Nov 12, 2013

അല്പം നടക്കാം


ല്പം നടക്കാനിറങ്ങിയതാണ്
നടന്നു....

വഴിയരികത്തു പറമ്പില്‍
ഞായറാഴ്ച പോത്തിനെ വെട്ടിയതും
മറ്റു
പോത്തുകള്‍ മുക്രയിട്ടു കരഞ്ഞു.
ഞാനതു നോക്കി നടന്നു.

വഴിയില്‍ കാക്ക ഷോക്കേറ്റു ചത്തു-
ക്കിടക്കുന്നു. കാക്കകൂട്ടം ചുറ്റിലും
ക കാ ന്നു കരയുന്നു.
ഞാനല്‍പം വേഗതയില്‍ നടന്നു.

വഴിയില്‍ പട്ടി വണ്ടിതട്ടി ചത്തു-
ക്കിടക്കുന്നു. പട്ടികള്‍ ചുറ്റിലും കൂടി
കുരയ്ക്കുന്നു. വല്ലാതെ കുരയ്ക്കുന്നു.
ഞാന്‍ പതിയെ ഓടി.

വഴിയില്‍ മനുഷ്യന്‍ വെട്ടേറ്റു ചത്തു
ക്കിടക്കുന്നു. ഈച്ച പാറി പറക്കുന്നു.
കാക്ക കരയുന്നു,പട്ടി കുരയ്ക്കുന്നു
പോത്തു
കരയുന്നു.

മനുഷ്യന്‍ മൊബൈലില്‍ ഫോട്ടോ
എടുക്കുന്നു.നോക്കുന്നു. ഞാന്‍
കരഞ്ഞോടി അവരെന്റെ
പിറകേയോടി
ഞാനല്‍പം നടക്കാനിറങ്ങിയതാണ്.
***

89 comments:

 1. പുറത്തിറങ്ങാൻ പാടില്ലാലോ ഇഷ്ടാ.
  ചിലതൊക്കെ കാണുമ്പോൾ നെഞ്ചകം പട പടാന്ന് ഇടിക്കും...
  വളരെ നന്നായി അവതരിപ്പിച്ചു.
  ആശംസകൾ !

  ReplyDelete
  Replies
  1. നടക്കാന്‍ പാടില്ല ..ഓടണം .സന്തോഷം ഗിരി

   Delete
  2. This comment has been removed by the author.

   Delete
  3. sandharbhangal nokkatheyulla mobile photo edukkunna aa kroothaye ithrayum nannayi varachu kanichathinu abhinandhanangal Aneesh

   Delete
 2. സാരവത്തായ കവിത .ആഴവും പരപ്പും അപാരം !

  ReplyDelete
  Replies
  1. ഒരു പാട് സന്തോഷം മാഷേ (സമധാനം )

   Delete
 3. കണ്ണടച്ച് നടക്കാന്‍ പഠിക്കാം

  നന്നായി അനീഷ്‌

  ReplyDelete
  Replies
  1. ഇരുട്ടാക്കി നടക്കാം ല്ലേ.

   Delete
 4. നമുക്കും കണ്ണടച്ച് ഇരുട്ടാക്കി നടക്കാം, പലപ്പോഴും...ല്ലേ അനീഷ്‌?

  ReplyDelete
  Replies
  1. നമുക്ക് കരയാം മാഷേ..

   Delete
 5. ഇങ്ങിനെ എത്ര ദൂരം ഒടിയാല അല്ലെ..?
  നല്ല ആശയമുള്ള കവിതയാണ്. ഇഷ്ടപ്പെട്ടു. :)

  ReplyDelete
 6. കണ്ണടച്ച് ഇരുട്ടാക്കാന്‍ അറിയാത്തവര്‍ ഓടുക തന്നെ വേണം..

  നല്ല ആശയം... കലക്കി..

  ReplyDelete
  Replies
  1. കരയാന്‍ തോന്നിയാല്‍ നന്നായി.അല്പം കണ്ണീര്‍ വന്നാല്‍ .സന്തോഷം ഡോക്ടര്‍

   Delete
 7. പുറത്തിറങ്ങാതെ ഇരിക്കുന്നതാണ് നല്ലത് ..ഇതൊന്നും കാണണ്ടല്ലോ ...നന്നായിട്ടുണ്ട് ആശയം

  ReplyDelete
  Replies
  1. പത്രം വായിക്കാന്‍ കൂടി വയ്യല്ലോ .അല്ലേല്‍ ടിവിയില്‍ വരും കണ്ടേ പറ്റൂ :)

   Delete
 8. പോത്തും കാക്കയും പട്ടിയുമൊന്നും മനുഷ്യരല്ലല്ലോ. “മൃഗ”ങ്ങളല്ലേ.

