Apr 13, 2014

സറഗേറ്റ്
രിത്രം തോറ്റവരുടെ കൂടെയാണ്, അല്ലെങ്കില്‍ എന്നും ചരിത്രം തോറ്റവരുടെയാണ്.
അവരില്‍ നിന്നാണ് ചരിത്രം പറഞ്ഞു തുടങ്ങേടതും. ശ്രീദേവിയുടെ കാര്യം പറയും മുന്‍പേ
  ഡോക്ടറെക്കുറിച്ചു പറയട്ടെ. ഇന്നും ഡോക്ടര്‍ക്കു വിമര്‍ശങ്ങള്‍ കേള്‍ക്കേണ്ടിവന്നു. ഭീഷണിയ്ക്കും  കുറവില്ല. ദൂതന്മാരുവഴിയും,നേരിട്ടും,മെസ്സേജിലും,ഫോണിലും, മെയിലിലും അതു തുടര്‍ന്നു. പക്ഷേ, എന്നത്തെയും പോലെ ആയിരുന്നില്ല. ഇന്നതിനെയൊക്കെ സധൈര്യം നേരിട്ടു ഒന്നും കാര്യമാക്കേണ്ടതില്ലാന്നു വച്ചു. മറ്റൊന്നും കൊണ്ടല്ല, ശ്രീദേവി.ഇന്നാണവള്‍ ഡിസ്ചാര്‍ജായി പോയത്. ശ്രീദേവി, ആ പേര്  തനിക്കു ചേരും എന്നുറപ്പാക്കിയാണു പോയത്. ശ്രീദേവി, ആ പേരവള്‍ക്ക് മുത്തച്ഛന്റെ സമ്മാനമായിരുന്നു. കഥയാണെന്നു കരുതിയൊരു  ഭംഗിയ്ക്ക് ഈ പേരുമാറ്റാനാവില്ല. ആ പേരവള്‍ക്കുപ്പോലും  ചേരില്ലെന്നാണവളുടെ പക്ഷമെങ്കിലും. അവിടെയ്ക്കാണ് പറഞ്ഞു വരുന്നതു, ജന്മസമയത്തു അമ്മ നഷ്ടപ്പെട്ടതോടെ ശ്രീദേവിയുടെ പേരില്‍ ദോഷം തുടങ്ങുകയായിരുന്നു. മനംനൊന്തു അച്ഛന്‍ കിടപ്പിലായതും, ആകെ ഉണ്ടായിരുന്ന തറവാടു വീടു കടംകൊണ്ടു മുടിഞ്ഞതും, ക്ഷണം കിട്ടിപോകുന്ന കല്യാണവീട്ടില്‍ ഭക്ഷണം തീര്‍ന്നു പോകുന്നതും, വെയിലുള്ളപ്പോള്‍ മഴപെയ്യുന്നതും തുടങ്ങിയെല്ലാറ്റിനും നാലാള്‍ക്കിടയിലും കുടുംബത്തിലും കാരണം ശ്രീദേവിയായിരുന്നു. വിവാഹം കഴിച്ചതൊരു സാമൂഹികപ്രവര്‍ത്തകനെ ആയതുകൊണ്ടു വിവാഹശേഷം അദ്ദേഹത്തിനുകിട്ടുന്ന ഭീഷണിയ്ക്കും,ഊമ കത്തുകള്‍ക്കും,തല്ലിനു വരെയും കാരണക്കാരി ശ്രീദേവിയായി. 

സ്വയം നീറാനും മറ്റുള്ളവര്‍ക്കതു പകരാനുമാണു തന്റെ ജന്മനിയോഗമെന്നവള്‍ക്കു  തോന്നി തുടങ്ങിയപ്പോഴാണ് ശ്രീദേവിയെന്ന പേരിനെ വെറുത്തു തുടങ്ങിയത്. പ്രാണന്റെ അവസാന തുടിപ്പുതന്നെ വിട്ടു പോകും മുന്‍പേ ഒരിക്കല്ലെങ്കിലും അവള്‍ക്കു ജയിക്കണമെന്നു, ഒരാള്‍ക്കെങ്കിലും നല്ലതു ചെയ്യണമെന്നു തോന്നി തുടങ്ങിയതൊക്കെ ആയിടയ്ക്കാണ്. ഒരാളെങ്കിലും അവളെക്കുറിച്ചു നല്ലതു പറയണമെന്നാഗ്രഹിച്ചതു മനസ്സിലത്രയും മടുപ്പു നിറഞ്ഞതു കൊണ്ടുമാത്രമാണ്. പക്ഷേ,അവള്‍ക്കാദ്യമായി കിട്ടിയ ഏറ്റവും വലിയ ബലമായിരുന്നു രാമനാഥന്‍. അയാളുമാത്രം അവളെ കണ്ടതു മുതലേ ആഴത്തില്‍  മനസ്സിലാക്കാന്‍ തുടങ്ങിയിരുന്നു. അതുകൊണ്ടാവാം  ഈശ്വരദാനമായി  കിട്ടിയ  രണ്ടു കുഞ്ഞുങ്ങള്‍ക്കൊപ്പം നിഷ്കളങ്കമായവരുടെ  പുഞ്ചിരിപോലെ  അവളുടെ ദാമ്പത്യജീവിതം,കുടുംബം സന്തുഷ്ടമായിരുന്നു. 

ക്ഷമയോടെ കാത്തിരിക്കുന്നവര്‍ക്കു മുന്‍പില്‍ അവസരങ്ങളുടെ വാതിലുകള്‍ മലര്‍ക്കെ തുറക്കപ്പെടുമെന്നാണല്ലോ. സമൂഹത്തിലേക്കു പങ്കാളിയുടെ  കൈപിടിച്ചു  നടന്നപ്പോഴാണവള്‍ തനിക്കും ചെയ്യാന്‍ കഴിയുന്ന പലതും ഇവിടെയുണ്ടെന്നു മനസ്സിലാക്കിയത്. ഇടയ്ക്ക് തനിക്കുമാത്രം ചെയ്യാന്‍ കഴിയുന്നതെന്നു രാമനാഥന്‍ പറഞ്ഞതിനെ കണ്ടത്. ഒരു സ്ത്രീയ്ക്ക് മാത്രം സാധ്യമാവുന്നത്. അവളെ ഡോക്ടറുടെ ക്ലിനിക്കിന്റെ മുന്‍പിലെത്തിച്ചതു രാമനാഥന്റെയാ വാക്കാണ്. "നിനക്ക് മാത്രം സാധ്യമാകുന്നത് ".

