Mar 25, 2013

ഇരകള്‍


ഇളംവെയില്‍ ചിതറികിടക്കുന്നുണ്ട് പ്ലാറ്റ്ഫോമില്‍ കുറച്ചു മാറി ചെറിയൊരു ആള്‍കൂട്ടം സംഘടിക്കുന്നുണ്ട്. എന്തോ സംഭവിച്ചിട്ടുണ്ട് അവസാനം കടന്നുപ്പോയ ട്രെയിന്‍ സമ്മാനിച്ച
അജ്ഞാത ജഡം കാണുവാന്‍  ഒരുപാടുപേര്‍ വന്നു പോകുന്നുണ്ട്. ശരീരം പല ഭാഗങ്ങളിലേക്കും തിരിച്ചറിയാത്ത വിധം ചിതറിപോയെങ്കിലും വേര്‍പ്പെട്ടുപോയ തലയ്ക്കുമാത്രം 
വലിയ മുറിവോ പരിക്കോ പറ്റിയട്ടില്ല.

സൂക്ഷ്മനീരീക്ഷണത്തില്‍ ഒരു യുവാവിന്റെ  ജഡമാണെന്നു മനസ്സിലായി പക്ഷേ ആരെന്നറിയാന്‍, എന്താണെന്ന് ,എങ്ങനെയാണെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.
എല്ലാവരുടെ മുഖത്തും എന്തോ അറിയാനുള്ള ഭാവം.

ചത്ത കുഞ്ഞിന്റെ ജാതകം നോക്കുന്ന തമ്പ്രാക്കള്‍ പരസ്പരം വായില്‍ തോന്നുന്നതു തട്ടിവിട്ടു. അപകടം തന്നെയാവുമോ ?
കൊലപാതകമായിരിക്കും അല്ല ആത്മഹത്യയെന്നു ചിലര്‍  എന്തായാലും അവര്‍ക്കൊന്നുമില്ലാ...എന്നാലോ അതൊക്കെ അറിഞ്ഞേ പറ്റൂ.

പലരും മൂക്കത്തു വിരല്‍വച്ചു, ഈ ചെറുപ്രായത്തിലും !
"
ജീവിക്കാന്‍ ആഗ്രഹിക്കുന്നവരെ ഈശ്വരന്‍ വേഗം കൊണ്ടുപോകും ഇവിടെ മരിച്ചു ജീവിക്കുന്നവരെ ഇവിടെത്തന്നെ ഉപേക്ഷിക്കും അയാള്‍ പിറുപിറുത്തുകൊണ്ടു
ജീവിതം പോലെ നീണ്ടു വളഞ്ഞുപുളഞ്ഞു  കിടക്കുന്ന റെയില്‍ പാതയിലൂടെ തിരിഞ്ഞു നടന്നു.

കേട്ടുകേള്‍വി പോലുമില്ലാത്ത സത്യങ്ങള്‍ കണ്മുന്‍പില്‍ നിന്നും കണ്ടെത്താന്‍ പഠിപ്പിച്ച സ്വന്തം നാട്ടുക്കാരന്‍, കാടിനെ സ്നേഹിച്ച പച്ചപ്പിനെ സ്നേഹിച്ച കൂട്ടുക്കാരന്‍. ഓരോ തവണ വരുമ്പോഴും കടയില്‍ വന്നിരുന്നു ഒരുപാട് നേരം വര്‍ത്തമാനം പറഞ്ഞിരിക്കുമായിരുന്നയാള്‍ ,മിടുക്കന്‍. കാട്ടില്‍ നിന്നും ഉയര്‍ന്നു വന്നിരുന്നൊരു ഉദ്യോഗാര്‍ത്ഥി.

