Dec 31, 2013

തിരിഞ്ഞു നോക്കുമ്പോള്‍





നാട്ടിലും ഫേസ്ബുക്കിലും പ്രാഞ്ചി 
ഏട്ടന്‍മാര്‍ ഏടത്തിമാര്‍

പെറ്റമ്മ ഓര്‍ക്കുട്ടും വളര്‍ത്തമ്മ
ഫേസ്ബുക്കും കൂട്ടുകൂടാന്‍
വാട്ട്സപ്പുമായി
  ന്യൂജനറേഷന്‍
ബ്രോ കുട്ടികള്‍

ചെന്നായ രാജനാം കാട്ടില്‍
മാന്‍ പേടകള്‍ വക ഷീ
ടാക്സികള്‍,പിങ്ക് ഓട്ടോകള്‍
ഇനി ഈസി ശിക്കാറുകള്‍

കുടം സ്വകാര്യത തകര്‍ക്കുവാന്‍.
കുടമെന്നാല്‍ ചാനലുകളായി,
മാധ്യമങ്ങളായി...
ഒരു കുടത്തിന്റെ
വായടക്കാം. ആയിരം
?


നാടോടുകയാണ് നടുവേ ബ്രോക്കളും.
വാര്‍ത്ത‍കള്‍ കാണുന്നില്ലേ വയനാട്ടില്‍
പുലിയിറങ്ങി,നീണ്ടക്കരയില്‍
നീര്‍നായ, പെരിയാറില്‍ ചീങ്കണ്ണി
വാ നമുക്കിനിയും കാടുവെട്ടി
തെളിക്കാം

മഴയുടെ സ്മരണകളെഴുതാം
പുഴയുടെ ഓര്‍മ്മകളിലൂളിയിടാം
കാറ്റിനെ മറവിയില്‍ തിരയാം
കാടിനെ വെറുക്കാം മണ്ണില്‍
വീണുമരിക്കാം

ഇനി രാത്രിയിലൊറ്റയ്ക്ക്
നടക്കരുത്, മൊബൈലില്‍
വിളിച്ചാല്‍ എടുക്കരുത്.ടവറില്‍
പ്രേതങ്ങള്‍ കൂടുകൂട്ടിയിരിക്കും
പനയും പാലയുമില്ലല്ലോ

ഇനി ദൈവത്തെയും ഭയക്കണം
ദൈവം മതസ്വത്താണെന്ന്
പറഞ്ഞ മൃഗം മരിക്കുന്നതു
കാണുവാന്‍ മതമുള്ളടങ്ങളില്‍
നോക്കണം

ദൈവമുണ്ടിപ്പോഴും
വിശക്കുന്നവന് ആഹാരമായി
ദാഹിക്കുന്നവനു ജലവുമായി
ഭിക്ഷയിരികുന്നവനു പണതുട്ടുകളായീ-
പ്പോഴും വരാറുണ്ടവനെന്റെ മുന്‍പില്‍.

28 comments:

 1. നാടോടുമ്പോള്‍ നടുവേ ഓടാന്‍ കുറേ ബ്രോക്കള്‍ ഉള്ളത് നല്ലത് തന്നെയാണ് കാത്ത്യേ.. മാറാതെ നിന്നിട്ടെന്ത് ഫലം ?
  വരികള്‍ കൊള്ളാം ട്ടോ... :)

  ReplyDelete
 2. തിരിഞ്ഞു നോക്കുമ്പോളിത്രയും മനം പറയുന്നു..
  മുന്നോട്ട്‌ നോക്കുമ്പോഴോ..?
  ഇതിനെല്ലാം അപ്പുറം എന്തായിരിക്കുമെന്ന ചിന്ത..
  ദൈവം കൂട്ടുണ്ടാവണേ എന്ന പ്രാർത്ഥന..
  സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ ട്ടൊ..നന്മകൾ മാത്രം ഉണ്ടാവട്ടെ..!

