2012, സെപ്റ്റം 17

ഊര്‍ജ്ജസ്രോതസ്സുകള്‍ക്കു പിറകെ.



  

2012 International Year of Sustainable Energy for All  

ഐക്യ രാഷ്ട്ര സഭ സമ്മേളനത്തില്‍ ഉണ്ടായ തീരുമാനമാണ്  എല്ലാ രാജ്യങ്ങള്‍ക്കും  നൂതന സുസ്ഥിര ഊര്‍ജ്ജോത്പാദന സാങ്കേതികവിദ്യകള്‍ ലഭ്യമാക്കുക എന്നതാണ് അതിന്റെ പരമ പ്രധാന ലക്ഷ്യം.പാരമ്പര്യേതര ഊര്‍ജ്ജ  സ്രോതസ്സുകളുടെ ഉപഭോഗം അതായത് പ്രകൃതിയില്‍ നിന്നും കിട്ടുന്ന ഊര്‍ജ്ജ  സ്രോതസ്സുകളെ സംരക്ഷികുകയും അതു ആവശ്യാനുസരണം ഉപയോഗപെടുത്തുകയും പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഒരുപാടു കുറയ്ക്കകയും ഭൂമിയെ സംരക്ഷികുകയും ചെയുക.

ഊര്‍ജനിലയങ്ങളില്‍ നിന്നും പുറന്തള്ളുന്ന വാതകങ്ങള്‍, മാലിന്യങ്ങള്‍  വലിയതോതില്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ആഗോളതാപനത്തിന് ഇടയാക്കുകയും ചെയ്യുന്നുവെന്ന സാഹചര്യത്തില്‍ ഇങ്ങനെയൊരു തീരുമാനം വലിയ പ്രാധാന്യമര്‍ഹിക്കുന്നു .ഭൂമിയില്‍ ഊര്‍ജ്ജസ്രോതസ്സുകള്‍  രണ്ടു വിധമാണ് പാരമ്പര്യ
ഊര്‍ജ്ജസ്രോതസ്സുകളും പാരമ്പര്യേതരവും ചുരുക്കി പറഞ്ഞാല്‍ പുനര്‍സൃഷ്ടിക്കാന്‍ കഴിയാത്തവയും മറ്റൊന്ന്  പുനര്‍സൃഷ്ടിക്കാന്‍ കഴിയുന്നവയും. 
ഊര്‍ജ്ജത്തിന്റെ ആവശ്യകത കൂടിവരുന്നത് ലോകത്തെ വ്യാവസായിക വിപ്ലവത്തിന്റെ തുടക്കം മുതലാണ്‌.യന്ത്രങ്ങളുടെ വലിയ തോതിലുള്ള കടന്നു വരവ് അതിനെല്ലാം കാരണമായി.

അന്നുമുതല്‍ ലോകരാജ്യങ്ങള്‍
ഊര്‍ജ്ജസ്രോതസ്സുകള്‍ തേടിയുള്ള പരീക്ഷണങ്ങളും ആരംഭിച്ചു പല രാജ്യങ്ങളും അവരുടെ രാജ്യത്ത് പാരമ്പര്യ ഊര്‍ജ്ജസ്രോതസ്സുകള്‍ കണ്ടെത്തുകയും പെട്രോള്‍ ,ഡീസല്‍ ,മണ്ണെണ്ണ,എണ്ണ, കല്‍ക്കരി തുടങ്ങി അങ്ങനെ  പുനര്‍സൃഷ്ടിക്കാന്‍ കഴിയാത്ത ഊര്‍ജ്ജസ്രോതസ്സുകള്‍ ഖനനത്തിലൂടെ ഉപയോഗിക്കാന്‍ കഴിയുന്ന വിധം മാറ്റുകയും ചെയ്തു. ആവശ്യത്തിനു  എടുത്തശേഷം ആവശ്യക്കാര്‍ക്ക് കൊടുക്കുകവഴി ആ രാജ്യങ്ങള്‍ ലോകത്തെ തന്നെ വലിയ സാമ്പത്തികശക്തിയാവുകയും ചെയ്തു, ഊര്‍ജ്ജസ്രോതസ്സുകള്‍ ഇല്ലാത്ത രാജ്യങ്ങള്‍ പെട്രോള്‍ ,ഡീസല്‍ ,മണ്ണെണ്ണ,എണ്ണ തുടങ്ങിയവക്ക് വേണ്ടി അതുള്ള  രാജ്യങ്ങളുമായി കരാറുകളില്‍ ഏര്‍പ്പെട്ടു.കയറ്റുമതി ഇറക്കുമതി തുടങ്ങിയ പല രാജ്യങ്ങളുടെയും  സാമ്പത്തികനില മെച്ചപെടുത്തി.

ലോകത്തിന്റെ ആധുനികമായ മാറ്റങ്ങള്‍ക്കു ഊര്‍ജ്ജത്തിന്റെ ആവശ്യകത കൂടിയതോടെ.ആവശ്യക്കാര്‍ കൂടി പല പല തര്‍ക്കങ്ങളും യുദ്ധങ്ങള്‍ പോലും അതിനുവേണ്ടി ഉണ്ടായി.ആവശ്യക്കാര്‍ കൂടിയതോടെ
ഊര്‍ജ്ജത്തിന്റെ ലഭ്യതയും കൂട്ടേണ്ടി  വന്നു. അതു കൂടുംതോറും തങ്ങളുടെ ഊര്‍ജ്ജത്തിന്റെ കലവറ വരും കാലത്ത് ശൂന്യമാവുന്നത് മനസില്‍ കണ്ടു ഊര്‍ജ്ജത്തിന്റെ കയറ്റുമതി പല രാജ്യങ്ങളും വെട്ടികുറച്ചു നിര്‍ത്തലാക്കി തങ്ങള്‍ക്ക് മാത്രമെന്ന തീരുമാനത്തില്‍ എത്തി അതോടെ ഊര്‍ജ്ജ പ്രതിസന്ധിയായി അതു തരണം ചെയ്യാന്‍ പുതിയ കണ്ടുപിടത്തങ്ങള്‍ നടന്നു.

അതില്‍ പ്രധാനപെട്ടവയായിരുന്നു പ്രക്രതിയില്‍ നിന്നുമുള്ള പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ ഉപയോഗപെടുത്താന്‍ തുടങ്ങിയത് അതുവഴി  പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഒരുപാടു കുറയ്ക്കാനും ഇതുവഴി സാധിച്ചു പ്രകൃതിയില്‍ തന്നെ വീണ്ടും വീണ്ടും ഉണ്ടായികൊണ്ടിരികുന്ന ഈ ഊര്‍ജ്ജസ്രോതസ്സുകളാണ് സൗരോര്‍ജ്ജം. ജലോര്‍ജ്ജം,സമുദ്രോര്‍ജ്ജം കാറ്റില്‍ നിന്നുമുള്ള  ഊര്‍ജ്ജം അങ്ങനെ  പ്രകൃതിയെ പല രീതിയിലും  പ്രയോജനപ്പെടുതാന്‍ തുടങ്ങി അതൊരു പുതിയ കാല്‍വപ്പായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങില്‍ ഒന്നായിരുന്നു ആണവോര്‍ജ്ജത്തിന്റെ കണ്ടുപിടിത്തം  പ്രകൃതിവാതകങ്ങളെ  നിയന്ത്രണവിധേയവും സുരക്ഷിതവുമായ രീതിയില്‍ അണുവിഘടനം നടത്തിയാണ്  ആണവോര്‍ജ്ജം ഉത്പാദിപ്പിക്കുന്നത്  .ഇന്നു ലോകത്തിന്റെ ഭൂരിഭാഗം പ്രകാശിക്കുന്നതു ആണവോര്‍ജ്ജമൂലമാണ്.
എന്നാല്‍ ആണവോര്‍ജ്ജത്തിന്റെ  കണ്ടുപിടിത്തം  തന്നെ ആദ്യമായി ഉപയോഗിക്കുന്നത്  തിന്മക്കു വേണ്ടിയായിരുന്നു ഈ രാസവിദ്യ ഉപയോഗിച്ച് രണ്ടാം ലോകമഹായുദ്ധകാലത്ത്  അമേരിക്ക ജപ്പാനിലെ ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആണവസ്ഫോടനം നടത്തി. അന്നും ഇന്നും ലോകം കണ്ട ഏറ്റവും വലിയ ദുരന്തമായതു മാറി. ആണവോര്‍ജ്ജത്തിന്റെ മറ്റൊരു മുഖം ലോകം കണ്ടത് അന്നാണ് അതിനുശേഷം ഇത്തരം സംഭവങ്ങള്‍ ഇല്ലാതിരിക്കാനും ആണവോര്‍ജം മാനവരാശിക്ക് തന്നെ ഉപയോഗപ്രഥമാകുന്ന രീതിയില്‍ ഉപയോഗിക്കാനും
തീരുമാനിച്ചു  ആണവോര്‍ജോല്‍ല്പാദനത്തിനായി ധാരാളം ന്യൂക്ലിയര്‍ നിലയങ്ങള്‍,ആണവോര്‍ജ പ്രവര്‍ത്തങ്ങള്‍  ലോകത്തെ പല രാജ്യങ്ങളിലും തുടങ്ങിവച്ചു.