കൂടുതല്‍ അടുത്തപ്പോഴണവന്‍ സ്വന്തം നാടിനെക്കുറിച്ച് പറഞ്ഞത് അവന്റെ യാത്രകളെക്കുറിച്ച് പറഞ്ഞത്,അവന്റെ ലക്ഷ്യത്തെക്കുറിച്ച് പറഞ്ഞത് അവന്റെ ആദര്‍ശങ്ങളെ കുറിച്ചറിഞ്ഞത്. സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളാകേണ്ടി വരുന്നവരെ,അടിമകളാവുന്നവരെ  അടിച്ചമര്‍ത്തപ്പെടുന്നവരെ കുറിച്ചവന്‍ എനിക്ക് പറഞ്ഞു തന്നു. കാടിനെ നശിപ്പിക്കുന്ന കാടിന്റെ മക്കളെ നശിപ്പിക്കുന്ന നാടിന്റെ സംസ്കാരം നശിപ്പിക്കുന്ന സമ്പത്ത് നശിപ്പിക്കുന്ന കണ്‍മുന്‍പില്‍ കാണാതെ പോയ സത്യത്തെ കാണാന്‍ പഠിപ്പിച്ചത് അവനായിരുന്നു.

"
പച്ചപ്പിനെ വേട്ടയാടുകയെന്നാല്‍ എന്താണ്. അവന്‍ എന്നെയും കൊണ്ടു കയറിയമലയില്‍ നടന്ന വഴികളില്‍ കാണിച്ചു തന്ന കാഴ്ചകളില്‍ അതു ഞാന്‍ കണ്ടു. ചുള്ളികമ്പും കാട്ടുകനികളും കട്ടരുവിയും മാത്രം ആശ്രയിക്കുന്ന കാടിന്റെ മക്കളെ തുരത്തി കാടും പച്ചപ്പും വെട്ടിതെളിച്ചൊരു ഹണ്ടിംഗ്. അവരോടിപ്പോ വഴികളില്‍ നാടിന്റെ സമ്പത്ത് കുഴിയെടുത്ത ഗര്‍ത്തങ്ങള്‍ അവര്‍ തിരികെവന്ന വഴികളില്‍ ചുടുചോര വീണമണ്‍ത്തരികള്‍ .

ആരാണ് യഥാര്‍ത്ഥ വേട്ടക്കാരന്‍ ?

കാടുകയറി കാടിന്റെ മക്കളെ വേട്ടയാടുന്നവരോ കാടിനെ വേട്ടയാടുമ്പോള്‍ പ്രതിരോധിക്കുന്നവരോ അവന്റെ ചോദ്യങ്ങള്‍ക്കുത്തരം അവനോടുത്തുള്ള യാത്രകളില്‍ ഞാന്‍ തന്നെ കണ്ടെത്തി വനസമ്പത്തു നാട്ടിലെ വീട്ടിലെക്കൊഴുകുന്ന പുഴ കണ്ടു അപ്പുറത്ത് നശിക്കുന്ന മല കണ്ടു,സംസ്കാരം കണ്ടു ഇനിയെന്താണെന്നറിയാത്ത ജനതയെ കണ്ടു.

അവിടേക്ക് കൈചൂണ്ടിയവന്‍ പറഞ്ഞു അതാണെന്റെ നാട് അതാണെന്റെ നാട്ടുക്കാര്‍ വല്ല്യെമാന്‍മാര്‍  ഓരോമ്മന പേരിട്ടു വളര്‍ത്തുന്ന നക്സലൈറ്റുകളുടെ പ്രശ്നബാധിത പ്രദേശം.
അവിടെ ഞാനന്നുയര്‍ന്നു പോകുന്ന പുക കണ്ടു കുഴിയെടുക്കുന്ന യന്ത്രങ്ങള്‍ കണ്ടു നിധികാക്കുന്ന 
ഭൂതങ്ങളെ കണ്ടു.

"
ഞാനും നാട്ടുക്കാരുമടക്കം ഈ കാടിന്റെ മക്കളെ മാവോയിസ്റ്റന്നു ഓടിച്ചകറ്റിയട്ടുണ്ട് അകത്തി നിര്‍ത്തിയട്ടുണ്ട്. ശരിക്കും ആരാണ്  മാവോയിസ്റ്റ് എന്താണ് നക്സലൈറ്റ് എന്റെ  ചോദ്യത്തിന് മുന്‍പേ അവന്റെ ഉത്തരങ്ങള്‍ക്ക് മുന്‍പില്‍ ഈ അമ്പതിന്റെ അനുഭവസ്ഥനും  സ്തംഭതനായി.

