Sep 6, 2013

മാംസവും ചോരയുംപുസ്തക പരിചയം -മാംസവും ചോരയും
ബര്‍ഗ്മാന്‍ തോമസ്.


കുവൈറ്റില്‍ പ്രവാസി ജീവിതം നയിക്കുന്ന ബര്‍ഗ്മാന്‍ തോമസ്, തിരുവനന്ത പുരം സ്വദേശി യാണ്. നാടകം, കഥ എന്നീ മേഖല കളില്‍ ശ്രദ്ധേയമായ സംഭാവന കള്‍ നല്കിയിട്ടുള്ള ബര്‍ഗ്മാന്‍ തിരുവനന്ത പുരത്തു നിന്നും പ്രസിദ്ധീകരിക്കുന്ന ജീവനും വെളിച്ചവും മാസിക യുടെ പത്രാധിപര്‍ ആയിരുന്നു.പഞ്ഞം (നാടകങ്ങള്‍),  മാംസവും ചോരയും (കഥകള്‍) എന്നിവയാണ് പ്രസിദ്ധീകരിച്ച മറ്റു കൃതികള്‍. ആനുകാലിക ങ്ങളില്‍ കഥയെഴുതുന്നു. പ്രവാസി എഴുത്തു കാരുടെ കഥകള്‍ ഉള്‍പ്പെടുത്തി കുവൈറ്റില്‍ നിന്നു പ്രസിദ്ധീകരിച്ച അയനം കഥാസമാഹാര ത്തിന്‍റെ എഡിറ്റര്‍ ആയിരുന്നു.
 

നിസ്സഹായതകള്‍ക്കും നിലവിളികള്‍ക്കും 

എന്നു തുടങ്ങുന്ന ഈ പുസ്തകത്തിലെ എല്ലാ കഥയിലും നിസ്സഹായതയുണ്ട്‌.  വലിയ നിലവിളികളുണ്ട്.

അറിവ്‌ വേദനയാണ്‌. ഇഴുകിച്ചേരലാവട്ടെ മഹാദുരന്തവും. സമൂഹത്തിന്റെ ഉത്തരം കിട്ടാതെ പോകുന്ന നിരവധിയായ ചോദ്യങ്ങള്‍ക്കു പിന്നാലെ ഒരു ദുര്‍നിവാരതയായി, അശാന്തമായി തിരഞ്ഞിറങ്ങേണ്ടിവരുന്ന കഥാകാരന്റെ അന്തഃസ്താപങ്ങളുടെ ആവിഷ്‌കാരമാണ്‌ മാംസവും ചോരയും

എന്ന ബര്‍ഗ്‌മാന്റെ പത്തു കഥകളടങ്ങിയ കഥാസമാഹാരം.ബര്‍ഗ്‌മാനെ വായിക്കാത്ത വായനക്കാര്‍ക്ക്‌, തീര്‍ത്തും അപരിചിതമായൊരു തലമുണ്ട്‌.. കഥകാരന്റെ ഭാഷയ്ക്കും അവതരണശൈലിയ്ക്കും തന്റെതായൊരു ശൈലി കഥകളിലുടനീളം കഥാകാരന്‍ പിന്തുടരുന്നതു കാണാം.ഇവിടെത്തെ കഥകളില്‍ കടലും ബൈബിളും ഒരു ബിംബമായി പലയിടത്തും വന്നു പോകുന്നു.സാധാരണക്കാരന്റെ കഥ പറയുന്ന, ജീവിതം പറയുന്ന, സത്യസന്ധമായ കഥകളാണ് പത്തു കഥകളും.


