Nov 26, 2013

മഅ

{ ഇ-മഷി നവംബര്‍ ലക്കത്തില്‍ പ്രസദ്ധീകരിച്ച കഥ, 
ചില മാറ്റങ്ങളോടെ പൂര്‍ണമായി ബ്ലോഗില്‍  പോസ്റ്റ്‌ ചെയ്യുന്നു}

ത്തരത്തില്‍ സീലിംങ്ങ്ഫാനും, ചുവരിനൊരു വശത്തുനിന്നു എയര്‍കൂളറും സംഗീതമായി മുരളുന്നുണ്ട്. പുലരിയ്ക്കൊപ്പം ദൃശ്യമാധ്യമത്തിലൂടെ പിരിമുറുക്കം നിറയ്ക്കുന്ന സമകാലീക വാര്‍ത്താശബ്ദങ്ങള്‍ മുറിയാകെ മുഴങ്ങികൊണ്ടിരിക്കുന്നു.പ്രവാസത്തിന്റെ ഭൂമികയില്‍ നാലു ചുവര്‍കെട്ടുകളില്‍ കാണുന്ന വര്‍ത്തമാനം പറയാത്ത ഭൂതകാലം തിങ്ങിനിറഞ്ഞു നില്‍ക്കുന്ന ഫ്ലാറ്റ്മുറിയിലേക്ക് വെളിച്ചവും കൂടുതല്‍ ശോഭയില്‍ അനുവാദമില്ലാതെ കടന്നുചെന്നത്തോടെ, കണ്ണാടിപ്പോലെ വെട്ടിത്തിളങ്ങുന്ന ടൈല്‍ പ്രതലത്തില്‍ അസ്വസ്ഥമായൊരു നിഴല്‍രൂപം അവ്യക്തമായി തെളിഞ്ഞുതെളിഞ്ഞു വരാന്‍ തുടങ്ങി. സോഫയില്‍ ചാഞ്ഞു മയങ്ങുന്നവളുടെ മുഖം ആനുപാതികമായി ഇടതടവില്ലാതെ ചലിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. അവളെ എന്തോ വല്ലാതെ വേട്ടയാടുന്നുണ്ട്. പാതിമയങ്ങിയ മനസ്സില്‍ ഏകാന്തതയോ, ചിന്തകളോ,സ്വപ്നങ്ങളോ, കേള്‍ക്കുന്നതോ, കേട്ടുകഴിഞ്ഞതോ ആയ എന്തോ ഒന്നുണ്ട്. അവളെ വല്ലാതെ ഭയപെടുത്തുന്ന എന്തോ ? അവളത്രയും അസ്വസ്ഥയാണ്.

പാതിയടഞ്ഞ മിഴികളിലൂടെ സ്വപ്നം യഥാര്‍ത്ഥ ജീവിതത്തിലേക്ക് വീഴുന്നതിന്റെ കാലൊച്ച.അവള്‍ പെട്ടെന്നു ഞെട്ടിയുണര്‍ന്നത്തും ടേബിളിലേക്കു നീട്ടിയ കാലില്‍ തട്ടി ചില്ലില്‍ പണിത മനോഹരമായ താജ്മഹല്‍ രൂപം നിലത്തേക്കു വീണു പൊട്ടിചിതറി. പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന ടെലിവിഷനിലൂടെ ഫ്ലാഷ് ന്യൂസുകള്‍ കടന്നുപോകുന്നുണ്ട്. കാറ്റില്‍ മറയുന്ന, പാതിയില്‍ വായന നിര്‍ത്തി തുറന്നുവച്ച ദിനപത്രം. മുരളുന്ന ഫാനിലേക്കും എയര്‍കൂളറിലേക്കും അവളുടെ നോട്ടങ്ങള്‍ കടന്നുചെന്നു. നെടുവീര്‍പ്പോടെയവള്‍ പൊട്ടിയ ചില്ലുക്ഷണങ്ങളുടെ ദൂരേയ്ക്കെത്തിനോക്കി.മെല്ലെ നിലത്തു മുട്ടുകള്‍ കുത്തിയിരുന്നു. വീണുടഞ്ഞ ചില്ലുകള്‍ വാരിയൊതുക്കാന്‍ കാണിച്ച അനാവശ്യ ധൃതിയും വ്യഗ്രതയും കൈവിരല്‍ ചില്ലില്‍ വരഞ്ഞു മുറിഞ്ഞു ചോരപൊടിയാന്‍ തുടങ്ങി. ശരീരമാകെയൊരു വിറയല്‍ അവള്‍ കണ്ണുകളിറുക്കിയടച്ചു. കേള്‍വിയിലേക്കൊരു വാര്‍ത്ത‍കൂടി അവളുടെ മുന്നിലൂടെ ചിറകടിച്ചുയര്‍ന്നു പോയി.

രാജ്യതലസ്ഥാനനഗരിയില്‍ വീണ്ടും ക്രൂരപീഡനം. അഞ്ചുവയസ്സുക്കാരിയെ...? അവള്‍ റിമോര്‍ട്ടിലെ ചുവന്നബട്ടണില്‍ വിരലമര്‍ത്തി. കണ്ണുകളടച്ചു തുറന്നതും മുറിയാകെയൊരു ശാന്തത പടര്‍ന്നതുപ്പോലെ. വിരല്‍തുമ്പില്‍ നിന്നും ചോര നിര്‍ത്താതെ പൊടിയുന്നുണ്ട്. അവള്‍ കൈവിരല്‍ ചുണ്ടുകളിലേക്കടിപ്പിച്ചു ടേബിളിനു മുഖത്തേക്ക് നോക്കി. മറയുന്ന പത്രത്താളിലും മാഗസിനിലും കഴിഞ്ഞുപോയ ഇത്തരം വാര്‍ത്തകളും,കുറിപ്പുകളും. കണ്ണെടുക്കാതെ അതില്‍ നോക്കിയിരുന്നു. സ്ഥലവും ദിവസങ്ങളും മാത്രം മാറുന്നു. സ്ഥാനത്ത് പുതിയ ഇരയും വേട്ടക്കാരനും. വിഷയവും വാര്‍ത്തയും ഒന്നു തന്നെ, ഒന്നുമാത്രം. സ്ത്രീ. 