"
ആരാണ്  മാവോ ? ആരാണ് ചെഗുവേര നാട്ടില്‍ പത്താം ക്ലാസുവരെ പഠിച്ച നിങ്ങള്‍ക്കറിയില്ലെങ്കില്‍ സ്കൂളൂപോലും കാണാത്തവരെങ്ങനെ മാവോയായി ചെഗുവേരയുടെയെല്ലാം വഴി പിന്തുടര്‍ന്നു അവരെ അങ്ങനെ ആരോ വിളിച്ചു  അതു കേട്ട് നിങ്ങള്‍ ,നാട്ടുകാര്‍ ,രാജ്യം ,ലോകം വിളിച്ചു. അവരും മാവോവാദികളായി നക്സലൈറ്റുകളായി.

"
നക്സലൈറ്റും മാവോയിസ്റ്റ്കളുമൊക്കെ ഉണ്ടായിരിക്കാം മുതലാളിത്വത്തിനെതിരെ അഴിമതിക്കെതിരെ പോരടുന്നവര്‍  അവരെ ഒന്നും ഇവര്‍ക്കറിയില്ല , ഇവരെ പലര്‍ക്കും.


പക്ഷേ ലക്ഷ്യം ഒന്നായതു കൊണ്ടുമാത്രം കാടിനെ അഭയം തേടിയതുകൊണ്ടുമാത്രം ഇവരും ഈ ആദിവാസികളും....... പട്ടിണി കിടക്കുന്നവന്റെയും അടിമകളുടേയും അടിച്ചമര്‍ത്തലിനുതിരെയുള്ള ശബ്ദങ്ങള്‍ ഒരുപോലെയിരികുന്നു എന്തുകൊണ്ട് ? മാവോയിസ്റ്റായി ട്ടോ...ഈ പാവപ്പെട്ട ആദിവാസികളുടെ രോദനങ്ങള്‍ക്ക് ആരുടെയോക്കെയോ പ്രവര്‍ത്തനരീതികളുമായി സാമ്യമുണ്ടായത്  സ്വാഭാവികം എന്തുകൊണ്ട് അനീതിയുടെയും സഹനത്തിന്റെയും പട്ടിണിയുടെയും  അവസാനമുഖം എല്ലായിടത്തും ഒന്നാണ്. മലയിടുക്കുകളില്‍  അവന്റെ ശബ്ദം മുഴങ്ങിയത് ഇപ്പോഴും കാതിലുണ്ട്.

എല്ലാം നോക്കിക്കണ്ട ഞങ്ങളെ അന്നാരോ ഓടിച്ചു പിന്തുടര്‍ന്നു ഓടി ഏതോ മലയിടുക്കില്‍ അഭയം തേടിയപ്പോള്‍  പോരാട്ടവീര്യം മനസ്സില്‍ സൂക്ഷിക്കുന്നൊരു പോരാളിയെ ഞാനന്നവിടെ കണ്ടു.
കിതച്ചുപോയെന്റെ മുഖത്തേക്ക്  കണ്ണുകള്‍ ചേര്‍ത്തവന്‍ ഗൗരവമായി പറഞ്ഞുതന്നു അതാണ്‌ വേട്ടക്കാര്‍ അധികാരവും പണവും എന്തിനും സ്വാതന്ത്ര്യവുമുള്ള വേട്ടക്കാര്‍ ഇനി നമ്മള്‍ ഇരകള്‍ "