  ReplyDelete
  Replies
  1. ഇപ്പൊ ഞാനാരായി ശശി ,സോമന്‍..ഇനിയരാ :)

   Delete
 9. നല്ല ആശയം..,

  കരയുന്നു എന്ന പദം ആവര്‍ത്തനവിരസത ഉണ്ടാക്കുന്നുണ്ടോ എന്നൊരു സംശയം...


  ആശംസകള്‍

  ReplyDelete
  Replies
  1. തോന്നി , :) കുറച്ചു ...സന്തോഷം മകനെ

   Delete
 10. Replies
  1. കണ്ടു കൊണ്ടിരിക്കുന്നത്.സന്തോഷം വീണ്ടും സ്വാഗതം

   Delete
 11. നന്നായിട്ടുണ്ട് ചേട്ടാ...... :)
  ഇഷ്ടായി.......

  ReplyDelete
  Replies
  1. അനിയാ ഈ വാക്കുകള്‍ ഇന്നും പറയണം

   Delete
 12. വഴിയോരക്കാഴ്ചകളില്‍ നമ്മളെന്തൊക്കെ കാണണം!
  അര്‍ത്ഥമുള്ള കവിത
  ആശംസകള്‍

  ReplyDelete
  Replies
  1. ജീവിതം...ഏറെ സന്തോഷം.

   Delete
 13. നമുക്ക്‌ ചുറ്റിനും...
  നടക്കാനിറങ്ങിയാലും ഓടിയൊളിക്കേണ്ട അവസ്ഥ...
  നന്നായിരിക്കുന്നു...ആശംസകൾ

  ReplyDelete
  Replies
  1. ടീച്ചര്‍ തിരുത്തലിന് ഏറെ നന്ദിട്ടോ,ഇപ്പോള്‍ ഇങ്ങനെ ? ഏറെ സന്തോഷം

   Delete
 14. വളരെ സത്യം -മനുഷ്യന്‍ ഒരു സമൂഹ ജീവിയാണത്രേ !!! കാക്കയ്കും, പൂച്ചയ്കും പട്ടിക്കും നമ്മുടെ ഭാഷ അറിയാത്തത് കൊണ്ട് അവര്‍ പുച്ഛച്ചിരി ചിരിക്കുന്നത് നമ്മള്‍ കാണുന്നില്ല!!!
  നല്ല ആശയം കാത്തീ -ഇഷ്ടായി!
  ആശംസകള്‍ :)

  ReplyDelete
  Replies
  1. ഏറെ സന്തോഷം സര്‍, അവര്‍ക്ക് അവരുടെ ഭാഷ അറിയാം ,നമ്മുക്ക് നമ്മുടെ ഭാഷ :( അതല്ലേ സത്യം

   Delete
 15. നടക്കുന്നവനും നടക്കുക മാത്രമേ ചെയ്യുന്നൊള്ളൂ... അല്ലെങ്കില്‍ നടന്നു കാണുകയാണ്. എന്നിട്ട് അളവൊട്ടും കുറയാതെ പയ്യാരം പേശുന്നുമുണ്ട്. ഇരപ്പെട്ടവരെയോ വേട്ടക്കാരെയോ മാത്രമല്ല, മലയാളിയുടെ മദ്ധ്യവര്‍ഗ്ഗ മനസ്സിനെക്കൂടെ കവിത കാണിക്കുന്നു. ആശംസകള്‍.!

  ReplyDelete
  Replies
  1. മലയാളിക്ക് പലതും നഷ്ടമായി..മനുഷ്യനെ അറിയാന്‍ കൂടി വയ്യാതെ ആയി :( ഏറെ സന്തോഷം ഇക്കാ

   Delete
 16. Replies
  1. വായനയില്‍ ഏറെ സന്തോഷട്ടോ

   Delete
 17. ഓടുന്നതും കുഴപ്പമാണ് , പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കി നാളെയത് വലിയ വാര്‍ത്തയാക്കും ഞങ്ങള്‍ :)

  ReplyDelete
  Replies
  1. ഓടുന്നത് കുഴപ്പമാണ് .അതെല്ലേ അവസാനം അവരും എന്റെ പുറകേ ഓടിയത്.ഇനി എന്തൊക്കെ നടക്കാന്‍ പോണവോ :(

   Delete
 18. മാദ്ധ്യമങ്ങൾക്ക് ഒരു വാരം ആഘോഷിക്കുവാനുള്ള വകയുണ്ടല്ലൊ...

