Mar 3, 2013

ഒരു വസന്തക്കാലത്തിന്റെ ഓര്‍മ്മയ്ക്ക്‌.സന്തക്കാലമോര്‍ക്കുന്നു ഞാന്‍
വീണ്ടുമീ കലാലയക്കാഴ്ചയില്‍

നമ്മളൊന്നായ്‌ തീര്‍ന്നിടനാഴികള്‍
മൂകജ്ഞാതാ നാല്‍ ചുവരുകള്‍
പിരിയേണ്ട ഗോവണിപടികളില്‍
വാരിപുണര്‍ന്നതേ കാറ്റുകള്‍

നിലച്ച കാലൊച്ചകള്‍,വിജനമാം
നടപ്പാതയില്‍ വസന്തമോര്‍ക്കുന്ന 
ജാലകപക്ഷികള്‍ അകലെ അന്തി
വെയിലേറ്റുമയങ്ങുന്ന അക്ഷരകൂട്ടുകള്‍

പ്രണയകാവ്യങ്ങളോതിയെപ്പോഴോ
നമ്മളില്‍  പ്രണയക്കാലം തീര്‍ത്ത
പുസ്തകത്താളുകള്‍ ,പൂത്തപാലകള്‍
സാക്ഷിയായാം അമ്പലപ്രാവുകള്‍

പിണങ്ങിയ വീഥിയില്‍ കല്‍പ്രതിമ-
പോല്‍ ഇരിപ്പിടം, ഇണക്കിയ തണല്‍
മരം
 
വിരഹവിഷാദങ്ങളാല്‍, വേനലിലുപേക്ഷിച്ച
വിത്തുകള്‍ പൂത്ത കായ്‌ച്ച മലരുകള്‍

കലാലയചിന്തുകള്‍ സ്മരണതീരത്ത
നാദിയാം തിരമാലകള്‍
,കൈവിട്ടത്തൊക്കെയും
കാലാതീതമാം കാറ്റുകള്‍ നഷ്ടങ്ങളില്ലയീ മാത്രയും
വിത്തുകള്‍ പൊട്ടിമുളയ്ക്കുമാ കാലമത്രയും

സ്വന്തമാവുന്നില്ലോന്നൊടോമൊന്നിലും 
 കവിള്‍ത്തടമുപേക്ഷിച്ചു നേര്‍ത്ത വിരല്‍ത്തുമ്പി-
ലൂടുര്‍ന്നു പോകുന്ന മിഴിചെപ്പിലെ മഴത്തുള്ളിയും !
***
{ "നീ തന്ന പഴുത്ത പേരയ്ക്ക ഞാന്‍ വലിച്ചെറിഞ്ഞു .
വിത്തുകള്‍ മുളച്ചു തൊടിയില്‍ നിറയെ ഇപ്പോള്‍ പേരയ്ക്ക മരങ്ങളാണ് .സ്വന്തമാക്കുന്നതിനെക്കാള്‍ എപ്പോഴും നല്ലത് ഉപേക്ഷിക്കുന്നത് തന്നെ
നീ തന്ന സ്നേഹവും ഞാന്‍ വലിച്ചെറിയുന്നു .
വിത്തുകള്‍ മുളച്ച് മനസ്സില്‍ നിറയെ നാളെ സ്നേഹത്തിന്റെ 
ഇലകള്‍ കിളിര്‍ക്കും
സ്നേഹം ഉപേക്ഷിക്കലും വലിച്ചെറിയലുമാണ് " }
(പി കെ പാറക്കടവ് )

43 comments:

 1. ശരിയാണ്, സ്നേഹം എന്നത് സ്വന്തമാക്കാതിരിക്കലാണ്.

  ReplyDelete
  Replies
  1. എല്ലാമെല്ലാം അങനെയാണ്. സന്തോഷം

   Delete
 2. പോയ്‌ മറഞ്ഞൊരാ കലാലയ ഓര്‍മ്മയിലെ പെറുക്കി എടുത്ത വസന്തകാല ചിന്തുകള്‍ ഓര്‍മ്മകളെ നിങ്ങളൊരു ഓര്‍മ്മയായെന്നും കൂടെ ഇല്ലായിരുന്നുവെങ്കില്‍..... ഈ ജീവിതം ഇത്രമേല്‍ മനോഹരമാകുമായിരുന്നോ.....?

