2012, ജൂൺ 26

ഇണ

                                                                    കവിത

എന്റെ രാത്രിയാത്രയിലെന്റെ മയക്കത്തില്‍ 
എന്റെ മടക്കത്തിലെന്റെ പുലരിയില്‍-
എന്നെയുറക്കിയ പാതിരാപാട്ടു നീ
ഞെട്ടിയുണര്‍ത്തിച്ച
വെള്ളിവെളിച്ചം നീ


ഗാഡ നിദ്രയില്‍ ,
കരയാന്‍ പഠിപ്പിച്ച
പറയാന്‍ പഠിപ്പിച്ച
പുണരാന്‍ പഠിപ്പിച്ച
പ്രണയ സ്വരൂപം നീ

പ്രഭാതത്തില്‍,പ്രതോഷത്തില്‍
പിരിയാന്‍ പഠിപ്പിച്ച
അകലാന്‍ പഠിപ്പിച്ച
അടുക്കാന്‍ കൊതിപ്പിച്ച -
കാമുകീ ദേഹി നീ

ഈ ജീവയാത്രയി-
ലെന്റെ പിറവി നീ 
യെന്റെ തണലു നീ
എന്റെ മരണം നീ
എന്തിനും സാക്ഷി നീ

ഘടികാര സൂചികള്‍ പതിവായി
തിരിയുന്നു പതറാതെ മറയുന്നു
പകലുകള്‍ മായുന്നു
രാത്രികള്‍ വിരുയുന്നു
ഋതുവായി കൊഴിയുന്ന നേരം 

പറയാതെ പോകുന്ന
പതിവായി പിരിയുന്ന പകലും.
നിശയില്‍ നിലാവിലെന്നെ-
തനിച്ചാക്കി കൂടെ
നടന്നോരെന്‍ നിഴലും

ഏകനായ്
നിദ്രാവിഹീനനായ്
പാതിയുറക്കത്തില്‍
പാതിരാകാറ്റിലൂടന്നു -പിന്നെയും
നിന്‍  വിരിമാറീലമരുന്ന നേരം

ഞാന്‍ തൊട്ട കുങ്കുമം
നിന്‍ സീമന്തരേഖയില്‍നിന്നാ-
വിയായ്‌ പോയ്‌ പോയ നേരം
എന്നെ  തഴൂകിതഴൂകി-യുറക്കിയ
നിന്നിലാണെന്നുമെന്നഭയം

നീ തന്നെയാണെന്റെ രാത്രി
  നീ തന്നെയാണെന്റെ പുലരി  
നീയെന്റെ ജീവന്‍  നീയെന്റെ  ഇണ, തലയിണ .

10 അഭിപ്രായങ്ങൾ:

  1. പ്രണയം പഠിപ്പിച്ച
    സ്നേഹം പഠിപ്പിച്ച
    വിരഹം പഠിപ്പിച്ച
    തീവ്രതയീ വരികള്‍
    ഗാഡ നിദ്രയില്‍ ,
    കരയാന്‍ പഠിപ്പിച്ച
    പറയാന്‍ പഠിപ്പിച്ച
    പുണരാന്‍ പഠിപ്പിച്ച
    പ്രണയ സ്വരൂപം നീ അക്ഷരതെറ്റുകള്‍ ഉണ്ട് ശ്രദ്ധിക്കണം കേട്ടോ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി മയില്‍പീലി ചിലതൊക്കെ ശീലമായി പോയി നന്ദി ഇനിയും വരിക ...

      ഇല്ലാതാക്കൂ
  2. നീ എന്റെ ഇണ തലയിണ .

    കൊള്ളാം
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനത്തിനും ഒരായിരം നന്ദി വീണ്ടും വരിക .

      ഇല്ലാതാക്കൂ
  3. ചില വരികൾ മനസ്സിലായില്ല. എങ്കിലും വായിക്കാൻ രസമുണ്ട്. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരായിരം നന്ദി ഇക്ക.തെറ്റുകള്‍ അടുത്ത വട്ടം തിരുത്താന്‍ ശ്രമിക്കും :)

      ഇല്ലാതാക്കൂ
  4. നല്ല ചേർച്ചയുള്ള വരികൾ,
    നിറയെ അക്ഷരതെറ്റുകളുണ്ട്... ശ്രദ്ധിക്കുമല്ലോ ?
    സ്വാരൂപം എന്നൊരു വാക്കുണ്ടോ ?സ്വൊരൂപം ആണോ ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അക്ഷരതെറ്റ് അതൊരു ഒഴിയാ ബാധയാണെനിക്ക് ശ്രദ്ധിക്കുന്നുണ്ട് മാറുമെന്ന് പ്രതീക്ഷിക്കുന്നു ,സ്വരൂപം (ഒരു രൂപം ,തനിനിറം) അതൊക്കെയാണ് ഉദേശിച്ചത് .ശരിയോ തെറ്റോ അത് ഞാനും അന്വേഷിക്കുന്നു
      നന്ദി വീണ്ടും വരിക :)

      ഇല്ലാതാക്കൂ
  5. സ്വരൂപം=സ്വഭാവം, ആകൃതി, സാമ്രാജ്യം, പ്രകൃതി എന്നൊക്കെയാണ് അര്‍ത്ഥം. വേറെയും അര്‍ഥങ്ങള്‍ കാണുമായിരിക്കാം. ഓര്‍മ്മയില്‍ ഇത്രയേ വരുന്നുള്ളു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി അജിത്തേട്ട..ഒരു ആകൃതി ,രൂപം അത്രമാത്രമേ ചിന്തിച്ചുള്ളൂ .

      ഇല്ലാതാക്കൂ