  ReplyDelete
  Replies
  1. നമ്മള്‍ കണ്ണടച്ചാലും,നാളെ പത്രത്തിലോ ടിവിയിലോ ഇതു കാണേണ്ടിവരും സെന്‍സേഷണല്‍.

   Delete
 19. തുടക്കത്തില്‍ തന്നെ കവി എങ്ങോട്ടാ സഞ്ചരിക്കുന്നത് എന്നത് പിടുത്തം കിട്ടി അത് അതേ പോലെ സംഭവിച്ചു പട്ടിയുടെയും പൂച്ചയുടെയും കരച്ചില്‍ ഒഴിച്ചാല്‍
  പുതിയ കാലം ഇതാ സെന്ശേസന്‍ കാലഘട്ടം അല്ലെ കാത്തി

  ReplyDelete
  Replies
  1. സെന്‍സേഷണല്‍,ഫ്ലാഷ് ,കാലഘട്ടം അതുതന്നെ.ആടിനെ പട്ടിയാക്കുന്ന കാലം .കരയാന്‍ പോലും കുനിയാന്‍ പോലും ഭയം. മനുഷ്യന്‍ തന്നിലേക്ക് മാത്രം ചുരുങ്ങിപ്പോയി

   Delete
 20. ഒരു നഗ്ന സത്യം...

  ReplyDelete
  Replies
  1. അതെ കാഴ്ച അങനെയാണ്.

   Delete
 21. മനുഷ്യൻ വല്ലാതെ മനുഷ്യത്വം ഷെയർ ചെയ്യുന്നുണ്ട് മൊബൈലിൽ കൂടി മാത്രം
  നല്ല ആഖ്യാനം

  ReplyDelete
  Replies
  1. അവനു ചിന്തിക്കാനുള്ള ബോധം പോയി.അവന്‍ അവന്റെ കാര്യത്തിലേക്ക് മാത്രം ഒതുങ്ങി.മറ്റൊന്നും അവനെ വിഷമിപ്പിക്കില്ല.

   Delete
 22. അര്‍ത്ഥവത്തായ കവിത. അഭിനന്ദനങ്ങള്‍ കാത്തീ..

  ReplyDelete
  Replies
  1. സന്തോഷം കുട്ടേട്ടാ

   Delete
 23. ഒരു അപകടം നടന്നാല്‍ പോലും മൊബൈലില്‍ പകര്‍ത്തുന്ന കാലമല്ലേ ഇത്,,,

  ReplyDelete
  Replies
  1. എല്ലാം കൊണ്ടും മനുഷ്യന്‍ സ്വയം ചുരുങ്ങികൂടുന്നു.

   Delete
 24. good thought - furthermore everybody repeating the same.
  "nenchakam" unarnnirikkatte :)

  ReplyDelete
  Replies
  1. നമ്മുക്ക് കരയാം .ഇന്നു ഞാന്‍ നാളെ നീ എന്നല്ലേ ?

   Delete
 25. യാഥാര്‍ഥ്യത്തിനു നേരേ കണ്ണടയ്ക്കുന്ന വീഴിപോക്കരാന് നമ്മില്‍ ഏറെയും. സമയമില്ല, അല്ലെങ്കില്‍ വെറുതേ എന്തിനൊരു വയ്യാവേലി.
  ചുമ്മാ നടക്കാം.......

  ReplyDelete
  Replies
  1. "വഴിപോക്കരാണ്" എന്ന് തിരുത്ത്.

   Delete
  2. ഒരിക്കലും നമ്മള്‍ക്കും ആ ഒരു ചിന്ത പോകുന്നില്ലല്ലോ.നടക്കാം കാണാതെ നടക്കാം, ഓടാം...അതാണ് ആദ്യം വരുന്ന ചിന്ത .

   Delete
 26. ഈ നടത്തത്തില്‍ ഈ നാട് മുഴുവന്‍ കണ്ടു.ആശംസകള്‍

  ReplyDelete
  Replies
  1. നാട്ടു വഴിലൂടെയുള്ള നടത്തം :( വായനയില്‍ ഏറെ സന്തോഷം.

   Delete
 27. its a different way of walking...so keep moving.