"ഉറച്ച തീരുമാനത്തോടെയാണ് ക്ലിനിക്കില്‍ വച്ചവളന്നതു പറഞ്ഞത്, എന്നെപ്പോലെ പലര്‍ക്കും സാധ്യമാകുന്നത്. അറിവില്ലായ്മയും അല്‍പജ്ഞാനവും അഹങ്കാരമായി കൊണ്ടുനടക്കുന്നവരാണതിനു പാപത്തിന്റെ പേരു ചാര്‍ത്തി നല്‍കുന്നത്. ഞാന്‍ അവരുടെ ചരിത്രത്തിന്റെ ഭാഗമാകുന്നില്ല.സറഗേറ്റ്
  ആയി തീരുന്നവര്‍ക്കു  ഇന്നലെവരെ അതിനു  പലപല  കാരണങ്ങള്‍ ഉണ്ടായിരുന്നിരിക്കും. നാളെ അതങ്ങനെയായിരിക്കരുതു ഡോക്ടര്‍". ചില കാരണങ്ങള്‍ കൊണ്ടുമാത്രം ഏറ്റെടുക്കേണ്ടി വരുന്നൊരു തീരുമാനമായല്ല  ശ്രീദേവി ഇതിനെ കണ്ടെത്തെന്നറിഞ്ഞപ്പോള്‍ അന്നെഴുതിയ ഡയറിക്കുറിപ്പില്‍ ഡോക്ടര്‍ ആദ്യമായിങ്ങനെ എഴുതി.
"ശ്രീദേവി ആ പേരവള്‍ക്കു മാത്രമേ ഇണങ്ങൂ. ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറട്ടെ".

ഭര്‍ത്താവിന്റെ പൂര്‍ണസമ്മതത്തോടെ ക്ലിനിക്കില്‍ അവളന്നൊരു സറഗേറ്റ് അമ്മയായി, വാടക അമ്മ. വാടകയെന്ന പദം ഉപയോഗിച്ചതുകൊണ്ടു അത്ഭുതപ്പെടേണ്ട. ജീവിതം തന്നെ ഭൂമിയില്‍ ഒരു തരം വാടകയല്ലേ. കുറച്ചുകാലം ഗര്‍ഭപാത്രത്തില്‍, പിന്നെയുള്ള നാളുകള്‍ ഭൂമിയില്‍.ശൈശവം,കൗമാരം,യൗവനം എല്ലാം താല്‍ക്കാലികം.വാടകയ്ക്ക് വീടൊക്കെ മാറുന്നപോലെ. മകനോ മകളായി,ഭര്‍ത്താവോ ഭാര്യയായി,അച്ഛനോ അമ്മയായി,അപ്പൂപ്പനോ അമ്മൂമ്മയായി മാറിമാറി വേഷപ്പകര്‍ച്ചകള്‍
വന്നുകൊണ്ടേയിരിക്കുന്നു. സ്ഥിരതയില്ലാത്ത വാടകതാമസക്കാരനെ പോലെ ജീവിതം മാറിമറിഞ്ഞു  അടയാളപ്പെടുത്തലുകളാകുന്നു.

അവളുടെ പുതുവേഷം കൊല്‍ക്കത്തയിലെ മഹേഷ്‌ മുഖര്‍ജി - മായമഹേഷ്‌ മുഖര്‍ജി ദമ്പതികളുടെ
  കുഞ്ഞിനു വേണ്ടിയായിരുന്നു. പത്തു മാസത്തെ വാടകയ്ക്ക് അവരുടെ കുഞ്ഞിനു പിറവിയെടുക്കാന്‍ ശ്രീദേവിയുടെ ഗര്‍ഭപാത്രം.ഒരു കുഞ്ഞിനെ പ്രസവിക്കുക, മായയ്ക്ക് ഒരിക്കലും സാധ്യമല്ലാത്ത കാര്യമായിരുന്നതുകൊണ്ടവര്‍ എത്തിച്ചേര്‍ന്നിടമായിരുന്നു ക്ലിനിക്ക്. ഇവരിപ്പോള്‍ പരസ്പരമെല്ലാമറിയും. പക്ഷേ കുഞ്ഞ്, കുഞ്ഞിനെ പ്രസവിക്കുന്നതോടെ അവളും കുഞ്ഞിനെ ഏറ്റുവാങ്ങുന്നത്തോടെ അവരും ഈ ക്ലിനിക്കലിനോട് വിടപറയും.പിന്നെയവര്‍ ക്ലിനിക്കിനു രഹസ്യമാണ്. കുഞ്ഞിനോടവരെല്ലാം തുറന്നുപറയുന്നതു വരെ കുഞ്ഞിനും. അമ്മപോലെ ഉറച്ചപോകുന്നൊരു രഹസ്യം.
അവരില്‍ നിന്നു ബീജവും അണ്ഡവും എടുക്കുന്നതോടെ ആദ്യഘട്ടവും പിന്നീടതു സംയോജിപ്പിച്ചു വിജയകരമായി ഗര്‍ഭപാത്രത്തിലേക്കു നിക്ഷേപിക്കുന്നതോടെ അവസാനഘട്ടവും തീര്‍ന്നു, ജീവന്റെ തുടിപ്പിനായുള്ള കാത്തിരിപ്പിലായിരുന്നു ആദ്യദിനരാത്രങ്ങളില്‍ ! അവളുടെയുള്ളില്‍ മറ്റൊരു ജീവന്റെ തുടിപ്പുകള്‍ ആരംഭിച്ചതറിഞ്ഞത്തോടുകൂടി ഡോക്ടറുടെയും ക്ലിനിക്കിന്റെയും പൂര്‍ണ നിരീക്ഷണത്തിലായി ശ്രീദേവി. പ്രസവിച്ചു കഴിഞ്ഞു വീട്ടില്‍ പോകുന്നതുവരെയുള്ള അവളുടെ ലോകം പിന്നീടവിടെയായിരുന്നു.ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും അകന്നവള്‍ ആ ജീവനുവേണ്ടി ജീവിച്ചു തുടങ്ങി.

