May 17, 2012

ഒരു സ്വപ്നാടനത്തിന്റെ കഥ
എന്നാല്‍ ഞാനൊരു കഥ പറയാം
ചെറുപ്പത്തിലെ നാടുവിട്ടു വിട്ടു പോവുന്ന നായകന് പകരം യവ്വനത്തില്‍  നാടുവിടുന്ന നായകന്‍ ഒരു പത്തൊമ്പത് ഇരുപത് ഇരുപതിയെന്നു  വയസു കൂട്ടിക്കോ ...
അച്ഛന്റെ ഷര്‍ട്ടിന്റെ കൈ വെട്ടുകയോ വില്ലന്റെ മോനെ കൊല്ലുകയോ ഒരു പത്തു പൈസ പോലും മോഷ്ട്ടികുകയോ ചെയ്യാതെ മാന്യമായി നാട് വിടുന്നു ഗള്‍ഫിലേക്ക് .
വീട്ടുക്കാര്‍ക്കും സന്തോഷം,നാട്ടുകാര്‍ക്കും സന്തോഷം ,പെണ്‍ മക്കളുള്ള അച്ഛന്മാര്‍ക്ക് ഭയങ്കര സന്തോഷം .
“പ്രതേകിച്ചു അവളുടെ അച്ഛന് “
അച്ഛനാനേത്രേ അച്ഛന്‍ ആരാണാച്ഛന്‍?? ആരാണ് ധവള്‍ ? എന്താണ് പ്രേതെകത .....?
കഥയുടെ ചുരുള്‍ അഴിയുകയാണ്  ഒന്ന് ഫ്ലാഷ് ബാക്കികോട്ടോ .....
മരം വെട്ടുകാരനായിരുന്നു അവളുടെ അച്ഛന്‍ ഒരിക്കല്‍ മരം വെട്ടുകയായിരുന്നു അച്ഛന്റെ കയില്‍ നിന്നും മരം നോ  മഴു നദിയിലേക്ക് വീണു .മഴു നഷ്ട്ടപെട്ടു അന്തം വിട്ടു കുന്തം വിഴുങ്ങി തട്ടും മുട്ടി പൊട്ടി കരഞ്ഞ അച്ഛന്റെ മുന്പില്‍ ജല ദേവത പ്രത്യക്ഷപെടുകയും മഴു തിരികെ നല്‍കുകയും ചെയ്തു എന്നാല്‍ നല്‍കിയ സ്വര്‍ണ മഴു അല്ല തന്റെ എന്ന് പറഞ്ഞു ആ നദിയിലെ സകല ഇരുമ്പ് സാധനങ്ങളും ദേവതയെ കൊണ്ട് വാരിയെടുപ്പികുകയും ഒടുവില്‍ കിട്ടിയ അച്ഛന്റെ  മഴുവും എടുത്തു പുറത്തിട്ട സാധങ്ങളും അച്ഛന്‍ ദേവതയുടെ കയ്യില്‍ നിന്നും വീട്ടിലേക്കു കൊണ്ട് പോന്നതു മായ കഥ യേത് കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം ആ അച്ഛന്റെ ഏക മകള്‍ അനുരാധ
അവളുടെയും അവന്റെയും പ്രണയകഥ കൂടിയാണ് ഈ കഥ .
തവള കണ്ണി യെന്ന ഇരട്ട പേര് ആരുവിളിച്ചാലും  കൊഞ്ഞനം കുറ്റി ചീത്ത വിളികുന്നവള്‍ അവന്‍ വിളിച്ചപ്പോള്‍ ചീത്ത വിളിച്ചില്ല പകരം കണ്ണും നിറച്ചില്ല അവനു കൊട്ടേഷന്‍ കൊടുത്തു .
പിന്നിട് ആശുപത്രി -ഡോക്ടര്‍മാര്‍ ... ഡോക്ടര്‍മാര്‍- ആശുപത്രി ... ഡോക്ടര്‍മാര്‍ അങ്ങിനെ അവിടെ ഒരു സെന്റിമെന്റ്സ് പിന്നിട് ആദ്യമായി   പട്ടുപാവാട   ഇട്ട നാള്‍  ഓടി  അവന്റെ എടുത്തു  വന്നു  ചേരുന്നുണ്ടോയെന്നു  ചോദിചവള്‍  അവന്‍ പരീക്ഷകളില്‍  ജയിക്കുമ്പോള്‍  കാണുന്ന  കല്‍വിളക്കുകളില്‍   തിരി തെളിയിച്ചവള്‍ ....
കഥകളി  കാണാന്‍  പോയിട്ട്  കണ്ണില്‍  കണ്ണില്‍  നോക്കിയിരുന്നു  അത് നാട്ടുകാരെ മൊത്തം കാണിച്ചവര്‍...

കഥയുടെയും അവരുടെയും  വഴിത്തിരിവ് അവിടെ തുടങ്ങുന്നു .

