2018, ഒക്ടോ 9

96

'96

നിങ്ങളുടെ മനസ്സിൽ എവിടേയോ അവശേഷിച്ചു കിടക്കുന്ന അയാളോടുത്തുള്ള പ്രിയപ്പെട്ട മുഹൂർത്തങ്ങൾ അതുപോൽ 96 ൽ ആവിഷ്‌ക്കരിക്കപ്പെട്ടു കാണുന്നത് 96നെ നിങ്ങളോടു ചേർത്ത് നിർത്തിയേക്കാം.

ആ മുഖങ്ങൾ പരസ്പരം വർഷങ്ങൾക്കിപ്പുറം കാണുന്നതും മിണ്ടുന്നതുമായ സന്ദർഭം.
ആദ്യ നോട്ടങ്ങളിലെ ഞെട്ടൽ പിന്നീടു പ്രകടിപ്പിക്കാൻ കഴിയാത്ത വണ്ണം സംഭവിക്കുന്ന ജാള്യത.താടിയും മുടിയും കണ്ടു കോപപ്പെടുന്നത്. എന്തിനു വേണ്ടിയെന്നറിയാതെ വാചാലത നിറയുന്നത്.ഒരുമിച്ചു കുറച്ചുനേരം ഇരിക്കാൻ ആശിക്കുന്നത്,ഭക്ഷണം തമ്മിൽ പങ്കുവക്കുന്നത്. ആ സംഭവിക്കുന്ന നല്ല നേരങ്ങൾ കഴിയരുതേയെന്നു പ്രാർഥിക്കുന്നത്
പരസ്പരം വഴിപിരിച്ച വിധിയെകുറിച്ച് പഴിക്കുന്നത്.

ഒന്നിച്ചിരിക്കാൻ സാധ്യമായ വിധിയെ സ്തുതിക്കുന്നത്,തനിക്ക് പിറക്കാതെ പോയ മകളുടെ മുഖം കാണുവാൻ ഉണ്ടാകുന്ന ആകാംഷ,ഒരുപാടു നേരം ഒന്നിച്ചിരിക്കാൻ തോന്നലുണ്ടായത് ,പരസ്പരം ഒരുപാടു പറയാൻ ആഗ്രഹിച്ചത് പിന്നീട് അതിനാൽ പരസ്പരം കുറ്റബോധത്താൽ വിങ്ങിയത്.ഒരുമിച്ചു നടക്കാൻ ഇറങ്ങിയത്, കഴിഞ്ഞകാലത്തിനെ വിറയലോടെ  നെഞ്ചോടു ചേർക്കാൻ ശ്രമിക്കുന്നത് .മനസ്സ് ഭൂതകാലത്തിൽ നിന്നും വർത്തമാന കാലത്തിന്റെ യാഥാർത്യതയിലേക്കു മടങ്ങുന്നത്.

നീങ്ങുന്ന കാർ ഗിയർ ലിവറിൽ കൈകൾ ചേർത്തു വച്ചത്, പങ്കുവച്ചതിലേക്കും  പ്രിയങ്കരമായതിലേക്കും തിരികെപോയത്.നല്ല ആ നിമിഷങ്ങൾ തീർന്നു പോകരുതെയെന്നു ആകുലപെടുന്നത്. കൈകൾ വിരലുകളെ ചുറ്റി ചേർത്തുപിടിക്കാൻ ശ്രമിച്ചത്.പരസ്പരം നല്ലതിന് വേണ്ടി മാത്രം എല്ലാം പറഞ്ഞു പറഞ്ഞു കഴിയാതെ പറഞ്ഞു തീരാതെ ഒറ്റക്ക് നിന്നത് മുഖം നോക്കാതെ തിരികെ പോയത്.....

ബാക്കി ആവുന്നത് ചേർന്നുനിൽക്കുന്നത് 
ഒരോർമ്മപ്പെടുത്തലാണ് പിൻതിരഞ്ഞു നോക്കുമ്പോൾ നഷ്‍ടമായ പ്രിയങ്കരമായിരുന്ന ചുവന്നപൂവ്‌ നിന്നിൽ അതുപോലെ അവശേഷിക്കുന്നുവെന്ന ഓർമ്മപ്പെടുത്തൽ .

"ഉന്നെ എങ്ക ഇടത്തിലെ വിട്ടയോ അങ്ക താൻ നിക്കുറേൻ"


















      
"96 ഒരു പവിത്രമായ 916  ആകുന്നു"

1 അഭിപ്രായം:

  1. റാം-ജാനു ..ഓർമ്മകളുടെ ഒരു പെരുമഴക്കാലം തന്നതിന് നന്ദി ..നഷ്ട പ്രണയങ്ങളുടെ ജീവൻ എത്രത്തോളം ഉണ്ടെന്നു ബോധ്യപ്പെടുത്തി തരുന്ന സിനിമ ..

    മറുപടിഇല്ലാതാക്കൂ