Aug 26, 2013

അസ്തിത്വം"നി ബാക്കി എന്നതാ പരിപാടി".
"കാലത്തു പറഞ്ഞില്ല്യോ..ഗ്രേസി,അവിടെ പോണം.കുമ്പസാരം. പിന്നെ ആറരയ്ക്കാ ക്ലബ്ബിന്റെ മതസൌഹൃദ സമ്മേളനം".
എന്നാലിറിങ്ങാം. നടക്കാനുള്ള ദൂരെ കാണുവെങ്കി, നമുക്ക് നടക്കാം കപ്യാരെ."
നടക്കാം, ഇനാട്ടിലെ ഏറ്റോം നല്ല സ്ഥലത്താ അതിന്റെ വീടേ".
അതോ”?
ക്ഷമിക്കണച്ചോ".
 

വളഞ്ഞു തിരിഞ്ഞുപോകുന്ന ചെങ്കല്‍പാത കുന്നുകയറി പോകുന്നു. വംശനാശഭീഷണി നേരിടുന്ന കുന്നിന്റെ ചെരിവില്‍ വളര്‍ന്നു പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മരച്ചില്ലകള്‍.അതില്‍ കൂടുകൂട്ടിയിരിക്കുന്ന കിളികള്‍ .അവറ്റകളുടെ കരച്ചില്‍.മേഘം സന്ധ്യയുടെ ആഭരണക്കോപ്പുകളെല്ലാം ദേഹത്തണിയാന്‍ തുടങ്ങിയിരിക്കുന്നു.
കപ്യാരെ, ഈ വഴി ഞാനാദ്യല്ലോ.നാട്ടില്‍ ഇങ്ങനേം സ്ഥലണ്ടോ. അവിടൊരു കുഞ്ഞാടും". പിന്നില്ലേ, അച്ചന്റെ കുടുംബം പണ്ടേ നാടുമാറിപോയില്ലേ.ഒന്നും ഓര്‍മ കാണില്ല. പിന്നെ നമ്മളീ കാണാന്‍ പോണ ഗ്രേസിചേച്ചി, പണ്ടേ പള്ളിയായിട്ടൊന്നും അത്ര രസത്തിലല്ല. പഴയ കമ്യൂണിസ്റ്റായിരുന്നു അപ്പന്‍. മോളും അതെ വിത്താ. നെഴ്സായിരുന്നു.ഇപ്പൊ കുറെ കാലായി കിടപ്പിലാ. ഇടവകേലു പുതിയച്ഛന്‍ വന്നെന്നു കേട്ടപ്പോ മുതലൊന്നു കുമ്പസാരിക്കണന്നു.
എന്താണാവോ പോകാന്‍ നേരത്തൊരു വിശ്വാസം.അരയ്ക്കുകീഴ്പ്പോട്ടു തളര്‍ന്നു കിടക്കല്ലേ പിന്നിപ്പോരു വല്ലാത്ത ആഗ്രഹോം, അതാ അച്ചനോട് പറയാന്നു വച്ചേ".

എന്നായാലും ജനിച്ചു വീണവനു, ആ ശക്തിയെ ഒരിക്കല്‍ വിശ്വസിച്ചേ മതിയാകൂ. ഇനി കുറെ നടക്കണോ".
ഏയ് ഇച്ചിരി".
മുകളില്‍ ഓര്‍മ്മകളിലേയ്ക്കു യാത്രയാകുന്ന ഓടിട്ട വീട്, മുറ്റം വൃത്തിയായി തൂത്തുവാരിയിട്ടിരിക്കുന്നു. നീരോലിയും ചെമ്പരത്തിയും വെട്ടിയൊതുക്കിയ എത,വീടിന്റെ കൊച്ചതിരുകള്‍ കാണിക്കുന്നു. വീടിന്റെ മുറ്റത്തു വീട്ടുവേലക്കാരി അതിഥികളെ കാത്തുനില്‍ക്കുന്നുണ്ട്. ആ കാഴ്ചയുടെ മുറ്റത്തെ വെള്ളിവെളിച്ചത്തിലേക്കു അച്ചനും കപ്യാരും കിതപ്പോടെ കയറിച്ചെന്നു. ഇറയത്തിരിക്കണ ബക്കറ്റിന്നു വെള്ളമെടുത്തു കാലുകഴുകി, വേലക്കാരി കാണിക്കുന്ന വഴിയെ നടന്നു.അച്ചനു പുറകില്‍ കപ്യാരും. വിശാലമായ മുറിയുടെ ജനലിനരികെ കട്ടിലില്‍ പുറത്തേക്കു നോക്കി കിടക്കുന്ന ഗ്രേസിചേച്ചി.

ഗ്രേസിചേച്ചിയെ...ദെ അച്ചന്‍ വന്നിട്ടുണ്ട് ".
തിരിഞ്ഞു എല്ലാവരെയും നോക്കി പുഞ്ചിരിക്കാന്‍ ശ്രമിച്ചു.  
അച്ചോ കുറെ കാലായി ഒരു കാര്യം പറയണമെന്നു വിചാരിക്കുന്നു. അതച്ചനോടു തന്നെ പറയാനാകും ഇത്രേം നാളും കിടന്നേ". 
വേലക്കാരിയുടെ മുഖത്തേക്കും കപ്യാരുടെ മുഖത്തേക്കും ഒരു നോട്ടം നീണ്ടു.അവര്‍ തിരിഞ്ഞു പുറത്തേക്കു നടന്നു.

“ഇശോ മിശിഹാക്കും സ്തുതിയായിരികട്ടെ". 
കപ്യാരു കര്‍ത്താവിനെ വിളിച്ചു കുരിശു വരച്ചു കതകടച്ചു.
ഇപ്പോഴും എപ്പോഴും സ്തുതിയായിരികട്ടെ.ഇതാണോ ഇത്രനാള്‍ മനസ്സില്‍ മൂടികിടന്നതും പറയാനുള്ളതും”?
എനിക്കീ പറയാനുള്ളതൊന്നും ഫാദര്‍.സാം തടത്തിലിനോടല്ല,ജോസെഫ് തടത്തിലിന്റെയും ഭാര്യ ലില്ലിക്കുട്ടിയുടെയും മൂത്ത മോനായ സാം ജോസെഫ് തടത്തിലിനോടാണ്. വികാരിയുടെ കുപ്പായത്തിന്നു പുറത്തിറങ്ങിയിതു കേള്‍ക്കണം,കുമ്പസാരമായി തന്നെ. കുമ്പസാരരഹസ്യം പുറത്തു പറഞ്ഞൂടാ.അതോണ്ടു പറയുന്നു.അല്ലേല്‍ ആരോടുവേണേലും പറയായിരുന്നു.
 


ഭാരം ചുമന്നുകൊണ്ടുനടന്നാല്‍ തളരത്തെ ഒള്ളൂ...എവിടേലും ഒന്നിറക്കി വച്ചാലിത്തിരി ആശ്വാസമാകും".