പത്രവും മാഗസിനും കൈനീട്ടി എടുത്തു. മറിച്ചു നോക്കിയ മാഗസിനില്‍ നിറഞ്ഞു നില്‍ക്കുന്ന ഫീച്ചറുകള്‍. ഊരുകളില്‍ നിന്നൂരുകളിലേയ്ക്കു വെറിപൂണ്ട കഴുകന്മാരുടെ ദേശാടനം. പറന്നകലുന്ന പക്ഷികള്‍, വിദുരയും കടന്നുപൂത്തുനില്‍ക്കുന്ന സൂര്യനെല്ലികള്‍. പത്രവും മാഗസിനൊപ്പം മറിച്ചുനോക്കി ടേബിളിന്‍റെ ഒരു വശത്തേക്ക് മടക്കി ഒതുക്കിവച്ചു. സ്ലീപ്മൂഡിലിരുന്ന ലാപ്‌ടോപ്പിലൂടെ കൈവിരലുകളോടിയപ്പോള്‍ സോഷ്യല്‍സൈറ്റിന്റെ പേജു തെളിഞ്ഞു വന്നു. അവിടെയും സ്ത്രീ ഒരു കോളം വാര്‍ത്തയായി, ചര്‍ച്ചയായി നിറഞ്ഞുനില്‍ക്കുന്നു.അമ്മയായും,സഹോദരിയായും, കാമുകിയായും,മകളായുംപ്രായ-വര്‍ണ-ജാതിഭേതമന്യേ വാര്‍ത്തകള്‍ ഒരു ബിന്ദുവില്‍ തന്നെ ചുറ്റിത്തിരിഞ്ഞു ചൂടുപിടികുന്നു. കൈകൂപ്പിനില്‍ക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍,കരയുന്ന അമ്മമാരുടെ ചിത്രങ്ങള്‍, കൈയുയര്‍ത്തിയ യുവതി യുവാക്കളുടെ ചിത്രങ്ങള്‍.പലതരം വികാരപ്രകടനങ്ങള്‍.അവളുടെ വിരലുകള്‍ അനങ്ങാതെയിരികുന്ന എലികുഞ്ഞിനെ വേഗത്തില്‍ തലോടി കടന്നുപോയി. കാഴ്ചയ്ക്ക് മറയിലേക്കു പോകാന്‍ വെമ്പുന്നൊരു ചിത്രത്തില്‍ കണ്ണുകളുടക്കിയപ്പോള്‍ അതിലേക്കവള്‍ അല്‍പനേരം കാര്യമായി തന്നെ നോക്കിയിരുന്നു. അവളുടെ ശരീരത്തില്‍ വിയര്‍പ്പുത്തുള്ളികള്‍ പ്രത്യക്ഷമാകാന്‍ തുടങ്ങിയിരുന്നു. ഹൃദയമിടിപ്പു കൂടുന്നതായി തോന്നിയപ്പോള്‍ സോഫയ്ക്കരികിലേയ്ക്ക് ചാരിയിരുന്നു. നീണ്ട മുടിയിഴകള്‍ മുഖത്തേക്കു മാടി വീണു. മുഖം ശക്തിയായി ഇടത്തും വലത്തും വീശി കൈകള്‍ നിലത്തുകുത്തികൊണ്ടവള്‍ പതുക്കെ എഴുന്നേല്‍ക്കാന്‍ ശ്രമം നടത്തി. എഴുന്നേറ്റു നടന്നതും എന്തോ അസ്വസ്ഥത. തല ചുറ്റുന്നതുപോലെ. ചുവരിലേക്കൊരു കൈത്താങ്ങു കൊടുത്തെങ്ങനെയോ ആടിനടന്നു. മുഖം ആനുപാതികമായി ഇടതടവില്ലാത്ത ചലിപ്പിച്ചുകൊണ്ടേയിരിന്നു. ഞെട്ടിയുണര്‍ത്തിച്ച ചിന്തകള്‍ പിടിവിടാതെ പിന്തുടരുന്നതു പോലെ. മുഖം കൈകളാലമര്‍ത്തി കൊണ്ടവള്‍ ബെഡ്‌റൂമിലേക്കു കടന്നു. കണ്ണാടിക്കഭിമുഖമായി ആടാതെ ഉലയാതെ അല്‍പനേരം നോക്കിനിന്നു. ഇളംവെയിലൂര്‍ന്നു വീണുകൊണ്ടിരിക്കുന്ന മുറിയില്‍ കാഴ്ചകള്‍ തെളിഞ്ഞു വന്നു. കണ്ണാടിയില്‍ തെളിഞ്ഞ പ്രതിബിംബം ആ മുഖത്തിലേക്കവള്‍ സൂക്ഷിച്ചുനോക്കി.കൈകള്‍ പതിയെ താഴേക്കിറക്കി ഉദരത്തില്‍ തലോടി.
തന്റെ ഏഴു മാസമാകുന്ന കുഞ്ഞ്.  

കണ്ടു കഴിഞ്ഞ ചിത്രം പോലെയവള്‍ കണ്ണാടിക്കഭിമുഖമായി നിന്നു.ഗര്‍ഭിണിയായൊരു സ്ത്രീ തന്റെ ഉദരത്തില്‍ രണ്ടുകൈകള്‍ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ചിത്രംപോലെ അവളുടെ പ്രതിബിംബവും തെളിഞ്ഞു കാണുന്നു.അവള്‍ പ്രതിബിംബത്തെ നോക്കി പുഞ്ചിരിച്ചു. അല്പം ഇടത്തോട്ടും വലത്തോട്ടും ചെരിഞ്ഞു നിന്നു സൂക്ഷിച്ചു നോക്കി, അവളുടെ ചുടുനിശ്വാസങ്ങള്‍ക്കിടയിലൂടെ കൊച്ചു ഹൃദയമിടിപ്പിന്റെ ശബ്ദമുയര്‍ന്നുവന്നു. ശ്രവണപടങ്ങളിലേയ്ക്കു പെട്ടെന്നു പതിച്ച ടെലിഫോണ്‍ റിംങ്ങ് കേട്ടവളുടെ കണ്ണിന്‍റെ കൃഷ്ണമണികള്‍ ഭയത്തോടെ പുറകിലേയ്ക്കു സഞ്ചരിച്ചു. 
ഫോണെടുത്തു ഡിസ്പ്ലയില്‍, മിസ്സ്ഡ് കാള്‍ ലിസ്റ്റില്‍ തെളിഞ്ഞു കണ്ടു.അമ്മ.
അവള്‍ കോള്‍ ബട്ടണില്‍ വിരലമര്‍ത്തി ഫോണ്‍ ചെവിയിലേക്ക് വച്ചു. 
അമ്മേ.
മറു തലയ്ക്കല്‍ നിശബ്ദത, സംസാരിച്ചുകൊണ്ടുള്ള നടത്തം സ്വീകരണമുറിയിലെ സോഫയ്ക്കരികിലെത്തിയിരിക്കുന്നു. അവിടെ വെളിച്ചം മുറിയുടെ ഇരുട്ടിനെ പൂര്‍ണ്ണമായും കീഴടക്കി കഴിഞ്ഞിരുന്നു.സോഫയിലിരുന്നവള്‍ ലാപ്‌ടോപ്പില്‍ വിരലമര്‍ത്തി. സോഷ്യല്‍ സൈറ്റുകളിലൂടെയും വാര്‍ത്തകളിലൂടെയും കണ്ണോടിച്ചു. വിരല്‍ത്തുമ്പില്‍ തെളിയുന്ന ഇന്നിന്റെ വര്‍ത്തമാനം, ഔപചാരികതയുടെ ലോകം, ഈ കാലത്തിന്റെ കര്‍മ്മരംഗം. കൈവിരലുകളുടെ വ്യായാമം കീപാഡിലും കണ്ണിന്റെ സ്ക്രീനിലും നടന്നുകൊണ്ടിരിക്കെ കൈകളുയര്‍ത്തി ചോദ്യചിഹ്നമായി നില്‍ക്കുന്ന അനേകായിരം പെണ്‍കുട്ടികളുടെ ചിത്രത്തിനു താഴെയവളെഴുതി. 

അമ്മേ ഗര്‍ഭപാത്രമേ പെണ്ണിനെ നീ കാത്തുവയ്ക്കുക 
നിലയ്ക്കട്ടെ സ്ത്രീജനനങ്ങള്‍ ഭൂവിലാദ്യമായ്‌
കാമം കരഞ്ഞു തീര്‍ക്കട്ടെ കഴുതകള്‍, കാലങ്ങള്‍ 
ലോകങ്ങള്‍ നിശ്ചലമാകുമ്പോള്‍ കര്‍മ്മ-ദോഷങ്ങള്‍
കാലകേടിന്‍റെ കാമകേളികള്‍ കാര്‍ന്നു തിന്നുതീരട്ടെ
കാലമുരുളട്ടെ കാമനയൊഴിയട്ടെ കര്‍മ്മദോഷമകലട്ടെ 
വിടപറയട്ടെ കലികാലമായ്‌പ്പോയ കുരുടമാം കാലം.