  നന്നായിരിക്കുന്നു കാത്തി... :)

  ReplyDelete
 3. ഗജിനി,തന്മാത്ര പോലെയൊരു ജീവിതം ?? ഓര്‍ക്കാനേ വയ്യ. ഓര്‍മ്മകള്‍ ഋതുക്കള്‍ പോലെ വന്നും പോയും :) സന്തോഷം

  ReplyDelete
 4. ഓര്‍ക്കട്ടെ -"ഒരുവട്ടം കൂടിയാ ഓര്‍മ്മകള്‍ പൂക്കുന്ന ...."വെറുതെയീ മോഹങ്ങലെങ്കിലും കവിത പൂക്കുന്ന വരികള്‍ വ്യര്‍ത്ഥമാകുന്നില്ല.പൂത്തു ലസിക്കട്ടെ ആ പൂങ്കാവനം.ആശംസകള്‍ !

  ReplyDelete
  Replies
  1. സന്തോഷം മാഷേ..നഷ്ട്ടമായ എല്ലാമെല്ലാമായ വിത്തുകള്‍ മുളച്ചുവളര്‍ന്നു പൊന്തിനില്‍കുന്നു.

   Delete
 5. പ്രിയപ്പെട്ട കാത്തി ,

  സ്നേഹത്തിന്റെ വരികള്‍ നന്നായി .

  സ്വന്തമാക്കിയാലും സ്നേഹത്തിന്റെ മാറ്റ് കുറയില്ല, കേട്ടോ .എല്ലാ സ്നേഹവും ഉപേക്ഷിക്കുകയും വലിച്ചെറിയുകയും ചെയ്യേണ്ട .

  ചില സ്വപ്‌നങ്ങള്‍ സഫലമാകട്ടെ .

  ആശംസകള്‍ !

  സസ്നേഹം,

  അനു

  ReplyDelete
  Replies
  1. സന്തോഷം അനു. കണ്ടതു സുന്ദരം കാണാത്തത് അതിസുന്ദരം എന്നല്ലേ...അതുപോലെ നേട്ടവും നഷ്ട്ടവും :)

   Delete
 6. സ്നേഹം നഷ്ടപ്പെടലുകളല്ല .... എത്ര കിട്ടിയാലും മതി വരാത്ത അനുഭൂതിയാണ്

  ReplyDelete
  Replies
  1. നഷ്ട്ടങ്ങളും അങനെ കണ്ടാല്‍ മതിയല്ലോ :)

   Delete
 7. നല്ല വരികൾ കാത്തി, ഇഷ്ടമായി ഈ സ്നേഹമന്ത്രങ്ങള്.... ആശംസകള്

  ReplyDelete
 8. വസന്തകാലത്തിന്റെ ഓര്‍മ്മകളിലൂടെ...

  ReplyDelete
  Replies
  1. ഓര്‍മ്മകള്‍ എന്നും വസന്തമായി തന്നെ റാംജി..

   Delete
 9. സ്നേഹത്തിന്‍റെ മണമുള്ള ഓര്‍മ്മകള്‍. സ്വന്തമായി കുറെ ഓര്‍മ്മകള്‍ ബാകിയാക്കിയാണ് ഓരോ വലിച്ചെറിയലുകളും നമ്മളെ കടന്നു പോകാറ്.
  നല്ല വരികള്‍, നന്നായിരിക്കുന്നു.

  ReplyDelete
  Replies
  1. :) വലിച്ചെറിഞ്ഞവ മുളയ്ക്കുന്നു അപ്പൊ അതൊരു നഷ്ട്ടമല്ലല്ലോ..

   Delete
 10. ഓര്‍മ്മകളുടെ വസന്തം.. കലാലയം..
  നഷ്ടപ്പെടലുകളുടെ ഓര്‍മയ്ക്ക് തീക്ഷ്ണത കൂടും...

  എന്നാലും ഓര്‍മ്മകള്‍ ഉണ്ടായിരിക്കട്ടെ...

