2013, നവം 3

മരുപ്പൊട്ടല്‍



പുസ്തക പരിചയം-മരുപ്പൊട്ടല്‍
ബാജി ഓടംവേലി 
 
'മരുപ്പൊട്ടല്‍'എന്ന നോവലിന്റെ പേര് ബഹ്‌റൈനിലെ വായനക്കാര്‍ക്ക് പരിചിതമാണ് .അതെഴുതിയ ശ്രീ. ബാജി ഓടംവേലിയെയും പരിചിതമാണ്. ബാജിയെ പരിചയമില്ലാത്ത,വായിക്കാത്ത,മലയാളി വായനക്കാര്‍  പവിഴദ്വീപില്‍ വിരളമാണ്. പ്രത്യേകിച്ചു ആമുഖങ്ങളുടെ ആവശ്യമില്ലാത്ത സാഹിത്യപ്രവര്‍ത്തകന്‍.ബഹ്‌റൈനിലെ മലയാളം പത്രങ്ങളിലൊന്നായ ഫോര്‍ പി .എം.ന്യൂസിലൂടെ ആദ്യമായി  വായനക്കാരിലെത്തി ശ്രദ്ധ നേടിയ ഈ നോവല്‍,മരുപ്പൊട്ടല്‍ ഗ്രീന്‍ ബുക്സ് ഈ കഴിഞ്ഞ സപ്തംബര്‍ മാസത്തില്‍ പുസ്തകരൂപത്തില്‍ സാഹിത്യലോകത്തിനു സമര്‍പ്പിച്ചിരിക്കുന്നു. ഇതിനു മുന്‍പ് പവിഴദ്വീപില്‍ നിന്നും ഗ്രീന്‍ ബുക്സ് വഴി മലയാളസാഹിത്യലോകത്തേക്കെത്തിയ നോവല്‍ ആടുജീവിതമായിരുന്നു.ആടുജീവിതം എഴുതിയ ശ്രീ .ബെന്യാമിന്‍,  മരുപ്പൊട്ടലിനു അവതാരിക എഴുതിയിരിക്കുന്നു. നോവലിനു ചേര്‍ന്ന വ്യക്തമായ ആമുഖം,വായനക്കാരനെ നോവലിലേക്ക് ആകര്‍ഷിക്കുന്ന ആദ്യഘടകമാണ്.
 
ഇങ്ങനെയൊരു പേര്,
  
മരുപ്പൊട്ടല്‍ എന്താണ് ?  ഉരുള്‍പൊട്ടല്‍ പോലെ എന്തെങ്കിലുമാണോ ?
വായനക്കാരനെ ആദ്യം തേടിയെത്തുന്ന സംശയം അതായിരിക്കും .മരുഭൂമിയില്‍ സംഭവിക്കുന്ന ഉരുള്‍പൊട്ടലാണോ, മനസ്സില്‍ നടക്കുന്ന ഉരുള്‍പൊട്ടലാണോ, ഉരുള്‍പൊട്ടല്‍ പശ്ചാത്തലമാക്കിയാണോ നോവല്‍ ? അങനെ തുടങ്ങി ഒരുപിടി സംശയങ്ങള്‍.
വായനക്കാരനില്‍ ആകാംഷ നിലനിര്‍ത്തി,
നോവലിന്റെ തുടക്കം മുതല്‍ അവസാനം വരെ  വായന മുഷിപ്പിക്കാതെ കൊണ്ടുപോകുന്നതില്‍  എഴുത്തുക്കാരന്‍ പൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ട്. അടുക്കും ചിട്ടയോടെ നോവല്‍ അവതരിപ്പിച്ച ശൈലി വായനയില്‍ ഇടവേളകള്‍ എടുക്കാന്‍ സമ്മതിക്കാതെ തുടര്‍വായന സുഖം സമ്മാനിക്കുന്നു.നിഗൂഢതയും ,ആകാംഷയും ,അന്വേഷണവും, കണ്ടത്തെലുകളുമെല്ലാം നിറഞ്ഞ ഒരു സസ്പെന്‍സ് ജീവിതകഥയാണ്
മരുപ്പൊട്ടല്‍.