ഭാരൊന്നല്ല, ഒരു സത്യം. പഴയ സത്യം.ജാതിയും മതവും വര്‍ണ്ണവും ചേരിയും, കൊടികുത്തിവാണ,വലിയ വിപ്ലവങ്ങള്‍ തലപൊക്കി തുടങ്ങിയ  കാലത്തുള്ള സത്യം .അന്നീ നാട്ടില്‍ സമരങ്ങളും പോരട്ടങ്ങളുമാണ്. കീഴ്ജാതിയും മേല്‍ജാതിയും സവര്‍ണ്ണനും അവര്‍ണ്ണനും തുടങ്ങി പരസ്പരം എല്ലാവരും തമ്മില്‍ തല്ലലും വിപ്ലവോം. അക്കാലത്തെനിക്കു അപ്പന്റെ ആദര്‍ശം മൂത്തുനടക്കാണ്. എനിക്കും എന്റെ കൂടെയുണ്ടായിരുന്നവര്‍ക്കും പോരാടാന്‍ ആ വഴിയെ തോന്നിയോള്ളൂ. അങ്ങനെ  ഞങ്ങകളു കുറച്ചുപേരൊരു വിപ്ലവം നടത്തി.അല്പം ക്രൂരമാണ്. എന്നാലും എന്തോ സത്യമുണ്ടെന്നു തോന്നി.അങ്ങനെ തുടങ്ങി, ഇപ്പോഴും തുടരുന്നുണ്ട്”.

ഏറെ നേരമായിട്ടും അച്ചനെ കാണാതെയായപ്പോള്‍ കപ്യാരുടെ കണ്ണുകള്‍ അടഞ്ഞ വാതിലിനുമേലേയ്ക്ക് പതിഞ്ഞു. സൂര്യന്‍ വെളിച്ചവും കൊണ്ടു രാത്രിയിലേയ്ക്കു പോയിമറയാന്‍ തുടങ്ങിയിരുന്നു. സമയം ആറരയോടടുക്കുന്നു. കപ്യാരു കൈയില്‍ കിടന്ന വാച്ചിലേയ്ക്കു നോക്കി. 
വാതില്‍ തുറന്നച്ചന്‍ കപ്യാരെ നോക്കി,പോകാമെന്നു ആംഗ്യം കാണിച്ചു.കപ്യാരച്ചനു പുറകേ തലയാട്ടിനടന്നു. വേലക്കാരിയുടെ മുഖത്തുനോക്കി കണ്ണുരുട്ടി കഴിക്കാനൊന്നും നേരല്ല്യാ”.

അച്ചന്‍ ഇരുട്ടുവീഴാന്‍ നില്‍ക്കുന്ന വഴിയിലൂടെ വേഗം നടന്നു.കപ്യാരു പിന്നാലെയും .
എന്താണച്ചോ, ഒരേനക്കേട്‌ പോലെ".
 താനൊന്നു വേഗം വാ, ഇനിയാ സമ്മേളനത്തിനെത്തെണ്ടേ.
വേഗതയില്‍ രണ്ടാള്‍രൂപങ്ങളാ കുന്നിറങ്ങി. എളുപ്പവഴി താണ്ടി ഇടവഴിയെല്ലാം കടന്നു റോഡിലേയ്ക്കിറങ്ങി. സമ്മേളനത്തിനുപോകുന്ന ആള്‍കൂട്ടത്തിലൂടെ അവരും നടന്നു.

മതസൌഹൃദസമ്മേളത്തിനു ഇത്രേം ആളുകളോ ? ഇതെന്തു പുതിയ കൂത്താ..."                                       
എന്റെ കപ്യാരെ....ഫിലിപ്പോസേട്ടോ, ഈ ജനങ്ങളെ കണ്ടാണോ സംശയം. 
കാലത്തിന്റെ കുത്തൊഴുക്കതുപോലല്ലേ". 
ഇതതായിരിക്കില്ലച്ചോ, ഇതുകഴിഞ്ഞാലരുടെയോ മാജിക് ഷോ ഉണ്ടേ, അതുകാണാനാവും". 
അച്ചന്‍ ഊറിഊറി ചിരിച്ചുനടന്നു.
എന്താണച്ചോ”.
ആളുകള്‍ക്കു പറ്റിക്കപ്പെടാന്‍ വല്ല്യ താല്‍പ്പര്യാന്നു കേട്ടപ്പോ ചിരിച്ചതാ. എന്നെ പറ്റിയ്ക്കെന്നും പറഞ്ഞല്ലേ കുഞ്ഞാടുകളുടെ നടപ്പ്. വെറുതെയല്ല  നമ്മുടെ നാടിങ്ങനെ".

വര്‍ത്തമാനം പറഞ്ഞുള്ള നടത്തം, വേഗം സമ്മേളനമൈതാനിയിലെത്തിച്ചു. അച്ചന്‍ കയറി ചെന്നത്തോടെ സമ്മേളനത്തിനു ആരംഭമായി. പ്രാര്‍ത്ഥന കഴിഞ്ഞു. വേദിയില്‍ നാടിനു സുപരിചിതരായ  ശ്രീ നിത്യാനന്ദസ്വാമി,ശ്രീ അബ്ദുല്‍റഹ്മാന്‍ സാഹിബ്‌,വികാരിയച്ചന്‍ ശ്രീ സാം ജോസെഫ് തടത്തില്‍, പഞ്ചായത്ത്‌ പ്രസിഡണ്ട്‌, ക്ലബ്‌ സെക്രട്ടറി തുടങ്ങിയവരെ സ്വാഗതം ചെയ്തശേഷം എല്ലാവരും ചേര്‍ന്നു നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ പ്രസംഗത്തില്‍ നിത്യാനന്ദസ്വാമി അഗ്നി തെളിയിച്ചു ശുഭകാര്യങ്ങള്‍ തുടങ്ങുന്നതിനെ കുറിച്ചു പറഞ്ഞുതുടങ്ങി. 

“മതമൌലീക വാദവും, തീവ്രവാദവും നാടിനും  ജനങ്ങളുടെ ജീവനും ഭീഷണിയാകുന്ന സാഹചര്യത്തില്‍ വിവിധ മതവിശ്വാസികള്‍ തമ്മിലുള്ള സ്നേഹവും സാഹോദര്യവും വിശ്വാസവും വളര്‍ത്തുവാന്‍ സൌഹൃദസമ്മേളനങ്ങള്‍ നടത്തുക ഇന്നത്യാവശ്യമായി വന്നിരിക്കുന്നു. മതമില്ലാത്ത മനുഷ്യനു ഇന്നത്തെ സമൂഹ്യവ്യവസ്ഥിതിയില്‍ സ്ഥാനമില്ല. ജനിച്ചു വീഴാനും, വളരാനും,ജോലിചെയ്യാനും,വിവാഹം കഴിക്കാനും, ജീവിക്കാനും,മരിക്കാനും ഇന്നൊരു മതം കൂടിയേ തീരു.അവനു മതമുണ്ടെങ്കില്‍ അവന്റെ മതത്തിന്റെ പേരില്‍ തുടങ്ങിയ സ്കൂളില്‍ പഠിക്കാം, അവര്‍ വില്‍ക്കുന്ന പത്രം വായിക്കാം, അവരു നടത്തുന്ന ആശുപതിയില്‍ ചികിത്സ നേടാം. അവരുടെ ഭൂമിയില്‍ അന്ത്യവിശ്രമം കൊള്ളാം. നാട്ടില്‍ അവിശ്വാസികള്‍ ഇല്ലാത്തിനും മതേതരത്വമില്ലായ്മയ്ക്കും കാരണം ഈ നിലപാടില്‍ വളരുന്ന സമൂഹമാണ്. അത്തരത്തില്‍ മതങ്ങളും മതവിശ്വാസികളും കൂടിയതിനു തെളിവാണ്, ആരാധനലയങ്ങളിലെ ഇന്നു കാണുന്ന തിങ്ങികയ്യറ്റം”.


