശ്വേതയാണ്അയാളുടെ ഒരേയൊരു ഭാര്യ.

"അതെ എന്തായിഇന്നു തീരുമാനമാകോ? എന്തൊരു ബുദ്ധിമുട്ടാന്നാ...എത്ര പേര്ടെ സമയാ പോണേ. എത്ര നാളായി ഓഫീസീ പോയിട്ട് " ?
"ഞാനെന്ത്‌ ചെയ്യാനാ" ?
"ഒന്നും ചെയ്യണ്ട ,അവിടെ കാവലു നിന്നോ....ഞാനിന്നും വരാന്‍
 ലേറ്റാട്ടോ".
"അവള്‍ക്കു ദേഷ്യപ്പെടാംപരാതികള്‍ നിരത്താം. അകത്തു കിടക്കുന്നതു അവളുടാരുലല്ലോ എന്റെ അച്ഛനല്ലേ.
"അച്ഛനു വേറെയുമുണ്ടല്ലോ മക്കള്...
ഒരെണ്ണം അമേരിക്കേലും ഒരെണ്ണം ഡല്‍ഹിലും" അവളു പറയുന്നതും കാര്യാണ്. അയാള്‍ സൈലെന്‍സ് പ്ലീസെന്ന ബോര്‍ഡില്‍ സൂക്ഷിച്ചു നോക്കിനിന്നു.

"ഏട്ടനും ചേച്ചിയും വന്നു നോക്കൊന്നും ഇല്ല്യാ.മരിച്ചു കഴിഞ്ഞാ, അസ്ഥി നമുക്കു ഗംഗയില്‍ ഒഴുക്കന്നാണ്‌ ഏട്ടന്റെ തീരുമാനം. അസ്ഥിയും കൊണ്ടു ഞാനും ശ്വേതയും ഡല്‍ഹി പോയമാത്രം മതിയാവും. 
മന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറിയുടെ അച്ഛനല്ലേ. ചേച്ചിയ്ക്ക് ഒരു വീഡിയോകോള്‍ മതി. ഒന്നല്‍പം വിലപിക്കാന്‍. വിലപ്പെട്ട സമയംകൂടി പാഴാക്കി അമേരിക്കേന്നു വരണ്ടേ. എന്തിനാ പാഴ്ചെലവ് .രണ്ടാള്‍ക്കും അച്ഛനെ കാണെണന്നില്ല. ജീവശ്വാസം വലിക്കുന്നച്ഛനെ ദഹിപ്പിക്കാനാ ധൃതി. 
എനിക്കും,ഇതിപ്പോ തീര്‍ന്നു കിട്ട്യാമതിനായി".

അയാള്‍ മൂക്കില്‍ തുമ്പില്‍ വിരലുകള്‍ ചേര്‍ത്തമര്‍ത്തി.മരുന്നിന്റെ മനംപുരട്ടുന്ന മണം ചിലര്‍ക്കു ചിലനേരം പിടിക്കിലല്ലോ.അയാള്‍ ഫോണെടുത്തു ചുവരെഴുത്തിലേക്കു നോക്കി കമെന്റിന്റെ 
എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്.
അയാള്‍ ഒന്നുകൂടി എഴുതി ഫീലിംഗ് : ഇറിറ്റെറ്റഡ്.പെട്ടെന്നുള്ള ശബ്ദം കേട്ടയാള്‍ ഞെട്ടി തിരിഞ്ഞുനോക്കി ഐ. സീ. യൂ വിനകത്തുനിന്നും നേഴ്സ്, ഡോര്‍ തുറന്നോടി അയാളുടെ മുന്നിലൂടെ പാഞ്ഞുപോയി.
പിറകേ ഡോക്ടറുമായി അകത്തേക്കു കയറി.നിമിഷങ്ങള്‍ മാത്രം ഡോക്ടര്‍ തിരികെ  വന്നു കയ്യില്‍ പിടിച്ചയാളോടു പറഞ്ഞു, "സോറി".