അതിനു പിന്നിലെ രഹസ്യ അജണ്ടകള്‍ പലതായിരുന്നു  ആണവോര്‍ജ ഉത്പാദനത്തിനു പിന്നില്‍ ആണവായുധങ്ങള്‍ ഉണ്ടാക്കപെട്ടു അതുവഴി പല രാജ്യങ്ങളും സാമ്പത്തികശക്തിയായി.ഊര്‍ജ്ജത്തിന്റെ ആവശ്യഗത കൂടി കൂടി വന്നതോടെ  ആണവോര്‍ജം എന്നത്  അത്യാവശ്യമായിമാറി അതുവഴി ലഭിക്കുന്ന സാമ്പത്തിക ലാഭവും ആണവോര്‍ജത്തെ കൂടുതല്‍  സ്വീകാര്യമാക്കി പക്ഷെ  ദോഷമില്ലെന്നു പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും അതിന്റെ പുറകിലുള  പ്രത്യാഘാതങ്ങള്‍ പല രാജ്യങ്ങളും മനസിലാക്കിയതോടെ ആണവോര്‍ജ ഉത്പാദനം പതിയെ പതിയെ പലരും നിര്‍ത്തിവച്ചു എന്നാല്‍ അതിനെ സാമ്പത്തിക ശ്രോതസായി കണ്ടവര്‍ അതിപ്പോഴും തുടരുന്നു.

അതുകൊണ്ടുതന്നെ ഇന്നും മാനവരാശിയെ ഭയപെടുത്തുന്ന തരത്തില്‍ നടക്കുന്നത്  ആണവോര്‍ജ ഉത്പാദനമാണ്.ആണവോര്‍ജ ഉത്പാദനത്തിന്റെ സുരക്ഷയും ചെലവുപോലും മറ്റു  ഊര്‍ജ്ജസ്രോതസ്സുകേളേക്കാള്‍ കൂടുതല്‍ വരികയും ഗുണത്തെ അപേക്ഷിച്ചു മറ്റു  ഊര്‍ജ്ജസ്രോതസ്സുകേളേക്കാള്‍ ദോഷം മാത്രം പരിസ്ഥിതിക്കും മനുഷ്യനും  ചെയ്യുന്ന സാഹചര്യത്തില്‍ ആണവോര്‍ജ ഉത്പാദനത്തിന്റെ ഉപയോഗം കേവലം ഊര്‍ജ്ജഉത്പാദനത്തിനു മാത്രമല്ലന്ന ഐക്യ രാഷ്ട്ര സഭയുടെ കണ്ടെത്തതലാണ് ലോകരാഷ്ട്രങ്ങളില്‍  ആണവോര്‍ജ ഉത്പാദനം കുറയ്ക്കാനും അതിനു നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും കാരണമായത്  അത് പല രാജ്യങ്ങളും ആദ്യം എതിര്‍ത്തുവെങ്കിലും പിന്നീട് അനുസരിക്കുകയുണ്ടായി.

ഇന്ന് ലോകത്തു ആണവോര്‍ജ ഉത്പാദനം നടത്തുന്ന എല്ലാ രാജ്യങ്ങളും ആണവപദ്ധതിക്ക് തുടക്കം കുറിച്ചത് കേവലം ഒരു ലക്ഷ്യം മാത്രം വച്ചുകൊണ്ടല്ല രണ്ടു ലക്ഷ്യങ്ങളോടെയാണ്. വൈദ്യുതോര്‍ജോല്‍പാദനവും ആണവായുധനിര്‍മാണവും .രാജ്യങ്ങള്‍ തമ്മില്‍ കടുത്ത മല്‍സരങ്ങളും പ്രതിസന്ധികളും നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധതിനുവേണ്ടി എല്ലാ രാജ്യങ്ങളും ആണവായുധങ്ങള്‍ സൂക്ഷിക്കുന്നു.ആണവായുദ്ധങ്ങള്‍ സൂക്ഷികുന്നതുപോലും വളരെ സുരക്ഷയോടെ ചെയ്തിലെങ്കില്‍ ലോകം തന്നെ നശിച്ചു പോയേകാവുന്ന വരെ ദുരന്തം അതിനു പിന്നിലുണ്ട് അപ്പോള്‍ അതിന്റെ ഉല്പാദനത്തിന്റെ പിന്നിലെ ദോഷങ്ങള്‍ പ്രവചനാതീതമാണ്.

ആണവോര്‍ജമായിരുന്നാലും ആണവായുധമായിരുന്നാലും അതൊരിക്കലും മാനവരാശിക്ക് ദോഷമായ രീതിയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ചട്ടങ്ങള്‍ നിലനില്‍കുമ്പോള്‍ തന്നെ  പല രാജ്യങ്ങളില്‍ നടത്തിയ ആണവ പരീക്ഷണങ്ങളില്‍ ഉള്ളപെട്ട വസ്തുക്കള്‍ അവരുടെ  രാജ്യത്തെ ആണവ നിലയങ്ങളില്‍  ഉല്‍പാദിപ്പിച്ചതിനു  തെളിവുകളുണ്ട് .ഇന്ത്യ നടത്തിയ പൊഖ്റാന്‍ ആണവ പരീക്ഷണങ്ങളായ ഒന്നിലും രണ്ടിലും ഉപയോഗിച്ച പ്ളൂട്ടോണിയം ഇന്ത്യയുടെ ഭാഭ ആറ്റമിക് റിസര്‍ച്ച് സെന്‍ററില്‍ നിന്നാണ് ലഭിച്ചത്. യുറേനിയം -233 ഇന്ത്യയിലെ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറാണ് ഉല്‍പാദിപ്പിച്ചത് ഇതിനെല്ലാം തെളിവുകള്‍ ഉണ്ട് ഇതില്‍ നിന്നെന്നലാം വ്യക്തവുമാണ് ഒരു രാജ്യത്തിനു ഇന്നത്തെ അവസ്ഥയില്‍  ആണവനിലയം എന്തിനു ? ഒരു ആണവനിലയം അടച്ചുപൂട്ടിയാല്‍ പോലും  അതിന്റെ അണുവികിരണ ഭീഷണി നാല്‍പതിനായിരത്തോളം വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കും എന്നാണ് ശാസ്ത്രലോകം  പറയുന്നത് കൂടാതെ അതിന്റെ സുരക്ഷാ പാളിച്ചകള്‍ സംഭവിച്ചാല്‍ ഉള്ള ഭവിഷത്തുകള്‍  വേറെ അങ്ങനെയിരിക്കെ എന്തിനാണ് ലോകത്ത് ഇത്തരം പദ്ധതികള്‍
ആലോചിച്ചുകഴിഞ്ഞാല്‍ ആര്‍ക്കും മനസിലാകും ആണവശക്തി കളാവനുള്ള  മത്സരത്തിന്റെ അണിയറയിലെ  മുഖംമൂടി മാത്രമാണ് ആണവഊര്‍ജ്ജം.  

ആണവനിലയങ്ങള്‍  അടച്ചുപൂട്ടുന്നു.

ആണവനിലയങ്ങള്‍ അടച്ചുപൂട്ടി അതൊരു പ്രയോഗം മാത്രമാണെങ്കില്‍ കൂടി അടച്ചു പൂട്ടണം എന്ന തീരുമാനത്തിലേക്ക് എത്തിച്ച കാരണങ്ങള്‍ പരിശോധിച്ചാല്‍ പലതും വ്യക്തമാവും.കൃത്യമായി പറഞ്ഞാല്‍ തിരിച്ചടികള്‍ കിട്ടിയതുമുതല്‍ പല രാജ്യങ്ങളും സുരക്ഷ മുന്നില്‍ കണ്ടു ആണവനിലയങ്ങള്‍  അടച്ചുപൂട്ടാന്‍ തുടങ്ങി അതിനു പിന്നിലെ ചിന്ത ഒന്നുമാത്രമായിരുന്നു വലിയ   ആണവദുരന്തം ഒരിക്കലും തങ്ങള്‍ക്കു സംഭവിക്കാതിരികട്ടെ എന്നിരുന്നാലും അവര്‍   ആണവശക്തിയാണെന്നതും ആണവായുധങ്ങള്‍ സൂക്ഷികുന്നവരുമാനെന്നതുമാണ് നഗ്നസത്യം .