പുരാണകഥകളില്‍ തുടങ്ങി സമകാലിക മതരാഷ്ട്രീയത്തിലെത്തിയ സ്വാമിയുടെ പ്രസംഗം ചൂടുപിടിച്ചവസാനിച്ചപ്പോള്‍. സാഹിബിന്റെ പ്രസംഗം തുടങ്ങിയതു മതമെന്നു കേള്‍കുമ്പോഴിന്നു മനസ്സില്‍ തെളിയുന്നതെന്നു ചോദിച്ചുകൊണ്ടാണ്. 


“കൃഷ്ണനോ, ,ബൈബിളോ, നബിയോ ,ബുദ്ധനോ ഒന്നുമല്ല. മതമെന്നാലിന്നു തെളിയുന്ന ചിത്രം എരിയുന്ന നാടും, കരയുന്ന ജീവനും, കത്തുന്ന തീയും, ഉയരുന്ന പുകയുമാണ്.സ്വാതന്ത്ര്യമെന്നതു വെറുംവാക്കിലേയ്ക്ക് ചുരുങ്ങുന്ന ഈകാലത്തു നാം ജീവികുന്നതു തന്നെ എതിര്‍പ്പുകളുടെ നടുത്തളത്തിലാണ്. എങ്ങനെ ജീവിക്കണം,എന്ത് കഴിക്കണം,എന്ത് ധരിക്കണം,എന്തുപറയണം,എങ്ങനെ നടക്കണം  തുടങ്ങിയെല്ലാം നിയന്ത്രിക്കുന്നതു മതമോ ,മതസംഘടനകളോ, അവരുടെ പാര്‍ട്ടിയോ ആണ്. സ്വാതന്ത്യം നേടിയ നാട്ടില്‍ എന്തിനും ഏതിനും എതിര്‍പ്പുകള്‍. സഞ്ചാരസ്വാതന്ത്ര്യവും,സംസാര സ്വാതന്ത്ര്യവും,ആവിഷ്കാരസ്വാതന്ത്ര്യവു മെല്ലാമിന്നു മതത്തിന്റെ കൈയിലാവുമ്പോള്‍. മതേതരത്വം ഉയര്‍ത്തികൊണ്ടുവരേണ്ടതു ഓരോ ജനങ്ങളുടെയുംകടമയാണ്. പല മതവിശ്വാസികള്‍ സന്തോഷമായി ഒരുമിച്ചു കഴിഞ്ഞകൂടിയ നാട്ടില്‍, ഇന്നു ഓരോ മതത്തിനും ജാതിയ്ക്കും വെവേറെ  കോളനികള്‍, കൂട്ടങ്ങള്‍. ഭിന്നിപ്പിച്ചു നാടു ഭരിച്ചവരില്‍ നിന്നും സ്വാതന്ത്ര്യം നേടിയെന്നു പറയുമ്പോള്‍ എവിടെയാണ്, എന്താണ് സ്വാതന്ത്ര്യമെന്നു കൂടി ഓര്‍ക്കേണ്ടിവരുന്നു.മതേതരത്വ നിലപാടു സ്വീകരിക്കുകയും, ഓരോ മതത്തിനു സ്കൂളും,കോളേജും,ചാനലും,ആശുപത്രിയും, കോളനിയും,പത്രവുമൊക്കെ  അനുവദിക്കുകയും അതിനെ പ്രോത്സാഹിപ്പിച്ചു കൊണ്ടുവരികയും ചെയ്യുന്ന നേതൃത്വനിരയുടെ പ്രവണത,നല്ല നാളെയ്ക്കു വേണ്ടിയാണെന്നും തോന്നുന്നില്ല”.
മതത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ പ്രസംഗം വിവേകവും
, യുക്തിയും കൈവിട്ടു വികാരപരമായി കത്തികയറി. ഒടുവിലവസരം കിട്ടിയ വികാരിയച്ചനും മതത്തെക്കുറിച്ചു പറഞ്ഞുതുടങ്ങി. 


“ജാതിയുടെയും മതത്തിന്റെയും നാടിന്റയുമെല്ലാം അതിര്‍ത്തികള്‍ ഇല്ലാതെയാവുന്ന അവര്‍ണനും-സവര്‍ണനും കുറഞ്ഞില്ലാതെയാകുന്ന കാലത്തു ഇടയലേഖനവും,മതപ്രസംഗവും,പുത്തനാചാരങ്ങളൊക്കെ അതിനെ തടയിടാന്‍ വേണ്ടി നടത്തുന്ന ചില മാജിക്കുകളാണ്. പലതിനും കടിച്ചു തൂങ്ങിനില്ക്കാന്‍ വേണ്ടിമാത്രം നടത്തുന്നു കണ്ണുപ്പൊത്തികളി. ജനങ്ങളെ പേടിപെടുത്തുന്നതിനും വിശ്വാസിപ്പിച്ചു നിര്‍ത്തുന്നതിനും കൈകൊള്ളുന്ന ഇങ്ങനെയുള്ള  നിലപാടുകളാണ് ജനങ്ങളില്‍ അസഹിഷ്ണുത സൃഷ്ടിക്കുന്നതും അവരെ പ്രതിരോധത്തിലാക്കുന്നതും. ഇത്തരം മതസൌഹൃദസമ്മേളനമൊക്കെ അതിനുള്ള പ്രോത്സാഹനമാണ്”.

അച്ചടക്കമുള്ള ഭാഷയില്‍ തുടങിയ പ്രസംഗം,വേദിയിലെയും സദസ്സിലിരിക്കുന്നവരുടെയും വായും കണ്ണും തുറപ്പിച്ചു. 
"മതത്തിനെറെയും വംശീയതയുടെയും വര്‍ഗീയതയുടെയും  പേരുപറഞ്ഞു തമ്മില്‍ തല്ലുകയും , 
അക്രമം കാട്ടുകയും, സ്ഫോടനങ്ങള്‍ നടത്തുകയും ചെയ്തുപോരുന്ന ഈ മതേതര നാട്ടിലെ മതവാദികള്‍, ഒരിക്കലും ഒരു മതത്തിനും വേണ്ടി സംസാരിക്കില്ല. എന്നാലവര്‍ മതേതരത്വം പ്രസംഗിക്കുകയും അതുകേള്‍ക്കുകയും മാത്രം ചെയ്യും.അതിനുള്ള തെളിവാണ് ഈ ജനപങ്കാളിത്തം"

കൂടിയിരിക്കുന്ന ജനങ്ങളും സ്റ്റേജിലെ മാന്യവ്യക്തികളും മുഖത്തോടുമുഖം നോക്കിചിരിച്ചു.മുളയില്‍ കെട്ടിയ ട്യൂബ്ബില്‍ നിന്നുവരെ ചെറിയ പ്രകാശം കൂടിയപ്രതീതി.

