Sep 3, 2013

അഞ്ചു സങ്കടങ്ങള്‍
1.ചാറ്റ്
എനിയ്ക്കും
അവള്‍ക്കു-
മിടയിലൊരേ-
യൊരു ബന്ധനം
ഇന്റര്‍നെറ്റ്
2.അന്ന് ഇന്ന്‍

മനസ്സ്
ചിന്ത
കൈവിരല്‍
തൂലിക
കടലാസ്സ്
കറുത്തമഷി
അക്ഷരക്കൂട്ട്
കവി.
മനസ്സ്
ചിന്ത
കൈവിരല്‍
കീബോര്‍ഡ്
വെള്ളപേജ്
കറുത്തമഷി
അക്ഷരക്കൂട്ട്
തോന്ന്യാസം.
3.ന്‍റെ സൃഷ്ട്ടിയില്‍
ന്റെ കഥയി-
ന്റെ വികാരങ്ങളാണെ-
ന്റെ കഥാപാത്രങ്ങള്‍ക്കെ
ന്റെ വിചാരങ്ങളാണെന്ന-
തെന്തു വിരോധാഭാസമാണല്ലേ
ന്‍റെ കൈയില്ലേ കളി പാവകളെന്റെ
യെഴുത്താണി കൊണ്ടുസൃഷ്ട്ടിയാവുന്ന
അല്പായസുകള്‍, സ്വന്തമായൊരു
വര്‍ത്തമാനവും ഭൂതവും ഭാവിയും
ഇല്ലാത്തയെന്റെ പുണ്യപാപ-
ത്തിന്റെ കൂലിയടിമകള്‍
ചിന്താഭാരം ചുമക്കുന്ന-
ന്റെ തൂലികതുമ്പിലെ
കുത്തികുറിപ്പുകള്‍,
വിചാരങ്ങള്‍,
വിരോധാ-
ഭാസ-
ങ്ങള്‍.
4.ജീവിതം
കാഴ്ചയൊരു ജീവിതമല്ല,
ഭൂമിയില്‍പിറക്കുന്ന
ശാപമാണീ
നാടകം.
മരണമൊരു
കൂരാകൂരിരുട്ടാണ്‌
ഇരുളിലേക്കു നടന്നടു-
ക്കേണ്ടത്താണുതു ജീവിതം
5.കാലം/സത്യം.
കാലം
കാത്തുവയ്ക്കുന്ന
ചിലതുണ്ടുനമ്മില്‍
മരിക്കാനായ് ജനിച്ചതാണു
നാം പിരിയാന്‍ വേണ്ടി
യടുത്തതാണു കണ്ടതു
പോലും മറക്കാനാ-
ണെന്നങ്ങനെ
കാലം.

39 comments:

 1. കാലം കാത്തു വയ്ക്കുന്ന ചിലതുണ്ട് നമ്മളില്‍......അതിനാണി ഓട്ടം മുഴുവന്...‍

  ReplyDelete
  Replies
  1. സ്വാഗതം മാഷ് ,അത് നേടികഴിഞ്ഞാല്‍ പിന്നെ സമാധനമാണ് .സന്തോഷം.

   Delete
 2. അഞ്ചെയുള്ളൂ സങ്കടങ്ങള്‍/,..? :)

  കാലം കത്തുവയ്ക്കുന്ന ചിലതുണ്ട് നമ്മില്‍ ..
  കാലം കാത്തുവയ്ക്കുന്ന കവിതകള്‍ ജനിക്കട്ടെ..

  ReplyDelete
  Replies
  1. പത്താണ് കണക്ക്,ചിലത് എനിക്ക് തന്നെ പിടിച്ചില്ല ഡോക്ടര്‍ :)

   Delete
 3. വായിച്ചു അത്ര നന്നായില്ല
  ഇനിയും തുടരുക

  ReplyDelete
  Replies
  1. ന്റെ തൂലികതുമ്പിലെ
   കുത്തികുറിപ്പുകള്‍,
   വിചാരങ്ങള്‍,
   വിരോധാഭാസങ്ങള്‍.
   ഇന്നലെയൊരു തോറ്റം :) അപോ വെറുതെ.സന്തോഷം പൈമ ,റെഡിയാക്കാം :)

   Delete
 4. കാണുന്നതും , കാത്ത് വയ്ക്കുന്നതും
  ഒരിക്കല്‍ വിട്ടു പൊകുമെന്ന കാലത്തിന്റെ സത്യം ...
  അടയാളപെടുത്തുന്ന ചിലത് നില നില്‍ക്കും മനസ്സുകളില്‍

  ReplyDelete
  Replies
  1. തീര്‍ച്ചയായും ബാക്കിയാവുന്നത്.സന്തോഷം :)

   Delete
 5. സങ്കടങ്ങളെല്ലാം എറിഞ്ഞുകളയാനൊരു കാടുണ്ട്.
  സങ്കടമോചനക്കാട്!