അവള്‍ സോഫയിലേക്ക് ചാരിചെരിഞ്ഞു നീണ്ടിരുന്നു. മെല്ലെ തലതെല്ലുയര്‍ത്തി ദീര്‍ഘശ്വാസമെടുത്തു. മനസ്സില്‍ അമ്മയുടെ മുഖം.പത്തു മാസം ചുവന്നു പ്രസവിച്ചു, ഈ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തി അന്നും ഇന്നും എല്ലാമെല്ലാമായിതന്നെ നില്‍ക്കുന്ന അമ്മ. അടുക്കളയില്‍ നിന്നും അടുക്കളയിലേക്ക് മാത്രം വളരുന്ന അമ്മ.പതിയെ എഴുന്നേറ്റു ബെഡ്‌റൂമിലേയ്ക്കു നടന്നുചെന്നത്തോടെ കൂട്ടുനടന്നവളുടെ നിഴലെവിടെക്കോ മാഞ്ഞുപ്പോയി. മേശവലിപ്പില്‍ നിന്നും തന്റെ ഡയറി എടുത്തവള്‍ ജാലകവിരികള്‍ വകഞ്ഞു നീക്കിയപ്പോള്‍ കൂടുതല്‍ വെളിച്ചം ഇരുളിനുമീതെ അങ്ങിങ്ങായി പടര്‍ന്നുകയറി. 'ഞാനും അമ്മയാകാന്‍ പോകുന്നു. അവള്‍ ഡയറിയുടെ താളില്‍ കറുത്തമഷി കൊണ്ടെഴുതി തുടങ്ങി.

- മഅ -
ഇനി ഇവിടെ പിറവിയെടുക്കാന്‍ ആഗ്രഹിക്കാത്ത മക്കളും അമ്മയും. 
ഈ ഭൂമിയിലാദ്യമായിപിറവിയെടുക്കുവാന്‍ എന്‍
ജീവനാഭിയില്‍ നിന്നന്നു വേര്‍പ്പെട്ട സ്നേഹമേ
എന്നെ വളര്‍ത്തിയ പൊക്കിള്‍ക്കൊടിയുടെ
കണ്ണികള്‍ വേര്‍പിരിഞ്ഞ നിമിഷം
ഞാന്‍ പൊട്ടികരഞ്ഞിരിക്കും
എന്റമ്മ  വേദനിച്ചിരിക്കും     
അകലുകയായിരുന്നല്ലോ
അന്നുമുതലറ്റുപോകാന്‍
തുടങ്ങി സ്നേഹമേ
ബന്ധങ്ങളില്‍
നിന്നു മീ
ഞാന്‍
ഇനിയും
പിറവികള്‍
ഉണ്ടെങ്കില്ലൊരിക്കല്‍
കൂടി  എനിയ്ക്കെന്നമ്മയില്‍
പിറക്കണമൊരിക്കലും വേര്‍പ്പെടാത്ത
ജീവനാഡിയായി, പൊക്കിള്‍ക്കൊടിയുടെ
കണ്ണികള്‍ മാത്രമാവണം അമ്മയില്‍ ഞാന്‍
പുഞ്ചിരിമാത്രം നിറയ്ക്കണം ഒരിക്കലും വേദനിപ്പിക്കാതെ
അമ്മയിലുറങ്ങണം ആ  സ്നേഹബന്ധമെനിക്കെന്നെന്നും ബന്ധനമാവണം !

പുറത്തുനിന്നൊരു ചൂടുകാറ്റോഴുകി വന്നു. മറിഞ്ഞു മറിഞ്ഞടഞ്ഞു പോകുന്നേടുകള്‍ തടഞ്ഞവള്‍ എഴുതിത്തീര്‍ത്ത വരികളിലൂടെ മിഴികളോടിച്ചവസാനമായൊരു കുറിപ്പു കൂടിയെഴുതി. 
ഇനി പിറവികള്‍ക്കകലെ നിന്നുയരുന്ന വെളിപാടുകള്‍,സ്നേഹലാളനങ്ങള്‍. മിഴികള്‍ അവളറിയാതെ ചുവന്നു. കവിള്‍തടത്തിലൂടെ കണ്ണുനീരോഴുകി.വല്ലാത്ത കിതപ്പിനു കടിഞ്ഞാണിട്ടു മുഖം കുനിച്ചവള്‍ ബെഡിലേക്കിരുന്നു.

അമ്മേ........അമ്മ കരയണോ"?
നനഞ്ഞവളുടെ കണ്ണുകള്‍ ഞെട്ടലോടെ ശനയമുറിയില്‍ ചുറ്റിതിരിഞ്ഞു. മുറിയാകെ കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കമായ ശബ്ദം. എഴുന്നേറ്റു ചുറ്റിലും ചെവിചേര്‍ത്തു, കണ്ണോടിച്ചു. പതിഞ്ഞ ഹൃദയമിടിപ്പിന്റെ സ്വരം. അവള്‍ തന്റെ ഉദരത്തിലേയ്ക്കു ചെവികള്‍ ചേര്‍ത്തുപിടിച്ചു.

അമ്മേ"....
അവള്‍ സ്തഭതയായി, ബെഡിലേക്കിരുന്നു. കൈകള്‍ അറിയാതെ ബെഡ്ഷീറ്റിന്റെ ചുളിവുകളില്‍ വാരിപിടിച്ചു. കൃഷ്ണമണികള്‍ ഇടതടവില്ലാതെ സഞ്ചരിച്ചു. വേഗതയിലെഴുന്നേറ്റവള്‍ കണ്ണാടിക്കഭിമുഖമായി ചേര്‍ന്നുനിന്നു. മുടിയിഴകള്‍ അങ്ങിങ്ങായി പാറിപറന്നു. കണ്ണുകള്‍ മാത്രം ഇമ ചിമ്മാതെ നിന്നു.തന്റെ വിറയാര്‍ന്ന കൈകൊണ്ടു ഉദരത്തില്‍ തലോടി പ്രതിബിംബത്തെ നോക്കി സ്വയം ശ്രദ്ധിച്ചുനിന്നു. ഉയരുന്ന നിശ്വാസങ്ങള്‍ ഹൃദയമിടിപ്പിന്റെ സ്വരം. അവള്‍ പ്രതിബിംബത്തിലേക്ക് മുഖം ചേര്‍ത്തുവച്ചു.
അമ്മേ ഗര്‍ഭപാത്രമേ കാത്തുവയ്ക്കുക നിലയ്ക്കട്ടെ ജനനങ്ങള്‍ ഭൂവിലാദ്യമായ്‌ "..........! 
കണ്ണുകളില്‍ ഇരുട്ടുകയറിയപോലെയവള്‍ പ്രതിബിംബത്തെ തപ്പി തടഞ്ഞു.
മുഖം പിന്നിലേക്കു പായിച്ചവള്‍ തിരികെ നടന്നു. സ്വീകരണമുറിയിലൂടെ വീണ്ടും നിഴലാട്ടങ്ങള്‍ മിന്നിമറഞ്ഞു. സോഫയിലേക്കു ചാരി മുഖമുയര്‍ത്തിയിരുന്നു. പാതി കാഴ്ചയില്‍ മുന്‍പില്‍ മറയുന്ന മാഗസിനും ,പത്രതാളുകളും. നേര്‍ത്ത ശബ്ദതരംഗങ്ങളായി കുഞ്ഞുശബ്ദം സ്വീകരണമുറിയുടെ ചവരുകളെയും തഴുകിയെത്തി. 
 
അമ്മ എന്നെ പിരിയാന്‍ പോവാണല്ലേ....വേണ്ടമ്മേ. അമ്മ എഴുതിതീര്‍ത്ത വരിപോലെ അമ്മേടെ ഏറ്റവും വലിയ വേദനയായി പിറന്നു, അമ്മയെ പേടിപ്പിക്കുന്ന വാര്‍ത്തകളും വ്യാകുലതകളുമായി വേണ്ടമ്മേ. അമ്മയെ  പിറന്നകന്നു പോകേണ്ട ലോകം, അവിടെത്തെ ശബ്ദങ്ങള്‍, വിശേഷങ്ങള്‍  എല്ലാം ഞാനമ്മയിലൂടെ അറിയുന്നുണ്ടല്ലോ."
അവളെല്ലാത്തിനും മറുപടിയെന്നോണം ഇടയ്ക്കിടെ മൂളി,കുഞ്ഞിനെ തലോടികൊണ്ടേയിരുന്നു. 