"ഇനി ഞാനൊരു കഥ പറയാം അച്ചന്‍ നിര്‍ത്താതെ തുടര്‍ന്നു. ഒരിക്കല്‍ ഒരു വികാരിയച്ചന്‍. മതേതരത്വനിലപാടുകളില്‍ അല്ലെങ്കില്‍ ഒരവിശ്വാസിയായി ജീവിച്ച വൃദ്ധയുടെ
അന്ത്യകൂതാശ ചടങ്ങുകള്‍ക്കുപ്പോയി.അവിടെ വച്ചവര്‍ അച്ചനോട് അവസാനഗ്രഹമായി കുമ്പസരിക്കണമെന്നു അപേക്ഷിച്ചു. അവസാനഗ്രഹം അച്ചന്‍ നിഷേധിച്ചില്ല.അതു തന്നെയായിരുന്നു
  ആ വികാരിയച്ചന്റെ അവസാനകുമ്പസാരവും. 


അവളൊരു നഴ്സായിരുന്നു.പഴയൊരു വലിയ വിപ്ലവക്കാരിയുടെ മകളായിരുന്നു. കമ്യൂണിസവും നക്സലിസവുമെല്ലാം  ശക്തമാകുന്ന കാലത്തെ കൗമാരക്കാലം അവളിലും ആദര്‍ശവും വിപ്ലവും ആളിക്കത്തിച്ചു. ആരുമറിയാതെ അവളും സന്തതസാഹചരികളും അവരുടെ വിപ്ലവപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. വംശവും.ജാതിയും,മതവുമൊന്നുമില്ലാതെ, 
അവയൊന്നുമറിയാതെ വളരുന്ന തലമുറ.എല്ലാത്തിനും ഒരേഒരര്‍ത്ഥം കാണുന്ന തലമുറ. ഒരേഒരു നിറം സിരകളിലൂടെ ഒഴുകുന്ന ഒരേഒരു വര്‍ഗമാണു മനുഷ്യനെന്നു മനസ്സിലാക്കുന്ന വിപ്ലവലക്ഷ്യം. ആശുപത്രിയില്‍ ജനിച്ചു വീഴുന്ന അവര്‍ണന്റെ കുഞ്ഞിനെ സവര്‍ണ്ണനും,ഹിന്ദുവിന്റെ, മുസ്ലിമിനും, മുസ്ലിമിന്റെ, ക്രിസ്താനിയ്ക്കും കഴിയും വിധം അറിയാതെ  മാറ്റിമാറ്റി നല്‍കി. ആ കുഞ്ഞുങ്ങള്‍ വളര്‍ന്നു വലുതായി.തലമുറകള്‍ കൈമാറി, ആ വിപ്ലവവും. 

താഴ്ന്നവനും,വലിയവനും, ജാതിയും, മതവുമൊക്കെ അവര്‍ക്കൊരു അര്‍ത്ഥമില്ലായ്മയാണ്.  
ഇന്നലെയിലെ ആ  വളര്‍ന്നകുട്ടികളെ  തിരഞ്ഞാല്‍ ഈ സദസ്സിലുണ്ടാവാം ഏറെപ്പേര്‍, ഈ വേദിയിലുണ്ടാകാം.എന്തിനു, ഈ പറയുന്ന ഞാനകാം, സ്വാമിയാകാം ,സാഹിബാവാം  ഈ കൂട്ടത്തിലുള്ള പലരുമാകാം. മതത്തെകുറിച്ചു ജാതിയെക്കുറിച്ചു പ്രസംഗിയ്ക്കുന്ന,ആക്രമം നടത്തുന്ന  ആര്‍ക്കറിയാം അസ്തിത്വം ? ആരെന്നറിയാന്‍, എങ്ങനെയെന്നറിയാന്‍,എവിടെനിന്നെന്നറിയാന്‍. കച്ചമുറുക്കി അങ്കം തുടങ്ങിയാല്‍ സിരകളില്‍ കൊടിയുടെ ബഹുനിറങ്ങളില്ല. ചോരയ്ക്ക് ഒരു നിറമേ ഒള്ളൂ ചുവപ്പുനിറം. അവരുടെ വിപ്ലവത്തിന്റെ ചുവപ്പു നിറം. 
ഇതാണോ വിപ്ലവം ??? 

സമയപരിമിധിയുടെ പരിതിയിലാക്കി സമ്മേളനത്തിനു ആകാലചരമം  നല്‍കികൊണ്ടു ഭാരവാഹികള്‍ അവസാന പരിപാടിയിലേക്കു കടന്നു. എന്തിനോ വേണ്ടി തുടങ്ങിവച്ച പ്രസംഗം എവിടെയുമെത്താതെ അവസാനിയ്ക്കും മുന്‍പു മാജിക്ക് ഷോയുടെ മുന്നോടിയെന്നോണം ജാതിമതഭേതമന്യേ കൂട്ടിലിട്ടു സ്വാതന്ത്ര്യം നിഷേധിച്ച വെള്ളരിപ്രാവിനെ സമാധാനസൂചകമായി സ്വാമിയും സാഹിബും അച്ചനും ചേര്‍ന്നു സ്വതന്ത്രതയിലേക്ക് പറത്തിവിട്ടു.


കപ്യാര്‍ അച്ചന്റെ മുഖത്തേയ്ക്കു തന്നെ നോക്കി നിന്നു. പെട്ടെന്നു പറത്തിവിട്ട വേഗതയോ, കിട്ടിയ സ്വാതന്ത്ര്യത്തിന്റെ സന്തോഷമോ,പെട്ടെന്നു കണ്ണില്‍ കയറിയ വെളിച്ചത്തിന്റെ അന്താളിപ്പോ, ഞാണു കിടന്ന വൈദ്യുതികമ്പിയില്‍ തട്ടി സമാധാനത്തിന്റെ  പ്രതീകമായ വെള്ളരിപ്രാവു ആളുകളുടെ ഇടയില്‍ വീണു ചരമമടഞ്ഞു !!!

65 comments:

 1. ആദ്യം ഹാജർ വെച്ചു..., ഇനി വായിക്കട്ടേ... :)

  ReplyDelete
  Replies
  1. ഇനി പറയാനുള്ളതു പറഞ്ഞോളൂ, സന്തോഷം

   Delete
 2. ഒന്ന് ഓടിച്ചു വായിച്ചു. വിശദമായി വായിച്ച ശേഷം നാളെ കമന്റ് ഇടാം- പോരെ അനീഷേ--?

  ReplyDelete
 3. ചിന്തകളുടെ സഞ്ചാരം!!
  എന്നാലും ഗ്രേസ് ചെയ്തത് കടുംകൈ ആയിപ്പോയില്ലേ?
  കഥ കൊള്ളാം കേട്ടോ.