മറ്റാരുടെയോ ജീവന്റെ തുടിപ്പുകള്‍ക്കു വേണ്ടിയാണു ഇനിയുള്ള പത്തുമാസക്കാലം ജീവിക്കാന്‍ പോകുന്നതെന്ന തികഞ്ഞ ബോധ്യമുണ്ടായിരുന്നു ശ്രീദേവിയ്ക്കെങ്കിലും"വാടകയാണെങ്കിലും ഞങ്ങള്‍ തമ്മീ പൊക്കിള്‍ക്കൊടി ബന്ധമില്ലേ ഡോക്ടറെയെന്നിടക്കിടെ കളിയായി ചോദിക്കും". കുഞ്ഞിനുവേണ്ടി കാത്തിരിക്കുന്നവരെയും
  പ്രസവിച്ചാദ്യമായി കുഞ്ഞിനെ കാണുന്ന
അച്ഛനമ്മമാരെയും കുഞ്ഞുങ്ങള്‍ ഇല്ലാത്തതിനു ചികിത്സ തേടിയെത്തുന്നവരെയും ക്ലിനിക്കിലവള്‍ ഒരുപാടു കണ്ടപ്പോള്‍, താന്‍ എല്ലാം കൂടുതല്‍  മനസ്സിലാക്കുന്നുവെന്നു ഡോക്ടറോട് കുമ്പസരിച്ചു."എല്ലാ സ്ത്രീയിലും അമ്മയുണ്ട്.നീയും അമ്മയാണ് ".ഡോക്ടര്‍  പറഞ്ഞതു കേട്ടവള്‍ പുഞ്ചിരിക്കുക മാത്രമേ ചെയ്തോള്ളൂ.

എല്ലാമറിയാമെങ്കിലും അടുത്തനിമിഷം വരെ അമ്മിഞ്ഞ നുണഞ്ഞമ്മയെ പറ്റികിടന്ന കുഞ്ഞിനെ എടുക്കുവാന്‍ മായ വന്നുനിന്നപ്പോള്‍ ശ്രീദേവിയുടെ
  മുഖത്തെ കണീര്‍പാടത്തു വര്‍ഷക്കാലം വിരുന്നു വന്നിരുന്നു. അവളപ്പോഴും പുഞ്ചിരിച്ചു.കുട്ടിയെ എടുത്തപ്പോള്‍ മായയും കരഞ്ഞു, ചിരിച്ചു."എല്ലാ സ്ത്രീയിലും അമ്മയുണ്ട്.അവളും  അമ്മയാണ് ".അവളു പറയുന്നതുകേട്ടാ മുടിയിഴകളില്‍ മെല്ലെ തലോടി ഡോക്ടറാണീ വട്ടം പുഞ്ചിരിച്ചത്.മായയ്ക്കും മഹേഷിനും ഒരാണ്‍ കുഞ്ഞിനെ നല്‍കി,പൂര്‍ണ ആരോഗ്യവതിയായി എല്ലാവരോടും യാത്ര
പറഞ്ഞുപിരിയുന്ന നേരം ! പുറത്തു കാര്‍മേഘം കച്ചകെട്ടുന്നതു മഴയ്ക്ക് വേണ്ടിയായിരുന്നു. ജനവാതിലിലൂടെ അതിന്റെ മുന്നൊരുക്കം വീക്ഷിക്കുകയായിരുന്നു ഡോക്ടര്‍. ശ്രീദേവിയുടെ വിളികേട്ടു തിരിഞ്ഞുനോക്കുമ്പോള്‍ അവളുടെ കണ്ണുകളുടെ പ്രതിബിംബമാണോ മേഘത്തിനെന്നു തോന്നി.ഒരു വേഷപ്പകര്‍ച്ചയ്ക്ക് കൂടി അന്ത്യമാകുന്നു. "വീണ്ടും കാണമെന്നു കേട്ടപ്പോള്‍", അവളുടെ വട്ടമുഖത്തിനു ചേരാതെ ചന്നം പിന്നം ചിതറിയ കണീര്‍തുള്ളികള്‍ തുടച്ചു ഡോക്ടര്‍ ഒന്നേ പറഞ്ഞോള്ളൂ."നീ ശ്രീദേവിയാണ്.അവളപ്പോഴും ചിരിച്ചേയോള്ളൂ".രാത്രി ഡയറിയില്‍  ശ്രീദേവിയെ കുറിച്ചിനിയെന്തെഴുതുമെന്നു ഡോക്ടര്‍ക്കു നിശ്ചയമില്ലായിരുന്നെങ്കിലും  തുടര്‍ന്നെഴുതി."ഏറ്റവും മഹനീയമായ പ്രവര്‍ത്തിചെയ്യുന്നവര്‍ പാപികളാകുന്നു, കല്ലെറിയപ്പെടുന്നു,ക്രൂശിക്കപ്പെടുന്നു". മുറിയിലെ മൂലയില്‍ ചില്ലിട്ടു വച്ച യേശുനാഥന്റെ ഫോട്ടോയുടെ മുന്‍പില്‍ കത്തിച്ചുവച്ച മെഴുകുതിരി വെട്ടം അണഞ്ഞതു ശ്രദ്ധിക്കാതെ ഡോക്ടര്‍ മനസ്സിലുള്ളതു പകര്‍ത്തുന്നതു തുടര്‍ന്നു.

"സ്ത്രീ,
മാതൃത്വത്തെ കച്ചവടമാക്കുന്നു.അതിനു ഡോക്ടര്‍ കൂട്ടുനില്‍ക്കുന്നു.സ്ത്രീത്വവും മനുഷ്യത്വവുമില്ലാത്ത ഡോക്ടര്‍,സ്ത്രീ. ദിവസന്തോറും എത്രയെത്ര ഭീഷണികളാണ്,വിമര്‍ശങ്ങളാണേറ്റു വാങ്ങേടത്. എല്ലാത്തിനും തെറ്റുകള്‍ മാത്രം കാണുന്നവരുടെ നാട്ടില്‍ അവയവദാനം ശരിയായ രീതിയെലെത്തിയതു അടുത്തകാലത്തു മാത്രമാണ്. അതിനു മനസ്സും ശരീരവും തയ്യാറായ മനുഷ്യത്വമുള്ള തലമുറ വളരുന്ന മണ്ണില്‍ ഇതിനെയെല്ലാം നന്മയായി കാണാതെ കേവലം കച്ചവടമായും വ്യാപാരമായും കാണുന്ന സമൂഹമാണിപ്പോഴുമീ നാട്ടില്‍ വൃക്കതട്ടിപ്പു നടത്തുന്നത്,മനുഷ്യക്കടത്തു നടത്തുന്നത്, സ്ത്രീയെ വില്‍പ്പനയ്ക്ക് വയ്ക്കുന്നതു,അവളെ വച്ചുവാണിഭത്തിനിരുത്തുന്നത്, അവളുടെ മാനത്തിനു വിലയിടുന്നത്,കേവലസുഖമനുഭവിച്ചുണ്ടാകുന്ന കുഞ്ഞുങ്ങളെ അനാഥമന്ദിരത്തിലുപേക്ഷിക്കുന്നത്. കാഴ്ചയുള്ള കണ്ണടച്ചുപ്പിടിച്ചഭിനയിക്കുന്നത്."