അയാള്‍ നെടുവീര്‍പ്പിട്ടു കണ്ണുകള്‍ ചിമ്മി. ഫോണ്‍ വേഗമെടുത്തു.
 ഇറ്റ്‌സ് ഓവര്‍ എന്നു   ചുവരില്‍ തെളിഞ്ഞു.ആദ്യ ലൈക്കും കമെന്റും  വന്നുകഴിഞ്ഞു. ശ്വേതയുടെ കൂൾ സ്‌മൈൽ.
ഫോണ്‍ വിരണ്ടുതുടങ്ങി. ശ്വേതയാണ് 
"കൂള്‍, എന്താണിനി. വാട്ട് നെക്സ്റ്റ്, ഡോണ്ട് വേസ്റ്റ് യുവര്‍ ടൈം " .
"ഹോസ്പിറ്റല്‍ ഫോര്‍മാലിറ്റിസ് അറ്റ്‌ ലീസ്റ്റ് വണ്‍വര്‍. നീയൊന്ന്  വേഗം വായോ "
"ഞാനെന്തിനാ, അതുകഴിഞ്ഞു സമയം കളയണ്ട. നേരേ പറഞ്ഞതുപ്പോലെ ഏതെങ്കിലും
  ഇലക്ട്രിക്ക് ക്രിമിറ്റോറിയം.
ഐ ഹാവ് അര്‍ജെന്റ് മീറ്റിങ് അഫ്റ്റർ നൂണ്‍"
"യൂ ടൂ ,നീ കൂടി വരാതെയെങ്ങനെ ആരേം അറീക്കാതെയോ
അറ്റ്‌ ലീസ്റ്റ് നെയ്ബെഴ്സ് ".
"എല്ലാരേം വിളിച്ചു ബോഡി കൊണ്ടൊക്കെ കിടത്തി കരയണ പരിപാടി ഫ്ലാറ്റിലോ ?
ബോറ്വൈകീട്ട് അസ്ഥി കുടത്തീകൊണ്ടുവരൂലോ... 
എല്ലാരേം വിളിച്ചച്ഛന്റെ ഫോട്ടോം വച്ചു അഞ്ചു പത്തുമിനിറ്റു മൌനമായിരിക്കാം. അതാണിപ്പോ നാട്ടില്. കയ്യില്‍ അച്ഛന്റെ ഫോട്ടോ ഇല്ലേ ? വരുമ്പോ ഫ്രെയിം ഇട്ടു വാങ്ങിച്ചോ. 
ദെ ഏട്ടന്‍ വിളിക്കുന്നു, ബൈ.
"ഡാ കഴിഞ്ഞോ "
"ഹാഫ് അവര്‍ ആയിക്കാണും "
"ഞാന്‍ സ്റ്റാറ്റസു കണ്ടുഎന്നാ നേരം കളയണ്ട. ചേച്ചിയെ ഞാന്‍ വിളിച്ചിരുന്നു.
"ആ ദെ വിളിക്കുന്നുണ്ട് ചേച്ചിദെന്‍ ഐ വില്‍ ഗിവ്
  എ കാള്‍ അഫ്റ്റർ "
"ആ ചേച്ചി..."
"ഡാ അച്ഛന്റെ ഇനിയുള്ള ഓരോ മൂവ്മെന്റ്സുമെനിയ്ക്കു കാണണം. 
നീ എല്ലാംകഴിഞ്ഞു വീഡിയോ അപ്‍ലോഡു  ചെയ്താമതി.
"യാ.. ദെ ബോഡി പുറത്തേക്കു കൊണ്ടു വന്നു. ഞാന്‍ വിളിക്കാം".

അയാള്‍ മൊബൈൽ ക്യാമറ ഓണ്‍ ചെയ്തു നടന്നു.സ്ട്രെക്ക്ചറില്‍ മുഴുവന്‍ വെള്ളയുടത്ത രൂപത്തിനു ചുറ്റുമയാള്‍
  ഒരുവട്ടം ക്യാമറയുമായി കറങ്ങി. ക്യാമറ ഫ്രെയിം ചെയ്തു അറ്റന്‍ഡര്‍ക്കു കൊടുത്തു, വെള്ളതുണി മാറ്റിയയാള്‍ അച്ഛന്റെ നെറുകില്‍ ഒരു ചുംബനം നല്‍കി.  

അറ്റന്‍ഡര്‍ ക്യാമറയിലേക്ക് കണ്ണുതള്ളി നോക്കി.അയാള്‍ മൊബൈല്‍ വാങ്ങി നീളന്‍ വരാന്തയിലൂടെ മൊബൈലില്‍ വീഡിയോ നോക്കി നടന്നു. പിറകില്‍ അച്ഛന്റെ മൃതദേഹവുമായി അറ്റന്‍ഡര്‍മാരും.പുറത്തു ആംബുലന്‍സ് തയ്യാറായിരുന്നു. 
നേരെ ഇലക്ട്രിക്‌ ശ്മശാനംഅയാള്‍ ഒന്നുമയങ്ങി ഉണര്‍ന്നപ്പോഴെക്കും സ്ഥലമെത്തിയിരുന്നു. അയാള്‍ അറ്റന്‍ഡര്‍മാരുടെ പിന്നാലെ മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്തു ശ്മശാനത്തിനകം വരെ പിന്തുടര്‍ന്നു.ബോഡി നിലത്തുവച്ചവര്‍ പുറത്തേയ്ക്കുപോയി.
അകത്തെ വിളിച്ചക്കുറവില്‍ അയാള്‍ അസ്വസ്ഥനായി.

"ബന്ധുവാണോ "?
"അയാള്‍ പെട്ടെന്നു തിരിഞ്ഞുആ..അതെ"
"കര്‍മ്മങ്ങളൊക്കെ ചെയ്തതാണോ? എന്നാ പിന്നെ വേഗം എടുക്കായിരുന്നു.ഇവടെ ചെയ്യണ്ടല്ലോ".
"വേണ്ട ചെയ്തതാ,ചെയ്തൂചെയ്തൂ".
"ന്നാ കണ്ടുകഴിഞ്ഞെങ്കി പുറത്തേക്കിറങ്ങിക്കോളൂ.
"അയാള്‍ ബോഡി ക്യാമറ ഫ്രേമിലാക്കി പിന്നിലേക്കു നടന്നു.
അവിടെ കണ്ടുനിന്ന അറ്റൻഡറിലൊരാൾ  നിലത്തേക്കു കാര്‍ക്കിച്ചു തുപ്പി.