  ReplyDelete
  Replies
  1. വിപ്ലവമല്ലേ ??? ആണോ ? സന്തോഷം അജിത്തേട്ടാ വീണ്ടും ധന്യം .

   Delete
 4. ഒന്നോടിച്ചു പോയി - ഒന്ന് കൂടി വായിക്കേണ്ടി വരും . :)

  ReplyDelete
  Replies
  1. എന്നിട്ട് പറയാനുള്ളതു പറയണേ...

   Delete
 5. ഭയങ്കരമായൊരു ത്രെഡ്, ആരും പറഞ്ഞു കേട്ടിട്ടില്ലാത്തത്, പക്ഷേ പോസ്റ്റ് ചെയ്യുന്നതിനു മുൻപ് നന്നായി മിനുക്കിയെടുക്കാമായിരുന്നു...

  ആശംസകൾ

  ReplyDelete
  Replies
  1. തിടുക്കം...:( സന്തോഷമീ പ്രോത്സാഹനത്തില്‍

   Delete
 6. അല്‍പ്പം നീളം കൂടിയ പോലെ തോന്നി. എങ്കിലും നന്നായിട്ടുണ്ട്.. ഇനിയും വരട്ടെ

  ReplyDelete
  Replies
  1. പിടിച്ചു കെട്ടിയതാ ഡോക്ടര്‍ ,കൈവിട്ടു പോകുന്ന നിലയിലാണ് നില്‍പ്പ് ഇപ്പോഴും.സന്തോഷട്ടോ .

   Delete
 7. വിഷയം ഇഷ്ടപ്പെട്ടു. പക്ഷെ കഥ അവതരിപ്പിച്ച /പറഞ്ഞ രീതി ശരിയായിരുന്നോ എന്നൊരു സംശയം. സംഭാഷണങ്ങളിലും ഒരു സ്വാഭാവികത ഇല്ലാത്തപോലെ. കഥ ഒരല്‍പം ദഹിക്കാതെ കിടക്കുന്നു..(മറ്റൊരു രീതിയില്‍ എഴുതാന്‍ ഒന്ന് ശ്രമിച്ചു നോക്കൂ..)
  കൊട്ടക്കണക്കിന് അക്ഷരത്തെറ്റുകള്‍ ഉണ്ട് കേട്ടോ..

  ReplyDelete
  Replies
  1. അതു തിരുത്തിവരുന്നുണ്ടേ...കഥയുടെ ഗതി പലയിടത്തും മാറി പോകുന്ന വിഷയമായതു കൊണ്ടു തൊട്ടും തൊടാതെയും അവസാനിപ്പിക്കുകയായിരുന്നു.മറ്റൊരുതലമുള്ള കഥയാണെന്നു അഭിപ്രായങ്ങളില്‍ നിന്നും മനസിലാക്കുന്നു.അതും ശ്രമിക്കാം .തുറന്ന അഭിപ്രായങ്ങള്‍ തുടര്‍ന്നും സ്വാഗതം ചെയ്യുന്നു ഷൈജു.

   Delete
 8. വളരെ മികച്ച ആശയം.. മുകളില്‍ പലരും പറഞ്ഞപോലെ ആവര്‍ത്തിച്ചു വായിച്ചു, മാറ്റങ്ങള്‍ വരുത്തിയാല്‍ മനോഹരമായ ഒരു കഥ ആകും.. ആശയത്തിനെന്റെ അഭിനന്ദനം..

  ഇതുപോലെ വിപ്ലവകാരികളായ നേഴ്സുമാര്‍ ഉണ്ടായാല്‍ നമുക്ക് ആയിരിക്കും പണികിട്ടുക.. :)

  ReplyDelete
  Replies
  1. വിപ്ലവങ്ങള്‍ അല്ലെങ്കിലും പണിയാണ്.ഇതൊരു ചോദ്യം .ഇതൊരു കഥ ( പോലെ :) ). ചില വിക്ഷണങ്ങള്‍ അവതരിപ്പിച്ചു വന്നപ്പോള്‍ കഥാഗതി മാറിയപോലെ തോന്നുന്നു.മാറ്റങ്ങള്‍ പ്രതീക്ഷിക്കാം .സന്തോഷം ഡോക്ടര്‍.

   Delete
 9. വിപ്ലവം തലയ്ക്കു പിടിച്ച ഗ്രേസി, അങ്ങനെ ഒരു സാഹസത്തിനു മുതിര്‍ന്നു;
  ആരുടെയൊക്കെയോ കുഞ്ഞുങ്ങള്‍ മറ്റാരുടെയൊക്കെയോ കൈകളില്‍ വളര്‍ന്നു;
  ന്യായീകരണമില്ലാത്ത തെറ്റ്; പാവം മാതാപിതാക്കള്‍ !!
  അപ്പോള്‍ പള്ളീലച്ചന്‍റെ മതമോ ?

  നല്ല ആശയം. !! ആശംസകള്‍ !!

  ReplyDelete
  Replies
  1. കഥ കൈവിട്ടു പോയിട്ടുണ്ട് ,പക്ഷേ ചിലതു പറയാതെ പറയാന്‍ ശ്രമിച്ചിട്ടുണ്ട് വല്ലതും കിട്ട്യോ ?.സന്തോഷമീ വായനയില്‍ .പാഴ് വായന ആയിരുന്നെങ്കില്‍ അടുത്തതവണ തിരുത്താം :)

   Delete
  2. അതിനല്ലേ അവസാനമായി കുമ്പസരിച്ചത്

   Delete
 10. hആവൂ, വളരെ വ്യത്യസ്തമായൊരു വിപ്ലവം -പക്ഷെ കുറച്ചു കടന്നു പോയില്ലേ കാത്തീ... ഒന്ന് കൂടി ഒഴുക്കാകാം എന്ന് തോന്നി കഥാഗതിയ്ക്ക്. ചിന്തിച്ചു വന്നത് പറഞ്ഞു ഫലിപ്പിക്കാന്‍ ആകാതെ പോയതാണോ? തുടക്കം, ഒടുക്കം, ആശയം -ഇഷ്ടായി

  ReplyDelete
  Replies
  1. വിപ്ലവമല്ലേ ശ്യാമേ...കഥയുടെ ഗതിയെ വിഷയത്തിന്റെ സാന്നിദ്യം മാറ്റിമറക്കാതിരിക്കാന്‍ നോക്കിയതാ, അപ്പോള്‍ അതു ഒഴുക്കിനെ ബാധിച്ചു. എഴുതാന്‍ വിചാരിച്ചതു പോലെ പകര്‍ത്താന്‍ കഴിഞ്ഞില്ലെന്നതു വാസ്തവമാണ് എന്നിരുന്നാലും പരമാവധി ശ്രമിച്ചിട്ടുണ്ട്.തുടര്‍ന്നും ഈ വഴി വരിക.

   Delete
 11. സ്ത്രീകഥാപാത്രങ്ങൾക്ക്‌ പുതുമ ഉണ്ടാകുന്നത്‌ വായനയിൽ ആകാംക്ഷ നൽകും..
  അതിവിടെയും സാധ്യമായി..
  കൂടുതൽ വ്യത്യസ്തകളുള്ള ആശയങ്ങൾ പിറക്കട്ടെ..ആശംസകൾ..!