മകളെ ഗള്‍ഫ് ക്കാരനെ കൊണ്ട് കെട്ടിക്കാന്‍ നടക്കുന്ന അച്ഛന്‍....ഗള്‍ഫില്‍ പോകാന്‍ ശ്രമം നടത്തുന്ന നായകന്‍ തമ്മില്‍ കാണുവാന്‍ അവര്‍ക്ക് അവസരം ഉണ്ടാകുന്ന കൂട്ടുകാര്‍ അവിടെ ഉണ്ടാകുന്ന തമാശകള്‍ എല്ലാം ഒരു കൊമേഴ്ഷ്യല്‍ മലയാളം സിനിമ പോലെ ഈ കഥയുടെ ഇന്റര്‍ വെല്ലിലേക്ക്  .അങ്ങനെ കഥയുടെ ഇന്റര്‍വെല്‍ പഞ്ചുമായി അവനു വിസയുമായി ഗഫൂര്‍ക്ക

ഗഫൂര്‍ക്കയെ അറിയാത്തവര്‍ ഉണ്ടോ അതാണ് പഞ്ച് .വിസ അത് ഉള്ളതോ ഇല്ലാത്തതോ അവന്‍ ഗള്‍ഫില്‍ പോകുമോ ഇല്ലയോ അങ്ങനെ ഒരു പാട് ചോദ്യങ്ങളുമായി ഇന്റര്‍ വെല്‍ ..


ആകാംഷയുടെ മുള്‍മുനയില്‍ ഇരിക്കുന്ന എല്ലാവര്ക്കും സമാധാനം നല്‍കി കഥ വീണ്ടും കളറിലേക്ക് ട്ടോ അവനെ യാത്ര അയക്കുന്ന സദസ് കണ്ണിരോടെ വീട്ടുകാര്‍ ,ചിരിയോടെ നാട്ടുകാര്‍ ,സന്തോഷത്തോടെ കൂട്ടുകാര്‍...
മൗനത്തോടെ അവള്‍ അനുരാധ ...
ആത്മ വിശ്വാസത്തോടെ അവന്‍ കാറിലിരുന്നു അവളെ തിരിഞ്ഞു നോക്കി പിന്നെ കാര്‍ പരിപ്പുവടയും പാടവും ഛെ പടിപ്പുരയും കടന്നങ്ങനെ കണ്ണില്‍ നിന്നും മറഞ്ഞു
ഇനി എന്ത് യെന്ന മനസിന്റെ ആക്രാന്തം കണ്ണിലൂടെ പുറത്തേക്കു മുന്നിട്ടു പായുമ്പോള്‍ അവന്റെ കാര്‍ ഹൈവേ യില്ലൂടെ നൂര്‍ നൂറില്‍ പായുന്നു ഒരു സുരേഷ് ഗോപിയും ഭയക്കാതെ പെട്ടെന്ന്
ഒരു ചെകുത്താന്റെ ലോറി പേറകീന്നു കാറിനെ ഇടിച്ചു കാര്‍ ചളിക്കിപിളിക്കിന്നുമായി ഉരുണ്ടു ഉരുണ്ടു കട്ടിലീന്നു താഴേക്ക് ഒറ്റ വീഴ്ച ഒരു നിമിഷം കൊണ്ട് യെല്ലാം അവസാനിക്കുന്ന 
സംഭവം  അതെ ഇതൊരു ഒരു സ്വപ്നം സ്വപ്നാടനം അതിന്റെ കഥ .....
നിദ്രക്കും ജാഗ്രതക്കും ഇടയിലുള്ള ഒരവസ്ഥ....നമ്മുടെ തലചോര്‍ മാത്രം പ്രവര്‍ത്തിക്കുക്കയും കര്‍മേന്ദ്രിയവും ജ്ഞാനെന്ദ്രിയവും വിശ്രമിക്കുന്ന സമയം. അപ്പോള്‍ കാണുന്ന കാഴ്ചകള്‍ നമ്മളോട് യെന്നും അടുത്ത് നില്കുന്നകാഴ്ച്ചകള്‍ കൂടുതല്‍ അടുത്ത് പോയ അറിഞ്ഞുപോയതുമായ കാര്യങ്ങള്‍കുട്ടികാലത്ത് കേട്ട കഥകള്‍ ,ഏറ്റവും ഇഷ്ട്ടമായ സ്ഥലം ,ആളുകള്‍ ,ജീവനുകള്‍ ഇവയോടെല്ലാം ചുറ്റി പറ്റി നമുക്ക് ഏറ്റവും പ്രിയപ്പെട്ടതിനു മൊത്തുള്ള നമ്മുടെ യാത്ര സ്വപ്നാടനം.

4 comments:

 1. നര്‍മ്മത്തിലൂടെ ചിന്തിപ്പിച്ചല്ലോ കാത്തീ

  ReplyDelete
  Replies
  1. valare nannayittundu..... aashamsakal...... blogil puthiya post...... HERO- PRITHVIRAJINTE PUTHIYA MUKHAM....... vaayikkane......

   Delete
  2. കിടിലന്‍ നിന്റെ ജീവിത കഥ ആണെന്ന് വിചാരിച്ചു വായിച്ചു തുടങ്ങിയതാ .....പിന്നെ അല്ലെ കഥയിലെ ട്വിസ്ട്ട്ട്റ്റ്....കൊള്ളാം :)

   Delete
 2. താങ്ക്സ് ഇനിയുംഎഴുതാന്‍ ശ്രമിക്കും നിങ്ങള്‍ വീണ്ടും വരണംവായികണം ...

  ReplyDelete