അയാള്‍ ക്യാമറയിലേക്കും അകത്തേക്കും മാറി മാറി നോക്കി നടന്നു .അകത്തെ ചലനങ്ങള്‍
  നിഴലാട്ടങ്ങള്‍ പോലെ ക്യാമറയില്‍ പതിഞ്ഞുകൊണ്ടിരിന്നു. അയാളുടെ കൈവിരല്‍ സൂം ബട്ടണില്‍ അമര്‍ന്നു, കണ്ണുകള്‍ ക്യാമറയിലേക്ക് സൂക്ഷമമായ് ചൂഴ്ന്നിറങ്ങി. 
ഒരു തീ ജ്വാല, അയാള്‍ അകത്തേക്ക് കണ്ണുവെട്ടിച്ചു നോക്കി. അച്ഛന്‍ എരിയുകയാണ്,എരിഞ്ഞൊടുങ്ങുകയാണ്.കുറച്ചുനേരം അയാള്‍ ക്യമാറയിലേക്കു തന്നെ  നോക്കി, റെക്കോര്‍ഡിങ്ങ് സ്റ്റോപ്പ് ബട്ടണില്‍ പതിയെ വിരലമര്‍ത്തി.

ഫ്ലാറ്റിലെത്തി, വിവരം എല്ലാവരോടുമറിയിച്ചു മുറിയിലെത്താന്‍ വാച്ച്മേനേ ഏര്‍പ്പാടാക്കി. അയാളാദ്യം ഫ്ലാറ്റിലെത്തിയച്ഛന്റെ മുറി തുറന്നു. പുതച്ചഴഞ്ഞു വീണുകിടക്കുന്ന കരിമ്പടത്തിനു അസഹനീയമായ ഗന്ധം. എഴുതിതീര്‍ത്ത ഡയറി മേശപ്പുറത്ത്. അവസാനമായി വാങ്ങി കുടിച്ച വെള്ളംബാക്കിയായി ഗ്ലാസിലിപ്പോഴും. 
അയാള്‍ വാതില്‍ കൊട്ടിയടച്ചു.

കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു.മൊബൈല്‍ കണക്റ്റു ചെയ്തു വീഡിയോസ് 
അപ്‌ലോഡു ചെയ്തു, ഷെയര്‍ ചെയ്തു.
ഫേസ്ബുക്ക്‌ പ്രൊഫൈലില്‍ അച്ഛന്റെ പഴയ ഫോട്ടോ ഇട്ടു. ഡിസ്ക്രിപ്ഷനില്‍ ജനന ദിവസവും മരണദിവസവും കുറിച്ചു. കൂടെ കനത്തില്‍ നിത്യശാന്തി.നോട്ടിഫിക്കേഷന്‍ ഒരുപാട് വന്നുകിടക്കുന്നുണ്ട്. ചുവരില്‍ കിടക്കുന്ന സ്റ്റാറ്റസില്‍ പലരും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിന്റെ അനന്തരഫലം. അയാള്‍ സ്റ്റാറ്റസിലൂടെ കണ്ണോടിച്ചു. 
ഫീലിംഗ് - ഇറിറ്റെറ്റഡിനു താഴെ 
വാട്ട്‌ ഹേപ്പെന്‍ഡ്, വാട്ട്സ് അപ്പ്, ആര്‍ യൂ ഓകെ,ഗോ സ്ലീപ്‌ അങ്ങനെ ഒരുപാട് അഭിപ്രായങ്ങള്‍. ന്യൂ ഫോട്ടോ പോസ്റ്റിനും 
അനുശോചനങ്ങള്‍ വന്നു തുടങ്ങിയിരിക്കുന്നു. 

അവിടെയും ആദ്യം ശ്വേതയാണ് എത്തിയിരിക്കുന്നത്.അവളുടെ അഭിപ്രായം   പിറകേ വന്നവര്‍ കടം കൊള്ളുകയാണ്. വെന്‍,ഓ മൈ ഗോഡ്,ഹൌ എന്നിങ്ങനെ അത്ഭുതപ്പെട്ടിരിക്കുന്നു. ഐം ഇന്‍ ഹോസ്പിറ്റൽ സ്റ്റാറ്റസിനു ലൈക്കു ഇരുന്നൂറു കടന്നിരിക്കുന്നു. കമെന്റുകൾ നൂറിലധികം.വാട്ട്‌ ഹേപ്പെന്‍ഡ്,ഹൂസ് ദെയര്‍,പണിയായോ? ഇറ്റ്‌സ് ഓവര്‍ സ്റ്റാറ്റസിന് താഴെ ശ്വേതയുടെ കൂൾ സ്മൈലിനു കൂടെ  മറ്റു കൂളുകൾ.യെപ്പ്,കണ്‍ഗ്രാജുലേഷന്‍സ്,
ബോയ്‌ ഓര്‍ ഗേള്‍