'പുറജാതി'യെന്ന ആദ്യകഥയില്‍ നമ്മുടെ സമൂഹത്തിലെ ഒരു പനിയടിമയുടെ ജീവിതകഥ പറയുന്നു. വീടെന്ന സാധാരണക്കാരന്റെ സ്വപ്നസാക്ഷാത്ക്കാരം അനാവരണം ചെയ്യുന്ന കഥയില്‍ വീടുവയ്ക്കുന്നതിനു വേണ്ടി സര്‍ക്കാരിനെ സമീപിക്കുന്ന ഒരു കീഴ്ജാതിക്കാരനെ കാണാം .അവന്‍ അനുഭവിക്കുന്ന ജീവിതം കാണാം ,ദുഃഖങ്ങള്‍ കാണാം കടല്‍ കാണാം. എപ്പോഴും അലയടിക്കുന്ന കടലും പനിയടിമയുടെ ജീവിതവും ഇഴചേര്‍ന്ന പുറജാതി  കഥക്കാരന്റെ സാമൂഹികപ്രതിബദ്ധതകൂടി വെളിപ്പെടുത്തുന്നു.
'കഥ തുടങ്ങുന്നവനെയും കാത്ത്‌ കുറെ കഥാപാത്രങ്ങള്‍ ' എന്നകഥയില്‍ കൊടിയോടിഞ്ഞുപ്പോയ വിപ്ലവത്തിന്റെ അലയൊലികളും, കടലിന്റെ ആര്‍ത്തിരബുന്ന തിരകളിലേക്ക് സങ്കടങ്ങളുടെ ചരലുകളെറിഞ്ഞു നടന്നു പോകുന്ന നായകന്‍ കുമാരേട്ടന്‍.ഈ സമൂഹത്തിലെ നിസ്സഹായതയുടെ പ്രതിബിംബമാകുന്നു കഥ തുടങ്ങുന്നവനെയും കാത്തിലെ കുറെ കഥാപാത്രങ്ങള്‍..ശ്രീ ബര്‍ഗ്‌മാന്റെ കഥകള്‍ വായനശേഷമാണ്,വായനക്കാരനോട് കൂടുതല്‍ സംവദിക്കുന്നത് അതുകൊണ്ടുതന്നെ അദ്ദേഹം ഒരിടത്തുപറയുന്നതു വായനക്കാരനും പിന്നീടു ശ്രദ്ധേയമായി തോന്നാം.