  ReplyDelete
 3. കാലം ഇനിയും മാറിക്കൊണ്ടിരിക്കും..
  നമ്മളെ കാലമിനി പഴമക്കാർ എന്ന് മുദ്രകുത്തും. കാരണം, പുതുമകൾ ഇനിയുമേറെ വരാനുണ്ടത്രേ!!
  ആശയപരമായ കവിതാ സമീപനം.. ഇഷ്ടമായി. :)

  ReplyDelete
 4. ഒരു പഴമനസ് ഇത് വായിച്ചു ആശങ്കപ്പെടുന്നല്ലോ അനിയാ!! പുതു വത്സര ആശംസകള്‍ ട്ടോ

  ReplyDelete
 5. തിരിഞ്ഞു നോക്കുമ്പോള്‍ കണ്ട കാഴ്ചകള്‍ കാലഘട്ടത്തിന്‍റെ മാറ്റങ്ങളാണ്... മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണല്ലോ.. മാറ്റപ്പെടാത്ത സ്ഥായിയായ യുക്തിബോധത്തെ സ്മരിച്ചു കൊള്ളുന്നു... അത് തികച്ചും വ്യക്തിഗതം മാത്രം... നല്ല ആശയം , വരികള്‍ .... എന്നത്തേയും പോലെ പുതുവര്‍ഷത്തിലും നെഞ്ചകത്തിന്‍റെ പൂമുഖത്ത് നിന്ന് ഒരു പിടി മികച്ച സൃഷ്ട്ടികള്‍ പിറക്കട്ടെയെന്ന്‍ ആശംസ്സിച്ചുക്കൊള്ളുന്നു - ഒരു സഹ്രദയനായ വായനക്കാരന്‍ :)

  ReplyDelete
 6. പുതിയ ലോകത്തിന്റെ കാഴ്ചകള്‍ ഇനിയും ഭയപ്പെടുത്തും ...പകല്‍ കിനാവുകള്‍ പോലും ഭീകരമായിരിക്കും ...എന്തായാലും അവയെ എല്ലാം സമചിത്തതയോടെ നേരിടാന്‍ നമുക്കെല്ലാം ശ്രമിക്കാം സുഹൃത്തേ ....അര്‍ത്ഥവത്തായ വരികള്‍ ....പുതുവത്സരാശംസകളും .....

  ReplyDelete
 7. പുതുവൽസരാശംസകൾ

  ReplyDelete
 8. നന്നായി കാത്തി ഈ പുതുവത്സര കുറികൾ
  അല്ല പോയ വർഷ കുറികൾ, അതായത്
  തിരിഞ്ഞു നോക്കുമ്പോൾ എന്നാണല്ലോ
  തലവാചകം.
  നോക്കണേ പുത്തൻ തലമുറയുടെ ഒരു പോക്ക് !!
  എന്തിനു പറയണം, പഴംതലമുറയും അവർക്കൊപ്പം
  പായാൻ വെമ്പൽ കൊള്ളുകയുമാണല്ലോ അല്ലെ!!!
  സംഗതി അസ്സലായി. പക്ഷെ ഒന്ന് മാത്രം അസ്സലായില്ല!!!
  എന്തിനാണീ കോപ്പി option off ചെയ്തിരിക്കുന്നത്
  കമന്ടു എഴുതുന്നവർക്ക് രണ്ടക്ഷരം അതിൽ നിന്നും
  കോപ്പി ചെയ്യാൻ പറ്റാതെ പലരും തിരിച്ചു പോകും
  കേട്ടോ ഇത് സത്യം എന്നും അറിയുക.
  അടിച്ചു മാറ്റാൻ വരുന്നവരെ പേടിച്ചാണോ ഈ പണി പണി
  അങ്ങനെയെങ്കിൽ പേടിക്കേണ്ട
  അക്കൂട്ടരെ കൈയ്യോടെ പിടിക്കാൻ ഇന്നു പല മാർഗ്ഗങ്ങളും
  ഉണ്ടല്ലോ കാതീീീീീീീീീീീ !!!
  പുതു വത്സര ആശംസകൾ

  ReplyDelete
 9. തിരിഞ്ഞുനോട്ടം നോട്ടം കഴിഞ്ഞ് മുന്നോട്ടു നടക്കുമ്പോഴുമ്പോഴുണ്ടാകുന്ന ആത്മവിശ്വാസം ആശ്വാസദായകമാണ്....
  നന്നായിരിക്കുന്നു
  പുതുവത്സരാശംസകള്‍

  ReplyDelete
 10. റിവേർസ് ഗീയറിൽ ഒരു യാത്ര വേണ്ടി വരുമോ എന്തായാലും 2013 നമ്മളെ 2014 കൊണ്ടാക്കുന്നു ആ വണ്ടിക്കു സലാം മടക്കാം

  ReplyDelete
 11. 2012 അവസാനിച്ചത് ബസിനുള്ളില്‍ മാനത്തിനു വേണ്ടി കേഴുന്ന പെണ്ണിന്‍റെ നിലവിളിയോടെയായിരുന്നു.. 2013ല്‍ അവര്‍ക്ക് ഷീടാക്സിയും പിങ്ക് ഓട്ടോയും വേണമെന്നാക്കിയതും നമ്മള്‍ തന്നെ.. ഇതും നാടോടുമ്പോള്‍ നടുവേ ഓടുന്ന സമൂഹത്തിന്‍റെ ഭാഗമായി കണ്ടാല്‍ മതി..