ആണവനിലയങ്ങളില്‍ എന്തെല്ലാം സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിച്ചാലും ഇന്നത്തെ സാഹചര്യത്തില്‍ ഭാവിയില്‍ രാജ്യസുരക്ഷക്ക് തന്നെ  അതു പര്യാപ്തമല്ലെന്ന തിരിച്ചറിവും വലിയ ആണവശക്തികളായ രാജ്യങ്ങള്‍ക്കുണ്ട് അതു കൂടാതെ ആണവ അവശിഷ്ടങ്ങള്‍ സംസ്കരിക്കാന്‍ പല സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിച്ചാലും അവശിഷ്ടങ്ങള്‍ അന്തരീക്ഷത്തിലൂടെയും ജലത്തിലൂടെയും വ്യാപിച്ചുകൊണ്ടേയിരിക്കുന്നു.പല രാജ്യത്തും ആണവനിലയങ്ങളള്‍ക്കടുത്ത് താമസിക്കുന്നവരില്‍ നടത്തിയ പഠനങ്ങളില്‍  നിന്നും പലരും അണുപ്രസരണം മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കു അടിമകളാനെന്നു കണ്ടെത്തിയട്ടുണ്ട്.റേഡിയേഷന്‍ മൂലം ശ്വാസകോശരോഗങ്ങള്‍ മുതല്‍ മാരകമായ കാന്‍സര്‍ വരെ ഇനിയും പേരുപോലും കണ്ടുപിടിക്കാന്‍ കഴിയാത്ത രോഗങ്ങള്‍  ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. ജനിച്ചുവീഴുന്നകുട്ടികള്‍ക്കുപോലും ജന്മനാ വൈകല്യങ്ങള്‍ കൂടാതെ ആണവനിലയങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും  പലവിധ മാരകരോഗങ്ങള്‍ക്കും അടിമകള്‍ ആണെന്ന് മാത്രമല്ല അതവരുടെ  രണ്ടും മൂന്നും പാരമ്പര്യം വരെ നീളുന്നു.

ലോകത്തിനു തന്നെ ദോഷമാവുന്ന ഇത്തരം പരീക്ഷണങ്ങള്‍ക്ക്‌  ചെറിയ ചെറിയ തിരിച്ചടികള്‍ ആദ്യമേ ലഭിച്ചു തുടങ്ങിയിരുന്നു എന്നാല്‍ പിന്നീട് ഉണ്ടായ വലിയ ദുരന്തങ്ങള്‍ ത്രീ മൈല്‍ അപകടം(1979), ചെര്‍ണോബില്‍ ആണവ ദുരന്തം (1986),തുടങ്ങി ഭോപ്പാല്‍ വിഷവാതക ദുരന്തം (1984)എല്ലാം ആണവ ദുരന്തങ്ങള്‍ ആയിരുന്നു. ഇന്നും ജനങ്ങള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നു ആണവനിലയദുരന്തങ്ങളിലെ ഏറ്റവും വലിയ ദുരന്തം നടന്നത് ഈ കഴിഞ്ഞ വര്‍ഷം 2011 ജപ്പാനിലെ ഫുകുഷിമ ദായ്ചി ദുരന്തം.ജപ്പാനില്‍ ഉണ്ടായ ഭൂചലനത്തിന്റയും തുടര്‍ന്നുണ്ടായ സൂനാമിയുടെയും ഫലമായി ഫുകുഷിമ ആണവനിലയത്തിലുണ്ടായ പൊട്ടിത്തെറിയുടെ പ്രത്യാഘാതങ്ങള്‍ 200 കിലോമീറ്റര്‍ അകലെയുള്ള ജപ്പാന്‍െറ തലസ്ഥാനമായ ടോക്യോ നഗരം വരെയുണ്ടാക്കിയ ദുരന്തമാണ് ഇതുവരെ ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ആണവനിലയദുരന്തം.

ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തിലുണ്ടായ പൊട്ടിത്തെറിയുടെ ഫലമായി അയഡിന്‍, സീസിയം തുടങ്ങി അണുവികിരണങ്ങള്‍ അന്തരീക്ഷത്തിലൂടെ ദൂരെ ആസ്ട്രേലിയ,കാനഡ തുടങ്ങിയ രാജ്യത്തെ തീരം വരെ എത്തുകയുണ്ടായി സുരക്ഷ പാളിച്ച സംഭവിച്ചാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതത്തിന്റെ വ്യാപ്തി ഇതില്‍ നിന്നെല്ലാം വ്യക്തമാണ്.

ഇനി എന്തെല്ലാം സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിച്ചാലും അവശിഷ്ടങ്ങള്‍, അണുവികിരണങ്ങള്‍ അന്തരീക്ഷത്തിലൂടെയും ജലത്തിലൂടെയും വ്യാപിച്ചുകൊണ്ടേയിരിക്കുമെന്നു ലോകം  ശരിക്കും തിരിച്ചറിയാന്‍ തുടങ്ങിയത്  അങനെ സംഭവിച്ചാല്‍ വന്നേക്കാവുന്ന ഭവിഷ്യത്തിന്റെ ആഴമറിഞ്ഞത്  ഫുകുഷിമ ദുരന്തം കൊണ്ടാണ് .അമേരിക്ക റേഡിയോ ആക്ടീവ്, ആണവ മാലിന്യങ്ങള്‍  ആണവമാലിന്യങ്ങള്‍ മറ്റുലോക രാജ്യത്തെ കടലില്‍ തള്ളാന്‍ നടത്തിയ നീക്കങ്ങള്‍ വന്‍ എതിര്‍പ്പുകള്‍ സൃഷ്ടിക്കുന്നതിനിടയില്‍  തങ്ങളുടെ അണ്ടര്‍ഗ്രൌണ്ട് മാലിന്യ നിക്ഷേപ കേന്ദ്രമായ നെവാദയിലെ യുക്കാ പര്‍വതത്തില്‍ നിക്ഷേപിക്കുന്നതിന് വേണ്ടി മാറ്റിവെക്കുമ്പോള്‍, യൂറോപ്പ് മാലിന്യം പുനരുപയോഗത്തിനായി യുകെയിലെ സ്റ്റെല്ലാഫീല്‍ഡിലേക്കോ ഫ്രാന്‍സിലെ ലാ ഹെയ്ഗിലേക്കോ അയക്കുകയാണ്. എന്നാല്‍ ഇന്ത്യപോലുള്ള രാജ്യത്തു അതിനിയും എന്തുചെയ്യണമെന്നറിയാതെ  ഇപ്പോഴും  പരീക്ഷണത്തിലാണ്.
 
ആണവ സുരക്ഷ ഉറപ്പുവരുത്തുന്നതിലെ ഒരു മുഖ്യ ഘടകം ആണവ, റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍ ശരിയായി കൈകാര്യം ചെയ്യുന്നതാണ്. ആണവ സുരക്ഷ ഉറപ്പുവരുത്തുന്നതു പരിഗണികുമ്പോള്‍  അവശിഷ്ടങ്ങളുടെ ഖനനം, ഉപയോഗം സമ്പുഷ്ടീകരണം,  എന്നീ എല്ലാ മേഖലയും സുരക്ഷിതമായിരിക്കണം കണക്കുകള്‍ പ്രകാരം ഒരു റിയാക്ടര്‍ പ്രതിവര്‍ഷം 20-30 ടണ്‍ ആണവാവശിഷ്ടങ്ങളാണ് പുറംതള്ളുന്നത് അതു പല രാജ്യങ്ങളും  നിക്ഷേപികുന്നത് കോണ്‍ക്രീറ്റ് ബ്ലോക്കുകളിലാക്കി കടലിലാണ് ഏകദേശം എല്ലാ രാജ്യത്തെയും ആണവനിലയങ്ങള്‍ സ്ഥിതിചെയുന്നത് തീരദേശത്താണ് കാരണം സുരക്ഷ തന്നെ ആണവ അവശിഷ്ടങ്ങള്‍പുറത്തു പോകുന്നത് അപകടമായതിനാല്‍ സാധരണ എല്ലായിടത്തും അവശിഷ്ടങ്ങള്‍ നേരിട്ട് ഭൂഗര്‍ഭ കുഴലുകള്‍ വഴി കടലിന്റെ അടിത്തട്ടില്‍  തള്ളുകയാണ് ചെയുന്നത് അല്ലെങ്കില്‍ മനുഷ്യന്‍ പെട്ടെന്ന് ചെന്നെത്തി പെടാത്ത സ്ഥലങ്ങില്‍  .കടലില്‍ തള്ളി കഴിഞ്ഞാല്‍  കടലിനു സംഭവിക്കുന്ന ദോഷങ്ങള്‍  മത്സ്യസമ്പത്തിനെയും ധാതുസമ്പത്തിനെയും ഒരേ പോലെ മലിനമാക്കും എന്നതാണ് അത് വളരെ പെട്ടെന്നല്ലെങ്കില്‍ കൂടി. 
അതു കടലിനെയും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കും  കടലിനെ ആശ്രയിച്ചു ഉപജീവനം നടത്തുന്നവരെ ബാധിക്കും.അതുകൊണ്ട് തന്നെ ഇത്തരം സംസ്കരണ രീതിപോലും പലയിടത്തും സുരക്ഷിതമല്ലെന്ന് പഠനങ്ങള്‍ പറയുന്നു. 

