2012, ജൂൺ 11

റെയില്‍വെ പ്ലാറ്റ്ഫോം



നേരം പുലരുന്നതിനു മുന്പേ മഴ പൊടിയാന്‍ തുടങ്ങി കൊഴിഞ്ഞു വീണ ഗുല്‍മോഹര്‍ പൂക്കള്‍ പ്ലാറ്റ്‌ ഫോമിനെ ആകെ ചെമ്പിപ്പിച്ചിരിക്കുന്നു .

പാതിയില്‍ പെയ്ത മഴയില്‍ നനഞു അശോക്കേട്ടന്‍ ഇരുട്ടു മാറാന്‍ കൊതിക്കുന്ന പ്ലാറ്റ്ഫോമിന്റെ അവസാന മൂലയില്‍ ഗ്രില്ലിനു ചാരി ചടഞ്ഞിരുന്നു റെയില്‍വേ സ്റ്റേഷന്‍ ഉണരുന്നേ ഉള്ളു. 

ഇടയ്ക്കിടയ്ക്ക് ഹോണ്‍ മുഴക്കി വരുന്ന വണ്ടി ഒരുപിടി വിരുന്നുകാരെ ഇറക്കി വിടുന്നു നനഞു വീണ ഗുല്‍മോഹര്‍  പൂക്കളെ ചവിട്ടിയരച്ചുകൊണ്ടവരങ്ങോ നടന്നു പോയി കൊണ്ടേയിരിക്കുന്നു ,സ്റ്റേഷന്‍ വീണ്ടും പല ഭാഷകളില്‍ പറഞ്ഞാലെത്തുന്ന വണ്ടികളിലെ വിരുന്നുകര്‍ക്കായി കാത്തിരിക്കുന്നു .
ഇടിവെട്ടി പെയ്യാന്‍ മടിക്കുന്ന മഴക്കാറിന്‍റെ പുറകില്‍ മറഞ്ഞ സൂര്യനു കുറുകെ  പുലര്‍കാലത്തില്‍ കുളിരുന്ന ഇരുമ്പുതൂണില്‍ കരിമ്പടം പുതച്ചു കണ്ണുമാത്രം പുറത്തിട്ടു തണുകുന്ന തറയിലേക്ക് പതിയെ ചെരിഞ്ഞു അശോക്കേട്ടന്‍ നീണ്ടു കിടക്കുന്ന പാളങ്ങള്‍ നോക്കി കാഴ്ചകള്‍ നോക്കി കണ്ടു.
അരണ്ടവെളിച്ചത്തില്‍ പുകമറയില്‍ സ്റ്റേഷന്‍ കുളിരുകയാണ് അവിടെയിവിടെങ്ങളില്‍ ബഞ്ചില്‍ ബാഗുമായി യാത്രക്കാര്‍ ചിലര്‍ കിടന്നുറങ്ങുന്നു ,ചിലര്‍ ഇരുന്നുറങ്ങുന്നു ,ചിലര്‍ എന്തോ ആകാംഷയില്‍ ,ചിലര്‍ ദുഃഖത്തില്‍,പത്രം വായന ,ചൂടുചായ ഊതി ഊതി കുടിക്കുന്നു ,എന്തെണെന്നറിയാത്ത മട്ടില്‍ തെക്കുവടക്കുപടിഞാറുകിഴക്ക് അലസമായും ഒരുപാടുപേര്‍.

കൌമാര ഹൃദയങ്ങള്‍ കെട്ടിപിടിക്കുന്നു ,പൊട്ടി പൊട്ടി ചിരിക്കുന്നു ഒരുവള്‍ തൂണിനു മറയില്‍ ഒരുത്തന്റെ നെറ്റിയില്‍ മുത്തം കൊടുക്കുന്നു ആഘോഷവും ദുഖവും ഓരോ രീതിയില്‍ നുരയ്‌കുന്നിവിടെ.

അപ്പുറത്തുനിന്നും ഇപ്പുറത്തെ പ്ലാറ്റ്ഫോമിലേക്ക്  പാളം ചാടികടകുന്നവര്‍ പാളം കടക്കുന്ന ഒരന്യസംസ്ഥാനക്കാരി പത്തിരിപതു വയസോ മറ്റോ കാണുന്ന ചെറിയ പെണ്‍കിടാവിന്റെ തലയില്‍ അവളെക്കാള്‍ വലിയ ഭാരം നെഞ്ചില്‍ തുണിയില്‍ കെട്ടി പൊതിഞ്ഞ കുഞ്ഞു ജീവനും, കണ്ണുനിറയുന്ന കാഴ്ചകള്‍ കാക്കിയിട്ടവര്‍ ടോര്‍ച്ചും ലാത്തിയും തലേകെട്ടുമായി ഓടിവരുന്നുട് .ഇന്നലെ പുറത്തിരുന്നു പോളിഷും ചെരുപ്പും കുത്തിയിരുന്നന്നെ വലിച്ചു പിടിച്ചു ജീപ്പില്‍ കയറ്റിയവര്‍ എനിക്ക് അന്നം തരുന്ന എന്റെ പണിസഞ്ചി കുറ്റികാട്ടിലെക്കെറിഞ്ഞവര്‍ ഭിക്ഷ കിട്ടിയ ജീവിതം പണിയെടുത്തു കൊണ്ടുപോകാന്‍ സമ്മതികാത്ത ചിലര്‍ .

