May 26, 2012

പ്രവാസിയുടെ സത്യാനേഷണപരീക്ഷ
നാളെ സുഖമായി കുറെ നേരം ഉറങ്ങണം സാധരണ ഇപ്പോള്‍ ഉറക്കം കുറവാണ് മരിച്ചു മരിച്ചു ജീവികുന്നതിനിടയില്‍ നന്നായി ഉറങ്ങുന്നത് വെള്ളിയാഴ്ചയാണ് .

ആത്മാക്കള്‍ സാധാരണ ഉറങ്ങാത്ത ദിവസമെന്നു പണ്ട് പഴമക്കാര്‍ കേട്ടിട്ടുണ്ട് ഇനി ഒരിക്കല്‍ എന്റെ  ആത്മാവിന് ഉറങ്ങാതിരികാനുള്ള  പരിശീലന കളരിയാണോ വെള്ളിയാഴ്ച ഉറക്കം.

അറിയില്ല ചെറിയ ചെറിയ മരണം തന്നെയാണ് ഉറക്കമെന്നറിയാം ഒന്നുമറിയാതെ മരിച്ചകിടക്കുന്ന ഞാനും ഉറങ്ങാന്‍ കിടക്കുന്ന ഞാനും ഒരുപോലെയാണ് ഒന്നുമറിയാതെ നെഞ്ചില്‍ കൈയും വച്ച് നീണ്ടുനിവര്‍ന്നു കിടക്കുന്നു .

ഉറക്കത്തില്‍ ഞാനറിയാതെ വേറൊരു ലോകത്തിലൂടെ സഞ്ചരിക്കുന്നു സത്യത്തില്‍ വെള്ളിയാഴ്ച ഒരുപാട് ഉറങ്ങുന്നത് അങ്ങനെ സഞ്ചരിക്കാന്‍ കൂടിയാണ് പക്ഷെ മരണത്തില്‍ ഉറക്കം പോലെയാവും കിടപ്പെന്നറിയാം വേറെയൊന്നും പറയാറായിട്ടില്ല.

ഇനിയിപ്പോള്‍ സുഖമായി ഉറങ്ങാന്‍  വെള്ളിയാഴ്ചയാവാന്‍ കാത്തുനില്കണ്ട വെള്ളിയാഴ്ചകള്‍ കാണിച്ചു തന്ന ലോകതിന്നു പുലര്‍ച്ചെ കൊണ്ട് വന്നു വിട്ടു ഈശ്വരന്‍ ഇനി ഉറങ്ങാതെ തന്നെ അവിടെ നടക്കാം .
വീര്‍പ്പുമുട്ടലോടെ കയറിചെന്നു വീടിനുത്തരത്തിലെ  ചിതലരിച്ച മരപലകകല്‍കിടയില്‍കൂടി മാനം നോക്കിയപ്പോള്‍ നക്ഷത്ര മില്ലാത്ത ആകാശം ചില കറുത്തവാവ് ദിവസം പോലെ ഇരുള്‍ കൂടി നില്‍കുന്നു.
നീല തുണി പാറി പറക്കുന്ന എന്റെ പാതിയടഞ്ഞ ജനല്‍ വാതിലുകള്‍ മലര്‍ക്കെ തുറന്നപ്പോള്‍ എന്റെ ലോകം നിശ്ചലം.

നാളുകള്‍ കഴിഞ്ഞു കാണുന്നതുകൊണ്ട് പറമ്പിലെ കാറ്റുപോലും അരികിലേക്ക് വരുന്നില്ല മരങ്ങള്‍ക്ക് പോലും മൗനം മാനം മറഞ്ഞു നില്‍കുന്നു.ഒരിക്കല്‍ എല്ലാം ഉപേക്ഷിച്ചു പോയതിന്റെ പിണക്കമാവാം അവറ്റകള്‍ക്ക് ഇപ്പോള്‍ ഏതോ അപരിചിതനെ കണ്ട ഭാവം.
കടന്നു പോയ വഴികളില്‍ ഓര്‍മ്മയുടെ പൊടിപാടുകള്‍ പോലുമില്ല എല്ലാം അന്യമായിരിക്കുന്നു അന്യനാടു തേടി പോയ എനിക്കെല്ലാം നഷ്ട്ടമായിരികുന്നു . 

അവര്‍ക്കിപ്പോള്‍ സൗന്ദര്യപിണക്കമാവം പക്ഷെ ആ നാട്ടില്‍ വെള്ളിയാഴ്ചഉറക്കത്തില്‍ വേനലില്‍എരിയുമ്പോള്‍ ആശിച്ച ആ മഴയെ,നീറും ഓര്‍മകളുമായി ജനനില്‍ തല ചായുമ്പോള്‍ അറിയാതെ തഴുകാറുള്ള തുലാ മാസകാറ്റിനെ,നിശബ്തമായ രാപകലുകള്‍ നല്‍കാതിരുന്ന ചീവിടന്റെ കരച്ചിലിനെ,കണ്ണില്‍ തെളിയാതെ നിന്ന പാടങ്ങളെ,അകലുംതോറും അടുക്കാന്‍ പ്രേരിപ്പിക്കുന്ന ജീവിക്കാന്‍ മോഹിപ്പിക്കുന്ന നിറകൂട്ടുകള്‍. 