കഥ നിര്‍ത്താതെ തുടരേണ്ടതുണ്ട് ...പരിക്കൊന്നുമേല്‍പ്പിക്കാതെ ഇക്കഥാപാത്രങ്ങളെ ഞാന്‍ കൂടെകൊണ്ടുനടക്കുകയാണ് ,ഒരു നീറ്റലായി എന്നോടൊപ്പം. എല്ലാ കഥാപാത്രങ്ങളുടെ വേദനയും നിസ്സഹായതയും നിലവിളികളും എഴുത്തിലൂടെ നമുക്കും പകര്‍ന്നുതരുന്ന കഥാകാരന്റെ മാസികാവസ്ഥ അങ്ങനെ നമുക്കും പരിചിതമാകുന്നു.പ്രണയവും പോരാട്ടവും ജീവിതസങ്കര്‍ഷങ്ങളും നിറഞ്ഞ കഥയാണ് 'ലൈല മജ്നു'. യുദ്ധത്തിന്റയും പോരാട്ടങ്ങളുടെയും പശ്ചാത്തലത്തില്‍  തടവുക്കാരന്റെയും  കാവല്‍ക്കാരന്റയും നിസ്സഹായതയുടെ ജീവിത കഥ പറയുകയാണ്  'അകപെടുന്നതുവരെയും  ഇര അതിന്റെ വിധി അറിയുന്നില്ല' എന്നുപറയുന്ന 'ഗ്വാണ്ടനാമോ' എന്ന കഥ. 'മരുഭൂമി ഗ്രഹാതുരത്വം കഥാകാരന്‍'എന്ന കഥ  ജീവിതം ഒരു തുരുത്തിലേക്കു ഒറ്റപെട്ടുപോകുന്ന ഒരുകൂട്ടം പ്രവാസിയുടെ കഥപറയുന്നു. അസ്വസ്ഥതകളും വിഹ്വലതകളും പേറുന്ന മനസ്സിലേക്ക് മരുഭൂമിയുടെ കണ്ണെത്താദൂരത്തുനിന്നും വേച്ചും കിതച്ചും ഒരു കഥാബീജം.കഥ അവസാനിക്കുന്നിടത്തൊരു നിലവിളിയുണ്ട് വായനക്കാരനെ വാചാലമാകുന്ന പ്രയോഗം.ബൈബിളിന്റെ ആഴങ്ങളിലൂടെയുള്ള സഞ്ചാരമാണ്‌ മറിയം എന്ന കഥ.സുവിശേഷങ്ങളുടെ നിര്‍വചനങ്ങളില്ലാതെ എന്നും കടലല പോലെ തിരയടിക്കുന്ന  മാത്രു സ്നേഹത്തിന്റെ ,മാത്രുവിലാപത്തിന്റെ കഥയില്‍ ഒരു അമ്മയുടെ നിസ്സഹായതയും  നിലവിളിയുമുണ്ട് .വായനക്കാരന്റെ കണ്ണും മനസ്സും തുറപ്പിക്കുന്ന ആഖ്യാനശൈലി കഥയെ വ്യത്യസ്തമാകുന്നു. ബൈബിളിന്റെ പശ്ചാത്തലം തന്നെയാണ്   'കണ്ണ് :പഴങ്കഥയും പുനര്‍വായനയും 'എന്ന കഥയിലും. ദാസന്‍ ഈ കഥയുടെ കടിഞ്ഞാണ്‍ പിടിച്ചുമൂന്നോട്ടു നയിക്കുന്നു.മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കേണ്ട  യേശുവിന്റെ വേഷം കെട്ടി അതിനു മുന്‍പേ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ദാസന്റെ കഥ വായനക്കാരനെ പല തലങ്ങളിലേക്കും കൂട്ടികൊണ്ടുപോകുന്നു.'അദ്ധ്യായം ഒന്ന് അമ്മ 'സ്വാതന്ത്ര്യദിനത്തില്‍ മകന്‍ നഷ്ട്ടപ്പെട്ട അമ്മയുടെ നിസ്സഹായത പറയുന്നു.കഥാകാരന്‍ ഇടയ്ക്കെപ്പോഴോ  അമ്മയെ ഭാരതാംബയായി പ്രതിഷ്ടിക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥങ്ങളുടെ ആഴങ്ങളിലേക്ക് വായനകടന്നു ചെല്ലുന്നു. കഥ പറച്ചിലിനു പലവഴി തേടുകവഴി, വായനയിലൂടെ പലവിധ ചിന്തകള്‍ക്ക് വിത്തിടാനും കഥാകാരനു സാധിക്കുന്നു. മണ്ണിലിടമില്ലാത്തവരുടെയും പിന്നാമ്പുറങ്ങളില്‍ നുറുങ്ങിപ്പോയവരുമായ മരുതമലയിലെ മാനുഷികതയുടെ കഥയാണ്  'ചരിത്രം പറയാതിരുന്നത് .കാടിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ഈ കഥയുടെ ഭാഷയും  കാടിനോടു നീതിപുലര്‍ത്തിയിരിക്കുന്നു.അടിച്ചമര്‍ത്തപ്പെട്ടുപോകുന്ന ജനതയുടെ നീതി നിഷേധത്തിനെതിരെ വിമോചന സമരത്തിനിറങ്ങാന്‍ തുടങ്ങുന്ന,തിന്മക്കെതിരെ പ്രതികരിക്കാന്‍ മനസുള്ള  നന്മയുടെ ഉറവിടം വറ്റാത്ത മനുഷനെ ഈ കഥയില്‍ കാണാം, ഇമ്മാനുവല്‍...'പുനരാവര്‍ത്തമെന്ന അവസാനകഥയില്‍, കഥാപാത്രമാകുന്ന ദൈവത്തില്‍പ്പോലും  നിസ്സഹായത ദര്‍ശിക്കാം .കഥകള്‍ തുടങിയ ആദ്യവരികളില്‍ തെളിയുന്ന നിസ്സഹായതകള്‍ക്കും നിലവിളികള്‍ക്കും എന്ന വാചകത്തിന്റെ അര്‍ത്ഥതലങ്ങള്‍  ഓരോ കഥയിലും കഥാകാരന്‍ പറഞ്ഞുവച്ചിട്ടുണ്ട്.മലയാളത്തിന്റെ സമകാലിക കഥാലേകത്തേക്കു പുതിയ രൂപവും ഭാവും കൂടി സംഭാവന ചെയ്തിരിക്കുന്നു കഥാകാരന്‍ .പരമ്പരാഗതശൈലിയെ മറികടക്കുന്ന ആഖ്യാനരീതിയും വ്യത്യസ്തമായ അവതരണ ശൈലിയും  മാംസവും ചോരയുമെന്ന  കഥാസമാഹാരത്തെ മറ്റുള്ളവയില്‍ നിന്നും ഒരുപടി മുകളിലേക്ക് മാറ്റിനിര്‍ത്തുന്നു.ഡി .സി ബുക്സ് പുറത്തിറക്കിയിരിക്കുന്ന പുസ്തകത്തിന്റെ വില നാല്‍പ്പത്തി അഞ്ചുരൂപ .