അന്നിട്ട്‌ ഇരുട്ടിന്റെ മറയില്‍ അന്നത്തെ അന്നത്തിനു പണിയെടുകുന്നവരുടെ  പങ്കു വാങ്ങാന്‍ പോക്കറ്റടിക്കാരെയും,മല്ലികയും മുല്ലമുട്ടും വാടിയ മുടിയില്‍ തിരുകിയ രാത്രി സുന്ദരിമാരെയും,ഭിക്ഷക്കാരെയുംകാത്തു നില്‍കുന്ന ചിലര്‍. 

ഇടയ്ക്കിടെ കേള്‍ക്കുന്ന മധുരമായ സ്ത്രീ ശബ്ദം അറിയിപ്പുകള്‍ കൂടുതലും വൈകിവരുന്നവരെ പറ്റിയുള്ള വിവരങ്ങളാണ്‌ ഒരുപാടു ജീവിതകാഴ്ച്ചകള്‍ പുറത്താണെങ്കില്‍ ചാറ്റല്‍മഴയില്‍ ഉറക്കം നഷട്ടപെട്ടു മണ്ണില്‍വീഴുന്ന തുള്ളികളെ ദേഷ്യത്തോടെ നോക്കി നില്‍കുന്ന ഭിക്ഷക്കാര്‍ അതുപോലുമാറിയാതെ ഉറങ്ങുന്ന മറ്റുചിലര്‍ ,നാടറിയാത്ത നിയമങ്ങള്‍ ഇല്ലാത്ത പട്ടികള്‍ പ്ലാറ്റ്‌ഫോമിലെക്കും പുറത്തേക്കും തോന്നിയ പോലെ ഓടിനടകുന്നു കാക്കകള്‍ വിരുന്നുകാര്‍ക്കായി കരയുന്നു കോഴികള്‍ കൂവുന്നു അന്തവും കുന്തവുമില്ലാതെ നായകളും നാണത്തോടെ ഇടക്കിടെ പരിചയമില്ലാത്തവരെ കുരച്ചു കാണിക്കുന്നു .

അന്തരീക്ഷത്തില്‍ ദോശയുടെയും ,പൂരിയുടെയും ,മസാലയുടെയും മണം പരക്കാന്‍ തുടങ്ങിയിരിക്കുന്നു 
പാത്രങ്ങള്‍ തട്ടി മുട്ടുന്ന ശബ്തം .

"സ്റ്റേഷന്റെ അകത്തും പുറത്തുമായി ഒരുപാടു ജീവിതങ്ങള്‍, അരണ്ടവെളിച്ചത്തില്‍ പുകമറയില്‍ നീണ്ടു കിടക്കുന്ന പാളങ്ങള്‍ പോലെ".  

ഒരു നെടുവീര്‍പ്പിട്ടു അശോകേട്ടന്‍ കണ്ണുകള്‍തിരുമ്പി കൊണ്ടു ചമ്രം പടിഞ്ഞിരുന്നു കണ്ണടച്ചു ജഗതീശ്വരനെ പ്രാര്‍ത്ഥിച്ചു ഒരുകൈ കുത്തി പതിയെ എഴുനേറ്റു ചെറിയ പീടിക ലക്ഷ്യമാക്കി നടന്നു ഒരു കട്ടനും അകത്താക്കി കീശയില്‍ കൈയിട്ടു ഒന്നിന്റെ രണ്ടു നാണയവും രണ്ടിന്റെ ഒരു നാണയവും കൂട്ടി ഒരു മലയാള മനോരമയും വാങ്ങി നോക്കി കക്ഷത്തില്‍ വച്ചു കിഴക്കു സൂര്യനുദിക്കാന്‍ നില്‍കുന്ന വെള്ളമേഘങ്ങള്‍ നോക്കി ഗുല്‍മോഹര്‍ പൂക്കള്‍ വീണു ചെമ്പിച്ച പ്ലാറ്റ്ഫോമിലൂടെ നടന്നു. 