  ReplyDelete
  Replies
  1. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം ഒക്കെയും വഴിയോരക്കാഴ്ചകളായ് പുറകിലെക്കോടിമറഞ്ഞിരിയ്ക്കാം

   Delete
 11. പ്രിയപ്പെട്ട കാത്തി,
  കവിത വളരെ മനോഹരമായി.
  പൊഴിഞ്ഞു പോകുന്ന ഓരോ വസന്തവും നൊമ്പര പെടുത്തുന്ന ഓരോ ഓര്‍മകളായി മാറുന്നു.
  ആശംസകള്‍ !
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
  Replies
  1. ഓര്‍മ്മകള്‍ അങ്ങനെയല്ലേ ഗിരി :) സന്തോഷട്ടോ

   Delete
 12. ഒന്ന് മൂളി നോക്കി .. നല്ല ചൊല്‍ക്കവിത .. ആശംസകള്‍ സഖേ .

  ReplyDelete
  Replies
  1. സ്വാഗതം :) സന്തോഷമീ വരവില്‍ സഖേ...വീണ്ടും ഈ വഴി വാട്ടോ......

   Delete
 13. സ്നേഹത്തില്‍ വീര്‍പ്പുമുട്ടുന്ന ഒരു കവിത... നന്നായി എഴുതി

  ReplyDelete
 14. ഞാന്‍ നീ ആകുന്ന കലാലയം.....
  അറിയാന്‍ മറന്നുപോയ സ്നേഹത്തിന്റെ....
  മണിമുഴക്കം എന്റെ കാതുകളില്‍ സ്പര്‍ശിച്ച കലാലയം........
  കാത്തി.......പഴയ കലാലയ നടവഴി വിണ്ടും വസന്തം വിരിക്കാന്‍ കഴിഞ്ഞു സന്തോഷം കൂടെ സുന്ദരം...........

  ReplyDelete
  Replies
  1. :) സന്തോഷം അജയേട്ടാ....ഇനിയും വസന്തം വിരിയട്ടെ...

   Delete
 15. കാത്തീ .....നല്ല വരികള്‍

  ReplyDelete
 16. കാത്തീ ,മനോഹരം !കാവ്യാത്മകമായ വരികള്‍ .

  ReplyDelete
  Replies
  1. സന്തോഷമീ വായനയില്‍ .

   Delete
 17. ഓര്‍മ്മകള്‍ ചെല്ലുന്നിടത്തെല്ലാം നമുക്കും ചെല്ലാനായാല്‍ ?
  ഒരിക്കലെങ്കിലും ഒന്ന് തിരിഞ്ഞു നടക്കാന്‍ പറ്റിയെങ്കില്‍, ഒരു കാഴ്ചക്കാരനായി.....
  ഓര്‍ക്കാന്‍ കൂടി വയ്യ.....

  ReplyDelete
 18. മനോഹരമായി എഴുതി ...... ആശംസകള്‍ കാത്തി

  ReplyDelete
 19. ആലാപന സാധ്യതയുളള കവിത. മികച്ച പദവിന്യാസം. ആശംസകള്

  ReplyDelete
  Replies
  1. സന്തോഷമീ വരവില്‍ , വായനയില്‍ :)

   Delete
 20. ഹൃദയഹാരിയായ കവിത. മനോഹരമായി എഴുതി.

  ശുഭാശംസകൾ .....

  ReplyDelete
  Replies
  1. സന്തോഷം സൗഗന്ധികം.

   Delete
 21. This comment has been removed by the author.

  ReplyDelete
  Replies
  1. :) പൂക്കളുടെ, പൂമണത്തിന്റെ, കാലം സന്തോഷമീ വരവില്‍

   Delete
 22. വരികൾ നന്നായിരിക്കുന്നു...

  ഞാനീ ലോകത്ത് പുതിയ ഒരാളാണ്.. URL ഒന്നു നൽകുമോ....?

  ReplyDelete
  Replies
  1. സ്വാഗതം ...സന്തോഷം :) തീര്‍ച്ചയായും.

   Delete
 23. വരികൾ തമ്മിലുരഞ്ഞു കത്തുമ്പോൾ എവിടൊക്കെയോ നഷ്ടത്തിന്റെ കണക്കെടുപ്പുകൾ നടക്കുന്നു.. അല്പ്പദൂരം പിന്നിലേക്കൊന്നു നടക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നൊരാശമാത്രം ബാക്കിയാവുന്നു.

  ReplyDelete