ഡോക്ടറുടെ എന്നുമുള്ള ഇത്തരം കടിച്ചമര്‍ത്തുന്ന ആത്മരോഷം കെട്ടടങ്ങുന്നതു
  ആരെങ്കിലും സീരിയസ്സായെന്നു ക്ലിനിക്കില്‍ നിന്നും അറിയിപ്പു കിട്ടുന്നതുവരെ മാത്രമായിരിക്കും.ഡയറിയിലെ അവസാന വരികള്‍ കുറിച്ചു വച്ചോടിപോകുമ്പോള്‍  ഞാനടക്കം നിങ്ങളെയും കൂട്ടത്തില്‍ കൂട്ടി  ഡോക്ടര്‍ എന്തോ പറഞ്ഞു വച്ചില്ലെയെന്നു തോന്നി. അതാണിവരെപറ്റിയും ഇതിനെകുറിച്ചുമെല്ലാം  ഇവിടെ പറയാമെന്നു വിചാരിച്ചതിനു പിന്നിലെ ചേതോവികാരം. അമ്മയെന്ന വാക്കിന്റെ പുണ്യമറിയുന്ന സ്ത്രീകള്‍ ഇതിനായി  മുന്‍പോട്ടു വരുമ്പോള്‍ അവരെ പിന്നോട്ടു വലിച്ചുനീക്കുന്ന ശകാരങ്ങളുണ്ട്‌ ഒറ്റപ്പെടുത്തുന്ന ബുദ്ധിയില്ലായ്മയുടെ സ്വരമുണ്ട്.രക്തവും ,കരളും ,കിഡ്നിയും ,കണ്ണും കരളുമൊക്കെ മറ്റൊരാളുടെ ജീവനു ദാനമായി നല്കാന്‍ തയ്യാറെടുക്കുന്നവനു കിട്ടുന്ന അറിവില്ലായ്മയുടെ തത്വശാസ്ത്രമുണ്ട് .മരണശേഷവും അതിനെ എതിര്‍ക്കുന്നവരുടെ അന്തവിശ്വാസങ്ങളുണ്ട്‌. ചെയ്യണം അതിനു കഴിയും എന്നു വിചാരിച്ചാല്‍ മാത്രം എല്ലാവര്‍ക്കും സാധ്യമാകുന്നതല്ല. അവര്‍ അതിനു തെരഞ്ഞെടുക്കപ്പെടുന്നതിനു പിറവിയുടെ പോലെ എന്തോ രഹസ്യമുണ്ട്, മനുഷ്യന്‍ ദൈവമാകുന്ന മാന്ത്രികതയുണ്ട്. ചിലര്‍ ജീവിച്ചിരിക്കുമ്പോള്‍, ചിലര്‍ മരണശേഷം ചരിത്രമെഴുത്തുന്നു. 

 
"മനുഷ്യന്‍, ജീവനു ദാനമായി നല്‍കുന്നതു മഹാദാനം.ജീവന്‍ ദാനമായി നല്‍കുന്നതു മഹാപാപം,മനുഷ്യതരഹിതം."
ഡോക്ടറതൊക്കെ എഴുതിവച്ചു കൊണ്ടെഴുന്നേറ്റുപ്പോയി.ഒന്നാലോചിപ്പോള്‍ പറഞ്ഞതു പലതും ശരിയല്ലേ, "ഒരു സ്ത്രീയ്ക്ക് മാത്രം സാധ്യമാകുന്നത്, അമ്മ."പല വേഷങ്ങളിലും ശ്രീദേവി തോറ്റവളായിരുന്നു. സറഗേറ്റ്
  ആ വേഷത്തില്‍  ജയിച്ചോയെന്നും അറിയില്ല. ഒന്നുമാത്രം വ്യക്തമാണല്ലേ അവള്‍ക്കാ പേരു ചേരും. ഇപ്പോള്‍ അവള്‍ക്കേ ആ പേരു ചേരൂ.....ശ്രീ ദേവി. രക്തദാനം മഹാദാനമാവുമ്പോള്‍, ശ്രീദേവിയുടെ

ഒരു വിശ്വാസമുണ്ടല്ലോ. ചരിത്രം തോറ്റവരുടെയാണ്  മരണംവരെ പോരടി തോറ്റവര്‍. ഗാന്ധിയെ,കര്‍ണ്ണനെ, യേശുവിനെയൊക്കെ വായിച്ചപ്പോള്‍ കിട്ടിയ വിശ്വാസം. ചരിത്രം തോറ്റവരുടെ കൂടെയാണ്, അല്ലെങ്കില്‍ എന്നും ചരിത്രം തോറ്റവരുടെയാണ്.
അവരില്‍ നിന്നാണ് ചരിത്രം പറഞ്ഞു തുടങ്ങേടതും.

കുറിപ്പ് - ഭ്രൂണത്തിനു വളരാന്‍ കഴിയാത്തതാണു അമ്മയുടെ ഗര്‍ഭപാത്രമെങ്കില്‍, അതിനുമാത്രമായി
  താല്‍ക്കാലികമായി മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തെ ഉപയോഗപ്പെടുത്തുന്ന രീതിയെ സറഗസി (surrogacy) എന്നു പറയുന്നു. ആ ഗര്‍ഭപാത്രത്തിന്റെ ഉടമയെ സറഗേറ്റ് ( സറഗേറ്റ് അമ്മ ) എന്നു പറയുന്നു. ഇതുകൂടാതെ മറ്റു ചികിത്സാ രീതികളും നിലവിലുണ്ട്.

കടപ്പാട് - പഴയൊരു മാതൃഭൂമി ഫീച്ചറിനും, പ്രിയ കൂട്ടുക്കാരിയ്ക്കും.

36 comments:

 1. വന്നു..വായിച്ചു..ഒരു ഇടവേളയ്ക്കു ശേഷം ആണെങ്കിലും അതിന്‍റെ യാതൊരു പ്രശ്നങ്ങളും ഇല്ലാതെ ഗൌരവപൂര്‍ണമായ ഒരു വിഷയത്തെ അവതരിപ്പിച്ചിരിക്കുന്നു സുഹൃത്തേ!!നന്നായി എഴുതുന്ന എല്ലാവരോടും തോന്നുന്ന അസൂയ ഇവിടെയും തോന്നുന്നു ..