  ReplyDelete
  Replies
  1. സ്വാഗതം ,തുടര്‍ന്നും പ്രോത്സാഹനങ്ങള്‍ ഉണ്ടാവുക.

   Delete
 28. നടക്കാത്ത തലമുറ ഇങനെ വല്ലപ്പോഴും നടക്കട്ടെ ,നെഞ്ചകം പൊള്ളിക്കുന്ന കാഴ്ചകള്‍ കാണട്ടെ

  ReplyDelete
  Replies
  1. നടക്കണം ,മണ്ണിലൂടെ നടക്കണം .ആഗ്രഹമാണ് .പക്ഷേ സമ്മതിക്കണ്ടേ ഈ :( ഏറെ സന്തോഷം ഇക്കാ,തുടര്‍ന്നും പ്രോത്സാഹനങ്ങള്‍ ഉണ്ടാവണേ.

   Delete
 29. ആര്‍ക്കും ഒന്നും കാണാന്‍ നേരല്യാലോ... കണ്ണും മനസ്സും ഒരു പോലെ ഇരുട്ടിലായാല്‍ എന്ത് ചെയ്യും??

  ReplyDelete
  Replies
  1. മനപ്പൂര്‍വം അടച്ചു വച്ച് ഇരുട്ടാക്കുകയല്ലേ. കണ്ണ് തുറന്നു നടക്കാം...

   Delete
 30. അനീഷ്‌ ...നല്ല കവിത ...ആശംസകൾ

  ReplyDelete
  Replies
  1. സന്തോഷമീ വായനയില്‍ .....വീണ്ടും കാണാം.

   Delete
 31. പോത്തും........ പട്ടിയും..........മൃഗങ്ങള്‍ പോലും സഹജീവികളെ ഉപദ്രവിക്കുമ്പോള്‍ കാണിക്കുന്ന സങ്കടവും ,പ്രതിക്ഷേധവുമൊന്നും എന്തെ നമ്മള്‍ക്ക് പാഠമാകാത്തത് ? നമ്മള്‍ അപ്പോഴും മാറിനിന്ന് ഫോടോയെടുത്ത് ആ നരനായാട്ട് ആസ്വദിക്കുന്നു ........മനുഷ്യാ നീയെങ്ങോട്ടാണ് ? നല്ല ആശയം അനീഷ്‌ .

  ReplyDelete
  Replies
  1. സഹജീവി എന്നത്തിന്റെ അര്‍ഥം നമ്മള്‍ എന്നേ മറന്നുകഴിഞ്ഞു...

   Delete
 32. മൃഗങ്ങളെ നാണിപ്പിക്കുന്ന മനുഷ്യര്‍ !
  പോടാ മൃഗമേ എന്നതിന് പകരം പോടാ മനുഷ്യനെ എന്ന് കാലം തിരുത്തുന്നു !!

  നല്ല എഴുത്തിനു നല്ല ആശംസ :)
  <<asrus<<

  ReplyDelete
  Replies
  1. മങ്ങിയ കാഴ്ചകള്‍ കാണുക, നമ്മളിനിയും.മനുഷ്യനെ മനുഷ്യനെ സ്നേഹിക്കുന്ന കാലം വരുമായിരിക്കും

   Delete
 33. മൃഗ ബോധത്തേക്കാളും അധ:പതിച്ചിരിക്കുന്നു ഇന്ന് മനുഷ്യരുടെ ചെയ്തികള്‍ .ഈ കാഴ്ച്ചപ്പാട് ചുരുക്കം വരികളിലൂടെ പ്രതിഫലിപ്പിച്ചിരിക്കുന്നു.

  ReplyDelete
  Replies
  1. മനുഷ്യനും മൃഗങ്ങളും ചില വ്യത്യാസങ്ങള്‍ ഉണ്ട്.എന്നാല്‍ പഠിച്ചതും കാണുന്നതും തമ്മില്‍ ഇപ്പോള്‍ :(

   Delete
 34. സത്യമായ കവിതയാണ് കാത്തീ! മനുഷ്യന്‍ മൃഗങ്ങള്‍ക്ക് പോലും അപമാനമാകുന്ന കാലം :(

  ReplyDelete
  Replies
  1. തീര്‍ച്ചയായും തിരിച്ചറിയാന്‍ കഴിയാത്ത വിധം മനുഷ്യനും മൃഗവും .സന്തോഷം വിഷ്‌ണു

   Delete
 35. Replies
  1. ഏറെ സന്തോഷം ഈ വഴി വീണ്ടും വന്നതിന് :) തുടരുക.