"ജനിച്ചു വീഴുമ്പോള്‍ മുതല്‍ വാര്‍ത്തകളാകുന്ന ജീവിതങ്ങള്‍. വേദനിക്കുന്ന അമ്മമ്മാര്‍. സ്നേഹമില്ലാത്ത സ്വസ്ഥതയില്ലാത്ത സ്വകാര്യതയില്ലാത്ത ലോകത്തിന്റെ ഭാഗമായി വേണ്ടമ്മേ.എനിക്ക് ഒരിക്കലും വേദനിപ്പിക്കാതെ ഈ പൊക്കിള്‍ക്കൊടിയുടെ കണ്ണികള്‍ മാത്രമായാല്‍ മതി ഞാന്‍ സ്നേഹിക്കുന്ന എന്റെ ലോകം. എന്നെ എന്നും കാക്കുന്ന എന്നെ അറിയുന്ന അമ്മ. ഈ ലോകത്തിന്റെ കരുതലുകള്‍ക്കപ്പുറം ഞാനെവിടെയ്ക്കും മറ്റൊരിടത്തേയ്ക്കും ഇല്ലമ്മേ".

കണ്ണുകളിറുക്കിയടച്ചു തുറന്നവള്‍ സോഫയില്‍ നിവര്‍ന്നിരുന്നു. വിടര്‍ന്ന നില്‍ക്കുന്ന പുരികവും മിഴികളും. അവള്‍ ദീര്‍ഘശ്വാസമെടുത്തു ഒന്നിരുത്തി മൂളി.ഗൌരവത്തോടെ രാജപ്രൌഡിയോടെ ഇടതുകാല്‍ അല്പം പൊക്കി ഇടതുകൈകള്‍ മുട്ടില്‍ കുത്തി വലതുകാലിലെ മുട്ടില്‍ വലതുകൈകള്‍ തലോടിക്കൊണ്ട് പത്രതാളില്‍ നിന്നു നോട്ടമെടുക്കാതെ.
സ്ത്രീ.........അമ്മ, ഭാര്യ, മകള്‍, കാമുകി, പെങ്ങള്‍. അവളുടെ എല്ലാ ഭാവങ്ങളും വാര്‍ത്തകള്‍ നാളെത്തെ കഥകള്‍ ,ചര്‍ച്ചകള്‍ , ജനിച്ചു വീഴുമ്പോള്‍ മുതല്‍ വളര്‍ന്നുകൊണ്ടേയിരിക്കും വരെ വാര്‍ത്തയാകുന്ന സ്വന്തം ചോര. ആണായാലും പെണ്ണായാലും സ്വന്തം മക്കളെ ഓര്‍ത്തു കണ്ണുനീര്‍ ഒഴുക്കേണ്ട സ്ത്രീ ,ഭാര്യ,മകള്‍ ,പെങ്ങള്‍. ജനനം മുതല്‍ വേദനിക്കാന്‍ തുടങ്ങുന്ന അമ്മ. സ്വകാര്യതയില്ലാത്ത സുരക്ഷയില്ലാത്ത ലോകത്തവരെ പ്രസവിച്ചു പോയതില്‍, പേറ്റുപോറ്റിയതില്‍ നീറി നീറി പിടയുന്ന അമ്മമാര്‍. എന്തിനിവിടെയിനിയൊരു കുഞ്ഞിനു പിറവി ? അമ്മയ്ക്ക് പിറവി ? ഇങ്ങനെയൊരു ലോകം ? ന്റെ കുട്ടിയെ ഞാന്‍ കരുതി വച്ചോളമിവിടെ, എന്റെ മടിയില്‍, എന്റെ കൂടെ, എന്റെ അടുത്തുനിന്നും ആര്‍ക്കും വിട്ടുകൊടുക്കാതെ. എവിടേക്കും അകലാതെ. എന്റെ ലോകത്ത്‌. ഞങ്ങളുടെ മാത്രം ലോകത്ത് ".
ആ ശബ്ദം അകത്തെ കാറ്റിനൊപ്പം പുറത്തെ അന്തരീക്ഷത്തിലെക്കലിഞ്ഞു ചേര്‍ന്നു. അവളുടെ ദേഹമാസകലം വിയര്‍ത്തു നനഞ്ഞു കഴിഞ്ഞിരുന്നു. ശ്വാസനപ്രക്രിയഅനിയന്ത്രിതമായുയരുകയും താഴുകയും ചെയ്യുന്നു.വിടര്‍ന്നകണ്ണുകളിലെ കരിമഷിയെ മുഴുവാനായും കണ്ണീരോഴുക്കി കൊണ്ടുപ്പോയ പാടുകള്‍.

അമ്മാ...മ...മഅ....
അവള്‍ രണ്ടു കൈകളും ചുറ്റിപ്പിടിച്ചു ഉദരത്തില്‍ തലോടി മുഖമാകെ വാത്സല്യമൊഴുകിയെത്തി. അവളുടെ അധരത്തിന്റെ പാഴ്ശ്രമങ്ങള്‍ക്കപ്പുറം. ഒരു ചുടുചുംബനത്തിനകലം.
അമ്മ........മഅ".അവള്‍ സോഫയില്‍ കൈകളമര്‍ത്തിയലറി. 
നിലയ്ക്കട്ടെ ജനനങ്ങള്‍ ഭൂമിയിലാദ്യമായ്‌ "......
അവളുടെ ശബ്ദം മുറിയില്‍ നിന്നും പുറത്തേക്കലയടിച്ചകന്നുപോയി. അകത്തും പുറത്തെ കാറ്റിനും ശമനതാളം. അവളുടെ മിഴികളിലൂടുര്‍ന്നു വീഴുന്ന മഴത്തുള്ളികള്‍. മുഖം മുകളിലേയ്ക്കുയര്‍ത്തി പുറകിലേയ്ക്കമര്‍ന്നവള്‍ സോഫയില്‍ ബോധരഹിതയായി വീണു.

ടേബിളില്‍ അനാഥമായി കിടക്കുന്ന ആളൊഴിഞ്ഞ ഇരിപ്പിടത്തിനരികിലേക്കു പലവിധത്തിലുള്ള കാലടി ശബ്ദങ്ങളടുത്തു വന്നു. അവളും അവനും ഡോക്ടര്‍ ഇരുന്നതിനുശേഷം അദേഹത്തിനു മുന്‍പിലിരുന്നു.ഡോക്ടര്‍ ടേബിളില്‍ കയ്യൊന്നു താങ്ങി, രണ്ടുപേരോടായും പുഞ്ചിരിച്ചു.  
പേടിക്ക്യാനൊന്നുല്ല്യാ".
അവന്റെ ശരീരം മുഴുവനായും ഡോക്ടറുടെ മുന്നിലേക്കു നീണ്ടു. അല്പം ഭവ്യതയോടെ തന്നെ അയാള്‍ ചോദിച്ചു?
ഡോക്ടര്‍, ആണ്‍കുട്ടിയല്ലേ"....?
ഡോക്ടര്‍ രണ്ടുപേരെയും ചിരിയോടെ നോക്കി. ഈ ലോകത്ത്‌ ആശ്വാസം പകര്‍ന്നു തരുന്ന ഒരേയൊരു വികാരം. അവളുടെ കൈകള്‍ വിറയ്ക്കുകയാണ് ഉമീനീര്‍ കുടിച്ചിറക്കിയവള്‍ പതുക്കെ ഇരുന്നിടത്തു നിന്നും മുന്നിലേക്കുയര്‍ന്നു. ഡോക്ടര്‍ പതിയെ കൈകള്‍ കൂട്ടിപിടിച്ചുകൊണ്ടു പുറകിലേയ്ക്ക് ചാരിയിരുന്നു.
"ഭാഗ്യമാണ്,പുണ്യം. തന്റെ അമ്മയെപ്പോലെ, ഭാര്യയെപോലെ ഒരു പെണ്‍ത്തരിയാണ് ".