ഫുകുഷിമദുരന്തത്തെ തുടര്‍ന്ന്  ഊര്‍ജസ്രോതസായി ആണവോര്‍ജം ഉപയോഗിക്കാനുള്ള ഒരുപാട് പദ്ധതികളില്‍  നിന്നും ജപ്പാന്‍ പിന്‍വാങ്ങുകയും.പഴയതും പ്രവര്‍ത്തിക്കുന്നതുമായ ആണവനിലയങ്ങള്‍ അടച്ചു പൂട്ടുകയും ചെയ്തു .ആണവോര്‍ജ്ജത്തിന് പകരം പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ വികസിപ്പിക്കുന്നതില്‍ ജപ്പാന്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങുകയും ചെയ്തു. അനുഭവത്തില്‍ നിന്നും അവര്‍ പഠിച്ച പാഠം അത് പല രാജ്യങ്ങളും പിന്തുടരുകയും ചെയ്തു ഫ്രാന്‍സിലും, ജര്‍മ്മനിയിലും, സ്വിറ്റ്‌സര്‍ലണ്ടിലും ന്യൂക്ലിയര്‍ പ്ലാന്റുകള്‍ അടക്കുവാന്‍ തീരുമാനമെടുത്തു കൂടുതലായി പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ ആശ്രയിക്കാന്‍ തീരുമാനിച്ചു.എന്നിരുന്നാലും പൂര്‍ണ്ണമായ പിന്മാറാന്‍ തയ്യാറല്ല എന്തുകൊണ്ടെന്നാല്‍ അതിനു പിന്നിലെ രഹസ്യം ഇന്ന് പരസ്യമാണ്.
 
ഫുകുഷിമദുരന്തത്തിനു ശേഷം നടന്ന  ഐക്യ രാഷ്ട്ര സഭ സമ്മേളനത്തില്‍ മാനവസുരക്ഷയും പരിസ്ഥിതി സുരക്ഷയും കണക്കിലെടുത്തു എല്ലാ രാജ്യങ്ങളും ആണവോര്‍ജ ഉത്പാദനം കുറയ്ക്കാനും പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ ഇരട്ടിപിക്കാനും  ധാരണയായി. അതിന്റെ അടിസ്ഥാനത്തിലാണ്  International Year of Sustainable Energy for All എന്ന ആശയം രൂപം കൊണ്ടത് അത് പ്രാവര്‍ത്തികമാകേണ്ടത് ലോകരാജ്യങ്ങള്‍ ആണ്.
  
ഇന്ത്യയില്‍ ആണവനിലയം എന്തിനു ?

പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ ഇരട്ടിപ്പിക്കാന്‍ ലോകരാജ്യങ്ങളില്‍ ശ്രമം നടകുമ്പോള്‍ എന്തിനു ഇന്ത്യ പുതിയ ആണവനിലയം തുടങ്ങുന്നു അതൊരു ചോദ്യമാണ് .ഇവിടെ എന്നും ഉദിച്ചു അസ്തമികുന്ന സൂര്യനുണ്ട് ,എന്നും അലയടിക്കുന്ന തിരകളുള്ള കടലുണ്ട്,വീശുന്ന കാറ്റുണ്ട്,ഒഴുകുന്ന പുഴകളുണ്ട് മറ്റുള്ള രാജ്യത്തെക്കാള്‍ കൂടുതല്‍ പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ ഇന്ത്യയില്‍ ഉള്ളപ്പോള്‍ അതിനെ ആശ്രയിക്കാതെ ഇന്ത്യ പുതിയ ആണവനിലയങ്ങള്‍ തുടങ്ങുന്നു. മുന്‍പേ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണെങ്കില്‍ കൂടി മാറി ചിന്തികേണ്ട സ്ഥിതിയാണ് ഇന്ത്യയുടെ കാര്യത്തില്‍ കാരണം സുരക്ഷ തന്നെ

ആണവശക്തിയായി മാറിയ പല രാജ്യങ്ങളും തങ്ങളുടെ പ്രവര്‍ത്തിക്കുന്ന റിയാക്ടറുകള്‍ എങനെ പ്രവര്‍ത്തനരഹിതമാക്കാമെന്നും  കാലാവധി കഴിഞ്ഞ ആണവറിയാക്ടറുകള്‍ പോലും എങ്ങനെ സുരക്ഷിതമായി അടച്ചുപൂട്ടണമെന്നറിയാതെ  വിഷമിക്കുന്ന ഘട്ടത്തില്‍ ഇന്ത്യയില്‍ ആണവ നിലയം വരുന്നു വികസിതരാജ്യങ്ങള്‍ക്ക് വളരെ വേഗത്തില്‍ പുതിയ പുതിയ  ഊര്‍ജ്ജ ഉത്പാദനത്തിനു  കഴിയുമെന്നും എന്നാല്‍  ഇന്ത്യപോലെ ഒരു രാജ്യത്തിനു അതപ്രാപ്യമാണെന്നുമുള്ള കണ്ടെതാലാണ് കൂടംകുളത്ത് ആണവനിലയം ഇനി എന്തായാലും വേണമെന്നു പറയുന്നവര്‍ ഉന്നയികുന്നത് ഇപ്പോള്‍ തന്നെ കോടി കണക്കിനു രൂപചെലവാക്കി നിര്‍മിച്ച ആണവനിലയം അടച്ചുപൂട്ടാന്‍ സാധിക്കില്ലെന്നു സര്‍ക്കാര്‍ തറപ്പിച്ചു പറയുമ്പോള്‍ ഇന്ത്യക്ക് എന്തിനു ഈ ആണവനിലയം?

കൂടങ്കുളം നിലയത്തില്‍ നിന്ന് ആയിരം മെഗാവാട്ട് വൈദ്യുതി തമിഴ്നാടിന് നല്‍കാമെന്ന് സര്‍ക്കാര്‍ പറഞ്ഞതായി രേഖകളുണ്ട് എന്നാല്‍ തമിഴ്നാട്ടില്‍ ആറായിരത്തോളം മെഗാവാട്ട് ഊര്‍ജം കാറ്റില്‍നിന്നു മാത്രം ഉല്‍പാദിപ്പിക്കുന്നുണ്ട്  രാജ്യത്താകമാനം ഉല്‍പാദിപ്പിക്കുന്ന ആണവ വൈദ്യുതിയെക്കാള്‍ ഇരട്ടി  തമിഴ്നാട് മാത്രം പാരമ്പര്യേതരമായ മാര്‍ഗങ്ങളിലൂടെ ഉല്‍പാദിപ്പിക്കുന്നുവെന്നറിയുമ്പോള്‍ എന്തിനു തമിഴ്നാട്ടില്‍ എന്നല്ല എന്തിനു  ഇന്ത്യയില്‍ എങ്ങനെ ഒരു ആണവനിലയം എന്നു ചോദിച്ചുപോകും.

ആണവകരാര്‍ ഉടമ്പടി ഒപ്പ് വെയ്ക്കുന്നത് 1997ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ദേവഗൗഡയും റഷ്യന്‍ പ്രസിഡണ്ട്‌ ബോറിസും ചേര്‍ന്നാണ്. തുടര്‍ന്ന് 1998ല്‍ മസാചൂസറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നിയോഗിച്ച വിദഗ്ധ സമിതി നടത്തിയ പഠനത്തിലെ റിപ്പോര്‍ട്ട് പ്രകാരം ആണവനിലയങ്ങളില്‍ ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ 5.232 കോടി രൂപ ചെലവാകുന്നു എന്നാണ് എന്നാല്‍ താപനിലയത്തിനു ചെലവാകുന്ന തുക 3.75 കോടി രൂപ മാത്രമാണ്. അപ്പോള്‍ തന്നെ വ്യക്തമാണ് ഇന്ത്യയെ  സംബന്ധിച്ചു ആണവോര്‍ജം ചെലവേറിയതാണ് കൂടാതെ ഇന്ത്യയിലെ ആണവനിലയങ്ങള്‍ വഴി ഉല്‍പാദിപ്പിക്കുന്ന വൈദ്യുതോര്‍ജവും തുച്ഛമാണ്. ആകെ ആവശ്യകതയുടെ 2.6 ശതമാനം മാത്രമാണ് ഇന്ത്യയിലെ ആണവനിലയങ്ങളുടെ സംഭാവന അങ്ങനെയുള്ള സാഹചര്യത്തില്‍ എന്തിനു ആണവനിലയം എന്ന ചോദ്യത്തിന് പ്രസക്തിഏറുന്നു .