   Delete
 36. ആശയം , പറയാൻ ശ്രമിച്ച ചിന്തകൾ ഒക്കെ ഇഷ്ട്ടമായി, പക്ഷെ എന്തോ കവിത മാത്രം കൂറെ കൂടി ആറ്റി കുറുക്കാമായിരുന്നു എന്ന് തോന്നി ... ഇതിലും നന്നായി എഴുതാൻ കഴിവുള്ള ആളാണ് കാത്തി എന്ന് അറിയാവുന്നത് കൊണ്ട് ഒരു ഇഷ്ട്ടകേട്‌ ഇവിടെ രേഖപ്പെടുത്തുന്നു :)

  ReplyDelete
  Replies
  1. ഏറെ സന്തോഷം ജോ കഴിഞ്ഞ രണ്ടു കവിതകള്‍ (ആ പേരില്‍ പോസ്റ്റ്‌ ചെയ്തത് :) ) ഇതേ രീതിയില്‍ ആയിരുന്നു ,എനിക്ക് അപരിചിതമായ ശൈലി.ഒരു പരിക്ഷണം തനിക്കെങ്കിലും മനസ്സിലായല്ലോ മനുഷ്യാ .....വീണ്ടും വരിക ഈ വഴി സത്യസന്ധമായി.

   Delete
 37. നല്ല വരികൾ ... ശരിക്കും നടക്കുന്നത് ...
  കവിക്ക്‌ ആശംസകൾ

  ReplyDelete
  Replies
  1. സ്വാഗതം,ഏറെ സന്തോഷ്മീ വരവില്‍ .തുടര്‍ന്നും പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിക്കുന്നു.

   Delete
 38. കാക്കയും പട്ടിയും കൂടെ കൂടിയപ്പോള്‍ മനസ്സിലായി പുറകെ മനുഷ്യന്‍ ഉണ്ടാവുമെന്ന്. എന്നെ അക്കൂട്ടത്തില്‍ കൂട്ടേണ്ട കേട്ടോ. ആര്‍ക്കു എന്ത് പറ്റിയാലും ഞാന്‍ അവിടെ കാണും.ഉറപ്പ്.(ഞാന്‍ മൃഗമായി അല്ലെ.?)

  ReplyDelete
  Replies
  1. വായനയില്‍ ഏറെ സന്തോഷം ചേച്ചി...അതു നല്ല കാര്യം നമ്മളും അങനെയാവാന്‍ ശ്രമിക്കുന്നു .വര്‍ഗസ്നേഹി..

   Delete
 39. നടക്കാതിരിക്കുക....അതേ നിവൃത്തിയുള്ളൂ....വളരെ നന്നായിട്ടുണ്ട് ഭായ് :)

  ReplyDelete
  Replies
  1. സ്വാഗതം നടക്കാന്‍ ഇറങ്ങാം ഓടാന്‍ അറിയാമെങ്കില്‍ :) കണ്ണടച്ച് നടക്കാം.

   Delete
 40. അവർക്ക് കണ്ണുണ്ട്, കാണുന്നുമുണ്ട്..
  മനുഷ്യന്മാർക്ക് അത് കാണണ്ട കാത്തി
  കാമറയുടെ മൂന്നാം കണ്ണുണ്ടല്ലോ

  ReplyDelete
 41. This comment has been removed by the author.

  ReplyDelete
 42. ജന്തുക്കൾക്കിടയിലെ വർഗ്ഗ സ്നേഹം അതത് സ്ക്ലമയം കലർപ്പില്ലാതെ തന്നെ അവർ പ്രകടിപ്പിക്കാറുണ്ട് - ഹേ മനുഷ്യാ കഷ്ടം നിന്റെ അവസ്ഥ ! എന്ന ചിന്തയിലേക്കെത്തിപ്പെടും പലതും കാണുമ്പോഴും കേൾക്കുമ്പോഴും. അതിനൂതനമായ ചിത്രങ്ങൾ തേടിയുള്ള മനുഷ്യന്റെ യാത്ര.... കവിത ലളിതം.

  ReplyDelete
 43. നടക്കുമ്പോള് ഇടയ്ക്കിടക്ക് തിരിഞ്ഞു നോട്ടം നല്ലതാണ്....

  ReplyDelete
 44. Nice, We still need to learn a lot of things from animals. Some times , going back to basics is much essential.keep writting,
  stay blessed

  ReplyDelete