Jan 29, 2012

എന്റെ ജീവിതരാഗ നവഭാവങ്ങള്‍



ഒരു മുഖമെങ്കിലും പല ഭാവങ്ങള്‍
കെട്ടിയാടണം ഇതെന്റെ  ജീവിതം
ശൃംഗാരമില്ലെങ്കില്‍ അതെന്തു 
ജീവിതം പല ഭാവങ്ങള്‍ അതാടും
ആത്മനാളങ്ങള്‍
 
അറിയും അനുരാഗത്തിന്‍ ശൃംഗാര
ഭാവലയതാളങ്ങള്‍ മനസ്സില്‍  നിറയും
ശോകത്തിന്‍ കരുണ തന്‍ സ്ഥായി
ഭാവങ്ങള്‍ വീരം വിടര്‍ത്തും  മിഴികളില്‍
അധരത്തില്‍ വിരിയും ഹാസ്യാത്മസ്ഥ
പരസ്ഥ വിഹസിതങ്ങള്‍
 
വിറയും ദേഹിയും മനവും ഭയാനകവും
താനേ നയിക്കും രൌദ്ര  ഭാവങ്ങള്‍
ഭൂതകാലം മിന്നിമായും  ബീഭത്സ ഭാവങ്ങള്‍
വര്‍ത്തമാനം  വിസ്മയിപ്പികും  അത്ഭുതങ്ങള്‍
ഒടുവില്‍ മോക്ഷമാം ശാന്തം സ്ഥായി ശാന്തം
ഈ ജീവിതം
 

20 comments:

  1. ജീവിതത്തിലെ അര്‍ത്ഥ ശൂന്യതകളെ കുറിച്ച് പല ഭാവങ്ങളില്‍ വിവരിച്ചിരിക്കുന്നു. ആശംസകള്‍..വീണ്ടും വരാം..

    ReplyDelete
    Replies
    1. നന്ദി പ്രവീണ്‍ തീര്‍ച്ചയായുംവീണ്ടും വരണം ..

      Delete
  2. എല്ലാ ഭാവങ്ങളും ചേർന്നതാവണമല്ലോ ജീവിതം...

    നന്നായിരിക്കുന്നു

    ReplyDelete
    Replies
    1. നന്ദി വീണ്ടും വരിക നെഞ്ചകത്തിലേക്ക്

      Delete
  3. ഭാവങ്ങള്‍ ഇല്ലെങ്കില്‍ എന്തു ജീവിതം..സാഹചര്യത്തിനനുസരിച്ച് ഭാവങ്ങള്‍ മാറി മറിയുന്നവനാണു മനുഷ്യന്‍..നല്ല വരികള്‍..

    ReplyDelete
    Replies
    1. നന്ദി വീണ്ടും വരവ് പ്രതീക്ഷിക്കുന്നു നെഞ്ചകത്തിലേക്ക്

      Delete
  4. Replies
    1. ഒരു ചെറിയ ശ്രമം

      Delete
  5. ഇവിടം ആദ്യം.....നല്ല ചിന്ത നല്ല വരികള്‍...

    ReplyDelete
    Replies
    1. നന്ദി ഇനി വീണ്ടും വരിക .

      Delete
  6. കൊള്ളാം.... ജീവിതം പല ഭാവങ്ങളില്

    ആശംസകള്

    ReplyDelete
    Replies
    1. വൈകിയെത്തിയ സന്തോഷം. :)

      Delete
  7. കാത്തി....കൊള്ളാലോ വരികള്‍ ...പല ഭാവങ്ങള്‍ ,ഒരു ജീവിതത്തില്‍ .

    ReplyDelete
    Replies
    1. വൈകിയെത്തിയ സന്തോഷം :)

      Delete
  8. ജീവിതത്തിന്റെ നവരസങ്ങള്‍ മിന്നി മറയുന്ന ഈ കവിത എനിക്കിഷ്ടായി കാത്തീ... ആശംസകള്‍ട്ടോ ...

    ReplyDelete
  9. സന്തോഷമീ വരവില്‍ ട്ടോ

    ReplyDelete
  10. ഭാവ സാഗരം മനുഷ്യ ജന്മങ്ങള്‍..,
    ഭാവി ഭൂതം, വര്‍ത്തമാനം....
    എങ്ങനെ എഴുതിയാലും ഓരോ ജീവിതങ്ങളാകും ....
    ഭാവര്‍ദ്രമായ വരികള്‍ കാത്തീ

    ReplyDelete
    Replies
    1. വൈകിയെത്തിയ വലിയ സന്തോഷം :)

      Delete