  ReplyDelete
  Replies
  1. തുമ്പി കല്ലെടുക്കും അതാണ് എഴുതിയ ആളുടെ അവസ്ഥ... ഓരോരു പരീക്ഷണങ്ങളാ രാകേഷേട്ടാ. വാക്കുകള്‍ കൊണ്ടല്ലേ ഇപ്പോള്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ .അതുകൊണ്ടുള്ള ശ്രമങ്ങള്‍.പ്രോത്സാഹനം തുടരുക :)

   Delete
 2. പരിചയിച്ച ശീലങ്ങളില്‍ നിന്ന് അല്പമെങ്കിലും മാറാന്‍ ശ്രമിക്കുമ്പോള്‍ സംഭവിക്കാവുന്ന ചില എതിര്‍പ്പുകളാണ് പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്, അത് പ്രത്യേകിച്ചും ധരിച്ചുവെച്ചിരിക്കുന്ന സംസ്ക്കാരത്തില്‍ സ്പര്‍ശിക്കുമ്പോള്‍.
  കൊള്ളാം.

  ReplyDelete
  Replies
  1. മാറാന്‍ ഒരാളെങ്കിലും തയ്യാറായാള്‍ ,അയാളെ മറ്റൊരാള്‍ മനസ്സില്ലാക്കിയാല്‍ .ആ ചിന്തയില്‍ നിന്നാണ് ഈ ശ്രമം. വിചാരിച്ചതു പോലെയുള്ള അഭിപ്രായങ്ങള്‍ തന്നെ കഥയ്ക്ക് കിട്ടുന്നതില്‍ ഏറെ സന്തോഷം റാംജി.

   Delete
 3. വാടക ഗർഭപാത്രം എന്ന ആശയം കേന്ദ്രമാക്കി കൊണ്ടുള്ള കഥകൾ പുതുമയുള്ളതല്ല. 2012 ജൂലൈ ഇ-മഷി ലക്കത്തിലാണെന്നു തോന്നുന്നു ഇതേ വിഷയത്തിൽ അനാമിക എഴുതിയ 'സരോഗേറ്റ് അമ്മ' എന്ന കഥ പ്രത്യക്ഷപ്പെട്ടത്. എത്രയോ വർഷങ്ങൾക്കു മുമ്പ് 'ദശരഥം' എന്ന സിനിമ തന്നെയിറങ്ങി. അതിനു ശേഷം കുറച്ചു വർഷങ്ങൾക്കു മുമ്പ്, നാട്ടുകാരനും സുഹൃത്തുമായ ജിജു അശോക് തിരക്കഥയെഴുതിയ 'ഷേക്സ്പിയർ എം എ മലയാളം' എന്ന ചിത്രത്തിലും നായിക 'സറോഗസി'ക്ക് തയ്യാറാവുന്നുണ്ട്. പൊതുവേ ഇത്തരം കഥകളിലും സിനിമകളിലുമെല്ലാം കാണാനാവുന്നത് പണം കണ്ടെത്താൻ മറ്റൊരുമാർഗ്ഗവുമില്ലാതെ വരുമ്പോൾ ഗർഭപാത്രം 'വാടക'യ്ക്ക് സ്ത്രീകളെയാണ്. കഥാകാരൻ മാറി ചിന്തിച്ചു തുടങ്ങുന്നതും അവിടെയാണ്. അന്യപത്യതാദുഃഖം അനുഭവിക്കുന്നവർക്ക് ഒരു കുഞ്ഞിനെ നൽകാൻ സ്വന്തം ശരീരത്തിലൂടെ ഒരു സ്ത്രീ അവസരം നൽകുന്നത് അപരാധമായല്ല , ഒരു മഹത്തായ കാര്യമായി തന്നെ കാണേണ്ടതുണ്ട് എന്ന ചിന്ത വായനക്കാരനിലേക്ക് പകരുന്നതിൽ എഴുത്തുകാരൻ വിജയിച്ചിട്ടുണ്ട്.

  എഴുത്തുകാരനു പറയാനുള്ളത് കഥാപാത്രങ്ങളെ കൊണ്ടു പറയിക്കുകയും കഥാപരിസരങ്ങളിലൂടെ ചിത്രീകരിക്കുകയും ചെയ്യുകയാണ് വേണ്ടത് എന്ന് വിശ്വസിക്കുന്ന ഒരാളാണു ഞാൻ. തനിക്കു പറയാനുള്ളത് എഴുത്തുകാരൻ കഥയിൽ നേരിട്ടു പ്രത്യക്ഷപ്പെട്ട് ലോകത്തോട് വിളിച്ചു പറയുന്നത് ദഹിക്കാറില്ല.. അങ്ങനെ ചെയ്യുമ്പോൾ കഥയ്ക്ക് ഒരു ലേഖനസ്വഭാവമോ പ്രസംഗസ്വഭാവമോ ഒക്കെ കൈവരുന്നതായാണ് തോന്നാറ്. ആ ഒരു തോന്നൽ ഇവിടെയും അനുഭവപ്പെട്ടു എന്നുള്ളതാണ് കഥയുടെ പോരായ്മ. ( എഴുത്തുകാരൻ നേരിട്ട് ആശയങ്ങൾ പങ്കു വെക്കുന്ന രീതിയിൽ മലയാളത്തിലെ പ്രമുഖർ പോലും എഴുതാറുണ്ട്. അതുകൊണ്ട് ആസ്വാദനം വ്യക്തിപരമായ ഒന്നായി മാത്രം കാണുക )