അവിടെയാണ് ഇന്ത്യയിലും ആണവപദ്ധതിക്ക് തുടക്കം കുറിച്ചത് കേവലം ഒരു ലക്ഷ്യം മാത്രം വച്ചുകൊണ്ടാവില്ല രണ്ടു ലക്ഷ്യങ്ങളോടെയാണ് എന്ന നിഗമനത്തില്‍ എത്തുന്നത്‌  വൈദ്യുതോര്‍ജോല്‍പാദനവുംആണവായുധനിര്‍മാണവും.രാജ്യത്തിന്റെ പ്രതിരോധത്തിനുവേണ്ടി ഇപ്പോഴത്തെ  സാഹചര്യത്തില്‍ ഒരു രാജ്യത്തെ സംബന്ധിച്ച് അതൊരു അവിഭാജ്യഘടകമായി കാരണം അതിര്‍വരമ്പുകള്‍  ശക്തമായി മാറിയ ഇന്ന് അയല്‍ രാജ്യങ്ങളില്‍ നിന്നും  കൂടുതല്‍ ശക്തമായ ഭീഷണികള്‍ നേരിടുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിനു കൂടുതല്‍ കാര്യങ്ങള്‍ സ്വന്തമായിവികസിപ്പിച്ചെടുത്തെ മതിയാകൂ.ആണവായുധങ്ങള്‍ മാനവരാശിക്ക് എന്നും  ഭീഷണിയാണ് അതുകൊണ്ടുതന്നെ ഇന്നുലോകത്തുള്ളതില്‍വച്ചേറ്റവും വലിയായുധം ആണവായുധം തന്നെ അതുള്ള രാജ്യങ്ങള്‍ കൂടുതല്‍ ശക്തമാവുമ്പോള്‍ അതിനു വേണ്ടിയും അതിന്റെ ഉത്പാദനത്തെ  തടയാന്‍ വേണ്ടിയും പല ഭാഗത്തുനിന്നും വിലക്കുകളും പ്രശ്നങ്ങളും ഉണ്ടാവാം എതിര്‍പ്പുകള്‍ മറ്റു രാജ്യത്തെ അദൃശ്യകരങ്ങളില്‍ നിന്നുവരെ ഉണ്ടാവാം കാരണം മറ്റു രാജ്യങ്ങളുടെ  പ്രതിരോധത്തിന്റെ ശക്തി കൂടുകയല്ലേ.അതുകൊണ്ട് കൂടിയാണ് രാജ്യസുരക്ഷയുടെ കാര്യങ്ങള്‍ കൂടി കണക്കിലെടുത്ത് പല രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും കൂടംകുളം  ആണവനിലയത്തെ  അനുകൂലിച്ചു നിലപാടെടുക്കുന്നത്.
 
പക്ഷെ സര്‍ക്കാര്‍ ആദ്യം നോക്കേണ്ടത് രാജ്യത്തെ  ജനങ്ങളെയാണ് അവരുടെ സുരക്ഷയാണ് അത് കഴിഞ്ഞാണ്  രാജ്യം കാരണം ജനങ്ങള്‍ ഇല്ലെങ്കില്‍ രാജ്യമില്ല. കൂടംകുളം ആണവനിലയത്തിന്റെ കാര്യത്തില്‍ മറ്റുള്ളവരുടെ  കടന്നുകയറ്റമെന്നു പറഞ്ഞു ആ പ്രശ്നം  തള്ളികളയാതെ രാജ്യത്തെ ജനങ്ങളെയും പരിസ്ഥിതിയെയും സര്‍ക്കാര്‍ ആദ്യം മനസിലാക്കണം.എന്തുകൊണ്ട് ജനം ഇത് സ്വീകരികുന്നില്ല അവര്‍ക്ക് പ്രതിരോധസിദ്ധാന്തത്തിന്റെ അന്തിമ റിപ്പോര്‍ട്ടുകള്‍ വേണ്ട തങ്ങളുടെ ജീവനു വരെ പാരമ്പര്യത്തിനുവരെ ഭീഷണിയാകാവുന്ന ഈ ആണവോര്‍ജ പദ്ധതി നല്‍കുന്ന  സുരക്ഷഭീഷണി .സര്‍ക്കാര്‍ ഈ ആണവ നിലയത്തിനു എത്രയൊക്കെ സുരക്ഷയുണ്ടെന്നു പറഞ്ഞാലും അതു ജനത്തിനു മനസിലാകില്ല കാരണം ജപ്പാന്‍ എന്ന സാങ്കേതികരുടെ നാട്ടില്‍ വരെ എങനെ ഒരു ദുരന്തം സംഭവിച്ചിരിക്കുന്നതു കൊണ്ടുമാത്രമല്ല   ഇന്ത്യയിലെ കഴിഞ്ഞ കാല അനുഭവങ്ങള്‍ കൊണ്ടുതന്നെ.

ലോകം ഇങ്ങനെ ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ഇന്ത്യയില്‍ എങ്ങനെ ഒരു ആണവനിലയം എന്തിനു ? എന്ത് കൊണ്ട് അതെല്ലാവരും എതിര്‍ക്കുന്നു അതിനുള്ള ഉത്തരങ്ങള്‍ ഇന്ത്യയില്‍ തന്നെയുണ്ട് ഇന്ത്യക്കാരനു ചുറ്റും.ഫുകുഷിമദുരന്തം പോലെ ഒന്ന് ഇന്ത്യയില്‍ സംഭവിച്ചിട്ടില്ല എന്നാല്‍ അങ്ങനെ സംഭവിച്ചാല്‍ അത് ഇന്ത്യക്ക് താങ്ങനും സാധിക്കില്ല അത്തരം അപകടസാധ്യതകള്‍ ഇന്ത്യയില്‍ ഇന്നത്തെ സാഹചര്യമനുസരിച്ചു കൂടുതലുമാണ്. ഫുകുഷിമദുരന്തത്തെ തുടര്‍ന്ന് ഇന്ത്യയിലും അത്തരം അപകടങ്ങള്‍ ഉണ്ടായേക്കാമെന്ന്‌ സര്‍ക്കാരിന്‌ സിഎജി മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്. കാരണം പലതാണ് കാലപഴക്കം വന്ന ആണവനിലയങ്ങള്‍,സുരക്ഷ ഭീഷണി കൂടാതെ പ്രകൃതി ദുരന്തങ്ങള്‍ മാത്രമല്ല ഇന്ന് ഇന്ത്യയുടെ തീരപ്രദേശത്തു കൂടി കൂടി വരുന്ന തീവ്രവാദ പ്രവര്‍ത്തങ്ങള്‍ പോലും ഇത്തരം ആണവനിലങ്ങള്‍ക്ക് ഭീഷണിയാണ്.

ഇന്ത്യ കണ്ട വിഷവാതക ദുരന്തമാണ് ഭോപ്പാല്‍ ദുരന്തം രാജ്യത്തിനു അതിന്നും മായത്തൊരു ദുരന്ത ഓര്‍മയാണ്.  ഇന്ത്യയില്‍ തന്നെ ആണവനിലയങ്ങളള്‍ക്കടുത്ത് താമസിക്കുന്നവരില്‍ നടത്തിയ പഠനങ്ങളില്‍ നിന്നും വെളിപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ .ഇന്ത്യന്‍ ആണവനിലയങ്ങളിലെ ഇപ്പോഴത്തെ സുരക്ഷകളില്‍ കണ്ടെത്തിയ പിഴവുകള്‍  ഇന്ത്യയിലെ ആണവ നിലയങ്ങളില്‍ ഇതിനകം തന്നെ റിപ്പോര്‍ട്ട്‌ ചെയ്ത ചെറുതും വലുതുമായ മുന്നൂറോളം അപകടങ്ങള്‍ . വികിരണവിഷം കലര്‍ന്ന ജലം പലതവണയായി താരാപ്പൂര്‍ റിയാക്ടറില്‍ നിന്ന് പൊട്ടിയൊലിച്ച സംഭവങ്ങള്‍  ആണവനിലയത്തിലെ ജീവനക്കാര്‍ അമിതമായ അളവില്‍ റേഡിയേഷനു വിധേയരായതിനാല്‍ മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുവെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ആണവനിലയങ്ങളുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന 130 കാര്യങ്ങള്‍ കൂടംകുളം ആണവനിലയത്തിനെതിരെ പൊതുജനപ്രക്ഷോഭം തുടങ്ങിയ സാഹചര്യത്തില്‍ ആറ്റമിക് എനര്‍ജി റെഗുലേറ്ററി കമീഷന്‍ മുന്‍ ചെയര്‍മാന്‍ വെളിപെടുതുകയുണ്ടായി.എല്ലാം കൂടി ചേര്‍ത്തു വായികുമ്പോള്‍ ഇങ്ങനെ ഒരു പദ്ധതി നമുക്കുവേണ്ടന്നെ ഓരോ ഇന്ത്യക്കാരനും ഒറ്റ സ്വരത്തില്‍ പറയു.