  ReplyDelete
  Replies
  1. സന്തോഷം ടീച്ചര്‍. വിപ്ലവങ്ങള്‍ക്ക് അങനെ ജാതിയുംലിംഗവുംമതവുമൊന്നുമില്ലല്ലോ.ഈ വായനയില്‍,അഭിപ്രായത്തില്‍ ഏറെ സന്തോഷം.

   Delete
 12. സ്ത്രീകഥാപാത്രങ്ങൾക്ക്‌ പുതുമ ഉണ്ടാകുന്നത്‌ വായനയിൽ ആകാംക്ഷ നൽകും..
  അതിവിടെയും സാധ്യമായി..
  കൂടുതൽ വ്യത്യസ്തകളുള്ള ആശയങ്ങൾ പിറക്കട്ടെ..ആശംസകൾ..!

  ReplyDelete
 13. മനസ്സിന്‍റെ വീക്ഷണങ്ങളും ചിന്തകളും ആശയങ്ങളുമെല്ലാം ഒരു കഥയിലൂടെ വെളിവാക്കാന്‍ ശ്രമിച്ചു.നല്ലത്.

  ReplyDelete
  Replies
  1. അതായിരുന്നു ശ്രമം മാഷേ..ഒരു പരിതിവരെ അതുവിജയിച്ചുവെന്നു ഈ അഭിപ്രായത്തിലുടെ മനസിലാക്കുന്നു.ഒരുപാടു സന്തോഷം ഇക്ക.

   Delete
 14. അപാര ആശയമാണ്...., കഥ എഴുതിയപ്പോൾ എന്തോ ഒരു സുഖക്കേട് . ഒരു സ്വാഭാവികത നഷ്ടമായതുപോലെ

  ReplyDelete
  Replies
  1. സ്വാഭാവികത ഇല്ലാത്ത വിഷയം,അസ്വഭാവികമാകുന്ന രീതിയിലേക്കു മാറാതിരിക്കാന്‍ ചിലതു പറയാതെ പറയേണ്ടി വന്നു.അവ്യക്തമായതു അവിടെയാകാനാണ് സാധ്യത.പലയിടത്തും കഥാഗതി ലേഖനമാകുമോ എന്നൊരു പേടികൂടി ഉണ്ടായിരുന്നു. പരമാവധി ആശയം പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട് നീധിഷ്‌.

   Delete
 15. എനിക്ക് ഇഷ്ടമായി.. ആ പ്രാവിനെ കൊന്നത് ഇഷ്ടമായില്ല..

  ReplyDelete
  Replies
  1. സന്തോഷമീ വായനയില്‍, സമാധാനമല്ലെ പോയത് :)

   Delete
 16. ഇതില്‍ കാത്തിയുടെ ഒരു നിരീക്ഷണത്തോട് വിയോജിപ്പുണ്ട് ഇവിടെ ഒരാള്‍ക് ജനിക്കണമെങ്കിലും ജീവിക്കണമെങ്കിലും മരിക്കണമെങ്കിലും മതം വേണം എന്നത് സത്യം പക്ഷെ മതത്തില്‍ ജനിച്ചവനെ ആ മതം എവിടെയാ ഇവിടെ സംരക്ഷിക്കുന്നത് മതം അവനെ പഠിപ്പിക്കാനോ ചികിത്സിക്കാനോ അവരുടെ മതസ്ഥാപനങ്ങളില്‍ ശ്രമിക്കുന്നുണ്ടോ അപ്പൊ ഇവിടെ വേണ്ടത് പണം മാത്രമാണ് . ഈ വിയോജിപ്പ്‌ മാറ്റി നിര്‍ത്തിയാല്‍ കഥയും കഥയുടെ പ്രമേയവും വെത്യസ്ഥമായ അനുഭവമായി കാത്തിക്ക് ആശംസകള്‍

  ReplyDelete
  Replies
  1. അങനെയല്ല ഓരോരുത്തരും പ്രതേകം ,പ്രതേകം സ്കൂള്‍ ,കോളേജ് ,ആശുപത്രി എന്നിവ കെട്ടുകയും അവിടെ ചിലര്‍ക്ക് പ്രതേക ശ്രദ്ധയൊക്കെ കൊടുക്കുകവഴി പലരും ആ വഴിയിലേക്ക് മാറി സഞ്ചരിക്കുന്നു എന്നൊരു തോന്നല്‍.ആകര്‍ഷിക്കാന്‍ നടത്തുന്ന ചില പൊടികൈ.അതൊക്കെ നമ്മളില്‍ നിന്നും മതേതരത്വം എന്ന ആശയത്തെ വല്ലാതെ അകറ്റുന്നു. നാം അറിയാതെ തന്നെ അതിനടിമപെടുന്ന അവസ്ഥ.സന്തോഷമീ ദീര്‍ഘമായ വായനയില്‍ .

   Delete
 17. നല്ല എഴുത്ത്, എല്ലാ ആശംസകളും

  ഫോണ്ടിന്റെ മങ്ങൽ വായിച്ച് പോകനുള്ള എളുപ്പം കുറക്കുന്നു

  ReplyDelete
  Replies
  1. സന്തോഷം ഷാജു.ഈ അടുത്തു ചില മാറ്റങ്ങള്‍ വരുത്തിയതാ,അതു ശരിയാക്കാം.

   Delete
 18. ഹലോ വായിച്ചൂട്ടോ. അഭിനന്ദനങ്ങൾ കാത്തി !
  നെഴ്സുമാരെ കൊണ്ട് വിപ്ലവം നടത്താം എന്നാണോ ഭാവം?
  പ്രാചീനശിലായുഗത്തിലോ നവീനശിലായുഗത്തിലോ ജനിക്കാമായിരുന്നു അന്ന് ഈ വിപ്ലവത്തിന്റെ ഒന്നും ആവശ്യം ഉണ്ടായിരുന്നില്ലാലോ അല്ലെ? സാങ്കേതിക വശങ്ങൾ മറ്റുള്ളവർ ചൂണ്ടി കാണിച്ചു തന്നല്ലോ? അവരുടെ അഭിപ്രായങ്ങൾ ഉൾക്കൊണ്ട്‌ അടുത്ത കഥ ഇതിലും മെച്ചപെടുത്തുക.നന്നായിട്ടില്ലാ എന്നല്ലാട്ടോ. ഓരോ പടിയും ഉയരത്തിലെക്കാണല്ലൊ അതുകൊണ്ടാണ്. ആശംസകൾ !