  ReplyDelete
  Replies
  1. എനിക്ക് ഏറ്റവും തൃപ്തി നല്‍കുന്ന അഭിപ്രായം മനോജേട്ടാ. അതെ പല സിനിമകളിലും നമ്മള്‍ കണ്ടതാണ് ഒടുവില്‍ ലക്കി സ്റ്റാര്‍ (ജയറാം ) എല്ലാ സിനിമകളിലും ,കഥകളിലും ,വാര്‍ത്ത‍കളിലും പണത്തിനു വേണ്ടിയാണു ഇതിനു എല്ലാവരും തയ്യാറാകുന്നത്.കൂടാതെ അമ്മയും കുഞ്ഞും തമ്മില്‍ ഉണ്ടാകുന്ന വൈകാരിക ബന്ധമാണ് ചര്‍ച്ച ചെയ്യുന്നത്.രക്തം കൊടുക്കുന്ന പോലെ വളരെ സിമ്പിള്‍ അല്ലെങ്കിപ്പോലും ഇതും ഒരാള്‍ക്ക് ചെയ്യാന്‍ കഴിയാവുന്നതാണ് .പലരും അതിനു തയ്യാറാകാതിനു കാരണം നമ്മളടങ്ങുന്ന സമൂഹം തന്നെയാണ് .കാഴ്ചപ്പാട് മാറണം.തെറ്റിദ്ധാരണ മാറണം. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇപ്പോള്‍ രക്തദാനം ചെയ്യുന്നപ്പോലെ ഒരുകൂട്ടം ഉണ്ടാകുമെന്ന പ്രതീക്ഷ മാത്രമാണ് കഥ. എഴുത്തുക്കാരന്‍ വന്നു പറയണോ ,കഥാപാത്രം പറയണോ എന്ന കണ്‍ഫുഷന്‍ ആദ്യമേ ഉണ്ടായിരുന്നു .പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയുമോ എന്ന ആശങ്ക .ഒടുവില്‍ അതു കഥാപാത്രം പറയുന്നപോലെ ആണ് എഴുതിയത്. ഡോക്ടര്‍ ആണവിടെ പ്രതികരിക്കുന്നത് എന്നാല്‍ അതും ലേഖനം പോലെയായി എന്നുറപ്പായപ്പോഴാണ് ജാമ്യം പോലെ എല്ലാം ഡോക്ടര്‍ എഴുതി വച്ചു എഴുനേറ്റ് പോയി എന്ന് പറഞ്ഞുകൊണ്ട് എഴുത്തുക്കാരന്‍ തന്നെ കഥയിലേക്ക്‌ വന്നത് .അതീ പറഞ്ഞത് ഡോക്റെരുടെയും ശ്രീദേവിയുടെയും കഥയാണെന്ന് സമര്‍ഥിക്കാന്‍ കൂടിയാണ്. എഴുത്തുക്കാരനടക്കമുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറാന്‍. എഴുത്തുക്കാരനെയും ഡോക്ടര്‍ കണ്ണില്‍ കാണുന്നില്ല :) . എഴുത്തുകാരനെയും വായനക്കാരനെയും കൂട്ടത്തില്‍ കൂട്ടി ഡോക്ടര്‍ എന്തോ പറഞ്ഞു വച്ചില്ലെയെന്നു തോന്നി. അതാണിവരെപറ്റിയും ഇതിനെകുറിച്ചുമെല്ലാം ഇവിടെ പറയാമെന്നു വിചാരിച്ചതിനു പിന്നിലെ ചേതോവികാരം. എന്നുപറഞ്ഞതും അതുകൊണ്ടാണ്.

   Delete
  2. വിഡ്ഢിയുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായി യോജിക്കുന്നു.
   ദശരഥത്തിലൂടെ ഏകദേശം രണ്ടു പതിറ്റാണ്ട് മുന്‍പ് ലോഹിതദാസ് ഈ വിഷയം പറയുമ്പോള്‍ പരീക്ഷകള്‍ പുരികം ചുളിച്ചു. പടം പൊളിഞ്ഞു. പക്ഷേ അത് ഇന്നൊരു ക്ലാസിക്കായി വിലയിരുത്തപ്പെടുന്നു. എന്റെയും ഇഷ്ട പടങ്ങളില്‍ ഒന്ന്.

   ഇനി പറഞ്ഞുവരുന്നത്,
   ആ ഒരു കഥ ബഞ്ച് മാര്‍ക്കായി നമുക്ക് മുന്പിലുള്ളപ്പോള്‍ കഥ പറയുന്ന രീതി ഒന്ന് മാറ്റി പിടിക്കാമായിരുന്നു. സമൂഹത്തിന്‍റെ കാഴ്ചപ്പാടിനോടുള്ള പ്രതികരണമായാണ് മധ്യഭാഗം മുതല്‍ കഥ നീങ്ങുന്നത്. അതായത് കഥാകൃത്ത് നേരിട്ടെത്തി പറയുന്നു. പ്രഭാഷണസ്വഭാവം ഉള്ളതുകൊണ്ട് അവിടെ വെച്ച് ചില വായനക്കാര്‍ പിന്തിരിയാന്‍ സാധ്യതയുണ്ട്.
   അവിടെ തുടങ്ങി ശ്രീദേവിയുടെ കഥാപാത്രം അവസാനം വെളിപ്പെടുന്ന വിധം റിവേര്‍സ് ഓഡറില്‍ കഥപറയുന്നത് ഒന്നാലോചിച്ചു നോക്കൂ....

   Delete
  3. പ്രേക്ഷകര്‍...എന്ന് തിരുത്തല്‍...
   പുല്ല്! എഴുതിയത് കോപ്പി പേസ്റ്റ് ചെയ്യാന്‍ പറ്റാത്തതുകൊണ്ട് ഡിലീറ്റ് ചെയ്ത് തിരുത്താന്‍ മടി. :)

   Delete
  4. ശ്രീദേവിയോ ,ഡോക്ടറോ കഥ പറയുന്ന രീതിയാണ് ആദ്യം ആലോചിച്ചത് .പക്ഷേ അതു ശരിയായി വന്നില്ല ( അല്ല ഇതും ) അതാണ് മൂന്നാമതൊരാള്‍ കഥയിലേക്ക് വന്നത്. റിവേഴ്സ് ഓര്‍ഡര്‍ ആണ് നല്ലതെന്ന് തോന്നിയിരുന്നു. കഴിഞ്ഞില്ലേ ഇനി പറഞ്ഞിട്ടെന്താല്ലേ ......വീണ്ടും വരിക അടുത്ത പരീക്ഷണം അടുത്തുതന്നെ കാണും.

   Delete
 4. This comment has been removed by the author.

  ReplyDelete
 5. നല്ല ഒഴുക്കോടെ പറഞ്ഞു തുടക്കത്തില്‍ , പിന്നീടെപ്പോഴോ കഥയില്‍ നിന്നും വഴിമാറി സഞ്ചരിച്ചുവോ എന്ന് സംശയം , മുകളില്‍ പറഞ്ഞപോലെ ഒരു ലേഖന രീതിയിലേക്ക് ചില സ്ഥലങ്ങളില്‍ വ്യതി ചലിച്ചു പോയി എന്നു എനിക്കും തോന്നി , അടുത്ത കഥക്കായി കാത്തിരിക്കുന്നു ,.ആശംസകള്‍ .

  ReplyDelete
  Replies
  1. ഒടുവിലൊക്കെ ഒരു ലേഖനത്തിന്റെ ചായ് വു വന്നുപോയി അല്ലെ..ഈ കഥയ്ക്ക്‌ വായനസുഖം നല്‍കുന്ന ഭാഷ മനപൂര്‍വം ഒഴിവാക്കുകയായിരുന്നു.വിഷയത്തിലേക്ക് വേഗം വന്നു കാര്യം പരഞ്ഞുപോകണം എന്നുള്ളതു കൊണ്ടു പരാമാവധി ചുരുക്കുകയായിരുന്നു എല്ലാം.അതു കഥയെ കാര്യമായി ബാധിച്ചുവെന്ന് വ്യക്തമായി. അടുത്തതില്‍ തിരുത്താം .വായനയില്‍ അഭിപ്രായത്തില്‍ ഏറെ സന്തോഷം.