കൂടംകുളത്തെ ആണവനിലയം ഇന്ന് ലോകത്തുള്ളത്തില്‍ വച്ചേറ്റവും സുരക്ഷയുള്ളതാണെന്ന് സര്‍ക്കാരും റഷ്യയും അടിവരയിട്ട് പറയുന്നുവെങ്കില്‍ പോലും ആണവനിലയത്തെ കുറിച്ച് പഠനം നടത്തിയ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍  പല  സുരക്ഷാ മാനദണ്ടങ്ങള്‍ പോലും പാലിച്ചിട്ടില്ലയെന്നു വ്യക്തമാക്കുന്നു .ആണവനിലയത്തിന്റെ സുരക്ഷയുടെ കാര്യം രഹസ്യമാക്കിവയ്ക്കണമെന്നാലും  ആണവനിലയത്തിലെ സുരക്ഷയില്‍  പോലും അവ്യക്തത നിലനില്‍കുന്നു,അതിനു പോലും സര്‍ക്കാര്‍ ഉചിതമായ മറുപടികള്‍ പറയാത്ത സ്ഥതിയില്‍ ആണവ നിലയത്തിനെതിരെ സമരം ചെയ്യുന്നവരെ കുറ്റം പറഞ്ഞിട്ടോ അടിച്ചോതുക്കിയട്ടോ കാര്യമില്ല.
 
ഭൂകമ്പവും സുനാമിയും പോലെയുള്ള പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാനാകുമോ ഇന്നുള്ളതു മാത്രമല്ല  കടല്‍ വഴി വരുന്ന ഭീകരവിരുദ്ധപ്രവര്‍ത്തനങ്ങളും ഭീകരവാദവും തന്നെയാണ് ഇന്ത്യയെ സംബന്ധിച്ചു മറ്റൊരു മുഖ്യപ്രശ്നം കൂടാതെ 2004 ല്‍ സുമാത്രയില്‍ ഉണ്ടായ സുനാമിയുടെ ചെറിയൊരു വശം മാത്രമേ ഇന്ത്യയില്‍ എത്തിയുള്ളൂ എന്നാല്‍ അതിന്റെ കൊടും ഭീകരത വരെ നമ്മള്‍ കണ്ടതാണ് സുനാമി അന്ന്  ഇന്ത്യയില്‍ കൂടുതല്‍ നാശം വിതച്ചു തമിഴ്നാടാണ് അതില്‍ കൂടംകുളവും പെടുന്നു.ഇതില്‍ നിന്നും ഒന്ന് വ്യക്തമാണ് സുമാത്രയിലെയും  അടുത്തുള്ള തീരത്തെയും ഭൂകമ്പവും സുനാമികളും  കൂടംകുളം ആണവനിലയത്തിനു ഭീഷണിയാണ് അപ്പോള്‍ അങനെ വല്ലതും ആണവനിലയത്തിനു സംഭവിച്ചാല്‍ കിലോമീറ്ററുകളോളം പ്രത്യാഘാതങ്ങള്‍ ബാധിക്കും അതില്‍ കേരളതീരവും മറ്റു സംസ്ഥാനങ്ങളും ഉള്‍പെടും എന്തായിരിക്കും  ഭവിഷ്യതെന്ന് പ്രവചിക്കാന്‍ പോലും കഴിയില്ല അത്തരമൊരു സാഹചര്യത്തില്‍ ഇന്ന് അവിടെത്തെ ഭൂപ്രകൃതിയെ കുറിച്ച് മാത്രം പഠനം നടത്തി വ്യക്തമായ ഉറച്ച സുരക്ഷ ഉറപ്പുകൊടുകുന്നത് പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിയില്ല  കാരണം സുമാത്രയിലും ജപ്പാനിലും അടികടി ഭൂകമ്പവും സുനാമിയും ഉണ്ടായികൊണ്ടിരിക്കുന്നു കൂടാതെ ആണവമാലിന്യങ്ങള്‍ സംസ്കരിക്കാന്‍ സുരക്ഷിതമായൊരു തീരുമാനം കൂടംകുളം ആണവനിലയത്തിനു വേണ്ടി എടുത്തിട്ടില്ല. കടലില്‍ തള്ളിയാല്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ വിദൂരമാണെന്നു പറയുമ്പോളും പ്രശ്‌നങ്ങള്‍ നിലനില്ക്കുകയാണ്  അമേരിക്ക ,ഫ്രാന്‍സ്  തുടങ്ങി രാജ്യങ്ങള്‍ അവലംബിക്കുന്ന രീതികള്‍ ഇന്ത്യക്ക് പിന്തുടാരനും കഴിയില്ല. കൂടംകുളം ആണവനിലയത്തിന്റെ കാര്യത്തില്‍ അങ്ങനെ എല്ലാ മേഖലയിലും അനിശ്ചിതത്വം നില്കുന്നു.

രാജ്യാന്തരതലത്തില്‍ ആണവ ക്ലബ്ബില്‍ ഇന്ത്യയുടെ സ്ഥാനം പിന്നിലാവാന്‍ കാരണം മറ്റുപല കാരണങ്ങള്‍ കൊണ്ട് കൂടിയാണെങ്കിലും കണ്ണില്‍ കാണുന്ന സത്യങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ക്കാവില്ല സര്‍ക്കാര്‍ തരുന്ന ഉറപ്പുകളും ഇന്ത്യയുടെ ആണവ രംഗത്തെ പരിചയകുറവും ഒരുപരിധിവരെ എല്ലാവര്‍ക്കും വ്യക്തമാണ്  അപാകതകള്‍ വെളിച്ചത്തു കൊണ്ടുവരുന്ന ചില പത്രവാര്‍ത്തകള്‍ കൂടി ഈ അടുത്ത് പ്രചരിക്കുകയുണ്ടായി അതിനു പിന്നിലും പല 
അദൃശ്യകരങ്ങള്‍ ഉണ്ടെങ്കില്‍ കൂടി ആ വാര്‍ത്തകളില്‍ സത്യമില്ലാതെ ഇല്ല  നാളുകള്‍ക്ക് മുന്‍പ് ഡല്‍ഹിയിലെ മായാപുരി മാര്‍ക്കറ്റിലെ ആക്രി കടയില്‍ റേഡിയോ ആക്ടീവ് വസ്തു (കൊബാള്‍ട്ട്-60) കണ്ടെത്തിയതും ഗാസിയാബാദില്‍ നിന്ന് ഇറാനിലേക്ക് കൊണ്ടുപോയ ഒരു കണ്ടെയിനറില്‍ ആക്രി സാധനങ്ങളുടെ കൂട്ടത്തില്‍ മിലിട്ടറി ഷെല്ലുകള്‍ ഒളിപ്പിച്ചുവെച്ചതു മെല്ലാം ഇന്ത്യയുടെ  ആണവരംഗത്തെ സുരക്ഷാ അപാകതകള്‍ക്ക്  ഉദാഹരണമാണ്.

ഇത്തരത്തില്‍ പലകാര്യങ്ങളും സത്യമാണെന്തിനു വ്യക്തമായ തെളിവുകളുണ്ട് അതിനു കാരണവും കണ്ടെത്തിയട്ടുണ്ട്  ഇന്‍ഡ്യയിലെ  റേഡിയോ ആക്ടീവ് വസ്തുക്കളുടെ നിയന്ത്രണം ആണവോര്‍ജ നിയന്ത്രണ ബോര്‍ഡിന്‍റെ (എഇആര്‍ബി) പരിധിയില്‍ വരുന്നതാണെങ്കിലും, റേഡിയോ ആക്ടീവ് വസ്തുക്കള്‍ ഉപയോഗിക്കുന്നവരെക്കുറിച്ചോ അവയുടെ നീക്കത്തെക്കുറിച്ചോ അറിയാന്‍  ഇന്നേ വരെ ഒരു  സംവിധാനവുമില്ലെന്ന് മാത്രമല്ല ഇന്ത്യയിലെ ഒരു മന്ത്രാലയത്തിന്‍റെയും ചട്ടങ്ങളില്‍ റേഡിയോ ആക്ടീവ് മാലിന്യത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍പോലുമില്ല.കൂടുതല്‍ സുരക്ഷയ്ക്ക് പലതും രഹസ്യമാക്കണമെങ്കിലും കൂടി വളരെ ശ്രദ്ധയോട് കൂടി കൈകാര്യം ചെയുന്ന  മേഖല ഇങ്ങനെ അലക്ഷ്യമായി കൈകാര്യം ചെയുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പറയുന്ന ഉറപ്പില്‍ എങ്ങനെ ജനങ്ങള്‍ ഇതിനു സമ്മതം മൂളും അതുകൊണ്ട് തന്നെ കൂടംകുളം വിഷയത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളികള്‍ നടത്താതെ കാര്യങ്ങള്‍ ജനത്തെ ബോധ്യപെടുത്താന്‍ ശ്രമിക്കുക്കയും വിശ്വാസം നേടിയെടുക്കേണ്ടതും അത്യാവശ്യമാണ് കൂടാതെ ഇന്‍ഡ്യയിലെ  റേഡിയോ ആക്ടീവ് വസ്തുക്കളുടെ നിര്‍മാണം,സുരക്ഷ തുടങ്ങിയവ നിയന്ത്രിക്കാന്‍ ശക്തവും സുതാര്യവുമായ സംവിധാനങ്ങള്‍ രൂപപെടുത്തണം അല്ലാതെ മുട്ടു ന്യായങ്ങള്‍ നിരത്തിയതു കൊണ്ട് ഇതു നടപ്പിലാവാന്‍ പോകുന്നില്ല .