  പുതുവത്സരാസംസകള്‍...

  ReplyDelete
 12. ഇനി തിര്‍ഞ്ഞ് നോക്കണ്ടാ കാതീ.....മുന്നോട്ട് മുന്നോട്ട്.....ഹാപ്പി ന്യൂ ഇയര്‍!

  ReplyDelete
 13. യ്ക്ഷികൾക്ക് മൊബൈൽ ടവറിൽ അഭയം കിട്ടും
  പഴമനസുകൾക്ക് ആരു അഭയം കൊടുക്കും

  ReplyDelete
 14. നമുക്കിനിയും കാടുകള്‍ വെട്ടിത്തെളിക്കാം.....
  ഓര്‍ത്താല്‍ ഒരു അന്തോല്യ...അല്ലെങ്കി ഒരു കുന്തോല്യാന്നു സമാധാനിക്കാം.

  ReplyDelete
 15. വഷളന്‍ കാലം കഴിഞ്ഞു പോയി
  ഇനി നല്ലൊരു പുലരിയാവട്ടെ
  നേരും നേരറിവുമായി
  കാലം പൂകട്ടെ...!
  വരികള്‍ ഇഷ്ടായി
  അസ്രൂസാശംസകള്‍

  ReplyDelete
 16. എല്ലാറ്റിനും മാറ്റം വരുന്ന ഒരു 2014 ആയാലോ?

  ReplyDelete
 17. ഇതൊക്കെ കുറച്ചുടെ കൂടും പുതു വര്‍ഷത്തില്‍

  പുതുവത്സരാസംസകൾ !

  ReplyDelete
 18. പുതുവത്സരാശംസകള്‍ കാത്തി ! നാട്ടില്‍ ഇപ്പോള്‍ ഇങ്ങനോക്കെയാണ് ..............

  ReplyDelete
 19. കവിത രസിച്ചു ട്ടൊ ...

  ReplyDelete
 20. സങ്കല്പങ്ങള്‍ ഇഷ്ടപ്പെട്ടു - കവിത ഇഷ്ടപ്പെട്ടില്ല -

  ReplyDelete
 21. അനീഷ്‌, പുതുവത്സര ആശംസകള്‍ ആദ്യം പറയട്ടെ. ഇനി, എന്‍റെ കെട്ടിയോന്‍, ഇടയ്ക്ക് എന്നെ കളിയാക്കാന്‍ പാടുന്ന പാട്ടും .

  "തിരിഞ്ഞു നോക്കി പ്പോകുന്നു
  ചവിട്ടി പ്പോയ ഭൂമിയെ
  എനിക്കുമുണ്ടായിരുന്നു
  സുഖമുറ്റിയ നാളുകള്‍."

  "ഇനി പറഞ്ഞിട്ടെന്തു കാര്യം, അനുഭവിക്കുക തന്നെ" എന്ന് അവനോടു പറയുന്നത്, ഇവിടെയും ആവര്‍ത്തിക്കട്ടെ-- കൂടെ ഈ ഓര്‍മ്മാപ്പെടുത്തലുകള്‍ നന്നായിരിക്കുന്നു, എന്ന് പറയാതെ വയ്യ. കാടും പുഴയും ഒക്കെ നശിപ്പിച്ചു നമ്മള്‍ എങ്ങോട്ടാണാവോ, ഈ പായുന്നത്?

  ReplyDelete
 22. സംശയം വേണ്ട ടവറുകളിലൊക്കെ പ്രേതങ്ങൾ തന്നെ..!!

  നല്ല കവിത

  ശുഭാശംസകൾ...

  ReplyDelete
 23. ഇനി തിരിഞ്ഞു നോക്കണ്ട....മുന്നോട്ട് മാത്രം നോക്കാം...
  കവിത നന്നായി ട്ടോ...ആശംസകള്‍ :-)

  ReplyDelete
 24. കാത്തി വളരെ നഗനമായ സത്യങ്ങൽ കാത്തീ ആശംസകൾ വായനക്ക് അല്പ്പം വൈകി

  ReplyDelete
 25. ചില ദു:ഖങ്ങളും ചില പ്രതീക്ഷകളും ,, നല്ല വരികള്‍ കാത്തി

  ReplyDelete
 26. നല്ല കവിത കാത്തീ ...പുതുവത്സരാശംസകൾ

  ReplyDelete