Jun 5, 2012

മരണനിഴല്‍മഴനൂലുകള്‍ഏകാന്തവാസം തുടങ്ങിയതില്‍ പിന്നെ വാസുവിനു  ഇരുട്ടിനെ വലിയ കാര്യമാണ്. പ്രകൃതിയോടും വലിയ പ്രണയമായി, ഒറ്റയ്ക്കിരിക്കലും വായനയും എഴുത്തും.

എപ്പോഴും സ്വയം എങ്ങോട്ടോ ചുരുങ്ങി കൂടും വാസുദേവന്‍.അച്ഛന്റെ പേരും കൂട്ടിപറഞ്ഞാല്‍ അങ്ങനെയാണ്.  അമ്മയുടെ പേരും ചേര്‍ത്തു വിളിച്ചാല്‍ വാസുദേവകി. അവരൊക്കെ രാത്രിയിലെ ദൂരെ ആകാശത്തെ നക്ഷത്രകാഴ്ചകളായി മാത്രം മാറിയപ്പോള്‍, നിലാവും പ്രിയപ്പെട്ടതായി വാസുവിന്.  

വല്ലപ്പോഴും അവരെയൊക്കെ കാണാന്‍ തോന്നിയാല്‍ അന്നവരങ്ങു ഇരുട്ടുകുത്തി പെയ്യും മഴയായി.മഴ പെയ്യുബോള്‍ വാസുദേവന്‍‌ ജനല്‍ വിരിമാറ്റി ഉമ്മറത്തും തൊടിയിലും പെയ്യുന്ന മഴനോക്കി നില്‍ക്കും.

ആ മഴയെ കാണും, പറയുന്നതു കേള്‍ക്കും. പറയാനുള്ളതു പറഞും കേട്ടും കണ്ടും മഴ പെയ്യത്തോഴിയും.   ഇന്നൊരു നേരമായിട്ടും തോരാത്ത മഴ. ഇടിവെട്ടി പെയ്യുന്നു. അങ്ങനെ മഴനോക്കി നില്ക്കാറച്ചനാണ്.മഴയെ നോക്കി നില്കുന്നച്ചനെ കണ്ടുതുടങ്ങിയതു അമ്മ പോയതിനു ശേഷമാണ്. എല്ലാ മഴയും അച്ഛന്‍ നോക്കികാണും. എന്തൊക്കെയോ പറയും. അന്നതു മനസിലായില്ല, മനസിലാക്കിയുമില്ല. ഒന്‍പതു വര്‍ഷങ്ങള്‍ മുന്‍പൊരു മഴകാലത്തു ജനല്‍ക്കരികില്‍ ചന്നം പിന്നം പെയ്യുന്ന മഴയും നോക്കിനില്‍കുന്ന അച്ഛന്‍ പതിവിലും നേരമായി നിന്നനില്പ്പുനില്‍കുന്നല്ലോയെന്നോര്‍ക്കും  മുന്‍പേ, വാസുന്നും വിളിച്ചന്‍ ചുവരിനോടു ചേര്‍ന്നിരുന്നു.
ഇരുന്ന കസേരയും വലിച്ചിട്ടോടി, ചെന്നച്ഛനെ വാരിയെടുക്കുമ്പോള്‍ ആ  ശരീരം മരം കോച്ചുന്ന തണുപ്പത്തും ചുട്ടുപൊള്ളുന്നു.പുറത്തുവരാതെ അച്ഛന്‍ പറയുന്ന വാക്കുകള്‍, വെള്ളത്തിനാണെന്നു തോന്നി വേഗം അല്പം വെള്ളം കുടിക്കാന്‍ കൊടുത്തു. രണ്ടു കൈയ്യിലും വാരിയെടുത്തച്ഛനെയും കൊണ്ടാശുപത്രിയിലേക്കൊടുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഉമ്മറത്തു പെയ്തിതിറങ്ങുന്ന മഴനൂല്‍ത്തുള്ളികള്‍ മുഖത്തേക്കു വീഴുമ്പോഴച്ഛന്‍  വലാതെ ആവേശഭരിതനായി.
ഇരുട്ടിനെ കീറിമുറിച്ചു പെയ്യുന്ന മഴയും കാറ്റും കാതടപ്പിക്കുന്ന ഇടിമുഴക്കവും  വല്ലാതെ ഭയപ്പെടുത്തി.വാക്കുകള്‍ മുറിഞ്ഞു കൊണ്ടച്ഛന്‍  എന്തോ പറയാന്‍ മുഴുവിപ്പിക്കും മുന്‍പേ  വണ്ടി ആശുപത്രിയിലെത്തിയിരുന്നു.