കുറച്ചു മാറി സ്റ്റേഷന്‍ കണ്ണില്‍ നിന്നും മറയാന്‍ മുന്പേ ഒന്നുതിരിഞ്ഞു നോക്കി അടുത്ത വണ്ടി വരുന്നതും നോക്കി തല ഉയര്‍ത്തി നില്‍കുന്നു റെയില്‍വെ സ്റ്റേഷന്‍ ഒരു വിശാല ഹൃദയമുള്ള മനുഷ്യനെ പോലെ ശുഭാപ്തിവിശ്വാസമുള്ള ജീവനെ പോലെ റെയില്‍വെ സ്റ്റേഷനും കാത്തിരിക്കുന്നു വരുന്ന വണ്ടികള്‍ക്കായി ജീവിതങ്ങള്‍ക്കായി .
അവിടേക്ക് ദിവസങ്ങളാകുന്ന കാലങ്ങളാകുന്ന പാളങ്ങളില്‍ കൂടി അലറി കൂവി വരുന്ന ട്രെയിനുകളാണ് ജീവിതങ്ങള്‍, കുറച്ചു സമയത്തേക്ക് മാത്രം എന്തിനോ വേണ്ടി ആര്‍ക്കോ വേണ്ടി അവ സ്റ്റേഷനെ പുല്‍ക്കി കിടക്കുന്നു  പിന്നിട് വീണ്ടും ജീവിത യാത്രകള്‍ തുടരുന്നു കാലങ്ങളാകുന്ന പാളങ്ങളില്‍ കൂടി ബാക്കിയാവുന്നത് വിജനമാവുന്നതു എകാന്തയിലേക്ക് നോക്കി നില്‍കുന്ന പാളങ്ങളും  വിശാലഹൃദയമുള്ള പ്ലാറ്റ്ഫോമും മാത്രം. 
പുറകില്‍ ചെറിയതോതില്‍ വെളിച്ചം താട്ടന്‍ തുടങ്ങിയിരിക്കുന്നു തോളുംകുലുക്കി തിരിഞ്ഞു അശോകേട്ടന്‍ പാളത്തിലേക്ക് ഇറങ്ങി മുന്നോട്ടു നടന്നു മനസ്സില്‍ പാളങ്ങലോടായി പിറുപിറുത്തു നമ്മളൊക്കെ ഒന്നാണ് മനുഷ്യനും നിങ്ങളൊക്കെ കണക്കാ ഓരോരോ യാത്രയില്‍  യാത്രക്കാര്‍ ഓരോ സമയത്ത് വരും അവരുടെ കാര്യം കഴിഞ്ഞു അങ്ങ്ട് പോകും പിന്നെ നമ്മളുമാത്രയി നമ്മടെ കാര്യായി നമ്മളൊക്കെ വെറും ദാ കാണ്പോലെത്തെ പ്ലാറ്റ്ഫോം ഒരു പാലം അങ്ങ്ട് മുട്ടികാനും ഇങ്ങ്ട് മുട്ടിക്കാനും , കടന്നുപോയവര്‍ ഈ  വഴി വീണ്ടും തിരിച്ചുവരവുണ്ടോയെന്നറിയില്ല ,പക്ഷെ മനുഷ്യനെ പോലെ ദെ റെയില്‍വെ സ്റ്റേഷനും പ്ലാറ്റ് ഫോമും കാത്തിരിക്കുന്നു വീണ്ടും വീണ്ടും സാക്ഷിയായി നിലകൊള്ളുന്ന വിദൂരതയിലേക്ക് നീണ്ടു കിടക്കുന്നു കാലമാകുന്ന പാളങ്ങള്‍ നെഞ്ചോട്‌ ചേര്‍ത്ത്  !!!
 (ഇത്രയും എഴുതാന്‍ പ്രേരിപ്പിച്ച അശോകേട്ടന്‍)



4 അഭിപ്രായങ്ങൾ:

  1. ഈ പോസ്റ്റ്‌ ഒന്ന് റീ എഡിറ്റ്‌ ചെയ്തു അക്ഷര തെറ്റുകള്‍ ഒഴിവാക്കി രണ്ടാമത് പോസ്റ്റ്‌ ചെയ്യൂ അനിയാ. എന്തെങ്കിലും വായിക്കാന്‍ അക്ഷര തെറ്റുകള്‍ അനുവദിക്കുന്നില്ല ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കാം വേണുവേട്ടാ.ഇനി നേര്‍വഴിക്ക് നടത്താന്‍ കൂടെ വേണം നടത്തം തുടങ്ങുന്നേ ഉള്ളു ഈ വഴിക്ക്

      ഇല്ലാതാക്കൂ
  2. ഇന്നു തന്നെ ഇതു വായിക്ക്കാന്‍ ഇടവന്നല്ലോ.....
    ജന്മദിനാശംസകള്‍ സുഹൃത്തേ.......

    സുന്ദരമായ എഴുത്ത്. ഈ ശക്തമായ മാനവികതയാണ് എഴുത്തുകാരന്‍ കൈമുതലായി സൂക്ഷിക്കേണ്ടത്.

    അക്ഷരത്തെറ്റു ശ്രദ്ധിക്കണം. കുത്തും കോമയും യഥാസ്ഥാനങ്ങളില്‍ ഇട്ടിരുന്നെന്കില്‍ ഇതിലും വായനാ സുഖം ലഭിച്ചേനേ......!!

    ആശംസകള്‍!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരുപാട് നന്ദി ,പിച്ചവച്ചു പഠികുന്നേയോള്ളൂ ഇനി അങ്ങോട്ട്‌ കൈത്താങ്ങായി വേണം തെറ്റുകള്‍ തിരുത്താന്‍ കഴിയുമെന്നു വിശ്വസിക്കുന്നു .

      ഇല്ലാതാക്കൂ