സ്വന്തം നാട്ടില്‍ മണ്ണിനുവേണ്ടി പോരടുന്നവരും ശത്രുവോ ? മാവോവാദികളാണോ ? എങ്ങനെ ? എനിക്കവന്‍ വായിക്കുവാന്‍ പുസ്തകങ്ങള്‍ തന്നു, നടത്തിയ യാത്രകള്‍ വിവരിച്ചു തന്നു, സത്യങ്ങള്‍ കാണിച്ചു തന്നു ഞങ്ങള്‍ ഒരുമിച്ചു കാടുകള്‍ കയറി ഈ കൊടും കാട്ടിലെവിടെയാ മുതലാളിത്തം, എന്തിനാണവിടെ മുതലാളിമാര്‍ മുതലാളിമാരെയും മാവോവാദികളെയും കണ്ടു ഞാന്‍ മനസിലാക്കി അവരെങ്ങനെ പിറവിയെടുത്തു. കൊടും കാട്ടില്‍ മുതാലാളിമാര്‍ക്കെന്തു കാര്യം  അതെ പ്രകൃതിയുടെ കലവറയില്‍ മുതലാളിമാരുടെ വികൃതികള്‍ അതിനു തടസ്സമായ മരങ്ങള്‍ അവിടെ വീണുകൊണ്ടേയിരുന്നു. ഒന്നിനോടും  പ്രതികരിക്കാന്‍ ആവാതെ പ്രതിരോധതിലാവുന്നസ്ഥയുണ്ട് പ്രതിരോധത്തിലാക്കുന്ന തന്ത്രം അങ്ങനെയൊരവസ്ഥയില്‍ പ്രതികരിച്ചു പോവുമ്പോള്‍ ജനിച്ചുവീഴുന്ന ദിവ്യ ഉണ്ണികളാണ് പോരാളികള്‍ , രക്തസാക്ഷികള്‍ .അത് ചിലര്‍ക്ക് മാവോവാദികള്‍ ചിലര്‍ക്ക് തീവ്രവാദികള്‍ രാജ്യദ്രോഹികള്‍

അനീതിയ്ക്കും അടിമത്വത്തിനും ദുര്‍ഭരണങ്ങള്‍ക്കെതിരെയും പോരാടുന്ന മാവോവാദികള്‍,  കാട്ടില്‍ നാടുമായി ഒരു ബന്ധവുമില്ലാത്ത യഥാര്‍ത്ഥ നക്സലൈറ്റുകളെയും കാണാത്ത
കാടിനെ മാത്രം ആശ്രയിച്ചു കഴിയുന്ന ജനതയുടെ ലക്ഷ്യങ്ങള്‍ക്ക് അവരുമായി സാമ്യമുണ്ടെന്നല്ലാതെ മറ്റൊരു ബന്ധവും മാവോവാദിയെന്നു വിളിക്കാന്‍ അവിടെയുള്ളവരില്‍ കണ്ടില്ല പക്ഷേ അവര്‍ മാവോവാദികളെന്നു അറിയപ്പെട്ടു .കാട്ടില്‍ കഴിയുന്നവരെല്ലാം ,നീതിയ്ക്ക് വേണ്ടി സമരം ചെയുന്നവരെല്ലാം മാവോവാദികളും രാജ്യദ്രോഹികളുമാണോ അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയവരും അവിടെ ജീവന്‍ ബലി കൊടുത്തവരും എല്ലാവരും നക്സലൈറ്റുകളാണോ ഇല്ലാത്ത സ്കൂളില്‍ പോയി മാവോയെ കുറിച്ചാരും പഠിച്ചുകാണില്ല എനിക്ക് വഴികാട്ടിയ പോലെ  ഒരാള്‍ അല്ലെങ്കില്‍ ഒരുപാടുപേര്‍ .എന്റെ ഉള്ളിലും സത്യം തേടിയൊരു പുതുമനുഷ്യന്‍ പുത്തന്‍ പ്രതികരണശേഷി  പിറവിയെടുത്തു.