അവളുടെ കൈകള്‍  ടേബിളില്‍ നിന്നൂര്‍ന്നു  തളര്‍ന്നു താഴേക്ക് വീണു. ഇരുന്നിടത്തു നിന്നും എഴുന്നേറ്റു തിരിഞ്ഞു നടന്നതും കൈത്തട്ടി ടേബിളിനുമുകളിരുന്ന ചില്ലില്‍ പണിത മനോഹരമായ താജ്മഹല്‍ രൂപം നിലത്തേക്കു വീണു പൊട്ടിചിതറി. അവള്‍ നിസ്സംഗതയോടെ ഭര്‍ത്താവിനെയും ഡോക്ടറെയും നോക്കി.താഴെ ചിതറിത്തെറിച്ച ചില്ലുകള്‍.   
എന്തുപറ്റിയടോ പെട്ടെന്നു തനിക്ക്. റിസള്‍ട്ടറിയണ്ടേ" ? 
അവള്‍ നെഞ്ചില്‍നിന്നും കൈയെടുത്തു എന്തിനോ വേണ്ടി തലയാട്ടി.
"സ്ത്രീയുടെ ശ്രീത്വമാണ് മാതൃത്വം ഒരു മഹാന്‍ പറഞ്ഞുവച്ചതുപോലെ ഒരു കുഞ്ഞു ജനിയ്ക്കുന്നതിലൂടെ അതിലും മഹിമയേറിയോരാള്‍ കൂടി ജനിയ്ക്കുകയാണ് അമ്മ.ആഗ്രഹിച്ചതുപോലെ ആണ്‍കുട്ടിയാണ് "

അവള്‍ ഭാവവ്യത്യാസമില്ലാതെ തലയാട്ടി താഴേക്ക് നോക്കി ഉദരത്തില്‍ തലോടി പരിഭവിച്ചു തിരിഞ്ഞു നടന്നു.താഴെ അവളുടെ മുന്‍പില്‍ ഒരിക്കല്‍കൂടി വീണുടഞ്ഞ താജ്മഹല്‍ രൂപം. അവളെന്തൊക്കെയോ ഉരുവിട്ടുകൊണ്ടു നടന്നകന്നു. 
ഒരു കുഞ്ഞു ജനിയ്ക്കുന്നതിലൂടെ അതിലും മഹിമയേറിയോരാള്‍ കൂടി ജനിയ്ക്കുകയാണ് അമ്മ
ഇവിടെ......... ഇനി പിറവിയെടുക്കാന്‍ ആഗ്രഹിക്കാത്ത മക്കളും അമ്മയും മഅ

വാതിലിനടുക്കെ അവരുടെ കാഴ്ചയില്‍ നിന്നും മറയും മുന്‍പേ നടത്തം നിര്‍ത്തി തലതാഴ്ത്തി കൈകളാല്‍ തന്റെ കുഞ്ഞിനെ മുകളില്‍ നിന്നും താഴേക്ക് തലോടി.അവളില്‍ ദിക്കറിയാതെ കണ്ണുനീരിന്റെ നനവുകള്‍ പടര്‍ന്നു കൊണ്ടേയിരുന്നു.പുറകില്‍ അവളെ തന്നെ നോക്കിയിരിക്കുന്ന ഭര്‍ത്താവും ഡോക്ടറും. അവള്‍ തിരിഞ്ഞു നോക്കാതെയല്‍പ്പം നേരെ ശിരസ്സുര്‍ത്തി നിന്നു.അവളുടെ വിടര്‍ന്ന കണ്ണുകളിലെ തീക്ഷ്ണത. എന്തോ നമ്മോട് പറയാന്‍ ശ്രമിക്കുന്നുണ്ട് !!! 

കുഞ്ഞു ജനിയ്ക്കുന്നതിലൂടെ അതിലും മഹിമയേറിയോരാള്‍ കൂടി ജനിയ്ക്കുകയാണ് "അമ്മ” ഇവിടെ ഇനി പിറവിയെടുക്കാന്‍ ആഗ്രഹിക്കാത്ത മക്കളും അമ്മയും "മഅ"


69 comments:

 1. ഇവിടെയിനിയും പിറക്കാന്‍ ആഗ്രഹിക്കുന്ന മക്കളും അമ്മയും "മഅ" :) . ഈ ലോകം മോശമാണ് - പക്ഷെ, നമുക്ക് പ്രതീക്ഷകള്‍ ഉണ്ട് നന്നാക്കാം എന്ന് അല്ലെ? അതാണ്‌ നമ്മളെ എല്ലാവരെയും മുന്നോട്ട് കൊണ്ട് പോകുന്നത്.. അമ്മമാരുടെയും അച്ഛന്മാരുടെയും ആശങ്കകളും വ്യാകുലതകളും എല്ലാക്കാലവും ഉണ്ടായിരുന്നു -ഇനിയും ഉണ്ടാകും.പക്ഷെ അമ്മയും മക്കളും അച്ഛന്മാരും ഉണ്ടായിക്കോണ്ടേ ഇരിക്കും , ഇരിക്കണം :)
  "കുഞ്ഞു ജനിക്കുന്നതിലൂടെ അതിലും മഹിമയേറിയ രണ്ടാള്‍ക്കാര്‍ കൂടി ജനിക്കുകയാണ് -അച്ഛനും, അമ്മയും" :). അപ്പൊ ആശംസകള്‍ ;)

  ReplyDelete
 2. ആദ്യ വായന ,ആദ്യ അഭിപ്രായം .സന്തോഷം അനിയാ :) പേടിക്കണ്ട, 'മഅ' ഈ കഥയില്‍ ജനിച്ചു ,ഈ കഥയില്‍ അവസാനിച്ചു.

  ReplyDelete
  Replies
  1. അനിയാ അല്ല കാത്തി !! ;)

   Delete
  2. ന്ത്‌?? ന്ത്‌? എങ്ങനെ? :)

   Delete
  3. മ്മടെ അനിയാ ആണേ :)

   Delete
 3. കുഞ്ഞുങ്ങൾ ഇനിയും ഉണ്ടായല്ലേ പറ്റൂ.. ആകുലതയുള്ള അച്ഛനമ്മമാർ ഉള്ളിടത്തോളം ഇത്തരം കഥകളും ഉണ്ടായി്ക്കൊണ്ടിരിക്കും. ആശംസകൾ...

  പക്ഷേ ഗർഭസ്ഥശിശു ആണാണോ പെണ്ണാണോ എന്ന് ഒരു ഡോക്ടറും വെളിപ്പെടുത്തില്ല...

  ReplyDelete
  Replies
  1. അങ്ങനെ ഒരു അവസ്ഥ വന്നുപ്പോയി :) അല്ലെങ്കില്‍ ഏഴ് മാസം വരെ കാത്തു നില്‍ക്കണമ്മെന്നും ഇല്ലല്ലോ ? അല്ലെ ? ആണോ .ഡോക്ടര്‍ പറഞ്ഞതിലെ എത്തിക്സ് മനസില്ലായി ട്ടോ .ഏറെ സന്തോഷം വായനയില്‍

   Delete
  2. ഈ കഥ നടക്കുന്നത് ഇന്ത്യയില്‍ അല്ല എങ്കില്‍ ഡോക്ടര്‍ വെളിപ്പെടുത്തുമല്ലോ :)

   Delete
  3. ഇവിടെ വെളിപ്പെടുത്തും ഡോക്ടര്‍.

   Delete
  4. ഈ കഥ എവിടെ വേണെമെങ്കിലും നടക്കാമല്ലോ :) ഡോക്ടര്‍ ശരിക്കും പറയാന്‍ പാടില്ലല്ലോ .പിന്നെ ഡിപ്പെണ്ട്സ്.

   Delete
  5. ഗള്‍ഫ് രാജ്യങ്ങളില്‍ വെളിപ്പെടുത്താന്‍ കുഴപ്പമില്ലല്ലോ .അല്ലെ ??

   Delete
 4. നന്നായി എഴുതി.
  ഒഴുക്കോടെ വായിക്കാന്‍ ആദ്യഭാഗള്‍ അല്പം ലളിതമാക്കാമായിരുന്നു എന്ന് തോന്നി. പ്രത്യേകിച്ചും അമ്മ ഫോണ്‍ വിളിക്കുന്നത്‌ വരെയുള്ള ഭാഗം.)