  ReplyDelete
  Replies
  1. അതിനും നല്ലൊരു സ്ഥലം മുഖപുസ്തകമല്ലേ :)സന്തോഷം അജിത്തെട്ടാ

   Delete
 6. അഞ്ചു കവിതകളും നന്നായിരിക്കുന്നു. ഇഷ്ടമായി.

  ശുഭാശംസകൾ...

  ReplyDelete
 7. ചിലതൊക്കെ ചില ചൂണ്ടു വിരലുകള്‍ ആയി തോന്നി -പക്ഷെ അവസാനം നമ്മില്‍ എത്തി തന്നെ നിന്നല്ലോ കാത്തീ ? :)

  ReplyDelete
  Replies
  1. സന്തോഷം,അവസാനം നമ്മളുമാത്രമല്ലേ ഒള്ളൂ... മനസിലാക്കി കളഞ്ഞല്ലോ.

   Delete
 8. ഈ സങ്കടങ്ങൾക്കിടയിലായി ഒരായിരം സന്തോഷമുണ്ടല്ലോ, സൂക്ഷിച്ചു നോക്കിയേ. ആശംസകൾ സഖേ !

  ReplyDelete
  Replies
  1. അതു സമാധാനമാണു സഖേ..

   Delete
 9. ഇതാരുടെ സങ്കടങ്ങളാ അനീഷേട്ടാ?
  നന്നായിട്ടുണ്ട് കേട്ടോ

  ReplyDelete
  Replies
  1. സ്വാഗതം,വെറുതെ എഴുതിപോയതാണു ഇന്ദുസര്‍.ഏറെ സന്തോഷം തുടര്‍ന്നും ഇവിടെ ഉണ്ടാവുക.

   Delete
  2. ഇന്ദുവല്ല അനീഷേട്ടാ, ഇന്ദ്രന്‍, ഞാന്‍ പവിത്ര, പലരും ഇന്ദൂന്നു വിളിച്ചിട്ടുണ്ട് ഇന്ദ്രന്‍ യു എന്നതാ ഇന്ദുവായി ലോപിച്ചേ, ഇപ്പൊ പേര് മാറ്റി:):D

   Delete
  3. ഇത് സീരിയല്‍ ആണോ ??? ഞാനിപ്പോ എന്താ വിളിക്കാ ?

   Delete
 10. അഞ്ചു സുന്ദരികൾ പോലെ അഞ്ചു സങ്കടങ്ങൾ ..കൊള്ളാം ട്ടോ ..

  ReplyDelete
  Replies
  1. അപ്പോള്‍ കുള്ളന്റെ ഭാര്യപ്പോലെ ഒരെണ്ണം മാത്രം നല്ലത് :) സന്തോഷം പ്രവീ.

   Delete
 11. അന്ന് കവിത, ഇന്ന് തോന്ന്യാസം - അത് കലക്കി, അടിപൊളിയായി.

  ചാറ്റ് - അതും നന്നായി.

  മറ്റുള്ള സങ്കടങ്ങളെക്കുറിച്ച് ഒന്നും പറയാന്‍ അറിയില്ല :-(

  ഇനിയും സങ്കടങ്ങള്‍ ഉണ്ടാകട്ടെ! അയ്യോ സോറി, ഇനിയും സന്തോഷങ്ങള്‍ ഉണ്ടാകട്ടെ, ഇതുപോലെ നുറുങ്ങുകള്‍ വീണ്ടും വായിക്കാം!

  ReplyDelete
  Replies
  1. ഇടക്കിടെ വല്ലതും സംഭവിക്കാം.അപ്പൊ ഈ വഴി വീണ്ടും വരിക.സന്തോഷമീ വായനയില്‍.

   Delete
 12. ഒരു സങ്കടം വേറൊരു സങ്കടത്തെകണ്ടു മുട്ടിയപ്പോള്‍ ആകെ സങ്കടമഴ...!!

  ReplyDelete
  Replies
  1. അങനെ ഇരുന്നപ്പോള്‍ ഇതൊരു സങ്കടമോചനശ്രമമായി.സന്തോഷമീ വരവില്‍.

   Delete
 13. ന്റെ സങ്കടങ്ങളുടെ അത്രക്ക് വരൂല്ല ...

  ആശംസകൾ

  ReplyDelete
  Replies
  1. ഇത് ചെറുത്‌.....:) സന്തോഷമീ വായനയില്‍.

   Delete
 14. അഞ്ചില്‍ ഒതുങ്ങിയ സങ്കടങ്ങള്‍, നന്നായി...:)

  ReplyDelete
 15. Bimbangal Srishtikkaan ulla sramathe Abhinandikkunnu...

  ReplyDelete
 16. എല്ലാ കവിതകളും നന്നായി അനീഷ്‌-- ആശംസകള്‍--

  ReplyDelete