അന്യനാട്ടില്‍ കിടന്നുറങ്ങാന്‍ അനുവദികാത്ത ആ കാറ്റും കിളികളും വേനലും മഴയും ഇന്നന്നെ അറിയാതെ നില്‍കുന്നു
മനസ് അറിയാതെ ഒന്നു പറഞ്ഞു,തെറ്റായി പോയി.

"അന്യനാട്ടിലേക്കു എന്തിനു വേണ്ടിയായാലും പോയതു കൊടും പാതകമായി പോയി" .
ഇനി കുറ്റബോധം കൊണ്ട് കഥകളി ആടിയിട്ടു കാര്യമില്ല തിരിച്ചു പിടിക്കണം ഓരോന്നോരന്നായി അവിടെ കരയിപ്പിച്ച ഓര്‍മകളെ വീണ്ടും തിരികെ പിടിക്കണം അന്യമായി മാറിയെന്നു തോന്നിയപ്പോള്‍ കരയിച്ച പാടവും ,അമ്പലകുളവും,ഉത്സവവും പൂരവും ,പിടിക തിന്നയിലെ നാലുമണി ചായയും ഷാപ്പുകറിയും ,മുളം കുറ്റിപുട്ടും ,തിരുവാതിരയും വിഷുവും ഓണവും ഓണം നിലാവും.... എല്ലാമെല്ലാം.

വിരഹം നല്‍കിയ  വെളിപാടുകള്‍ അതിവിടെന്നു പിടിച്ചു നിര്ത്തുന്നു .ഇനിയൊരു പിരിയല്‍ വേണ്ടന്നാരോ.ഞാന്‍ ഇനി പോകുന്നില്ല ഇവിടം വിട്ടൊരു മടക്കം ഇല്ലെനിക്കിനി എന്നെ ഞാനാക്കിയ ഇന്നലെകളെ നിങ്ങള്‍ക്ക് നന്ദി ..... മാപ്പ് .

ഇരുട്ടിനെ വെളിച്ചമാക്കി സൂര്യ ഭഗവാന്‍ ഒപ്പം എവിടെ നിന്നോ  പരിചയം പുതുക്കി കൊണ്ടൊരു കാറ്റ് ശരീരത്തെയും മനസിനെയും കുളിര്‍പ്പിച്ചു കൊണ്ട് കടന്നു പോയി. 
കാര്‍മേഘം വന്നു വെള്ള മേഘത്തെ വിഴുങ്ങുന്നു മരങ്ങള്‍ തമ്മില്‍ പുണരാന്‍ തല്ലുകൂടുന്നു 
ഇലകള്‍ പൊഴിക്കുന്നു മഴ ഓടി ഉമ്മറത്തു എന്റെ മണ്ണില്‍ നിന്നു എന്റെ മനസിനെയും ശരീരത്തെയും നനച്ചു കുതിര്‍ത്തു കൊണ്ടൊരു മഴ.
എന്റെ നാടു എന്റെ പ്രകൃതി എന്നെ സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നെ ലാളികാന്‍ തുടങ്ങിയിരുന്നു
എനിക്കിനി എപ്പോള്‍ വേണമെങ്കിലും സുഖമായി ഉറങ്ങാം മരിക്കാം.........

.

5 comments:

 1. തീര്‍ത്തും ഗൃഹാതുരമായ വാക്കുകള്‍ കൊണ്ട് ഹൃദ്യമായ ഒരു നല്ല ലേഖനം വായിച്ചതിന്റെ സുഖം അനുഭവിക്കാന്‍ സാധിച്ചു. ഉറങ്ങിക്കിടക്കുംബോളും ചുറ്റുപാടുകളെയും പ്രകൃതിയെയും ജന്മനാടിനെയും മനസ്സില്‍ താലോലിച്ചു കൊണ്ടിരിക്കുന്ന ഒരാള്‍ക്ക്‌ മാത്രം വിവരിക്കാന്‍ സാധിക്കുന്ന നല്ല നിരീക്ഷണങ്ങളാണ് ഇവിടെ പങ്കു വച്ചത് മുഴുവന്‍. ഉറക്കത്തേയും മരണത്തെയും ക്രിയാത്മകമായി ഭംഗിയായി കൂട്ടിയിണക്കി കൊണ്ട് ആദ്യഭാഗവും അവസാനഭാഗവും കൂടുതല്‍ വായനാ സുഖം നല്‍കിയതിനു അഭിനനന്ദനങ്ങള്‍ ..ആശംസകള്‍.

  ReplyDelete
  Replies
  1. നഷ്ട്ടങ്ങള്‍ ഉണ്ടാക്കുന്ന ഓരോ വെളിപാടുകള്‍ അതായിരുന്നു പ്രചോദനം വായിച്ചതിനും അഭിപ്രായം രേഖ പെടുതിയത്തിനും പ്രോല്‍സാഹനത്തിനും ഒരുപാട് നന്ദി - വീണ്ടും വരിക .

   Delete
 2. This comment has been removed by the author.

  ReplyDelete
 3. ആ മഴത്തുള്ളിക്കിലുക്കം തന്നെയാണ് ഒരു മടങ്ങിപ്പോക്കിന്റെ സുഖം മനസ്സില്‍ നിറക്കുന്നത്. ഹൃദയം തൊട്ട് എഴുതി . ആശംസകള്‍..

  ReplyDelete