2012, ജനു 29

എന്റെ ജീവിതരാഗ നവഭാവങ്ങള്‍



ഒരു മുഖമെങ്കിലും പല ഭാവങ്ങള്‍
കെട്ടിയാടണം ഇതെന്റെ  ജീവിതം
ശൃംഗാരമില്ലെങ്കില്‍ അതെന്തു 
ജീവിതം പല ഭാവങ്ങള്‍ അതാടും
ആത്മനാളങ്ങള്‍
 
അറിയും അനുരാഗത്തിന്‍ ശൃംഗാര
ഭാവലയതാളങ്ങള്‍ മനസ്സില്‍  നിറയും
ശോകത്തിന്‍ കരുണ തന്‍ സ്ഥായി
ഭാവങ്ങള്‍ വീരം വിടര്‍ത്തും  മിഴികളില്‍
അധരത്തില്‍ വിരിയും ഹാസ്യാത്മസ്ഥ
പരസ്ഥ വിഹസിതങ്ങള്‍
 
വിറയും ദേഹിയും മനവും ഭയാനകവും
താനേ നയിക്കും രൌദ്ര  ഭാവങ്ങള്‍
ഭൂതകാലം മിന്നിമായും  ബീഭത്സ ഭാവങ്ങള്‍
വര്‍ത്തമാനം  വിസ്മയിപ്പികും  അത്ഭുതങ്ങള്‍
ഒടുവില്‍ മോക്ഷമാം ശാന്തം സ്ഥായി ശാന്തം
ഈ ജീവിതം
 

20 അഭിപ്രായങ്ങൾ:

  1. ജീവിതത്തിലെ അര്‍ത്ഥ ശൂന്യതകളെ കുറിച്ച് പല ഭാവങ്ങളില്‍ വിവരിച്ചിരിക്കുന്നു. ആശംസകള്‍..വീണ്ടും വരാം..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി പ്രവീണ്‍ തീര്‍ച്ചയായുംവീണ്ടും വരണം ..

      ഇല്ലാതാക്കൂ
  2. എല്ലാ ഭാവങ്ങളും ചേർന്നതാവണമല്ലോ ജീവിതം...

    നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  3. ഭാവങ്ങള്‍ ഇല്ലെങ്കില്‍ എന്തു ജീവിതം..സാഹചര്യത്തിനനുസരിച്ച് ഭാവങ്ങള്‍ മാറി മറിയുന്നവനാണു മനുഷ്യന്‍..നല്ല വരികള്‍..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി വീണ്ടും വരവ് പ്രതീക്ഷിക്കുന്നു നെഞ്ചകത്തിലേക്ക്

      ഇല്ലാതാക്കൂ
  4. ഇവിടം ആദ്യം.....നല്ല ചിന്ത നല്ല വരികള്‍...

    മറുപടിഇല്ലാതാക്കൂ
  5. കൊള്ളാം.... ജീവിതം പല ഭാവങ്ങളില്

    ആശംസകള്

    മറുപടിഇല്ലാതാക്കൂ
  6. കാത്തി....കൊള്ളാലോ വരികള്‍ ...പല ഭാവങ്ങള്‍ ,ഒരു ജീവിതത്തില്‍ .

    മറുപടിഇല്ലാതാക്കൂ
  7. ജീവിതത്തിന്റെ നവരസങ്ങള്‍ മിന്നി മറയുന്ന ഈ കവിത എനിക്കിഷ്ടായി കാത്തീ... ആശംസകള്‍ട്ടോ ...

    മറുപടിഇല്ലാതാക്കൂ
  8. ഭാവ സാഗരം മനുഷ്യ ജന്മങ്ങള്‍..,
    ഭാവി ഭൂതം, വര്‍ത്തമാനം....
    എങ്ങനെ എഴുതിയാലും ഓരോ ജീവിതങ്ങളാകും ....
    ഭാവര്‍ദ്രമായ വരികള്‍ കാത്തീ

    മറുപടിഇല്ലാതാക്കൂ