എന്നെമാറ്റിയത് അവനാണ് അവന്റെ വാക്കുകളാണ്, അവന്റെ ചോദ്യങ്ങളാണ്. നീതിയ്‌ക്ക് വേണ്ടി പോരടുന്നവര്‍ക്ക് ജാതിയും മതവും നാടുമില്ലെന്നു പറഞ്ഞവന്‍ ഇടയ്ക്ക് പറയാറുള്ള അവന്റെയല്ലാത്ത വാക്കുകള്‍ എന്നെ അടിമുടി മാറ്റിയ വാക്കുകള്‍

"നമ്മള്‍ തിരിച്ചറിയണം നമ്മുടെ സ്വപ്നങ്ങളാണ് അവരും കാണുന്നത് അവരുടെ സ്വപ്നങ്ങള്‍ നമ്മളും"
 
അവരുടെയെല്ലാം കണ്ണില്‍ സത്യം തേടിയുള്ള വ്യഗ്രതയുണ്ടായിരുന്നു.അവന്‍ കയറിയ കാടുകളിലെല്ലാം സത്യമൊളിഞ്ഞിരിക്കുന്നുണ്ടായിരുന്നു മരണവും.

ഈ ദാരുണമായ അന്ത്യം അവനെ പിന്തുടരുന്നതു അവനറിയാമായിരുന്നു അന്ന് ഞങ്ങള്‍ പിടിക്കപ്പെട്ടിരുന്നെങ്കില്‍ അന്നവിടെ രണ്ടു ജഡങ്ങള്‍ കാണുമായിരുന്നു മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ ജഡങ്ങളായി. ഇന്നിവനെ കഴുത്തറുത്തുകൊന്നു ഇവിടെ കൊണ്ടുവന്നിട്ടതു മുന്നറിയിപ്പാണ്,ഭയപ്പെടുത്തലാണ് വേട്ടക്കാരന്റെ സാമര്‍ത്ഥ്യം, ധിക്കാരം.

ഇനി ഇവിടെത്തെ മരണങ്ങള്‍ക്കെല്ലാം ഒരു കഥ പറയാനുണ്ടാകും അവന്റെ മരണത്തോടെ ഒന്നും അവസാനിക്കുന്നില്ല അവന്‍ വീണിടത്തു നിന്നും നീളുന്ന പാതയിലൂടെ ഞാന്‍ നടക്കുകയാണ് എന്റെ പുറകേ ഇനിയും....

 
"നമ്മുടെ സ്വപ്നങ്ങളാണ് അവരും കാണുന്നത്, അവരുടെ സ്വപ്നങ്ങള്‍ നമ്മളും" - റേച്ചല്‍ കോറി.

43 comments:

 1. അതെ. എല്ലാമരണങ്ങള്‍ക്കും പറയുവാന്‍ ഒരു കഥയുണ്ടായിരിക്കും. അത് ചതിയുടേയും വഞ്ചനയുടേയും കാപഠ്യത്തിന്റേയും നിറക്കൂട്ടുകള്‍ ചേര്‍ന്നതായിരിക്കും. ഇരകളാകുകയെന്നത് ചിലരുടെ ജന്മദൌത്യമായി മാറിയിരിക്കുന്നു..

  ReplyDelete
  Replies
  1. ആദ്യവരവില്‍ സന്തോഷം കുട്ടേട്ടാ...

   Delete
 2. ധാർമ്മികരോഷം വഴിഞ്ഞൊഴുകിയ എഴുത്ത്.
  ചിലഭാഗങ്ങൾ ഒരു ലേഖനം പോലെ തോന്നിച്ചു.
  അക്ഷരത്തെറ്റുകൾ കാണുന്നു. തിരുത്തുമല്ലോ

  ReplyDelete
  Replies
  1. സന്തോഷം, ശ്രദ്ധിക്കാം .

   Delete
 3. ഇരകള്‍ ഉണ്ടാകുന്നത് വേട്ടക്കാര്‍ നിലനില്ക്കുന പരിതോവസ്ഥയിലാണല്ലോ.അധര്‍മ്മത്തിനും,അനീതിക്കും,ഉച്ചനീചത്വങ്ങല്‍ക്കുമെതിരെ ഉയര്‍ന്നു നില്‍ക്കട്ടെ നന്മയുടെ ശബ്ദം ...!!

  ReplyDelete
  Replies
  1. ഉയരട്ടെ നന്മയുടെ ശബ്ദം...