ബോയ്‌ ഓര്‍ ഗേള്‍ ? അയാള്‍ കമെന്റിൽ 
സൂക്ഷിച്ചുനോക്കി. ഏതോ ഒരു അപരിചിതനായ ഫേസ്ബുക്ക്‌ കൂട്ടുകാരന്‍, അയാള്‍ ലൈക്കു ബട്ടണിലും  വിരലമര്‍ത്തിയിട്ടുണ്ട്.കഥയറിയാതെ ആട്ടം കണ്ടു കോമാളിയാകുന്നവരെ സ്തുതിച്ചു കൊണ്ടയാൾ എഴുന്നേറ്റു നടന്നു.   

ഷോ- കേസിലിരിക്കുന്ന അയാളുടെയും ശ്വേതയുടെയും കല്യാണ ഫോട്ടോ നോക്കി, ഒന്‍പതു വര്‍ഷങ്ങള്‍ മുന്‍പെടുത്തത്. 
മുറിയില്‍ തികഞ്ഞ നിശബ്ദത.
അയാള്‍ കണ്ണുകളടച്ചു ലേബര്‍റൂമിലേക്കു  അമ്മയെ കൊണ്ടുപോയപ്പോള്‍ അതെ വേദനയില്‍ മുറിയുടെ മുന്‍പില്‍ ഏറെനേരം അസ്വസ്ഥതയോടെ  ഉലാത്തുന്ന അച്ഛന്‍. ഒടുവില്‍  തന്റെ കുഞ്ഞിനെ നേഴ്‌സിൽ 
നിന്നേറ്റുവാങ്ങി ആദ്യം നല്‍കിയ ചൂടുള്ള ചുംബനം.അയാളുടെ നെറുകില്‍ ചെറിയ ചൂടുപടര്‍ന്നു. അയാള്‍ കണ്ണുതുറന്നു.
വേഗത്തിൽ ഫോട്ടോ തിരികെ വച്ചു.
കമ്പ്യൂട്ടറിനു മുന്‍പില്‍ ഓടി വന്നിരുന്നു. ഇന്‍ബോക്സില്‍ ഒരു മെയില്‍.
അപ്‌ലോഡ്‌  വീഡിയോആളുകള്‍ കാണുന്നതനുസരിച്ചു ബാങ്ക് അക്കൌണ്ടില്‍ ക്യാഷ്  കയറികൊണ്ടിരിക്കുന്നു.

അയാള്‍ ഫേസ്ബുക്കിലെ ആ കമെന്റിൽ  ഒന്നുകൂടി നോക്കി. 
ബോയ്‌ ഓര്‍ ഗേള്‍
കമ്പ്യൂട്ടർ ഓഫ് ചെയ്യാതെ അയാൾ വാതിലിനു നേരെ നടന്നു.അവസാനകാലമാകുമ്പോള്‍ തനിക്കു കാവലാകാന്‍ പോലും ഒരാണോ പെണ്ണോ പിറക്കില്ലന്നോര്‍ത്തപ്പോള്‍ കാല്‍മുട്ടിലേക്ക് കൈതാങ്ങിയൊരു ചോദ്യചിഹ്നം പോലെയയാൾ പാതിവഴിയെ കുനിഞ്ഞുനിന്നു !

66 അഭിപ്രായങ്ങൾ:

  1. ഒരു ആധുനിക മരണവും അതിന്റെ പരിണിത ഫലവും നന്നായി എഴുതി.
    നല്ല കഥ .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആദ്യ അഭിപ്രായം ,ഏറെ സന്തോഷം റോസ് ലി ചേച്ചി .ശ്വാസം നേരെ വീണിരിക്കുന്നു.

      ഇല്ലാതാക്കൂ
  2. shariyaanu,,,innu ellam fbyil ezhuthum,,,,ath kaanaanum kure per,,,,,,

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷമീ വായനയില്‍.ഒരു മീഡിയ -ഇന്റര്‍നെറ്റ്‌ മാനിയ

      ഇല്ലാതാക്കൂ
  3. അവതരണം ഇഷ്ടായി, അനീഷ്‌... എന്തോ ഒരു വിഷമം പോലെ !

    ഇതേ പോലുള്ള ഒരു മിനിക്കഥ ഞാന്‍ വായിച്ചിരുന്നു, പേര് : വീഡിയോ മരണം എന്നാണെന്ന് തോന്നുന്നു...അമേരിക്കയില്‍ ദൂരെയുള്ള മക്കള്‍ അച്ഛന്റെ/അമ്മയുടെ അവസാന നിമിഷങ്ങള്‍ അയച്ചു തരാന്‍ പറയുന്ന ഒരു ദുരവസ്ഥ...
    വാസ്തവികത തീര്‍ത്തും...കഠിനം തന്നെ..!

    ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നടന്നതും നടക്കുന്നതും നടക്കാന്‍ പോകുന്നതും ,ന്താ ചെയ്യാ മാഷേ,ഏറെ സന്തോഷം വായനയിലും പ്രോത്സാഹനത്തിലും.

      ഇല്ലാതാക്കൂ
  4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  5. വല്ലാത്തൊരു അവസ്ഥയിലെത്തിച്ചു...
    കഴിഞ്ഞാഴ്ച്ച മുകളിലെ ഫ്ലാറ്റിലൊരു അച്ഛൻ യാത്രപറഞ്ഞു...അതുകൊണ്ടായിരിക്കാം കഥ ജീവിതം പോലെ തോന്നിപ്പിച്ചത്‌ :(

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാണ് ടീച്ചര്‍,ജീവിതാവസ്ഥ ഈ ഗതിയിലേക്ക് പോകുന്നതുപോലെ

      ഇല്ലാതാക്കൂ
  6. നന്നായി എഴുതി ..
    ചെയ്യാന്‍ പോകുന്ന പാപത്തിനു കൂലിയും കൂടി നല്‍കിയത് എന്തുകൊണ്ടും ഇഷ്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷം ,കൂലി ഇല്ലാതെയിരിക്കാന്‍ വഴിയില്ലല്ലോ..

      ഇല്ലാതാക്കൂ
  7. ലോകം മുഴുവന്‍ കൈക്കുമ്പിളിലേക്ക് ചുരുങ്ങുമ്പോള്‍ , വിരലുകള്‍ക്കിടയില്‍ ഊര്‍ന്നു പോകുന്ന പച്ചയായ ജീവിതം... ജനനം മുതല്‍ മരണം വരെയുള്ള സകലകാര്യങ്ങളും, മനോവിചാരങ്ങളും, വികാരങ്ങളും എല്ലാം വെറും ഫേസ്ബുക്ക്‌ സ്റ്റാറ്റസ് ആയി ആഘോഷിക്കപ്പെടുമ്പോള്‍ , കഥാകാരന്‍ അതൊന്നും കണ്ടില്ലാന്നു നടിക്കുന്നത് എങ്ങനെ..

    നല്ല കഥയ്ക്കെന്റെ കുറേ ലൈക്കും, കുറെ സ്മൈലിയും, ഒരു കമന്റും.. ആശംസകള്‍,...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇന്ന്‍,എല്ലാം ഒരു വിരല്‍തുബിലാണ്. അല്ലെ ഡോക്ടര്‍ ?

      ഇല്ലാതാക്കൂ
  8. ഇനിയുള്ള കാലം ഇങ്ങനെയൊക്കെ ആകുമോ അനീഷേട്ടാ???

    നന്നായി എഴുതി....

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പറയാന്‍ കഴിയില്ല ,സംഭവിക്കാം അതുപോലെയാണ് കാര്യങ്ങള്‍.

      ഇല്ലാതാക്കൂ
  9. ഒരു തെല്ലിടപോലും ഹൃദയം ആര്‍ദ്രമായില്ലെന്നോ ആ പുത്രന്........!!
    കഥ എന്റെ ഹൃദയത്തെ പ്രക്ഷുബ്ധമാക്കുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അമ്മ തൊട്ടടുത്ത് മരിച്ചുകിടന്നത്, ഏറെ നാള്‍ അറിയാതെ പോയ മക്കളുടെ നാടാണ്.സംഭവിക്കാതിരിക്കട്ടെ ല്ലേ .

      ഇല്ലാതാക്കൂ
  10. പറയേണ്ടത് എന്തെന്ന് എനിക്ക് നിശ്ചയം ഇല്ല- ഇങ്ങനെ ഒകെയും നടക്കുന്നുണ്ടാകാം അല്ലെ? ഇന്നത്തെ ഈ ലോകത്ത്! പക്ഷെ, ഇല്ല എന്ന് വിശ്വസിക്കാനാണ് കാത്തീ ഇഷ്ടം . (പിന്നെ മുഖപുസ്തകത്തിലെ പോസ്റ്റുകള്‍ക്ക് ലൈക്‌ കിട്ടുന്ന അവസ്ഥ -അതിടുന്നത് പിന്നെ എന്തിനാണ് എന്നൊരു ചോദ്യം ഉണ്ട്. ഒരു ലൈക്‌ -കണ്ടു അല്ലെങ്കില്‍, വായിച്ചു എന്നാ അര്‍ത്ഥമാണ് മുഖപുസ്തകം നിര്‍വചികുന്നത് എന്ന് തോന്നുന്നു )

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്താണ് ,എന്തിനാണെന്നെല്ലാം അറിയാത്ത ഒരുപാടുപേര്‍ ,ഒരു മാനിയ പിടിപ്പെട്ട ലോകം ,കാലം :) കലികാലമല്ലെ അപ്പോള്‍ ഒരു കഥ അങനെ കണ്ടാല്‍ മതി.ഏറെ സന്തോഷം വായനയില്‍.