  ReplyDelete
  Replies
  1. അവിടെയൊരു നടകീയതയുണ്ട് ല്ലേ :) സംസാരഭാഷയും എഴുത്തുഭാഷയും കൈവിട്ടു മുഴുവാനായും ഒരു ചിത്രഭാഷകൊണ്ടുവരാന്‍ ശ്രമം നടത്തിയതാണ്.ഏറെ സന്തോഷം വായനയില്‍

   Delete
 5. ഒരു കുഞ്ഞു ജനിയ്ക്കുന്നതിലൂടെ ഒരമ്മയും ജനിക്കുകയാണ്.

  ReplyDelete
  Replies
  1. ഒരു കുഞ്ഞുജനിക്കാതിരിക്കുന്നത്തിലൂടെ ഒരു അമ്മയും ജനികുന്നില്ല .മഅ ഇനിയും ജനിക്കാത്ത അമ്മയും മക്കളും .

   Delete
 6. ഇന്ന് മ അ ഒരു പ്രശ്നം തന്നെയാണ് ,പേടിപെടുത്തുന്ന കൂലംകഷം !
  നന്നായിട്ടുണ്ട് കാത്തി ,ഞാന്‍ എഡിറ്റോറിയലില്‍ വായിച്ചിരുന്നു ..:)
  ആസ്രൂസാശംസകള്‍

  ReplyDelete
  Replies
  1. ഏറെ സന്തോഷം , മഅ ഇനിയും ജനിക്കാത്ത അമ്മയും മക്കളും .

   Delete
 7. കഥയിലല്പം കാര്യമുണ്ട്.... ചില കാര്യങ്ങള്‍ നന്നായിത്തന്നെ പറഞ്ഞിരിക്കുന്നു... ചില ഭാഗങ്ങളില്‍ കയ്യടക്കം അല്പം കുറഞ്ഞോ എന്നു സംശയം; പ്രത്യേകിച്ചും ആദ്യ ഭാഗങ്ങളില്‍ ...എങ്കിലും വൃത്തിയായൊരു ചട്ടക്കൂടില്‍ത്തന്നെ കാര്യങ്ങള്‍ അവതരിപ്പിച്ചു....

  ReplyDelete
  Replies
  1. തുറന്ന അഭിപ്രായം ഏറെ സന്തോഷം ഈ വായനയില്‍.മഅ ഇനിയും ജനിക്കാത്ത അമ്മയും മക്കളും .

   Delete
 8. ഒരു സ്ത്രീയുടെ പരിസമാപ്തി നിശ്ചയിക്കുന്നത്‌ അവളല്ല..അവളുടെ ഇച്ഛകൾക്കും മോഹങ്ങൾക്കും വലിയ കാര്യമൊന്നുമില്ല...
  തുടക്കത്തിൽ ചില വാക്കുകളും വരികളും ആവർത്തന വിരസത ഇച്ചിരിയായി അനുഭവപ്പെടുത്തിയെങ്കിലും പിന്നീടുള്ള വായന തൃപ്തി നൽകുന്നു..
  കഥ അവസാനിക്കുന്നിടത്തുനിന്ന് വീണ്ടുമൊരു ഉണർവ്വ്‌ പ്രതീക്ഷിക്കും പോലെ..
  ആശംസകൾ..!

  ReplyDelete
  Replies
  1. മഅ ഇനിയും ജനിക്കാത്ത അമ്മയും മക്കളും .അവരുടെ ആകുലതകള്‍ ,അവരുടെ തീരുമാനങ്ങള്‍ കഥ ഇവിടെ തുടങ്ങി ഇവിടെ തന്നെ അവസാനിക്കട്ടെ.സന്തോഷം ടീച്ചര്‍

   Delete
 9. അല്‍പം കൂടി ഒതുക്കം വേണം.. കഥയ്ക്കെന്നൊരു തോന്നല്‍ എനിക്ക്..

  ReplyDelete
  Replies
  1. കഥയെന്ന രീതിയില്‍ അല്ലെ..ഇടയ്ക്കെപ്പോഴോ തെന്നിപ്പോയത് പോലെ തോന്നുണ്ട് .ഇനി ശ്രദ്ധിക്കാം.

   Delete
 10. മക്കള്‍ വളര്‍ന്നുവലുതായി സ്വന്തം കാലില്‍ നില്‍ക്കാനായാലും അവരെ പറ്റിയുള്ള മാതാപിതാക്കളുടെ ഉല്‍ക്കണ്ഠയും,ആകുലതയും മാറുകയില്ല.പിന്നെ പറയണോ പറക്കമുറ്റാത്തതും,പിറക്കാന്‍ പോകുന്നതുമായ മക്കളെപ്പറ്റിയുള്ള വേവലാതി!
  നന്നായിരിക്കുന്നു രചന
  ആശംസകള്‍

  ReplyDelete
  Replies
  1. മഅ ഇനിയും ജനിക്കാത്ത അമ്മയും മക്കളും .ഇവിടെ മാത്രം പിറന്നു അവസാനിക്കുന്ന ഒരു കഥ.

   Delete
 11. അല്പം കൂടെ ഒതുക്കം. അല്പം കൂടെ ശ്രദ്ധ. അക്ഷരത്തെറ്റുകള്‍ക്ക് അശ്രദ്ധയല്ലേ കാരണം? (വാര്‍ത്തകള്‍ വായിച്ചാല്‍ ആരും ആകുലചിത്തരായിപ്പോകും. നിശ്ചയം. മലയാളപത്രങ്ങള്‍ വായിക്കാതിരിക്കുന്നതും ചാനല്‍ ന്യൂസുകള്‍ കാണാതിരിക്കയുമാണ് ഏറ്റവും ഉത്തമം എന്ന് കരുതുന്നിടം വരെയെത്തിയിരിക്കുന്നു കാര്യങ്ങള്‍)

  ReplyDelete
  Replies
  1. :( ചിലയിടത്ത് ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചേര്‍ത്തതുപോലെ തോന്നുന്നു. അക്ഷരത്തെറ്റ് അശ്രദ്ധ തന്നെ വലിയ അശ്രദ്ധ ( മാറ്റുന്നു).മഅ ഇനിയും ജനിക്കാത്ത അമ്മയും മക്കളും അവരുടെ ആകുലതകള്‍ .അവരുടെ തീരുമാനം. ഏറെ സന്തോഷം അജിത്തേട്ടാ.

   Delete
  2. അക്ഷരതെറ്റ് മാറ്റുന്നു എന്ന് പറഞ്ഞിട്ട് മൊത്തം മാറ്റിയിട്ടില്ലാല്ലോ കാത്തി ..

   Delete
 12. കാത്തി ..വായിച്ചു.
  അവസാനം ഇങ്ങനെ ആയിരുന്നില്ലെങ്കിൽ എന്നാശിച്ചു പോയി.
  ആശംസകൾ !

  ReplyDelete
  Replies
  1. ഇ-മഷിയില്‍ ഇങ്ങനെയല്ല അവസാനം.അവിടെ ഒരു കുഞ്ഞുജനിക്കുന്നത്തിലൂടെ ഒരു അമ്മയും ജനിക്കുന്നു.ഇവിടെ - മഅ- ഇനിയും ജനിക്കാത്ത അമ്മയും മക്കളും. സന്തോഷം കീയകുട്ടി.

   Delete
 13. നന്നായി എഴുതി അനീഷ്‌ ഇഷ്ടായി

  ആശംസകള്‍

  ReplyDelete
  Replies
  1. തുടര്‍ന്നും പ്രോത്സാഹനങ്ങള്‍ ഉണ്ടാവുക.