 
നാടിന്റെയും,പ്രവാസജീവിതത്തിന്റെയും സത്യസന്ധമായി ആവിഷ്ക്കാരത്തിലൂടെ എന്തിനോ വേണ്ടി കഷ്ടപ്പെട്ടു,എന്തിനോ വേണ്ടി ജീവിച്ചു, അര്‍ത്ഥമില്ലാതെയായി പോകുന്നവരുടെ ജീവിതങ്ങളുടെ കഥ
അപ്പുവിനെ പ്രതിനിധിയാക്കി പറയുന്നു
മരുപ്പൊട്ടലില്‍. അപ്പു ഒരുപാടുപേരെ പ്രതിനിദാനം ചെയ്യുന്ന കഥാപാത്രം മാത്രമാണ്. അപ്പുവെന്ന പേര് ഈ നോവലിനെ മുന്‍പോട്ടു നയിക്കാന്‍ മാത്രമാണ്. കൂടാതെ വളരെ കുറച്ചു കഥാപാത്രങ്ങള്‍. പ്രധാനമായി നോവലിസ്റ്റ് ,അപ്പു ,അപ്പന്‍ ,അമ്മ ,കാമുകി,ബാബ,മാമ ,അവരുടെ മകന്‍,അമ്മാവന്‍,അമ്മായി ,കുട്ടികള്‍... എഴുത്തുകാരനെ തേടിയെത്തുന്ന അപ്പുവിന്റെ കഥയാണ് നോവല്‍. അപ്പുവിന്റെ വര്‍ത്തമാനക്കാലത്തിലൂടെ തുടങ്ങി ഭൂതകാലത്തിലൂടെ സഞ്ചരിച്ചു ഭാവിയെത്തിമരുപ്പൊട്ടല്‍ തുടരുന്നു.ഒരു യാത്രപോലെ.
 
വര്‍ത്തമാനക്കാലത്തിലൂടെ നോവല്‍ തുടങ്ങുമ്പോള്‍ അപ്പു ഒരു പ്രവാസിയാണ്. സ്വന്തം
  നാട്ടിലേക്കു യാത്ര തിരിക്കാന്‍ തയ്യാറെടുക്കുന്ന അപ്പുവിനു നാട്ടിലേക്കു പോകാന്‍ ആരുടെയെങ്കിലും സഹായം ആവശ്യമാണ് .അങനെയാണ് അപ്പു നോവലിസ്റ്റിനെ സമീപിക്കുന്നത്. അപ്പുവിനെ സഹായം ചെയ്യാന്‍ അദ്ദേഹം തയ്യാറവുന്നതിന്റെ കാരണം,ഓരോ പ്രവാസിയിലും ഒരുപാടുകഥകള്‍ ഒളിഞ്ഞിരിക്കുന്നുവെന്നതു കൊണ്ടുമാത്രമാണ്.

നോവലിസ്റ്റിനു എഴുതാന്‍ പറ്റിയ വല്ല കഥയും അവനു പറയാനുണ്ടെങ്കില്‍, ആ ഒരു ചിന്തയാണ് അപ്പുവിന്റെ ആവശ്യം നിറവേറ്റി കൊടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. അതു വെറുതെ ആവുന്നില്ല.അപ്പുവിന്റെ കയ്യില്‍ നിന്നും ചോര വാര്‍ന്നു വീഴുന്നതു കണ്ടു നോവലിസ്റ്റ് നല്ലൊരു കഥ മണക്കുന്നു .
മരുപ്പൊട്ടല്‍ അവിടെ തുടങ്ങുന്നു. അപ്പുവിന്റെ കൈയിലെ ചോര പുരണ്ട തുണികെട്ടു വകഞ്ഞുമാറ്റുമ്പോള്‍  കാണുന്നതു വിരലുകളെല്ലാം അറ്റുപോയ  നിലയിലാണ് . ഉടനെ അറിയുന്ന  ഹെല്‍ത്ത്‌ സെന്റെറില്‍  പ്രവേശിപ്പിക്കുകയും ചികിത്സ നല്‍ക്കുകയും ചെയ്യുന്നു. അപ്പുവിന്റെ കഥ, അവിടത്തെ  ബെഡില്‍ കിടന്നവന്‍ നോവലിസ്റ്റ്നോടു  പറഞ്ഞുതുടങ്ങുന്നു.

സ്വന്തം അസ്ഥിത്വം പോലും എന്താണെന്നറിയാതെ
  ജീവിക്കേണ്ടിവരുന്ന ഒരുപാടു പേരുണ്ട് പ്രവാസി ലോകത്ത്. ജീവിക്കാന്‍ വേണ്ടി എന്തു ത്യാഗവും സഹികുന്നവര്‍.ഈ നോവലിലെ കഥാനായകന്‍ അവരുടെ പ്രതീകം മാത്രമാണ്. അവനൊരു സാധാരണ അടിമാലികാരന്‍.അപ്പനും അമ്മച്ചിയും അപ്പുവും ചേര്‍ന്ന കുടുംബം. മലയോരത്തെ ഉരുള്‍പൊട്ടല്‍ ഇടക്കിടെ സ്വന്തം വീടും സ്ഥലവും വിട്ടു കുടിയേറാന്‍ നിര്‍ബന്ധിതമാക്കുന്ന കുട്ടിക്കാലം. അടിമാലി ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്ക് കുടിയേറുന്ന അപ്പുവിന്റെ കുടുംബം.നമ്മുടെ നാടിന്റെ മനോഹരമായ  കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു പിടി സംഭവങ്ങള്‍ അപ്പുവിന്റെ അപ്പന്റെ ജീവിതകഥയിലൂടെ നോവലിസ്റ്റ് പറയുന്നുണ്ട്. അപ്പുവിന്റെ ജീവിതത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നതു അപ്പനാണ് .അപ്പന്റെ ജീവിതകഥയ്ക്ക്‌ അപ്പുവിന്റെ കഥയില്‍ നിര്‍ണായക സ്ഥാനമുണ്ട്. നാട്ടിലെ കുടിയേറ്റത്തിന്റെ കഥ, അതിജീവനത്തിനു വേണ്ടി പോരാടുന്നത്തിന്റെ  കഥ, തലമുറ കൈമാറി വരുന്ന ജീവിതം അപ്പുവിലൂടെ തുടരുന്നു.