  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
  Replies
  1. തികച്ചും സങ്കല്‍പികം മാത്രം. ചില ചിന്തകള്‍ അവതരിപ്പിചെന്നു മാത്രം ഗിരീഷ്‌, കഴിഞ്ഞപ്പോള്‍ ഇങ്ങനെ ആയിപ്പോയി. അടുത്തവട്ടം തിരുത്താമെന്ന പ്രതീക്ഷയില്‍ നന്ദി :)

   Delete
 19. വിപ്ലവം രക്തത്തോട് ചെയ്തത് ചതി ആയിപോയി അത് ഒരു കുംബസരത്തിൽ പറഞ്ഞു നേഴ്സ് കൈകഴുകി ആശയവും ആവിഷ്കാരവും നന്നായി സസ്പെൻസ് ഗംഭീരമായി

  ReplyDelete
  Replies
  1. സന്തോഷം ബൈജുവേട്ടാ...വിപ്ലവങ്ങള്‍ ചിലപ്പോള്‍ ക്രൂരമാണ്.ഇതു വെറും സങ്കല്‍പികം.കുമ്പസാരകൊണ്ടു ചില തിരിച്ചറിവുകളും ഗ്രേസി പ്രതീക്ഷിക്കുന്നുണ്ട്.

   Delete
 20. നല്ല ഒരു ത്രെഡ് ..സംഭവിച്ചേക്കാവുന്ന ഒരു കഥയും. നീളം കൂടിപ്പോയി എന്ന പരാതി ഇല്ല..ഇതിലും ചുരുക്കി എങ്ങനെ പറയാൻ!

  അഭിനന്ദനങ്ങൾ..

  ReplyDelete
  Replies
  1. സ്വാഗതം,സന്തോഷം.പറഞ്ഞുവരുമ്പോള്‍ മനപൂര്‍വം നീളംകുറയ്ക്കാന്‍ ശ്രമം നടത്തിയിരുന്നു.അതുകൊണ്ടുതന്നെ എവിടെയോ എന്തൊക്കെയോ നഷ്ട്ടപെട്ടും പോയി. പരമാവധി ആശയം അവതരിപ്പിക്കാനുള്ള ശ്രമം വിജയിച്ചുവെന്ന് അഭിപ്രായം സാക്ഷിപെടുത്തുന്നു.ഏറെ സന്തോഷം.

   Delete
 21. അഹ കാത്തി കലക്കി ട്ടോ ..നല്ല പ്രമേയം

  വംശനാശ ഭീക്ഷണി നേരിടുന്ന കുന്നുകൾ ...അതൊരു തെറ്റായ പ്രയോഗമല്ലേ
  പേര് എനിക്ക് ഇഷ്ടപെട്ടില്ല .പിന്നെ അവസാന ഭാഗത്ത്‌ ഒരു ലേഖനത്തിന്റെ രുചി ഉണ്ടായിരുന്നു .ഇനിയും എഴുതൂ ...നിന്നിൽ പ്രതീക്ഷ ഉണ്ട് ..

  ReplyDelete
  Replies
  1. സന്തോഷം പൈമ...ഈ പ്രോത്സാഹനത്തില്‍,വിപ്ലവം ചേര്‍ന്ന പേരായിരുന്നു ആദ്യം നീളം കൂടിയത്.അത് വേണ്ടാന്ന് വച്ചാണ് ഇങ്ങനെയൊരു പേരിട്ടേ.കുന്നുകള്‍ കുറയുന്നു എന്നായിരുന്നു ഉദേശിച്ചത്‌.കഥാഗതി പലയിടത്തും ലേഖനത്തിനു വഴിമാറുന്നുണ്ട് സത്യം .ഏറെ സന്തോഷം.

   Delete
 22. എനിക്കൊന്നും മനസ്സിലായില്ല. ഇനി ഒരാവര്‍ത്തികൂടി വായിച്ചുനോക്കട്ടെ.

  ReplyDelete
  Replies
  1. വായിച്ചോ ,വായിച്ചോ എന്നിട്ട് പറഞ്ഞാല്‍ മതി.

   Delete
 23. ആശയത്തിന്റെ ഗാംഭീര്യം അവതരണത്തിൽ കാണുന്നില്ല എന്ന മറ്റുള്ളവരുടേ പരാതിയിൽ ഞനും പങ്കു ചേരുന്നൂ..സാങ്കല്പിക,ചിന്തകളെ കഥയിലേക്ക് സന്നിവേശിപ്പിക്കുമ്പോൾ അത് നടന്നതായിരിക്കാം...അല്ലെങ്കിൽ നടക്കുന്നതായിരിക്കാം എന്ന ധാരണ വായനക്കാരിൽ ഉണ്ടാകണം എന്നു ഒരു അഭിപ്രായം ഉണ്ട് എനിക്ക്..വെള്ളപ്രാവിന്റെ മരണം ഇഷ്ടമായി. കുമ്പസാര രഹസ്യങ്ങൾ പുറത്ത് പറയണം എന്ന് തന്നെയാണ് എന്റെ ചിന്തയും...ഈ അടുത്ത കാലതു വായിച്ചതിൽ നല്ല ഒരു പ്രമേയം...എല്ലാ ആശംസകളും

  ReplyDelete
  Replies
  1. ആശയം ചോര്‍ന്നുപോയിരിക്കുന്നുവെന്നു മനസിലായപ്പോള്‍, പെട്ടെന്നുതന്നെ അവസാനിപ്പിക്കുകയായിരുന്നു.ഇത്തരം കുമ്പസാരങ്ങള്‍ ചില മാറ്റങ്ങള്‍ക്കു വേണ്ടിയാണെങ്കില്‍ നല്ലതല്ലേ..ഏറെ സന്തോഷം ഈ പ്രോത്സാഹനത്തില്‍ തുടര്‍ന്നും ഉണ്ടാവുക ഇവിടെ..

   Delete
 24. അനീഷേ കൊള്ളാം ഈ വിപ്ലവം ഇഷ്ടായി
  കഥ പറഞ്ഞുവന്ന രീതി എനിക്കിഷ്ടായി
  ആശംസകള്‍

  ReplyDelete
  Replies
  1. സന്തോഷമീ വായനയില്‍.....ഏറെ സന്തോഷം.

   Delete
 25. പിതാവിന്റെ വിപ്ലവ രക്തം സിരകളിലൂടെ വമിച്ചിറങ്ങിയപ്പോൾ അവൾ തന്റെ ഔദ്യോഗിക നിർവ്വഹണത്തിൽ കൃത്യവിലോപം കാട്ടി, അതൽപ്പം കടന്ന കൈ ആയിപ്പോയില്ലേ എന്നൊരു തോന്നൽ ! ഒപ്പം മതത്തിന്റേയും ജാതിയുടേയും പേരിൽ അരങ്ങേറുന്ന അഴിഞ്ഞാട്ടങ്ങൾ കണ്ടു മനം നൊന്ത ഗ്രെസ്സിയേയും കൂട്ടരേയും ന്യായീകരിക്കാനും തോന്നിപ്പോകുന്നു. സംഭവം നന്നായി പ്പറഞ്ഞു, പക്ഷെ, കുറേക്കൂടി ശ്രദ്ധിച്ചാൽ പലരും ഇവിടെ പറഞ്ഞ പലതും ഒഴിവാക്കാൻ കഴിയും. ബ്ലോഗിൽ വന്നതിൽ സന്തോഷം വീണ്ടും കാണാം.
  ആശംസകൾ

  ReplyDelete
  Replies
  1. ഏറെ ഏറെ സന്തോഷം ഈ വരവില്‍.തെറ്റുകള്‍ ഒരുപാട് ഉണ്ടായെന്നു മനസിലായി.കൂടുതല്‍ ശ്രദ്ധയോടെ ആയിരിക്കും അടുത്ത കാല്‍വെപ്പുകള്‍ .വീണ്ടും വരണം,എന്നും പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിക്കുന്നു.