ആണവനിലയങ്ങള്‍ മാരകമായ രീതിയില്‍  അണുപ്രസരണം നടത്തുകയും അത് പാരിസ്ഥിതിക പ്രശ്നങ്ങളും ആഗോളതാപനത്തിനു വഴിവയ്ക്കുകയും ചെയ്യുമ്പോള്‍ അതിനൊരു പരിഹാരം  താപനിലയങ്ങളും ജലവൈദ്യുതി നിലയങ്ങളും കാറ്റാടിയന്ത്രങ്ങളും തന്നെയാണ്  കൂടാതെ, ബയോഗ്യാസില്‍നിന്നും ഖരമാലിന്യത്തില്‍നിന്നും ഉല്‍പാദിപ്പിക്കാവുന്ന മെഗാവാട്ട് ശേഷികൂടി കണക്കിലെടുത്താല്‍ വൈദ്യുതി പ്രതിസന്ധി എന്നത് ഇന്ത്യയിലുണ്ടാവിലെന്നു പല റിപ്പോര്‍ട്ടുകളും പറയുന്നു അതിനും ചെറിയ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ കൂടി അതുപരിഹരിക്കാനും വേണ്ട നടപടി സ്വീകരിക്കണം.എന്ത് വികസനം ഉണ്ടായാലും അതിനെ തടയാന്‍ ആരെങ്കിലും ഉണ്ടാവുമെന്നല്ല എന്തുകൊണ്ട് തടയുന്നുവെന്നതാണ് സര്‍ക്കാര്‍ മനസില്ലാകേണ്ടത്‌
അല്ലെങ്കില്‍ തന്നെ എങനെ ഇന്ത്യയില്‍ ഊര്‍ജ്ജ പ്രതിസന്ധി ഉണ്ടായി ? 
ലോകത്തെ കല്‍ക്കരി നിക്ഷേപത്തിന്‍റെ ഏഴു ശതമാനത്തോളം  ഇന്ത്യയുടെയാണ് ഇന്ത്യയില്‍  വൈദ്യുതി ഉല്‍പാദനത്തിന്‍റെ പകുതിയും കല്‍ക്കരി അടിസ്ഥാനമാക്കിയ ഊര്‍ജനിലയങ്ങളില്‍ത്തന്നെയാണ് നടക്കുന്നതും അതുകൊണ്ട് തന്നെയാണ് ഈ അടുത്ത് കല്‍ക്കരി ഖനന വിവാദവും ഉണ്ടായത്. വികസനത്തിന്റെ മറവില്‍ നടക്കുന്ന പല കള്ളത്തരങ്ങള്‍ മാത്രമാണ് ഈ പ്രതിസന്ധിക്ക് കാരണം കേവലം രണ്ടര ശതമാനം വൈദ്യുതോര്‍ജം മാത്രം ഉല്‍പാദിപ്പിക്കാന്‍ 80,000 കോടി രൂപ ആണവനിലയങ്ങള്‍ക്കായി നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നിലെ ചേതോവികാരം എന്താണ് അത് വൈദ്യുതോര്‍ജത്തിനു മാത്രമായിരിക്കുമോ? സര്‍ക്കാര്‍ അതിനു വേണ്ടി അനുഭവിച്ച കഷ്ടപ്പാട് കാണിച്ച പ്രതിഭാസങ്ങള്‍ ഇന്നും ഇന്ത്യന്‍ പാര്‍ലിമെന്റ് സമ്മേളനചരിത്രത്തിലെ നിറമുള്ള ഓര്‍മയാണ്.
  
രാജ്യത്തു അഴിമതി കൂടിവരികയും ജനങ്ങള്‍ പട്ടിണിയില്‍ നിന്നും പട്ടിണിയിലേക്കു നീങ്ങി കൊണ്ടിരികുകയും ചെയുമ്പോള്‍ രാജ്യസുരക്ഷക്കെന്ന പേരില്‍ ബഡ്ജറ്റില്‍ പ്രതിരോധത്തിനും ഊര്‍ജ്ജത്തിനും മാത്രം പകുതിയില്‍ അധികവും തുക മാറ്റി വയ്കുന്നത് എന്തിനാണ് ,കല്‍ക്കരി വിവാദം ,ബോഫോഴ്സ് അങനെ ഓരോ അഴിമതികള്‍ നടത്താനോ അല്ലെങ്കില്‍ സുരക്ഷാക്രമീകരണങ്ങള്‍ക്ക്  ആയതിനാല്‍ ആരും അതിനെ കുറിച്ച് അന്വേഷണം നടത്തില്ലെന്ന ധൈര്യമോ ? രാജ്യത്തെ കട്ടുമുടിക്കാന്‍ വേണ്ടി മാത്രമാണോ ഇത്തരം പ്രവര്‍ത്തികള്‍. ഇന്ത്യ ആണവശക്തി ആവുന്നതു നല്ലതു തന്നെ അത് വഴി ഇന്ത്യക്കു ഒരുപാട് നേട്ടങ്ങള്‍ ഉണ്ട് അതുപക്ഷേ ഇവിടത്തെ അനിശ്ചിതത്വം മാറ്റിയട്ടു പോരെ. ഇന്ത്യ എന്ന രാജ്യം ഇതുവഴി പല നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ ഭൂമിക്ക് നഷ്ടങ്ങള്‍ മാത്രമാണ്
അവിടെയാണ്  വീണ്ടും ഒരു ചോദ്യം ഉയരുന്നത് താപനിലയങ്ങളും ചെറുകിട ജലവൈദ്യുതിപദ്ധതികളും കൂടിച്ചേരുമ്പോള്‍ രാജ്യത്തിന്‍റെ വൈദ്യുതി പ്രതിസന്ധിക്കുതന്നെ പരിഹാരം കാണുന്നതിന് പര്യാപ്തമായ സ്ഥിതിക്ക്  പ്രതിസന്ധി എന്ന വാക്കിന് എന്തര്‍ത്ഥം എന്തിനു
മറ്റൊരു രാജ്യത്തിന്‍റെ സഹായത്തോടെ ഈ ആണവനിലയം ?

2011
  ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ സമാപിച്ച 194 രാജ്യങ്ങള്‍  പങ്കെടുത്ത അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടി ഹരിതഗൃഹവാതക ബഹിര്‍ഗമനം നിയന്ത്രിക്കാനുള്ള 2012 ല്‍ അവസാനിക്കുന്ന ക്വോട്ടോ ഉച്ചകോടി ഭൂമിയുടെ ഇപ്പോഴത്തെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ കണക്കിലെടുത്ത്  2017 വരെ തുടരാന്‍ തീരുമാനിച്ചു.ക്വോട്ടോ ഉടമ്പടിയില്‍ നിന്നും വിട്ടുനിന്ന അമേരിക്കയ്ക്കും ക്വോട്ടോ ഉടമ്പടിയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്ന ചൈന, ഇന്ത്യ തുടങ്ങി രാജ്യങ്ങള്‍ക്കും  പുതിയ ഉടമ്പടികള്‍  പ്രകാരം പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ സമയബന്ധിതമായി വികസിപ്പിക്കുന്നതിനും ഊര്‍ജ്ജോല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും നിര്‍ബന്ധിതരാണ് കാരണം ഈ ഭൂമി വരും തലമുറകള്‍ക്ക് കൂടി വേണ്ടപ്പെട്ടതാണ്.
 