      ഇല്ലാതാക്കൂ
  11. മറുപടികൾ
    1. വല്ലാത്ത കാലത്തിലൂടെയാണ് നാം. സന്തോഷംഇക്കാ

      ഇല്ലാതാക്കൂ
  12. കാത്തി മകനേ മുഖപുസ്തകത്തിന്റെ കുറച്ചു താളുകൾ വലിച്ചു കിറി അതിൽ നിന്നും ചിന്തിക്കാൻ കുറച്ചു എഴുത്തു മനോഹരം......................!!

    മറുപടിഇല്ലാതാക്കൂ
  13. വിനാശകാലെ വിപരീതബുദ്ധി.....ഫേസ്ബുക്ക് പ്രസവങ്ങള്‍ക്ക് മറ്റൊരു അപ്പനെ തിരയേണ്ട ആവശ്യമില്ലല്ലോ...എല്ലാം ഫീലിങ്ങ്സില്‍ ഒതുക്കാം....ഫീലിംഗ് ദുഃഖം.

    മറുപടിഇല്ലാതാക്കൂ
  14. നല്ല കഥ . ആശംസകള്‍ .
    ചിലയിടങ്ങളിലെങ്കിലും ഭാവനയുടെ അതിപ്രസരം കടന്ന് കൂടിയിട്ടില്ലേ എന്നുള്ള സംശയം മാത്രം .

    മറുപടിഇല്ലാതാക്കൂ
  15. ശര്യാ,പക്ഷേ ചില നേരത്ത് ഭാവനയ്ക്കും മുകളിലാണ് കാര്യങ്ങള്‍.വായനയിലും പ്രോത്സാഹനത്തിലും ഏറെ സന്തോഷം വീണ്ടും ഉണ്ടാവുക.

    മറുപടിഇല്ലാതാക്കൂ
  16. വായിച്ചു - വിഷയം - അവതരണം നന്ന്.
    ക്യാമറ ഓണ്‍ മുതല്‍ നല്ല ചടുലതയുണ്ട്.
    അക്ഷരത്തെറ്റു മുഴച്ചു നിൽക്കുന്നു... ഒരു പാട്.
    ഇത്തിരി അതിശയോക്തി മാറ്റി നിർത്തിയാൽ നല്ല കഥ.
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഉണ്ടേ...അതു ശരിയാക്കുന്നുണ്ട്. വലിയ പ്രോത്സാഹനങ്ങള്‍ തുടര്‍ന്നും ഉണ്ടാവുക.

      ഇല്ലാതാക്കൂ
  17. അമേരിക്കയിലെ കൊളംബിയ, വിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലകളുടെ നേതൃത്വത്തിലാണ് ഇതു സംബന്ധിച്ച ഗവേഷണങ്ങള്‍ നടന്നത്. നൂറ് കോടിയിലേറെ ഉപയോക്താക്കളുള്ള ഫേസ്ബുക്കിന് സമൂഹത്തില്‍ വന്‍ സ്വാധീനമുണ്ട്. ദിനചര്യയില്‍ പ്രധാനപ്പെട്ടതായി ഫേസ് ബുക്കിനെ കണക്കാക്കുന്ന യുവജനങ്ങളിലാണ് പഠനത്തില്‍ കൂടുതല്‍ പ്രസക്തി. അമേരിക്കയിലെ മിസൂറി യൂനിവേഴ്‌സിറ്റി നടത്തിയ പഠനം മറ്റൊന്നാണ്; ഫേസ് ബുക്ക് മനസ്സിന്റെ കണ്ണാടിയാണെന്നാണ്. ഒരു വ്യക്തിക്ക് മനഃശാസ്ത്രപരമായ ചോദ്യാവലി നല്‍കി അതിന്റെ ഉത്തരം വിശകലനം ചെയ്യുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ഒരാളുടെ ഫേസ്ബുക്കില്‍ നിന്ന് ലഭിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ എലിസബത്ത് മാര്‍ട്ടിന്‍ പറയുന്നു. ഫേസ്ബുക്കില്‍ ഒരു വ്യക്തി അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകളും ലൈക്ക് ചെയ്യുന്ന വിഷയങ്ങളും എഴുതുന്ന അഭിപ്രായങ്ങളും വ്യക്തിയുടെ സ്വാഭാവികമായും മാനസികാവസ്ഥയുടെ പ്രതിഫലനമാണെന്നും അവര്‍ പറയുന്നു. മാനസികാരോഗ്യ രംഗത്തെ ഒരു ചികിത്സകന് രോഗിയുടെ പേരിലുള്ള സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കുകള്‍ അവലംബിച്ച് കൂടുതല്‍ കൃത്യമായ നിഗമനങ്ങളില്‍ എത്താമെന്നും പഠനം പറയുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വലിയ സന്തോഷം ഒരു ദീര്‍ഘമായ അഭിപ്രായം. ഫേസ്ബുക്ക് മാത്രമല്ല,ഇന്റര്‍നെറ്റ്‌ ലോകം തന്നെ മറ്റൊരു വിഹാരകേന്ദ്രമായി മാറിയല്ലോ.അപ്പോള്‍ സംഭവിക്കാവുന്ന മാറ്റങ്ങള്‍ .എന്തും സംഭവിക്കാം അവിടെ അവിടെത്തെ സ്റ്റൈല്‍ വേറെയാണ്.ഒരു ലൈക്‌ സ്റ്റൈല്‍.