   Delete
 26. മുകളിലെ വിലയേറിയ നിര്‍ദേശങ്ങള്‍ സ്വീകരിച്ച്‌ പുതിയ പുതിയ പ്രമേയങ്ങളുമായി വീണ്ടും വരിക കാത്തിരിക്കുന്നു ,എല്ലാ ആശംസകളും .

  ReplyDelete
  Replies
  1. തീര്‍ച്ചയായും അടുത്തതവണ തെറ്റുകള്‍ തിരുത്തപ്പെടും.വായനയും അഭിപ്രായങ്ങളും തുടരുക.സന്തോഷം.

   Delete
 27. നല്ല ആശയം.

  പറയാന്‍ ഉദ്ദേശിച്ച കാര്യം പറയാതെ പോയോ

  സ്വാതന്ത്ര്യം കൈവന്നിട്ടും, മതങ്ങളുടെ പേരില്‍ വേലികള്‍ കെട്ടി അസ്വതന്ത്രരായി ജീവിക്കുന്ന കുറെ മനുഷ്യജന്മങ്ങള്‍. അതില്‍ നിന്ന് മുക്തി നേടണം എന്നാഗ്രഹത്തോടെ വിപ്ലവങ്ങള്‍ക്ക് കൂട്ട് പിടിക്കുന്നു വേറെ ചിലര്‍ . ഈ കഥയിലെ ഗ്രേസി,തന്‍റെ അവസാനനിമിഷങ്ങളില്‍ അവളെ വേട്ടയാടിയത് കുറ്റബോധം ആയിരുന്നോ ? അതുകൊണ്ടല്ലേ ഒരു പുരോഹിതനോട് കുമ്പസാരിക്കണം എന്ന ആഗ്രഹം അവര്‍ പ്രകടിപ്പിച്ചത് . വിപ്ലവം കൊണ്ട് അവര്‍ നേടിയത് എന്ത്?

  നന്നായി എഴുതി പ്രതിഫലിപ്പിക്കേണ്ട വിഷയം ആണ് ഇത് . അത് പരിധിക്കുള്ളില്‍ നിന്ന് കൊണ്ട് വായനക്കാരിലേക്ക് എത്തിച്ചതിനു ആശംസകള്‍..

  ReplyDelete
  Replies
  1. സ്വാഗതം ,ഒരുപരിധി അതിനപ്പുറം ഈ വിഷയത്തെപ്പറ്റി പറയാന്‍ കഴിയാത്തപ്പോലെ അതുകൊണ്ടുതന്നെ അതിന്റെ രൂപം ഇങ്ങനെയായി.കുറ്റബോധമല്ല,ഇങ്ങനെപറയുന്നതുകൊണ്ടുള്ള ഒരു മാറ്റം ഒരാളിലെങ്കിലും പറയാതെ പറയാന്‍ ശ്രമിച്ചത് അതാണ് .തുടര്‍ന്നും പ്രോത്സാഹനങ്ങള്‍ഉണ്ടാവുക.ഏറെ സന്തോഷം.

   Delete
 28. മനോഹരമായ ഫ്രൈമിൽ വളരെ വൃത്തിയായി ആശയം അവതരിപ്പിച്ചിരിക്കുന്നു . വളരെ പ്രസക്തമാണ് ഈ പോസ്റ്റിൽ ചൂണ്ടി കാണിക്കുന്ന വിഷയം ..ഈ ശ്രമത്തിനു ഒരായിരം അഭിനന്ദനങ്ങൾ ..ഇതൊരു കഥയായി ഞാൻ കാണുന്നില്ല. നേർക്കാഴ്ച തന്നെയാണ് . സാധാരണ ഇത്തരം വിഷയങ്ങൾ അവതരിക്കപ്പെടുമ്പോൾ പൊങ്ങി വരുന്ന ബുജി നാട്യങ്ങൾ ഇവിടെ ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ് . അത് പോലെ കഥാപാത്രങ്ങൾ ഇത്ര നീണ്ട സംഭാഷണങ്ങൾ നടത്തുമ്പോൾ പൊതുവെ വായനക്ക് ഒരു രസം കിട്ടാറില്ല എനിക്ക് . ഇവിടെ ആ ഭാഗമെല്ലാം പെർഫെക്റ്റ്‌ ആയാണ് എനിക്ക് തോന്നിയത് ... നല്ല എണ്ണം കാച്ചിയ മത സൗഹാർദ പ്രഭാഷണം .. hats off you man ... ക്ലൈമാക്സാണ് ഏറ്റവും നന്നായത് ..

  ReplyDelete
  Replies
  1. സന്തോഷം പ്രവീ..വലിയ പ്രോത്സാഹങ്ങള്‍ തുടര്‍ന്നും ഉണ്ടാവണേ...ഏറെ സന്തോഷം.

   Delete
 29. എനിക്കിഷ്ടമായി ഗ്രേസിയെ !!!
  ഒരിക്കലും വായിച്ചിട്ടില്ലാത്ത ചിന്തിചിട്ടില്ലാത്ത കഥാതന്തു !!

  അതിനു ഉയർത്തിപ്പിടിക്കാൻ പറ്റിയില്ല എഴുത്തിൽ എന്നുതോന്നി.
  ഇഷ്ടമായി കാത്തി

  ReplyDelete
 30. ഉയര്‍ത്തിപിടിക്കാനായൊരു ചെറിയ ശ്രമം നടത്തിയെന്നു മാത്രം.ഒരു പരിധിവരെ വിജയിച്ചുവെന്നത്തില്‍ സന്തോഷം.വീണ്ടും ഈ വഴിയൊക്കെ ഇറങ്ങു കീയേ..ഏറെ സന്തോഷം.

  ReplyDelete
 31. ഗംഭീരമായി ഡെവലപ്പ് ചെയ്യാവുന്ന ഒരു കഥാതന്തുവായിരുന്നു..പക്ഷെ കഥ പറച്ചിൽ പോര.. . സംഭാഷണങ്ങളിൽ ചിലയിടത്ത് കൃത്രിമത്വം ചുവയ്ക്കുന്നു.

  ReplyDelete
  Replies
  1. സന്തോഷമീ വരവില്‍,തുടര്‍ന്നും വലിയ പ്രോത്സാഹങ്ങള്‍ ഉണ്ടാവണേ .സ്വഭാവികത പകുതിയില്‍ നഷ്ടമായെന്നു മനസില്ലാക്കുന്നു.മനപൂര്‍വ്വം സൃഷ്ടിച്ച ചില അസ്വഭാവികതയും ഉണ്ട്.

   Delete
 32. ഇഷ്ട്ടമായി..!

  ReplyDelete
 33. വ്യത്യസ്തം...ഇഷ്ടായി...:)

  ReplyDelete
 34. അനീഷ്‌, നന്നായി എഴുതീട്ടോ-- ആശംസകള്‍--

  ReplyDelete