അപ്പന്റെ മരണമാണ് അപ്പുവിന്റെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. അപ്പനു അപ്പുവിനോട്
  അവസാനമായി പറയാനുണ്ടായിരുന്നത് . 'സീഡാര്‍' എന്ന വാക്ക് മാത്രമാണ്.
C.E.D.A.R. ആ വാക്കിന്റെ അര്‍ത്ഥം തേടിയുള്ള അപ്പുവിന്റെയാത്രയും, ജീവിതം
 
നല്ല നിലയിലാക്കാനുള്ള പ്രവാസയാത്രയും അങ്ങനെ തുടങ്ങുന്നു. നല്ല ജീവിതം സ്വപ്നം കണ്ടുകൊണ്ടാണ് അപ്പുവും മരുഭൂമിയിലെത്തുന്നത്‌.എല്ലാ പ്രവാസികളെയും പോലെ ആദ്യം കഷ്ടപെടാന്‍ തന്നെയായിരുന്നു അപ്പുവിന്റെയും വിധി. ഒടുവില്‍ നല്ലൊരു മനുഷ്യസ്നേഹിയായ അറബിയുടെ വീട്ടില്‍ വിശ്വസ്തനായ ജോലിക്കാരനാവുന്നു. അദ്ദേഹത്തിന്റെ കടയില്‍ ചിത്രങ്ങള്‍ വരച്ചു തുടങ്ങുന്നത്തോടെ
  അപ്പു അച്ഛന്റെ അതെ പാതയില്‍ എത്തിച്ചേരുന്നു.

അപ്പുവിന്റെ ചിത്രങ്ങള്‍ പുറംലോകം അറിഞ്ഞതു, സ്വന്തം മുതലാളിയായ അറബിയുടെ പേരിലായിരുന്നു. പണ്ട് അപ്പന്റെ ചിത്രങ്ങള്‍ തൂലികനാമത്തിലും മറ്റു പേരുകളിളും പ്രശസ്തമായതു പോലെ അപ്പുവിന്റെ സൃഷ്ടികളും വലിയ രീതിയില്‍ ശ്രദ്ധിക്കപെട്ടു. സ്വന്തം കഴിവ് മറ്റൊരാള്‍ക്ക്‌ പണയപ്പെട്ടു പോകുന്ന അവസ്ഥ.വ്യക്തിത്വമില്ലാത്ത കലാകാരന്‍ ജനികുന്നതും കല വില്‍ക്കപെടുന്നതും ജീവിക്കാന്‍ വേണ്ടിയാണു,പണത്തിനു വേണ്ടിയാണ് . പ്രവാസിലോകത്തെ അതുപോലുള്ള ഒരുപാടുജീവിതങ്ങളും കാഴ്ചയും സത്യസന്ധമായി പലയിടത്തും പരിചയപ്പെടുത്തുണ്ട് നോവലിസ്റ്റ്‌. അപ്പു വരയ്ക്കുന്ന ചിത്രങ്ങള്‍
  കൊണ്ടു അറബി പ്രശസ്തനാവുകയും ,സാമ്പത്തികമായി കടയില്‍ വരുമാനം കൂടുകയും ചെയ്തത്തോടെ  അപ്പു അറബിയ്ക്ക് പ്രിയപ്പെട്ടവനായി. പിന്നെ എങ്ങനെയാണു അപ്പുവിനു വിരലുകള്‍ നഷ്ടമായത് ? എപ്പോഴാണ് ? എന്താണ് അപ്പുവിന്റെ ജീവിതത്തില്‍ സംഭവിച്ചത് . എന്താണ് 'സീഡാര്‍'. ഇത്തരം അന്വേഷണങ്ങളും ,കണ്ടെത്തലുകളുമാണ്  
മരുപ്പൊട്ടല്‍.