രാജ്യത്തിന്‍റെയും ജനത്തിന്‍റെയും സുരക്ഷയെക്കാള്‍  പ്രാധാന്യമര്‍ഹികുന്നു നമ്മുടെ ഭൂമിയുടെ പരിസ്ഥിതിയുടെ സുരക്ഷ അതു നമ്മള്‍ ഓരോരുത്തരുടെയും കടമയാണ് അതിനു പരിഹാരം പ്രകൃതിയെ വലിയതോതില്‍ മലിനമാക്കാതെയിരിക്കുക.അതിനായി
പ്രകൃതിക്ക് ദോഷമാകുന്നവയെ ഉപേക്ഷിക്കാം പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ കണ്ടെത്തുകയും അവ പരാമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യാം അങ്ങനെ പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ഒരു പുത്തന്‍ ഊര്‍ജ്ജ സംസ്‌കാരവും ഉയര്‍ന്നു വരട്ടെ...

കടപ്പാട് : ഈ അടുത്തിടെ വായിച്ച പത്രവാര്‍ത്തകള്‍ പല പല ലേഖനങ്ങള്‍. അതില്‍ 
നിന്നുമുള്ളതും എന്റേതുമായ അറിവുകള്‍, ചിത്രം -ഗൂഗിള്‍, പിന്നെ രണ്ടു ദിവസമായി പണിയൊന്നും തരാതിരുന്ന ബോസ്സ്.



16 അഭിപ്രായങ്ങൾ:

  1. വളരെ വിശദമായി പഠനം നടത്തി തയ്യാറാക്കിയ ലേഖനത്തിന് ആദ്യമേ അഭിനന്ദനങ്ങള്‍ .. എഴുതിയ കാര്യങ്ങള്‍ ഒക്കെ പ്രസക്തം.. ഈ വിഷയത്തെ കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ ഉള്‍ക്കൊള്ളിക്കുന്നു ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആദ്യത്തെ ഈ വരവിനും അഭിപ്രായത്തിനും നന്ദിട്ടോ.ഈ അടുത്ത ദിവസങ്ങളില്‍ ഈ വിഷയുമായി കണ്ട എല്ലാ ലേഖനങ്ങളും വാര്‍ത്തകളും വായികുകയുണ്ടായി അതിനെ ക്രോഡികരിചോരു വിവരണം ആവശ്യമെന്നു തോന്നി അതാണ് ഊര്‍ജ്ജസ്രോതസ്സുകള്‍ക്കു പിറകെ.

      ഇല്ലാതാക്കൂ
  2. വളരെ വിശദമായി തന്നെ വായിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പോലും പരിശോധിക്കാന്‍ സംവിധാനം ഇല്ലാത്ത ഇന്ത്യയില്‍, ആണവ നിലയം സുരക്ഷിതമല്ല. ഇത്രയും വിശദമായി കാര്യങ്ങള്‍ പറഞ്ഞു തന്നതിന് വളരെ നന്ദി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വാഗതം:)നമ്മള്‍ മനസിലാകേണ്ട കാര്യമാണല്ലോ ഇതൊക്കെ.

      ഇല്ലാതാക്കൂ
  3. വളരെ ലളിതമായി കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. സാങ്കേതിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ലേഖനങ്ങളില്‍ അതൊരു വെല്ലുവിളിയാണ്.
    ലേഖനം പ്രധാനമായും ആണവോര്‍ജ്ജത്തെ പ്രതിപാദിക്കുന്നത് കൊണ്ട് തലക്കെട്ട്‌ മാറ്റുന്നത് ഉചിതമായിരിക്കും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി ഈ വരിവിനു ,ആണവോര്‍ജ്ജത്തെ കുറിച്ചുമാത്രം വാര്‍ത്തകള്‍ വന്നുകൊണ്ടിരികുമ്പോള്‍ എന്തിനു ആണവോര്‍ജ്ജമെന്ന ചിന്തയാണ് ഈ എഴുത്തില്‍ എത്തിച്ചത്.അതുകൊണ്ട് തന്നെ മറ്റുപല ഊര്‍ജസ്രോതസ്സുകളെ പറ്റിയും അറിയാന്‍ ശ്രമിച്ചു.ഇതിലെ പ്രധാനവിഷയം ആണവോര്‍ജ്ജമാണെങ്കിലും മറ്റു ഊര്‍ജസ്രോതസ്സുകളുടെ ആവശ്യഗത അതൊരു വലിയ രീതിയില്‍ ഉള്‍പെട്ടതു കൊണ്ട് മനപൂര്‍വം ഈ തലക്കെട്ട് സ്വീകരിക്കുകയായിരുന്നു :)

      ഇല്ലാതാക്കൂ
  4. കാലികപ്രസക്തിയുള്ള ഒരു വിഷയം എടുത്തു മനുഷ്യന് മനസിലാകുന്ന ഭാഷയില്‍ അവതരിപ്പികാനുള്ള ശ്രമം നടത്തിയതിനു ഒരായിരം അഭിനന്ദനങ്ങള്‍, അനീഷ്‌ ഒരുപാടു ഇമ്പ്രൂവ് ചെയ്തിട്ടുണ്ട്, ഓണത്തിന്റെ പോസ്റ്റില്‍ നിന്നും ഇവിടെ വരെ നോക്കിയാല്‍ വളരെ മികച്ച രീതിയില്‍ മുന്നോട്ടു പോയിട്ടുണ്ട്,(കാത്തി ചെക്കന്റെ തീരെ ഇഷ്ട്ടപെടാത്ത ഒരു പോസ്റ്റ്‌ ആയിരുന്നു ഓണം പോസ്റ്റ്‌ എനിക്ക് :) ) തുടര്‍ന്നും എഴുതി കൊണ്ടേയിരിക്കൂ ,ആശംസകള്‍ !!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തുറന്ന ഈ അഭിപ്രായങ്ങളാണ് ജോ സീക്രട്ട് ഓഫ് എനെര്‍ജി ഇതുപോലുള്ള പ്രോത്സാഹനവുമായി എല്ലായിടത്തും എത്തുക അതൊരു ഊര്‍ജ്ജമാണ് എഴുതുന്നവര്‍ക്ക് ആണവോര്‍ജത്തെക്കാള്‍ വലിയ ഊര്‍ജം പിന്നെ ഓണം ആ ഓണം അതുമാതിരി ആയിരുന്നഡോ ഒരുമാതിരി ഓണം :) .....

      ഇല്ലാതാക്കൂ
  5. കാലിക പ്രസക്തമായ ഈ കുറിപ്പ് വളരെ ലളിതവും വ്യക്തവും ആയിരുന്നു..
    നന്ദിയുണ്ട്, ഇത്രയും വിവരങ്ങൾ പകർന്നു നൽകിയതിന് പ്രത്യേകിച്ചും കൂടംകുളം ആണവനിലയ പ്രശ്നം നിലനിൽക്കുന്ന പഷ്ചാത്തലത്തില്....

    ആശംസകള്

    മറുപടിഇല്ലാതാക്കൂ
  6. കാത്തീ, ഒത്തിരി വലിയ പോസ്റ്റ്‌ ആണെങ്കിലും മനോഹരമായി പറഞ്ഞിരിക്കുന്നു...
    ശരിക്കും ഒരു ക്ലാസ്സ്‌ അറ്റന്‍ഡ് ചെയ്ത പ്രതീതി...
    അഭിനന്ദനങ്ങള്‍ കാലിക പ്രസക്തിയുള്ള ഈയൊരു വിഷയത്തെ പഠിച്ച് എഴുതാനുള്ള ഈ മനസ്സിന്...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വാഗതം,സന്തോഷം ഈ വരവിനും വായനക്കും അഭിപ്രായത്തിനും ...

      ഇല്ലാതാക്കൂ
  7. സന്തോഷം കുടുതല്‍ കാര്യങ്ങള്‍ ഈ വായനയില്‍ അറിയാന്‍ കഴിഞ്ഞതില്‍ .........................

    മറുപടിഇല്ലാതാക്കൂ
  8. നന്ദി കാത്തി ഇവിടെ എത്തിച്ചതിനു. ഞാന്‍ അറിഞ്ഞതിലും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനായി. മികച്ച ലേഖനം. അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  9. നന്നായിരിക്കുന്നു കാത്തി ഈ വിവരണം....ആണവനിലയം മൂലമുണ്ടാകുന്ന ഭവിഷത്തുകള്‍ എന്താന്നുള്ളതില്‍ അജ്ഞരാണ് പലരും...ഈ ഒരു ലേഖനം വായിച്ചാ കുറെയൊക്കെ എല്ലാവര്ക്കും മനസ്സിലാകുമെന്നാണ് എന്റെ വിശ്വാസം...അത്ര ലളിതമായി വിവരിച്ചിരിക്കുന്നു ഇത്രയും പ്രാധാന്യമുള്ള വിഷയം...കണ്ഗ്രാട്സ് കാത്തി :)

    മറുപടിഇല്ലാതാക്കൂ