അവിടെ ഓടികൂടിയ വാര്‍ഡനും നഴ്സും അവനെ  ഒറ്റയ്ക്കവിട്ടച്ഛനെയും കൊണ്ടുപോയി. നീണ്ടു പരന്നുകിടക്കുന്ന വരാന്തയില്‍ ഐ സി യുവിന്‍റെ മുന്‍പില്‍ ദിക്കറിയാതെ ഒഴുക്കില്‍ വന്നുപ്പെട്ട മീനിനെപോലെ  ഒഴുകി നടന്നു. തലയ്ക്ക്  മത്തുപിടിപ്പിക്കുന്നു മരുന്നിന്റെ ഗന്ധമാ  മൂക്കിലൂടെ തലയില്‍ കയറി കാറുകെട്ടി നിന്നൊരു മഴയായി പെയ്യാന്‍ .
ഐ സി യു വാതില്‍ തുറന്നും അടച്ചും ഡോക്റും നഴ്സും മുന്‍പിലൂടെ ഓടി മറഞ്ഞു കൊണ്ടിരിക്കെ കിടന്നു കൊണ്ടു മുകളിലേക്കുയരുന്ന അച്ഛനെ  ഒരു വട്ടം നോക്കി കണ്ടു. മനസിലും കണ്ണിലും പതിയെ ഇരുട്ടുനിറഞ്ഞു തലകുനിച്ചാ ചുവരില്‍ ചാരി ഇരുന്നു. ഡോക്ടര്‍ വന്നുവിളികുമ്പോള്‍ പുറത്തു മഴ തോര്‍ന്നിരുന്നു.
പതിയെ പിടിച്ചെഴുന്നേല്‍പ്പിച്ചു പുറത്തുതട്ടി എന്തോ മനസിലാകാത്ത മലയാളം പറഞ്ഞു ഡോക്ടര്‍ കിടക്കകരികില്‍ വന്നു മൂടിയ വെള്ളത്തുണി മാറ്റി കാണിച്ചു. ശ്വാസം നിലച്ചു കൊണ്ടതുനോക്കി കാണുബോള്‍ അച്ഛന്‍ കണ്ണുകളടച്ചു ഉറങ്ങുന്നു.തട്ടി വിളിച്ചു, അലറി കരഞ്ഞു,അച്ഛന്‍ ഉണര്‍ന്നില്ല. മുട്ടുകാലുകള്‍ കുത്തിയിരുന്നു  രണ്ടുക്കൈകല്‍ കുളില്‍ അച്ഛന്റെ മുഖമൊന്നുയര്‍ത്തുമ്പോള്‍ ചുട്ടുപൊള്ളിയിരുന്നച്ഛനപ്പോള്‍ തണുത്തുറഞ്ഞിരുന്നു.

പറയാന്‍ ബാക്കിവച്ചതു പറയാതെ, അച്ഛനാ മഴയത്തു.
ഇടിമിന്നലില്‍ തെക്കേപറമ്പിലെ മാവുവീഴുന്നതു കണ്ടു, കണ്ണില്‍ ഇരുട്ടുനിറഞ്ഞു കണീര്‍ പുഴപോലോഴുകി.ചുറ്റിലും ചന്ദനത്തിരിയുടെ ഗന്ധം.രാത്രിയിലും എവിടെയോ കാക്കകള്‍ കരയുന്നു അച്ഛാ.....

അച്ഛനെ വിളിച്ചുകൊണ്ടു വാസുവും പതിയെ നനവടിച്ച ചുവരില്‍ ചേര്‍ന്നിരുന്നു.ശരീരം ചുട്ടുപൊള്ളുന്നു,തൊണ്ട അല്പം കുടിനീരിനായി ദാഹിക്കുന്നു.പറയാന്‍ തുടിക്കുന്ന വാക്കുകള്‍ എവിടെയോ തട്ടിതടഞ്ഞുവീണു.പുറത്തേക്കു  കാതു കൂര്‍പ്പിച്ചപ്പോള്‍ അവിടെ  മഴ തോര്‍ന്നിരുന്നു. വാസുദേവനു വേണ്ടി.


6 comments:

 1. അക്ഷരങ്ങള്‍ പെയ്തിറങ്ങിയപ്പോള്‍ കണ്ണുനീരിന്റെ ഉപ്പുരസം .നൊമ്പരമാര്‍ന്ന കുറിപ്പ് ആശംസകള്‍ സുഹൃത്തേ

  ReplyDelete
  Replies
  1. എന്നോടൊപ്പം നടന്നതിനു നന്ദി ഇനിയും ഇതുവഴി വരിക മയില്‍പീലി..

   Delete
 2. നൊമ്പരപ്പെടുത്തുന്ന മഴത്തുള്ളികൾ..

  ReplyDelete
  Replies
  1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിലും ഒരുപാട് സന്തോഷം വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു .

   Delete
 3. നന്നായി എഴുതി, തുടരുക പ്രിയാ

  ReplyDelete
  Replies
  1. നന്ദി ഷാജു വീണ്ടും വരിക ..

   Delete