   Delete
 4. മരണവും പോരാട്ടവും ജീവിക്കാൻ പോരാട്ടം നടതേണ്ട കാലത്തിൽ ഇതുപോലെ ഉള്ള മരണം ഇന്നിയും ഉണ്ടാവും ഓരോ തുള്ളി രക്തം ശരിരത്തിൽ നിന്നും അകലുമ്പോൾ പാവപെട്ടവന്റെ ജിവിതത്തിൽ വെളിച്ചം വിശണം പ്രതികരിക്കാൻ തയ്യാർ എടുക്കുന്ന സമുഹം വരണം ലക്ഷ്യങ്ങൾ നമ്മുടെ മുൻപിൽ ഉണ്ട് തിരിച്ചറിയു സ്വന്തം നാടും മണ്ണും നമ്മുക്ക് സ്വന്തം......നിളുന്ന പാതയിലുടെ നീ യാത്രതുടങ്ങിയ നിമിഷം ഞാൻ നിന്റെ പുറകിൽ ഉണ്ട്.................!!!

  ReplyDelete
  Replies
  1. പ്രതികരണ ശേഷിയുള്ള ഒരു ജനതയ്ക്ക് മാത്രമേ കെട്ടുറപ്പുള്ള ഒരു ഭരണകുടാതെ സൃഷ്ടിക്കാന്‍ കഴിയു.. :)സന്തോഷം അജയ്‌ സര്‍

   Delete
 5. വേട്ടക്കാരന്റെ സാമര്‍ത്ഥ്യവും ധിക്കാരവും നടത്തുന്ന മുന്നറിയിപ്പുകളിലും ഭയപ്പെടുത്തലുകളിലും ഇരകള്‍ പതറുകയും തളരുകരുകയും ചെയ്യുമെന്ന അവന്റെ വിശ്വാസത്തിന് ഉലച്ചില്‍ തട്ടാത്തിടത്തോളം തുടര്‍ച്ചകള്‍ തന്നെ സംഭവിക്കുന്നു.

  ReplyDelete
  Replies
  1. മാറ്റങ്ങള്‍ സംഭവിക്കും പ്രതികരണശേഷിയുള്ളവര്‍ ഇനിയും പിറവിയെടുക്കും .സന്തോഷം റാംജി

   Delete
 6. ആശയവും അവതരണവും നന്നായി...
  പകുതിയടുത്തപ്പോള്‍ ഒരു ലേഖനം പോലെ തോന്നിച്ചു..

  പ്രതികരിക്കുന്നവനെ കൊന്നുതള്ളുന്ന കാലം ഇനിയും അവസാനിച്ചിട്ടില്ല എന്ന് വേണം കരുതാന്‍..,.. അല്ലെ...

  ReplyDelete
  Replies
  1. ചെറിയൊരു വായനയില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ അതുമായി നടന്നപ്പോള്‍ മറ്റു ചിലവിവരങ്ങള്‍ അത് എഴുതിവന്നപ്പോള്‍ ലേഖനരൂപമായി ഇനി അത് ഒരു സംഭവമായി ഞാന്‍ കൂടി അവരെ പോലെ ആണെന്ന് പറഞ്ഞാലോ (ഭയം ) അതാ പിന്നെ ഇങ്ങനെ ആക്കിയെ എപ്പടി :) സന്തോഷം മനോജേട്ടാ

   Delete
 7. വലിയോരിരക്കൂട്ടം പോലെ ജനത
  വേട്ടക്കാര്‍ ചുരുക്കമെങ്കിലും അവര്‍ക്കല്ലേ ആയുധങ്ങളും ശക്തിയും?

  കഥ ശക്തമാണ്

  ReplyDelete
  Replies
  1. ആയുധങ്ങളും ശക്തിയും * അധികാരവും പണവും അവ തമ്മിലാണ് യുദ്ധം. സന്തോഷം അജിത്തേട്ടാ.

   Delete
 8. ചൂഷണം സമസ്തമേഖലകളിലും ചുടലനൃത്തം നടത്തുന്ന ഇക്കാലത്ത് ഭീരുക്കളായ നമ്മളൊഴിച്ചുള്ളവർ രൂക്ഷമായി പ്രതികരിച്ചു പോകും!

  നല്ല എഴുത്ത്.