   Delete
 6. കാര്യങ്ങള്‍ അത്ര സിമ്പിള്‍ അല്ല. അതാണ് കാര്യം!
  (കഥ ഉദ്ദേശ്യശുദ്ധിയെ മാനിക്കുമ്പോള്‍ കൊള്ളാം. അല്ലെങ്കില്‍ പാസ് മാര്‍ക്ക് വാങ്ങുകയില്ല)

  ReplyDelete
  Replies
  1. സിമ്പിള്‍ അല്ല ...വിഷയവും ഈ എഴുത്തും .കഥ വിഭാഗത്തില്‍ പാസാക്കി കിട്ടാന്‍ ബുദ്ധിമുട്ടാ. അവസാനം അതെല്ലാം വ്യക്തമായി.അതുകൊണ്ടുതന്നെ എഴുത്തുകാരന്‍ പറയുന്നുണ്ട് ഞാനല്ല ഡോക്ടര്‍ ഡയറിയില്‍ എഴുതുന്നതാണെന്ന് ( ഒരു എഴുത്തുക്കാരന്റെ രോദനം :) )

   Delete
 7. ഒരേ വിഷയം പുതുമയോടെ അവതരിപ്പിക്കലാണല്ലൊ കഥാകാരന്റെ മിടുക്ക്‌..
  കഥാപാത്രങ്ങൾ ചിലയിടങ്ങളിൽ ജീവനറ്റ പോലെ അനുഭവപ്പെട്ടു.

  നന്നായിരിക്കുന്നൂ ട്ടൊ.,ആശംസകൾ

  ReplyDelete
  Replies
  1. ജീവനു വേണ്ടി ജീവന്‍ വച്ചുള്ള കളിയാണ്‌ ഈ ജീവിതം ,ഈ കഥ . അപ്പൊ വീണ്ടും കാണാം.

   Delete
 8. നന്നായി എഴുതിയതുകൊണ്ട് മനസ്സ് ഓരോ വരിയിലേക്കും ശ്രദ്ധയോടെ ഉറ്റു നോക്കി പിന്നെ ഒരു ജീവനും ഇതുപോലെ ജന്മമെടുക്കേണ്ട അവസ്ഥ ഉണ്ടാകരുതേ എന്ന് പ്രാർഥിച്ചു. ഏല്ലാ സ്ത്രീകള്ക്കും അമ്മയാകാനുള്ള കഴിവുണ്ടാകണമേ എന്നും..

  ആശംസകൾ കാത്തി !

  ReplyDelete
  Replies
  1. അതെ ,എല്ലാ സ്ത്രീകളും അമ്മയാകാന്‍ കഴിയട്ടെ....അതാണ് ഏറ്റവും നല്ല പ്രാര്‍ത്ഥന. വീണ്ടും കാണാം.

   Delete
 9. നന്നായിരിയ്ക്കുന്നു പ്രിയ അനീഷ്‌...മണൽത്തരിക്കൂമ്പാരത്തിൽ കലർന്ന പഞ്ചസാരത്തരികൾ പോലെ; നമ്മുടെ എഴുത്തിന്റെ നിലവാരം ഇനിയും ഉയർത്താൻ ഉതകുന്ന ധാരാളം നല്ല അഭിപ്രായങ്ങൾ ഇവിടെ കാണുന്നു ...ഉറുമ്പിനെ പ്പോലെയാകുക ...പഞ്ചസാരത്തരികളെ മറക്കാതെ തെരഞ്ഞെടുക്കുക ....എല്ലാ ആശംസകളും ....ഡോ.എം .എസ് ......

  ReplyDelete
  Replies
  1. പരീക്ഷണം തുടര്‍ന്നും ഉണ്ടാവും :) വരിക വീണ്ടും

   Delete
 10. ഹാവൂ ...എത്ര നേരമായി ട്രൈ ചെയ്യുന്നു.......
  ഇനി അഭിപ്രായം ......കഥയുടെ ഒരു രീതിയായി തോന്നിയില്ല ...ലേഖനം പോലെ തോന്നിച്ചു .സാറോഗേറ്റ് അമ്മമാര്‍ ചെയ്യുന്ന സേവനം വളരെ വലുതാണ്‌ .എന്‍റെ കഥാ സമാഹാരത്തില്‍ സാറോഗേറ്റ് മദര്‍ എന്നൊരു കഥയുണ്ട് ....
  അനീഷിന് ആശംസകള്‍ !

  ReplyDelete
  Replies
  1. കഥാപാത്രം ഡയറിയില്‍ എഴുതുന്നുണ്ട് എന്തോ അതവരുടെ അനുഭവം ആണ്. അവരു കഥയല്ല പറയുന്നതു.കഥ പറയുന്നതു എഴുത്തുക്കാരന്‍ തന്നെയാണ്. മൂന്നാമതൊരാള്‍. എല്ലാം പരീക്ഷണമാണ് .വിജയിക്കാതെ പോകുന്ന പരീക്ഷണങ്ങള്‍ .

   Delete
 11. കഥ പറയണം...
  കഥാപാത്രങ്ങള്‍ പറയണം..
  അല്ലാതെ എഴുത്തുകാരന്‍ പറയരുത്, പിന്നെന്തു കഥ ?
  എന്ത് കഥാപാത്രം ? അവര്‍ക്കെന്തു പണി ?

  പക്ഷെ കഥ എഴുത്തുകാരനെ നിയന്ത്രിക്കുമ്പോള്‍ ഇതല്ല, ഇതിനപ്പുറവും സംഭവിക്കും......