      ഇല്ലാതാക്കൂ
  18. ബാങ്കിൽ നിന്നു ലക്ഷങ്ങളുടെ ലോണെടുത്ത് മക്കളെ വല്ല്യ നിലയിൽ പഠിപ്പിച്ച് -പണത്തിനു വേണ്ടി -ലോകത്തിന്റെ നാലുമൂലയിലും പ്രതിഷ്ഠിച്ച് മേനി നടിച്ച് വീട്ടിലിരിക്കുന്ന എല്ലാ മാതാപിതാക്കൾക്കും ഈ ഗതി... ഒറ്റൊരെണ്ണത്തിനെ പഠിപ്പിക്കരുത്..ബുദ്ധിയുറയ്ക്കുന്നതിനു മുൻപേ പാടത്തേക്കിറയ്ക്കി വിടൂ...എക്കാലവും കൂടെ കാണും...കഥ ചിന്തിപ്പിക്കുന്നതാണു...അഭിനന്ദനങ്ങൾ ബായ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷമീ വായനയില്‍ ,പ്രോത്സാഹനത്തില്‍ വളര്‍ത്തു ദോഷവും ല്ലേ

      ഇല്ലാതാക്കൂ
  19. അടിപൊളിയായിട്ടുണ്ട് അനീഷ്ക്കാ..
    തുട൪ന്നും ഇതുപോലെ തൂലികയെ ചലിപ്പിക്കാനാവട്ടെ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വാഗതം ,തുടര്‍ന്നും പ്രോത്സാഹനവുമായി വരണേ.

      ഇല്ലാതാക്കൂ
  20. അടുത്ത കാലടിച്ചുവട്ടിലാണ് വരും കാലം.. അതിന്‍റെ ചില ഹൃദയസ്പന്ദനങ്ങള്‍ കഥയിലുടനീളം കേട്ടുകൊണ്ടിരുന്നു.. നല്ല അവതരണം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വല്ലാത്ത കാലത്തിലൂടെ അതിനെയും പുണര്‍ന്നുകൊണ്ടൊരു യാത്ര.സന്തോഷം ഇക്കാ..

      ഇല്ലാതാക്കൂ
  21. കാലചക്രം തിരിയുകയാണ് ...........ഇനിയും പുതുമകള്‍ പ്രതീക്ഷിക്കാം .ഇക്കാലം നന്നായി അവതരിപ്പിച്ചിരിക്കുന്നു അനീഷ്‌ .ആദ്യം തന്നെ ചില്ലറ അക്ഷരതെറ്റുകള്‍ ഉണ്ട് അതുകൂടി ഒന്ന് തിരുത്തൂ .എല്ലാ ആശംസകളും !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷമീ വായനയില്‍ ,തുടര്‍ന്നും ഈ വഴിയൊക്കെ വരിക. (തിരുത്തിട്ടോ,വീണ്ടും പരിശോധനയില്‍ ) .

      ഇല്ലാതാക്കൂ
  22. അവസാനം അയാള്‍ കാല്‍മുട്ടിലേക്ക് കൈത്താങ്ങി ഒരു ചോദ്യചിഹ്നം പോലെ.......
    ആധുനികജീവിതത്തിന്‍റെ എല്ലാഭാവങ്ങളും,രൂപങ്ങളും അവസാനവരികളില്‍
    തെളിയുന്നതോടൊപ്പം മുന്നേ വായിച്ച , ഇന്നു നമ്മള്‍ പിന്തുടരുന്ന യാന്ത്രിക ലൈക്കുകളിലേക്ക്
    വിഹ്വലതകളിലേക്ക് എത്തിച്ചേരുന്നു.നിരര്‍ത്ഥകമായ ജീവിതത്തിന്‍റെ അവസ്ഥ ഭംഗിയായി
    അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അവന്‍ അറിയുന്നില്ല അവന്‍ എന്താണ് ചെയ്യുന്നത്,അതാണ് കുഴപ്പം ഈ ഞാനടക്കം :) .വീണ്ടുവിചാരം വരണം ഇനി.യാന്ത്രികമായ മനുഷ്യ വിചാരങ്ങള്‍ക്ക്‌ മാറ്റം വരണം. വല്യ പ്രോത്സാഹനങ്ങള്‍ എന്നും പ്രതീക്ഷിക്കുന്നു.