ഉത്തരങ്ങളല്ല ജീവിതം തുടരെ തുടരെയുള്ള ചോദ്യങ്ങള്‍ ആണ്.യാത്രകളൊക്കെ അവസാനിക്കുന്നൊരിടം ഉണ്ടാവും.അവിടെ എത്തുന്നതിനു നിമിഷങ്ങള്‍ക്കു മുന്‍പേ അര്‍ത്ഥം കണ്ടെത്തുന്നവരാണ് ഭാഗ്യവാന്‍മാര്‍. അപ്പു ഭാഗ്യവാന്‍ ആണോ ?
മരുപ്പൊട്ടല്‍ വായിക്കുന്ന വായനക്കാര്‍ ?മരുപ്പൊട്ടല്‍ വായിച്ച വായനക്കാരെന്ന നിലയില്‍ ഭാഗ്യവാനാണ് .നല്ലൊരു വായന സമ്മാനിച്ച നോവല്‍ .നോവലിലൂടെ പല പുതിയ അറിവിന്റെയും, വിഞ്യാനത്തിന്റെയും, തിരിച്ചറിവുകളുടെയും പാതയിലേക്ക് കൂടി വായനക്കാരനെ  തിരിച്ചുവിടുന്നുണ്ട് നോവലിസ്റ്റ്.
മരുപ്പൊട്ടല്‍ വായനക്കാരനില്‍ അടയാളപ്പെടുത്തുന്നതു ഈ സത്യം തന്നെയാണ് .ഉത്തരങ്ങളല്ല ജീവിതം, തുടരെ തുടരെയുള്ള ചോദ്യങ്ങള്‍ ആണ്.

ഗ്രീന്‍ ബുക്സ് പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില നൂറ്റിനാല്പതു രൂപ.

15 അഭിപ്രായങ്ങൾ:

  1. പരിചയപ്പെടുത്തിയതില്‍ സന്തോഷം കാത്തി... വായിച്ചിട്ടില്ല,

    നല്ല പോസ്റ്റ്‌. നന്ദി

    മറുപടിഇല്ലാതാക്കൂ
  2. ബാജി ബ്ലോഗില്‍ ഉണ്ടായിരുന്നപ്പോള്‍ ചില പോസ്റ്റുകള്‍ വായിച്ചിട്ടുണ്ട്. പിന്നെ ഫോര്‍ പി.എം പത്രത്തില്‍ ഇടയ്ക്കിടെ കാണാറുണ്ട്. എന്തായാലും ഈ അവലോകനം ഞാന്‍ മന:പൂര്‍വം വായിച്ചില്ല. കാരണം ഒന്നും മുന്‍കൂട്ടി അറിയാതെ ആ നോവല്‍ ഒന്ന് വായിയ്ക്കണമെന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  3. പരിചയപ്പെടുത്തലിനു നന്ദി...

    നല്ല പോസ്റ്റ്‌...

    മറുപടിഇല്ലാതാക്കൂ
  4. അപ്പു മറ്റൊരു പ്രവാസി പക്ഷെ മരുപ്പോട്ടൽ മറ്റൊരു നോവൽ അല്ല
    നല്ലൊരു പരിചയപെടുത്തൽ

    മറുപടിഇല്ലാതാക്കൂ
  5. നന്ദി കാത്തി
    ഈ ഗ്രന്ഥാവലോകനത്തിനു
    ഇനി വായിക്കുകയെ വേണ്ടു

    മറുപടിഇല്ലാതാക്കൂ
  6. പുസ്തകം വായിക്കാം.
    ഞാന്‍ ആദ്യമായി പരിചയപ്പെടുന്നു ഈ എഴുത്തുകാരനെ.
    നന്ദി.

    മറുപടിഇല്ലാതാക്കൂ
  7. കേട്ടിരിക്കുന്നു ഒരുപാട്, 'മരുപ്പൊട്ടലിനെകുറിച്ച്' വായിക്കണം !!

    മറുപടിഇല്ലാതാക്കൂ
  8. മരുപ്പൊട്ടല്‍ -പേരില്‍ തന്നെ പുതുമ,,,, :( വായിക്കാന്‍ കഴിയാതെ പോകുന്ന നല്ല ബുക്കുകള്‍!

    മറുപടിഇല്ലാതാക്കൂ
  9. ഈ ബുക്സ് ഒക്കെ എപ്പോള്‍ വായിക്കുന്നു,,,

    മറുപടിഇല്ലാതാക്കൂ
  10. നല്ല ഒരു പരിചയപ്പെടുത്തല്‍
    :)

    മറുപടിഇല്ലാതാക്കൂ
  11. മരുപ്പൊട്ടല്‍ പരിചയപ്പെടുത്തിയത് നന്നായി.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