  ReplyDelete
  Replies
  1. കഥ പറയാം ,എഴുതാം ...അതു എഴുതുന്ന ആളിന്റെ മനോഭാവം,യുക്തി ,പരീക്ഷണം. അതു മനസ്സിലാക്കാതെ ആവുന്നത് വായനക്കാരന്റെ പരാജയം കഥയുടെ തോല്‍വി. എവിടെ രണ്ടു പേരും കഥ പറയുന്നുണ്ട് :)

   Delete
 12. ഇതൊരു കഥ യല്ല സിനിമ പോലെ അനുഭവപ്പെട്ടു എടുത്തെഴുതലുകൾ ഓരോന്നും മനോഹരം എനിക്ക് ഇഷ്ടപ്പെട്ടു മറഡോണയുടെ വിഖ്യാതമായ മൂന്നാം കൈ ആണ് ഇതൊരു ഗോൾ ആകുമ്പോൾ എനിക്ക് അനുഭവപെട്ടത്‌

  ReplyDelete
  Replies
  1. എഴുത്തിന് ഒരേ രീതി, ഘടന വേണം എന്നൊരു വാശിയില്ല . എഴുത്തില്‍ നമ്മള്‍ പറയുകയാണ് ,എഴുതുകയാണ് .ഉദേഷിച്ചതു , അതൊരാള്‍ക്കെങ്കിലും മനസ്സിലായാല്‍ എഴുത്തുക്കാരന്‍ വിജയിച്ചു :)

   Delete
 13. കഥാകാരൻ ഇടയിൽ കേറി വന്ന് പ്രഭാഷിക്കുന്നതിനാൽ തന്നെ ഇതിന്റെ കഥാപരമായ ഭംഗി പോയി, ഇതൊരു സാന്മാർഗിക (മറ്റേ സാന്മാർഗികം അല്ല) പ്രബോധനം പോലെ തോന്നി. ഒരു പുതിയ വിഷയം ജനങ്ങളോട് പറയാൻ വെമ്പുന്ന ആൾ അതു കഥാ രൂപത്തിൽ എഴുതിയതുപോലെ. പക്ഷേ ഇതു ഒരു പുതുമയുള്ള വിഷയമല്ലാതായിട്ട് കാലമേറെയായില്ലേ? അനീഷിന്റെ വേറേ ഒന്നും വായിച്ചിട്ടില്ല, വായിക്കാം. ഒരു കാര്യം പറയാം, നിങ്ങളിൽ ഒരു എഴുത്തുകാരൻ ഉണ്ടു. ശെരിക്കും ഉണ്ട്. ഇതെല്ലാം അയാളുടെ നേഴ്സറിക്ലാസ് ആണു എന്നു മാത്രം. അയാൾ പഠിച്ച് പീ.എച്ച്.ഡി എടുക്കും എന്നുള്ള കാര്യത്തിൽ എനിക്കു സംശയം ഇല്ല.

  ReplyDelete
  Replies
  1. ഏറെ സന്തോഷം നല്‍കുന്ന വാക്കുകളാ...നീരീക്ഷണവും പരീക്ഷണവുമാണ് ,കൂടുതല്‍ ശ്രദ്ധയോടെ ഇനിയും വരാം. വിഷയം പഴകിയെങ്കിലും പറയുന്നതു പുതിയ രീതി ആയാല്‍ പോരെ ? പക്ഷേ വിജയിക്കണം. :(

   Delete
 14. ഓയ്. വിഡ്ഡിയുടെ കമന്റ് കണ്ടില്ലാർന്ന്. വിഡ്ഡി പറഞ്ഞ ശരിയാണ്. പക്ഷേ അങ്ങനെ ഏതു പ്രശസ്തൻ എഴുതിയാലും എനിക്ക് ഇഷ്ടമാകാറില്ല (നമ്മടേ ഇഷ്ടം ആരു നോക്കണ്? ;) )

  ReplyDelete
 15. കഥാ രചനാ രീതി കുറച്ചു kuudi ഇമ്പ്രേസ്സിവ് ആക്കാമായിരുന്നു..ചിലയിടങ്ങളില്‍ വായന സുഖമത്ര പോരെന്നു തോന്നി അനീഷ്‌..rr

  ReplyDelete
  Replies
  1. പരാജയപെട്ട അവലംബരീതിയാണെന്ന് മുന്‍ അഭിപ്രായങ്ങളില്‍ നിന്നും വ്യകതമാണല്ലോ.ഇതിനു അങ്ങനെയൊരു രീതി സ്വീകരിച്ചു. സാരമില്ല അടുത്ത വട്ടം നല്ലൊരു വായന സമ്മാനിക്കും തീര്‍ച്ച.

   Delete
 16. സറഗേറ്റ് അമ്മമാരെ കുറിച്ച് ആദ്യം അറിയുന്നത് ദശരഥം സിനിമയില്‍ . അന്ന് അതിനെ കുറിച്ചു കൂടുതലായി അറിയില്ലായിരുന്നു . പക്ഷെ ഇന്ന് എന്റെ ഒരു സുഹൃത്ത് കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ഹോസ്പിറ്റലില്‍ സറഗേറ്റ് അമ്മയെ കണ്ടെത്തിയ വിവരം എനിക്കറിയാം ..

  നന്നായിട്ടെഴുതി കാത്തി ..ആശംസകള്‍

  ReplyDelete
 17. ഹ്മ്മ്മം അനിയാ, എനിക്കും ലേഖന സ്വഭാവം വായനയില്‍ തോന്നി. ഇതിലും ശക്തമായി കാത്തിക്ക് അവതരിപ്പിക്കാന്‍ കഴിയുമായിരുന്നു എന്നൊരു തോന്നല്‍....
  അപ്പൊ, അടുത്ത വായനയ്ക്ക് ഇപ്പോഴേ ആശംസകള്‍
  (എപ്പോഴുമുള്ള ഒരു "പരാതി " ഇപ്പോഴും നിലനില്‍ക്കുന്നു -തിടുക്കം അല്‍പ്പം കുറയ്ക്കാം! :( )

  ReplyDelete
 18. ‘ഏറ്റവും മഹനീയമായ പ്രവർത്തി ചെയ്യുന്നവർ പാപികളാകുന്നു,കല്ലെറിയപ്പെടുന്നു,ക്രൂശിക്കപ്പെടുന്നു’ എന്നതു ഞാൻ തിരുത്തട്ടെ പ്രിയ കാത്തീ....‘ഏറ്റവും മഹനീയമായ പ്രവർത്തി ചെയ്യുന്നവർ പാപികളായിത്തീരുന്നു,കല്ലെറിയപ്പെടുന്നു,ക്രൂശിക്കപ്പെടുന്നു’

  ReplyDelete
 19. വിശാലമായ വിഷയം സാധാരണക്കാരന്‌ മനസ്സിലാവുന്ന രീതിയിൽ അവതിരിപ്പിച്ചു താങ്കൾ. ... വളരെ നന്നായിരിക്കുന്നു.

  ReplyDelete
 20. ആശയത്തിന് പുതുമയില്ലെങ്കിലും പറഞ്ഞ രീതി കൊള്ളാം കേട്ടൊ ഭായ്

  ReplyDelete