   Delete
 14. ഒരു പക്ഷെ നമ്മളെയൊക്കെ ഗര്‍ഭം ധരിച്ചപ്പോ നമ്മുടെ അമ്മമാര്‍ക്കൊന്നും ഇങ്ങനൊരു വിഷമം വന്നിട്ടുണ്ടാകില്ല...
  പക്ഷെ ഇന്നത്തെ തലമുറകളിലെ പുതിയ അമ്മമാര്‍ ഇതും ഇതില്‍ കൂടുതലും ചിന്തിക്കുന്നുണ്ടാകണം !
  നന്നായി എഴുതി കാത്തി !

  ReplyDelete
  Replies
  1. ഇന്നത്തെ കാലം,അതു തന്നെയാണ് ഇങനെയൊരു വിഷയത്തിന്റെ പിന്നാലെ പോകാന്‍ കാരണം.

   Delete
 15. വായിച്ചു - കൂടുതല്‍ പറയാനില്ല.

  ReplyDelete
  Replies
  1. ഏറെ സന്തോഷം വായനയില്‍.

   Delete
 16. അനീഷ്‌----------- നന്നായി എഴുതി---
  പക്ഷെ എനിക്കെന്തോ ഇത്തരം നെഗറ്റീവ് കഥകള്‍ വായിക്കാനും ആസ്വദിക്കാനും ബുദ്ധിമുട്ടുണ്ട്. പ്രശ്നങ്ങള്‍ കാണാതെ അല്ല, പക്ഷെ ഞാന്‍ തേടുന്നത് പരിഹാരങ്ങളെയാണ്--
  എന്തിനാണ് നമ്മള്‍ മാതാ പിതാക്കളുടെ ഉള്ള സമാധാനം കൂടി കളയുന്നത്? ഞാന്‍ 17 വയസ്സുള്ള ഒരു മകളുടെ സന്തോഷ വതിയായ അമ്മയാണ്. എനിക്ക് അവളെ കുറിച്ച് ടെന്‍ഷന്‍ അടിക്കാന്‍ ഇഷ്ടമല്ല. മറ്റൊരു രീതിയിലുള്ള കഥയുമായി വന്നാല്‍ വിളിക്കുക--ആശംസകള്‍---

  ReplyDelete
  Replies
  1. മാഗസിനില്‍ പോസ്ടിവ് കഥ ആണ്. ആരും നെഗറ്റിവ് ആയി ഒന്നും ചിന്തിക്കില്ല .ചില സാഹചര്യങ്ങള്‍ അതാണ്. തീര്‍ച്ചയായും വരുന്നതുപോലെ പറയാം.

   Delete
 17. പത്രം പറയുന്നതിനേക്കാൾ നമ്മൾ കടന്നു ചിന്തിക്കുന്നുണ്ട് അതാണ്‌ നമ്മുടെ മനസ്സിന്റെ ആവലാതി വാർത്തയിൽ എഴുതിയിരിക്കുന്നതിനെക്കാൾ കേൾക്കുന്നതിനെക്കാൾ നമ്മൾ കൂടുതൽ വായിക്കുന്നുണ്ട് ഈ കഥ വായിക്കുമ്പോൾ തന്നെ അവസാനം കാത്തി എഴുതി നിർത്തിയതിനേക്കാൾ കടന്നാണ് മനസ്സ് ചിന്തിക്കുന്നത്. അമ്മയുടെ ശ്വാസ.. ചുണ്ടുകൾ അനങ്ങി ഇറങ്ങി അടുക്കളയില നിന്ന് അടുക്കളയിലേക്കുള്ള വളര്ച്ച അങ്ങിനെയുള്ള ഒന്നിലധികം പ്രയോഗങ്ങൾ കഥയുടെ മറ്റു കൂട്ടി മഅ ആ പേരും തലതിരിച്ചു പലതും പറയുന്നുണ്ട്

  ReplyDelete
  Replies
  1. പറയാന്‍ ശ്രമിച്ചത്‌ അതെ രീതിയില്‍ ബൈജുവേട്ടനില്‍ എത്തിയതില്‍ ഏറെ സന്തോഷിക്കുന്നു.ഇന്നത്തെ നമ്മുടെ സമൂഹത്തില്‍ ജിവിക്കാന്‍ തയ്യാറെടുകുന്ന അമ്മ മനസ്സ് അവരുടെ ആകുലതകളിലൂടെ ഒരു ചെറിയ സഞ്ചാരം. പലയിടത്തും തെറ്റുകള്‍ പറ്റിയെങ്കിലും ഉദേശിക്കുന്നത് മനസ്സിലായാലോ :) വലിയ സന്തോഷം തരുന്ന കമന്റ് .

   Delete
 18. അനീഷ്‌ , അക്ഷരതെറ്റുകള്‍ വായനാസുഖം കുറയ്ക്കുന്നുണ്ടുട്ടോ ,ശ്രദ്ധിക്കുക .കഥ നന്നായി പറഞ്ഞിരിക്കുന്നു...പക്ഷെ എന്‍റെ ചെറുകഥ സമാഹാരത്തിലെ ' കാപാലികരുടെ ലോകം " എന്ന കഥയുമായി വിദൂരമായ സാമ്യം എനിക്ക് തോന്നി .നാം ഒരുപോലെ ചിന്തിക്കുന്നു എന്നതില്‍ സന്തോഷിക്കുന്നു ,,,ആശംസകള്‍ !

  ReplyDelete
  Replies
  1. അതു തിരുത്തുന്നു :) .ഞാന്‍ ആ കഥ വായിച്ചിട്ടില്ല.ഉടനെ ആ കഥാ സമാഹാരം സങ്കടിപ്പിക്കുന്നുണ്ട്. ആ ചിന്തയില്‍ ഞാനും സന്തോഷിക്കുന്നു.തുടര്‍ന്നും വായന പ്രതീക്ഷിക്കുന്നു.

   Delete
 19. "അടുക്കളയില്‍ നിന്ന് അടുക്കളയിലേക്കുള്ള വളര്‍ച്ച" ആ പ്രയോഗം നന്നേ ഇഷ്ടപ്പെട്ടു... കുറെ നേരമായി അത് തന്നെ മനസ്സില്‍... കഥ ഇഷ്ടായിട്ടോ :)

  ReplyDelete
  Replies
  1. ഏറെ സന്തോഷം മുബി...ഒരു വശത്ത്‌ നിന്നു നോക്കിയാല്‍ അങനെ തന്നെയാണ് അമ്മ.വീണ്ടും വീണ്ടും വരിക.

   Delete

 20. മികവുറ്റ വരികൾ !
  അഭിനന്ദനങ്ങൾ കാത്തി !

  ReplyDelete
 21. സന്തൊശതൊഎ അമ്മയാകുക.സന്തോഷത്തോടെ മക്കളെ വളര്‍ത്തുക ഇതൊക്കെ ഇതൊരു സ്ത്രീയും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ തന്നെ. ഒരു പെണ്‍കുട്ടി ജനിച്ചാല്‍ ഉണ്ടായേക്കാവുന്ന വിഷമങ്ങള്‍ ചിന്തിച്ചാല്‍ ഒരു അന്തവുമില്ല. എന്നാലോ എന്റെ മകള്‍ക്ക് ഒരു പെണ്‍കുഞ്ഞു പിറന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന ഒരു അമ്മയും കൂടിയാണ് ഞാന്‍...
  ആശംസകള്‍ കാത്തി

  ReplyDelete
  Replies
  1. ഏറെ സന്തോഷം ചേച്ചി...നമ്മുക്ക് രണ്ടാളും വേണം.

