2012, ജൂലൈ 2

ലോകാവസാനം .

കവിത 
ഭൂമിയില്‍ വെടികൊണ്ട്  പുളയുന്നു മാനുഷ്യര്‍
മര്‍ത്യനെ മര്‍ത്യന്‍ വെട്ടിപൊളിക്കുന്നു -
കൊത്തിപറക്കുന്നു  ,കത്തികരിക്കുന്നു 
ശവതാളമാടുന്നു ,പൊട്ടിചിരിക്കുന്നു
നൃത്തം ചവിട്ടുന്നു

ഭൂമിതന്‍ മാറില്‍ രക്തം ചിതറുന്നു
കെട്ടി കിടക്കുന്നു, ഗന്ധം പരക്കുന്നു
മര്‍ത്യന്‍ മര്‍ത്യനെ തല്ലുന്നു,കൊല്ലുന്നു
ഓടുന്ന വഴികളില്‍ പേവിഷം തുപ്പുന്നു-
വിഷവിത്തു പാകുന്നു

വിഷമൂര്‍ച്ഛയില്‍
കരയുന്നു ,കുതിരുന്നു ,എരിയുന്നു മനുഷ്യര്‍
എരിയുന്നു ഭൂമി ,ചുടലപറമ്പുപ്പോല്‍-
പുകയുന്നു പ്രകൃതി ,ഇരുളുന്നു ലോകം
മനുഷ്യന്റെ കാലം

ഉയരുന്നു ശബ്ദമൊരു- ശംഖു നാദം -
ഈ ലോകാവസാന വേണുനാദം.

7 അഭിപ്രായങ്ങൾ:

  1. വിഷമൂര്‍ച്ഛയില്‍
    കരയുന്നു ,കുതിരുന്നു ,എരിയുന്നു മനുഷ്യര്‍
    എരിയുന്നു ഭൂമി ,ചുടലപറമ്പുപ്പോല്‍-
    പുകയുന്നു പ്രകൃതി ,ഇരുളുന്നു ലോകം
    മനുഷ്യന്റെ കാലം

    നല്ല വരികൾ കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ ഒരു പൂർണ്ണതയിൽ എത്തുമായിരുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇനിയോരിക്കല്‍ ആവട്ടെ ആഞ്ഞുശ്രമിക്കാം ,നന്ദി അപ്പോള്‍ ഇനിയും വരിക . :)

      ഇല്ലാതാക്കൂ
  2. ഹേയ്..എന്നാലും അവസാനിക്കുകയൊന്നും വേണ്ടാ. ഈ മനോഹരതീരത്ത് തരുമോ ഇനിയൊരു.......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മനോഹരതീരത്ത് ഒരു ജന്മം കൂടി കിട്ടുക സന്തോഷമാണ് അത് .ഈ മനോഹരതീരം ആണെകില്‍ ഒന്നു ആലോചിച്ചു പോകും അജിത്തേട്ടാ വീണ്ടും വരിക അപ്പോള്‍ ..

      ഇല്ലാതാക്കൂ
  3. ഭൂമിയെ കുറിച്ചും , മനുഷ്യനെ കുറിച്ചും സദാ ചിന്തിച്ചു കൊണ്ടിരിക്കുന്ന ഒരു ഭ്രാന്തന്‍റെ വെറും പുലമ്പലുകള്‍ മാത്രമായി ഇന്നത്തെ സമൂഹം കണ്ടേക്കാവുന്ന ഒരു നല്ല കവിത.

    വിഷയത്തില്‍പുതുമയില്ലെങ്കിലും ...വരികള്‍ എഴുതുന്നതില്‍ പുതുമ ഉണ്ട്..എല്ലാ തവണയും അനീഷിനു സംഭവിക്കുന്ന ഒരു പ്രശ്നം ഇവിടെയും സംഭവിച്ചില്ലേ എന്നൊരു തോന്നല്‍ ഉണ്ട്..ആകെ മൊത്തം ഒന്ന് കൂടി ക്രോഡീകരിച്ചു എഴുതാമായിരുന്നു..ആശയങ്ങള്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്നു.. അനീഷ്‌ ..വീണ്ടും എഡിറ്റ് ചെയ്യണമോ എന്ന് ആലോചിച്ചു നോക്കൂ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അക്ഷരങ്ങള്‍ കുറഞ്ഞതുകൊണ്ടാവും അത് ,പിന്നെ പറഞ്ഞത് ആലോചിക്കാം :)

      ഇല്ലാതാക്കൂ
  4. മനുഷ്യന്‍ വളരുന്നു മനുഷ്യത്യം മരിക്കുന്നു വരികള്‍ ഇഷ്ടമായി എഴുതുക മരിക്കും വരെ ആശംസകള്‍ നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    മറുപടിഇല്ലാതാക്കൂ