  ReplyDelete
  Replies
  1. സന്തോഷം ജയേട്ടാ. പ്രതികരച്ചു പോകും ചില സത്യങ്ങള്‍ അറിയുമ്പോള്‍ .

   Delete
 9. ശെരിയാണ് ഒരു മരണത്തില്‍ നിന്നായിരിക്കണം കഥയുടെ തുടക്കം ,സ്വപ്നങ്ങള്‍ കരിയുമ്പോള്‍ മരണം മാടി വിളിക്കുന്നു . നല്ല ഗൌരവമുള്ള വിഷയം അതിന്റെ തനിമ പോകാതെ തന്നെ എഴുതി .ഒരു നല്ല ഭാവി നിന്നെ കാത്തിരിക്കുന്നുണ്ട് ഇനിയും എഴുതൂ കൂട്ടുകാരാ .അക്ഷരങ്ങളിലൂടെ ഇനിയും സഞ്ചരിക്കൂ

  ReplyDelete
  Replies
  1. മയില്‍പ്പീലി ഒരുപാട് സന്തോഷം..ഇന്നലെകള്‍ ഇല്ലാത്തവരുണ്ടോ സ്വപ്‌നങ്ങള്‍ കാണാത്തവരുണ്ടോ അവരും നമ്മളും എല്ലാവരും :)

   Delete
 10. ശക്തമാണ് ഇക്കഥ,

  ഒരേ വേട്ടക്കാരനും ഇരയും ആയി ജീവിക്കേണ്ടി വരുന്നുണ്ട് ആധുനിക മനുഷ്യന് എന്ന് തോന്നുന്നു.

  ReplyDelete
  Replies
  1. സന്തോഷം റൈനി ...ശരിക്കുമൊരു വേട്ടക്കാരനല്ലെ ഇരയെ സൃഷ്ട്ടിക്കുന്നത് ?

   Delete
 11. വേട്ടക്കാരും ഇരകളും ; ജയം എപ്പോഴും വേട്ടക്കാരന് ; ഇത് തുടർന്ന് കൊണ്ടിരിക്കും.
  എങ്കിലും ഇരകൾ പ്രതീക്ഷയോടെ പോരാടും ; ഒരു നേർത്ത വെളിച്ചക്കീറിനായ്
  നന്നായി എഴുതി

  ReplyDelete
  Replies
  1. പോരാട്ടങ്ങള്‍ നിലയ്ക്കുന്നില്ല...പോരാളികള്‍ മരിക്കുന്നുമില്ല സന്തോഷം നിധീ...ഷ്‌

   Delete
 12. നീതി നിഷേദത്തിനും വെക്തി സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നു കയറ്റം ആണ് ഇന്ന് എവിടെയും അത്തരത്തില്‍ ഒന്നിനെ ആണ് ഇവിടെയും പറയുന്നത് സ്വന്തം ആഗ്രഹങ്ങളും അത്യാഗ്രഹങ്ങളുംപൂവണിയിക്കാന്‍ എന്തിനേയും ഇല്ലാഴ്മ ചെയ്യുന്ന കുടില ബുദ്ധികളുടെ നീച പ്രവര്‍ത്തികള്‍ക്ക് എതിരെ ഉള്ള പ്രതിഷേദ സ്വരമാണ് ഇത് നന്നായി എഴുതി ആശംസകള്‍

  ReplyDelete
  Replies
  1. സ്വാതന്ത്ര്യമുള്ളത്‌ അധികാരമുള്ളവനു മാത്രമാകുമ്പോള്‍ പലരും പ്രതികരിച്ചു പോകും. തന്ത്രപരമായി അവയെ നേരിടും അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കും ഇതും ഒരോര്‍മ്മപ്പെടുത്തല്‍ മാത്രം.സന്തോഷം മൂസാക്ക :)

   Delete
 13. നല്ല എഴുത്ത്
  ആശംസകള്‍ കാത്തി !

  ReplyDelete
  Replies
  1. സ്വാഗതം ,സന്തോഷം തുടര്‍ന്നും വരിക

   Delete
 14. ശക്തമായ പ്രമേയം. നീതിനിഷേധത്തോടുള്ള പ്രതികരണം നന്നായി...