      ഇല്ലാതാക്കൂ
  23. വരും കാലത്തേയ്ക്ക് പോകണ്ടാലോ ഇന്ത കാലവും ഇന്തമാതിരി അല്ലെ??
    വളരെ വളരെ നന്നായി എഴുതി മാഷെ. കാര്യങ്ങൾ ഭംഗിയായി അവതരിപ്പിച്ചു.
    വളരെ ഇഷ്ടമായി. ആശംസകൾ !. ഇനിയും പോരട്ടെ നല്ല കഥകൾ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതാണെന്ന് പേരങ്ങനെ ഈ കാലം ,വരും കാലം .ഇവിടെ തുടങ്ങുന്നു അവിടേക്ക് നീളുന്നു.ഏറെ സന്തോഷം വീണ്ടും കാണാം :)

      ഇല്ലാതാക്കൂ
  24. ജീവിതം ഫേസ്ബുക്കില്‍ അവസാനിക്കുന്നു എന്നൊരു തോന്നല്‍ ഉണ്ടായോ സുഹൃത്തേ ???

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വാഗതം,സന്തോഷമീ വായനയില്‍ .ജീവിതം ഒരു സ്റ്റാറ്റസിലെക്കോത്തുങ്ങുന്ന പോലെ ...

      ഇല്ലാതാക്കൂ
  25. നാളെയുടെ ഒരു മരണം ചിലപ്പോ ഇങ്ങനെ ആവാം അല്ലെ കാത്തി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സംഭവിച്ചു കൂടെന്നില്ല ഇക്കാ...കാര്യങ്ങള്‍ മാറി മറയാന്‍ തുടങ്ങിയട്ടുണ്ട്. ഇനി അധികകാലം വേണ്ടിവരില്ല.

      ഇല്ലാതാക്കൂ
  26. സൈബര് യുഗത്തിന്റേതായ കഥ....വളരെ ശില്പ ഭംഗിയോടു കൂടി എഴുതിയിരിക്കുന്നു.......അഭിനന്ദനങ്ങള്....കുറച്ചു കൂടി നല്ലൊരു തലക്കെട്ട് കൊടുക്കാമായിരുന്നു എന്നൊരഭിപ്രായമുണ്ട്..........

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷം, വര്‍ത്തമാനവും ഭാവിയും വിഷയമായപ്പോള്‍ ഇങ്ങനെയൊരു പേരിട്ടു.(വേറെ പേര് നിര്‍ദേശിച്ചോളൂ ഇങ്ങനെയുണ്ടെന്നു നോക്കാം ). തുടര്‍ന്നും വായനയും പ്രോത്സാഹനവും ഉണ്ടാവണേ.

      ഇല്ലാതാക്കൂ
  27. കൊണ്ട് കേറുന്നുണ്ട് പലയിടങ്ങളില്‍ കാത്തീ ..
    ഇ ലോകത്തിന്റെ , ചുവട് വയ്പ്പുകള്‍
    സ്വന്തം കുഴിമൂടലാകുന്ന ദിനം വരും വരെ
    " ഇറിറ്റേറ്റഡ് " ആകും മനസ്സൊക്കെ ..
    പൈതൃകവും , നന്മയുമൊക്കെ
    കിട്ടാകനിയാകുന്ന ഒന്നാകുന്നു ....
    ഇങ്ങനെയും മനസ്സുകളുണ്ടൊ എന്ന്
    നാമൊക്കെ മുന്‍പ് ചോദിച്ചിരുന്നു ,,
    പക്ഷേ പല വാര്‍ത്തകളും അതു ശരി വയ്ക്കുന്നു ..
    ഉന്റ് നമ്മുക്കിടയിലൊക്കെ ഉണ്ട് ധാരാളമായി
    ഇങ്ങനെ ചിന്തിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരും ..
    എവിടെയോ ഒരു ദുഖം തളം കെട്ടി കിടക്കുന്നുണ്ട് കാത്തീ ..
    നന്നായി പകര്‍ത്തി വച്ച് , അതിന്റെ തലങ്ങളേ ..!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തുടര്‍ന്നും പ്രോത്സാഹനങള്‍ ഉണ്ടാവണേ....ഇങ്ങനെയെല്ലാം സംഭവിക്കാം ല്ലേ, ചിലപ്പോള്‍ :( വേണ്ട.

      ഇല്ലാതാക്കൂ
  28. ആനുകാലിക പ്രസക്തമായ കഥ. ഒത്തിരി ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  29. ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ആയിട്ടില്ല... ആയി വരുന്നു... ഒരു പക്ഷെ നമ്മുടെ മരണം ഒക്കെ ആവുമ്പോഴേക്കും ഇതുപോലെ ആയേക്കാം :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വാഗതം ,സന്തോഷമീ വരവിലും വായനയിലും .തുടര്‍ന്നും പ്രോത്സാഹനങ്ങള്‍ ഉണ്ടാവുക.നമ്മുടെ കാര്യം ഏകദേശം ഇങ്ങനെയൊക്കെ ആവും.

      ഇല്ലാതാക്കൂ
  30. ഇ-ആഡിക്റ്റ്കൾക്ക് ദോഷങ്ങളാണ് കൂടുതൽ...
    ഈ മരണം ആധുനികതയിലെ മാരണം തന്നെ

    മറുപടിഇല്ലാതാക്കൂ