14 comments:

 1. നന്നായിരിക്കുന്നു..

  പുസ്തകം കിട്ടിയാല്‍ വായിച്ചു നോക്കണം

  ReplyDelete
 2. കഥകളുടെ ഉള്‍ക്കാമ്പ് കണ്ടറിഞ്ഞ ഒരു വിലയിരുത്തല്‍ . അതുകൊണ്ടുതന്നെ പുസ്തകം വായിക്കാനും തോന്നുന്നുണ്ട്.ആശംസകള്‍
  പിന്നെ, കാത്തി സ്വന്തം സൃഷ്ടി പ്രസിദ്ധീകരണത്തിന് മുമ്പ് ഒരിക്കലെങ്കിലും വായിച്ചു നോക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.അറിവുള്ളവരില്‍ നിന്നും ഇത്രയധികം അക്ഷരത്തെറ്റുകള്‍ ഉണ്ടാകുവാന്‍ പാടില്ല.

  ReplyDelete
  Replies
  1. തുടക്കമാണ്‌ അതുകൊണ്ടുതന്നെ അതിലിപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട് മാഷേ.ഇനി ഉണ്ടാവില്ല.ഏറെ സന്തോഷം ഈ തിരുത്തലില്‍.

   Delete
 3. കുറെയേറെ വായിയ്ക്കുന്നുണ്ടല്ലെ?
  നന്നായി.
  നല്ല വായനയാണ് നല്ല മനുഷ്യരെ സൃഷ്ടിക്കുന്നതിന്റെ ഒരു പ്രധാനഘടകം!

  ബെര്‍ഗ്മാന്‍ തോമസിനെ ആദ്യമായാണ് കേള്‍ക്കുന്നത്.

  ReplyDelete
 4. പരിചയപ്പെടുത്തൽ നന്നായി

  ReplyDelete
 5. പതിവുപോലെ നന്നായിട്ടുണ്ട്. ആശംസകൾ കാത്തി.

  ReplyDelete
 6. ഞാനും ഈ ബെര്‍ഗമാന്‍ തോമസിനെ കുറിച്ച് ആദ്യമായാണ്‌ കേള്‍ക്കുന്നത് , നല്ല പരിചയപ്പെടുത്തല്‍ . വീണ്ടും വരാം.

  ReplyDelete
 7. ആദ്യമായാണ് കേള്‍ക്കുന്നത്. വായനയില്‍ നിന്ന് എനിക്ക് നഷ്ടമാകുന്ന ഒരുപാട് ബുക്കുകള്‍ ഉണ്ടെന്നത് വിഷമിപ്പിക്കുന്നു. എങ്കിലും ഇങ്ങനെ ചില സംരംഭങ്ങളിലൂടെ അറിയുന്നതില്‍ വളരെ സന്തോഷം. നന്ദി :) . എന്താണ് കാത്തീ "പനിയടിമ? "

  ReplyDelete
 8. നല്ല വായനയും എഴുത്തും, ഇഷ്ടായി ആ പരിചയപ്പെടുത്തല്‍...അനീഷ്‌

  ReplyDelete
 9. നല്ലത്, വായിക്കാൻ താൽപ്പര്യംതോന്നുന്നു. നന്ദി

  ReplyDelete
 10. നന്ദി അറിയിക്കട്ടെ..
  വായനയുടെ മാധുര്യം സ്നേഹിതരുമായി പങ്കുവെക്കുന്നതിൽ പരം നന്മ വേറെന്തുണ്ട്‌..
  ആശംസകൾ..!

  ReplyDelete