   Delete
 22. മഷിയിൽ വായിച്ചിരുന്നു
  ആശംസകൾ കാത്തി

  ReplyDelete
 23. നന്നായി എഴുതി വയനാ സുഖമുള്ള എഴുത്ത് , എനിക്കും ഒരു മോളാണ് ഇപ്പോള്‍ ഉള്ളത് ആറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നങ്ങളിലേക്ക് വന്നു ചേര്‍ന്ന മാലാഖ കുട്ടി :)

  ReplyDelete
  Replies
  1. ആണ്‍കുട്ടി ആയാലും പെണ്‍കുട്ടി ആയാലും അമ്മയുടെ ഉള്ളിലെ സ്നേഹം ആകുലതകളും ഒന്നുതന്നെ. ഇന്നത്തെ കാലത്ത് ഒരുപാടു കൂടുതലാണ് മക്കളെ ഓര്‍ത്തുള്ള ഭയം

   Delete
 24. മാതൃത്വത്തിന്റെ പവിത്രത ഒക്കെ കേട്ട് കേള്‍വി ആകുന്ന രീതിയില്‍ ഉള്ള വാര്‍ത്തകള്‍ ആണ് ഈ അടുത്ത് കേള്‍ക്കുന്നത് .പിന്നെ ഒരു മകള്‍ ജനിക്കുന്ന സമയം അവളുടെ അച്ഛന് ഉണ്ടാകുന്ന വ്യാകുലതകള്‍ അവതരിപ്പിച്ചിരിക്കുന്നത് ചുരുക്കമായേ വായിച്ചിട്ടുള്ളൂ ..ഒരു പുരുഷനും അന്ന് അച്ഛന്‍ ആവുകയാണ് ..പക്ഷേ വൈകാരികമായി മാതാവിനോടുള്ള അടുപ്പം ആയിരിക്കും അല്ലെ മറിച്ചു ചിന്തിക്കാന്‍ സമ്മതിക്കാത്തത് ?

  എന്തായാലും മനോഹരമായിരിക്കുന്നു ഈ കഥ ....കഥയോടൊപ്പം ഉള്ള കവിത ഞാന്‍ ചൊല്ലി നോക്കി .നന്നായിട്ടുണ്ട് ..വായിച്ചപ്പോള്‍ എവിടെയോ ഒരു വേദന പോലെ ...കൊച്ചു കുട്ടികളെ പോലും കാമാര്‍ത്തിയോട് നോക്കുന്നവന്റെ കണ്ണുകള്‍ ചൂഴ്ന്നെടുക്കണം ...കൈകള്‍ വെട്ടി മാറ്റണം ...സമൂഹത്തിന് ഇനി വേണ്ടത് നിയമത്തിന്റെ ഇരുമ്പ് കൈകള്‍ ആണ് ...അടുത്ത പോസ്റ്റ്‌ ഇടുമ്പോള്‍ നോടിഫിക്കേശന്‍ തരണേ !!!

  ReplyDelete
  Replies
  1. തീര്‍ച്ചയായും ,വായനയും പ്രോത്സാഹനവും തുടരുക.ഏറെ സന്തോഷം.

   Delete
 25. സമകാലികം. നന്നായിട്ടുണ്ട്‌.
  എങ്കിലും ചിലയിടങ്ങളിൽ ആവശ്യമായ തിരുത്തലുകൾ എല്ലാവരും നിർദ്ദേശിച്ചിട്ടുണ്ടല്ലൊ.
  എഴുതിക്കൊണ്ടേയിരിക്കുക.... ഭാവുകങ്ങൾ!

  ReplyDelete
  Replies
  1. ഏറെ സന്തോഷം.തിരുത്തലുകള്‍ക്കും, എഴുത്തിന് ഊര്‍ജം പകരുന്നതിനും ഇടയ്ക്കിടെ ജയേട്ടന്‍ ഈ വഴി വന്നുപോണം ട്ടോ :).

   Delete
 26. നല്ലൊരു കഥ.എന്നാലും വാക്കുകള്‍ക്കു കുറച്ച് അടുക്കും ചിട്ടയും കുറവുണ്ട്. പുതിയ കാലത്തിന്റെ കഥ തന്നെയിത്

  ReplyDelete
  Replies
  1. സന്തോഷം.ശ്രദ്ധിക്കാം ചേച്ചി.

   Delete
 27. കഥയില്‍ എനിക്ക് തോന്നിയത് മുകളില്‍ പലരും പറഞ്ഞു കഴിഞ്ഞു , ,അത് കൊണ്ട് വായന അടയാളപ്പെടുത്തി പോകുന്നു , തുടക്കത്തില്‍ തന്നെ ഒരു പാട് അക്ഷര തെറ്റുകള്‍ ഉണ്ട് അതും കൂടി ശരിയാക്കൂ ,,,,

  ReplyDelete
  Replies
  1. ശ്രദ്ധിക്കാം.തിരുത്താം ...തുറന്ന അഭിപ്രായങ്ങളുമായി വീണ്ടും വരിക.

   Delete
 28. നേരം വൈകിയതുകൊണ്ട് പറയാനുള്ളത് മുകളില്‍ എല്ലാവരും പറഞ്ഞു പോയല്ലോ. എനിക്ക് തോന്നുന്നു നമ്മള്‍ പത്രങ്ങള്‍ക്കും ടീവികള്‍ക്കും അവര്‍ പറയുന്നതിനും അമിത പ്രാധാന്യം നല്‍കുന്നു എന്ന് തന്നെയാണ്. അവരെ സംബന്ധിച്ച് കൂടുതല്‍ ശ്രദ്ധ കിട്ടുന്ന വാര്‍ത്തകള്‍ വേണം എന്ന് തന്നെയാണ്.
  ഫോണ്ട് മാറ്റുന്നത് നല്ലതാവും എന്നെനിക്ക് തോന്നി (അതിന്റെ സൈസ്) എനിക്ക് മാത്രമാണോ അനുഭവപ്പെട്ടത് എന്നറിയില്ല, അതോ ഇനി എന്റെ സിസ്ടത്തിന്റെ കുഴപ്പം ആണോ എന്നും സംശയം ഉണ്ട്. അഭിപ്രായങ്ങളിലെ ഫോണ്ടുകള്‍ ക്ലിയര്‍ ആണ്.

  ReplyDelete
  Replies
  1. ഏറെ സന്തോഷം :) എല്ലാം ശരിയാക്കാം..ഫോണ്ട് കളര്‍ ആന്‍ഡ്‌ സൈസ് പ്രോബ്ലം ആയിരിക്കും.

   Delete
 29. ആരംഭത്തിൽ ഒരു ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ട്. മൊത്തത്തിൽ ഒരു ഒതുക്കക്കുറവും.

  അമ്മ മുഖം ചലിപ്പിച്ചു കൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല.

  പിറക്കാത്ത അമ്മയേയും മക്കളേയും ആഗ്രഹിക്കുന്നതുകൊണ്ടാവാം 'മഅ' എന്ന പേരു വന്നത് എന്നു കരുതുന്നു.

  വർത്തമാന ആകുലതകളെ ഭയപ്പെടുന്ന ഗർഭിണിയായ അമ്മ തീർത്തും പുതുമയുള്ള പ്രമേയമാണെന്ന് തോന്നുന്നില്ല. ആദ്യമേ പറഞ്ഞ കുറവുകളൊഴിച്ചാൽ, കഥ പറയുന്നത് വിരസമായില്ല

  'അടുക്കളയിൽ നിന്ന് അടുക്കളയിലേക്ക് വളരുന്ന അമ്മ' പ്രയോഗം ഇഷ്ടപ്പെട്ടു.

  ReplyDelete
 30. ദൈര്‍ഘ്യം തോന്നി. അവസാനം നായികയുടെ മനോഭാവത്തില്‍ അവ്യക്തതയും.കഥ ക്രമാനുഗതമായി പറഞ്ഞിട്ടുണ്ട്. ആശംസകള്‍

  ReplyDelete
 31. ഒരു കുഞ്ഞു ജനിക്കുന്നതിലൂടെ അതിലും മഹിമയേറിയ ഒരാള്‍ കൂടി ജനിക്കുന്നു "അമ്മ " ..........(Y)

  ReplyDelete
 32. ഏറെ ഇഷ്ടമായി. ഒരിക്കല്‍ വന്നു വായിച്ചു പോയതാണ്. അന്ന് കമന്റ്‌ ഇടാന്‍ പ്രയാസം നേരിട്ടു. ഇപ്പോള്‍ വീണ്ടും ഒരിക്കല്‍ കൂടി വായിക്കാന്‍ അവസരമുണ്ടായി. ആശംസകള്‍.

  ReplyDelete