  അഭിനന്ദനങ്ങള്‍

  ReplyDelete
 15. സന്തോഷം മുബി...പ്രതികരണശേഷിയുള്ള ജനതയുണ്ടാവട്ടെ.

  ReplyDelete
 16. നല്ല എഴുത്ത് കാത്തി... അഭിനന്ദനങ്ങള്‍

  ReplyDelete
 17. പ്രിയ കാത്തി,
  ഇടയ്ക്കു ചില വാക്കുകൾ വായിക്കാൻ കഴിയുന്നില്ല. ഫോണ്ടിന്റെ പ്രശ്നം ആകാം.
  എങ്കിലും കഥയുടെ ഉള്ളടക്കം മനസിലായി.
  നന്നായി എഴുതി. നല്ല കഥ
  ആശംസകൾ
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
 18. നീതിക്കു വേണ്ടി പോരാടുന്നവർക്ക്‌ പ്രചോദനമാകുന്ന രചന. ധർമ്മം നിലനിൽക്കുന്നതിന്‌
  എത്ര പേർ ജീവന്റെ വില നൽകണ്ടി വരും.
  നന്നായി ഈ രചന.

  ReplyDelete
  Replies
  1. ധര്‍മ്മയുദ്ധങ്ങള്‍ തുടരുന്നു വീണ്ടും. ആശംസകള്‍ മാഷേ.

   Delete
 19. ആസ്തിത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ നിരവധി. പക്ഷെ വ്യക്തമായ ലക്ഷ്യമുണ്ടെങ്കില്‍ പോരാട്ടങ്ങള്‍ വിജയം കാണും.

  ReplyDelete
  Replies
  1. സന്തോഷം വേണുവേട്ടാ... പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല .

   Delete
 20. കരുത്തുള്ള എഴുത്ത്. വ്യത്യസ്തമായ പ്രമേയവും ആഖ്യാനവും കൊണ്ട് വേറിട്ട് തന്നെ നില്‍ക്കുന്നു. ഇടയ്ക്ക് കയറിവന്ന ലേഖനച്ചുവ കൂടി ഒഴിവാക്കിയിരുന്നെങ്കില്‍ ഈ കഥ ഇനിയും മികച്ചതായിരുന്നേനെ.

  ReplyDelete
  Replies
  1. സന്തോഷം ഇലഞ്ഞിപൂക്കള്‍,പിച്ചവച്ചു പഠിക്കല്ലേ വരും കാലം തെറ്റുകള്‍ തിരുത്താന്‍ തീര്‍ച്ചയായും ശ്രമിക്കാം തുടര്‍ന്നും പ്രോത്സാഹനങ്ങള്‍ ഉണ്ടാവുക.

   Delete
 21. അവതരണശൈലി വ്യത്യസ്തം, യാഥാർത്ഥ്യബോധം തുളുന്പുന്ന വരികൾ. നന്ദി

  ReplyDelete
  Replies
  1. സന്തോഷമീ വരവില്‍ വായനയില്‍ പ്രോത്സാഹനങ്ങള്‍ തുടരുക...

   Delete
 22. ആദ്യമായാണ്‌ ഇത് വഴി -
  നല്ലെഴുത്ത് !
  "Anything for vested interest, anything anti establishmental
  is conveniently stamped with seals at convenience!"

  ReplyDelete
  Replies
  1. സ്വാഗതം ,സന്തോഷം തുടര്‍ന്നും വരവ് പ്രതീക്ഷിക്കുന്നു. പ്രതികരിക്കുന്ന ജനത നന്നേകുറവാണ് പ്രതികരിച്ചാല്‍ അടിച്ചമര്‍ത്തലുകള്‍ കൂടുതലും . മാറ്റങ്ങള്‍ ഉണ്ടാവും പ്രതീക്ഷിക്കാം .

   Delete
 23. യാഥാര്‍ഥ്യങ്ങളുടെ ആവിഷ്ക്കാരം....നന്നായിരിക്കുന്നു...

  ReplyDelete